Skip to main content

Posts

Showing posts from April, 2008

ഫീനിക്സ്

ഈ രാത്രി ഞാന് ഉറങ്ങില്ല, ഇന്നാണ് ഞാന് എന്റെ സ്വപ്നങ്ങളെ ബലി കൊടുത്തത്.
രാത്രിയുടെ നിശ്ശബ്ദതയില് എന്റെ പ്രതീക്ഷകള് ഒരു ചെറിയ സീല്ക്കാരത്തോടെ,ചെറുതീജ്വാലയായ് കത്തിയമരുന്നത് ഞാന് കണ്ടു,
എന്റെ ആത്മാവ് അവസാനശ്വാസത്തിനായ് കേഴുന്നത് ഞാന് കേട്ടു..
എന്റെ കണ്ണുകള് അടയുന്നത് ഞാന് അറിഞ്ഞു,എനിക്കൊന്നും ചെയ്യാന് സാധിച്ചില്ല, എന്റെ ഹൃദയം നിലച്ചുകഴിഞ്ഞിരുന്നു..

രാവിലെ ഒരു കോട്ടുവായോടെ കണ്ണുതുറന്നപ്പോള് ഞാന് മണ്ണില് കിടക്കുകയായിരുന്നു.ദേഹം മുഴുവന് ചാരം കോണ്ട് മൂടപ്പെട്ടിരുന്നു, എന്റെ നഷ്ട സ്വപ്നങ്ങളുടേ ബാക്കിപത്രം..

ദേഹത്ത് പറ്റിയിരുന്ന അവസാന മണ്തരിയും തട്ടിക്കളഞ്ഞ് ഞാന് എഴുന്നേറ്റു.
ഇവിടെ എന്റെ യാത്ര തുടങ്ങുന്നു, സ്വപ്നങ്ങളുടെയും, പ്രതീക്ഷകളുടേയും യാത്ര..

മെയ് 2ന് എന്റെ പരീക്ഷ തുടങ്ങുന്നു, CA Finals...അപ്പോള് ഇനി ഒരു ചെറിയ ഇടവേള...

ഗോപുമോന്റെ ലീലാവിലാസങ്ങള്:3 (ചിത്രകഥ)

എന്തുചെയ്യാം ഞാന് വേണ്ടാ എന്നു വിചാരിച്ചാലും ഇങ്ങനെ ഒരോന്ന് കിട്ടും, എഴുതാന്.എനിക്കുവന്ന ഒരു ഇ-മെയിലിന്റെ "പരിഷ്കരിച്ച" രൂപമാണ് താഴെ കൊടുക്കുന്നത്.

കുറെ പേരോട് ചോദിച്ചുനോക്കി, ആരും തന്നില്ല


അവസാനം കിട്ടി.....


:)

ദശാവതാരം: ഉപഗ്രഹ ചിന്തകള്‍

ഉപഗ്രഹവിക്ഷേപണമേഘലയില്‍ ഇന്നലെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. 10 ഉപഗ്രഹങ്ങള്‍ ഒന്നിച്ചുവിക്ഷേപിച്ചാണ്‌ ഇന്ത്യ നേട്ടം കൈവരൈച്ചത്‌. എന്തായലും ISROക്ക്‌ അഭിനന്ദനങ്ങള്‍... ഒരു ചെറിയ ബഡ്‌ജെറ്റിന്റെ പരിമിതികളില്‍ നിന്നുകൊണ്ട്‌ ഒരു ചെറിയ കാലയളവില്‍ ഇത്രക്കൊക്കെ നേടിയെടുത്തല്ലൊ...അഭിനന്ദങ്ങള്‍.

ഇനി കാര്യത്തിലേക്ക്‌ വരാം. 10 ഉപഗ്രഹങ്ങളില്‍ 2 എണ്ണം മാത്രമാണ്‌ ഇന്ത്യയുടേടേത്‌, ബാക്കി 8 എണ്ണവും വിദേശ സര്‍വകലാശാലകളുടേതാണ്‌. കാലം പോയ പോക്കെ!! നമ്മുടെ കേരളത്തിലുമുണ്ടല്ലൊ പേരിന്‌ 5-6 എണ്ണം. പറയുമ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സര്‍വകലാശാലകളില്‍ ഒന്നാണ്‌ നമ്മുടെ കാലിക്കറ്റ്‌. പക്ഷേ പറഞ്ഞിട്ടെന്താ, തമ്മില്‍തല്ലാനും രാഷ്ട്രീയം കളിക്കാനുമല്ലെ അവര്‍ക്കു സമയം. പറഞ്ഞ ദിവസം ഒരു പരീക്ഷനടത്തി, ശരിയായ രീതിയില്‍ മൂല്യനിര്‍ണ്ണയവും നടത്തി പറഞ്ഞ ദിവസം റിസള്‍ട്ട്‌ പബ്ലിഷ്‌ ചെയ്യാന്‍ പോലും പറ്റത്ത നമ്മുടെ സര്‍വകലാശാലകള്‍ എന്നാണ്‌ നന്നാവുക?

രാഷ്ട്രീയം കളിച്ച്‌ നടക്കുന്ന കുട്ടി നേതാക്കന്മാര്‍ കോളേജ്‌ തല്ലിതകര്‍ക്കാനും, പഠിപ്പ്‌ മുടക്കാനും നടക്കാതെ കുറച്ച്‌ പഠന കാര്യങ്ങളില്‍ കൂടി ശ്രദ്ധ കാണിക്കണം. ഒരു പരീക്ഷ …

ഒരു അഫ്ഗാന്‍ പെണ്‍കുട്ടി

ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ലൈബ്രറിയില്‍ നിന്നും പഴയ "നാഷണല്‍ ജിയോഗ്രാഫിക്‌" മാഗസീനുകള്‍ (വരക്കാന്‍ പറ്റിയ പടങ്ങള്‍ നോക്കുന്നതിനുവേണ്ടി)എടുക്കുമായിരുന്നു. അതില്‍ കണ്ട "അഫ്ഗാന്‍ പെണ്‍കുട്ടി" എന്ന ഫോട്ടോയുടെ പെന്‍സില്‍ സ്കെച്ചാണ്‌ ഇത്‌. 2003 സെപ്തെംബറില്‍ വരച്ചത്‌.

എന്റെ ലോകം

ഞാന്‍ വരക്കുന്നത്‌ എനിക്കുവേണ്ടിയാണ്‌, കാരണം വര എന്നത്‌ എന്നെ സംബന്ധിച്ച്‌ നിയന്ത്രിക്കാനാവാത്ത വികാരമാണ്‌.

ഗോപുമോന്റെ ലീലാവിലാസങ്ങള്:2

ഗോപുമോന് കരഞ്ഞു. അതും മെഗാസീരിയല് നടിമാരെ വെല്ലുന്ന കരച്ചില്!!! സങ്കതി പഴങ്കഞ്ഞിയായെങ്കിലും കഥപാത്രം നമ്മുടെ ഗോപുമൊനായതുകൊണ്ട് എഴുതിപ്പൊക്കുന്നതാണ്.

കാര്യത്തിലേക്ക് വരാം. ഒരാള് കരയുന്നതെന്താ ഇത്രക്കുവല്യ ആനക്കാര്യമാണൊ? അല്ല. പക്ഷെ കരഞ്ഞത് മലയളികളുടെ അഭിമാനഭോജനവും,ഛെ,ഭാജനവും (ഇതാണ് രാവിലെ വെറും വയറ്റില് ബ്ലോഗിയാലുല്ല പ്രശ്നം!), കളിക്കളത്തില് "ആക്രമണോത്സുകത"യുടെ അവതാരവുമായ നമ്മുടെ ഗോപുമോന് കരഞ്ഞാല്,അതും (ഒരു സര്ദാര്ജി തല്ലിയതുകൊണ്ട്) നമ്മള് വര്ഗസ്നേഹമുള്ള മലയാളികള്ക്ക് അതൊരു വലിയ കാര്യം തന്നെ അല്ലെ? അതെ.

ഹര്ഭജന് അഥവാ 'ബജ്ജി' (എന്തൊരു ചേര്ച്ച! തല്ലുകിട്ടിയവന് 'ഭോജനം',കൊടുത്തവന് 'ബജ്ജി') ശാന്തനെ പിച്ചി എന്നൊ, മാന്തി എന്നൊ, പല്ലിളിച്ചുകാണിച്ചെന്നൊ ഒക്കെയാണ് കേള്ക്കുന്നത് ശരിക്കും എന്താണ് സംഭവിച്ചത് എന്ന തിരുമാനിക്കാന് ഒരു ചാനല് നടത്തിയ 'പാനല്' ഡിസ്കഷന്' നമ്മുടെ നിയമസഭപോലെ തിരുമാനമെടുക്കാതെ അടിച്ചുപിരിഞ്ഞു.

തല്ലിയതിന്റെ അനന്തരഫലം:

ശാന്തന് :
പ്രീതി സിന്റ വഹ കെട്ടിപിടുത്തം- ഒന്ന് സ്റ്റാര് പ്ലസിന്റെ പുതിയ മെഗാനില് ('കഭി മെം ഭി…

ഫ്രാക്ടല്

ഒരുഫ്രാക്ടല്. വെറുതെഒരുദിവസം "സോഫ്റ്റ്വെയര്ഉമായിമല്പ്പിടുത്തംനടത്തിയതിന്റെഅനന്തരഫലം.

കളഞ്ഞു പോയ ചിഹ്നം: ഒരു ഇല്യുഷന്‍

"കറ്റയേന്തിയ കര്‍ഷകസ്ത്രീ" ചിഹ്നം ജനതാദള്‍(s)(വീരേന്ദ്രകുമാര്‍) വിഭാഗത്തിനുനഷ്ടപ്പെട്ടു.
പേടിക്കണ്ട, അധികം വൈകാതെ ഉള്ള വോട്ടര്‍മാരും പോയിക്കോളും...

മോഹന്‍ലാല്‍ "ഫയര്‍ എസ്കേപ്‌" ഇല്യുഷനില്‍ നിന്നും പിന്മാറി. സമ്മര്‍ദമാണ്‌ പിന്മാറ്റത്തിന്‌ കാരണം എന്ന് മോഹന്‍ലാല്‍.
"ശംഭോ മഹാദേവ, ഒരാളെ സമാധാനമായി മാജിക്‌ ചെയ്യാന്‍ കൂടി സമ്മതിക്കില്ല എന്നു വെച്ചാല്‍ വല്യ കഷ്ടാണെ"

MGS:മന്ത്രിമാരുടെ ഗുസ്തി 'സിന്‍ഡിക്കേറ്റ്‌'

"ഭക്ഷ്യ സുരക്ഷ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ തമ്മിലടിച്ചു. വകുപ്പുമന്ത്രിമാര്‍ തമ്മില്‍ ഭിന്നത. സധാരണ "കൂത്ത്‌" പറയുന്ന മുഖ്യന്‍ ഒരക്ഷരം മിണ്ടാതെ സ്ഥലം വിട്ടു. (വാര്‍ത്ത)

അരിക്കുവിലകൂടിയപ്പോള്‍ "മുട്ടയും പാലും" കഴിക്കാന്‍ പറഞ്ഞ മന്ത്രിമാരുള്ള ക്യാബിനെറ്റ്‌ അല്ലെ... ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി...
പണ്ട്‌ ആരൊ പറഞ്ഞിട്ടുണ്ട്‌ "ഏറ്റവും കുറച്ചുവഗ്ദാനങ്ങള്‍ തരുന്നവര്‍ക്ക്‌ വോട്ട്‌ ചെയ്യുക, അപ്പോള്‍ നിങ്ങള്‍ക്ക്‌ അധികം നിരാശപ്പെടേണ്ടി വരില്ല".

P.S തമ്മിലടി,തെറിവിളി, മന്ത്രിപുംഗവന്മാരുടെ ഹോബികള്‍ കൊള്ളാം.."ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമൊ മാനുഷനുള്ളകാലം".ഈ വക ജന്മങ്ങള്‍ ഭരിച്ച്‌ നമ്മുടെ നാട്‌ നന്നാകും എന്നു തോന്നുന്നില്ല.

അഛനും മകനും

സംഭവം നടക്കുന്നത്‌ കുറച്ചുകൊല്ലങ്ങള്‍ക്കുമുന്‍പാണ്‌, ഒരു മധ്യവേനലവധിക്കാലത്ത്‌. അഛനും ഞാനും കൂടി കോട്ടയത്തേക്ക്‌ ഒരു യാത്ര പോയി.ബന്ധുമിത്രാദികളുടെ ഭവനസന്ദര്‍ശനമാണ്‌ അജന്‍ഡ. അങ്ങനെ യാത്രയുടെ ഇടയില്‍ പാലായില്‍ താമസിക്കുന്ന അഛന്റെ ഒരു അമ്മാവന്റെ വീട്ടിലെത്തി.

ഉച്ചഭക്ഷണത്തിനുശേഷം വരാന്തയില്‍ അവരൊക്കെ ഇരുന്ന് പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിന്റെ ഇടയില്‍,പൂച്ചക്കെന്ത്‌ പൊന്നുരുക്കുന്നിടത്ത്‌ കാര്യം എന്ന നിലയില്‍ എല്ലാം കേട്ടുകൊണ്ട്‌ ഞാനും ഇരുപ്പുറപ്പിച്ചു.അവിടെ നിലത്ത്‌ ഒരു ബാലരമ കിടക്കുന്നുണ്ടായിരുന്നു. 'കപീഷി"ന്റെ പടമായിരുന്നു മുഖചിത്രം. ആരാലും ശ്രദ്ധിക്കപ്പെടാതെ അതവിടെ കിടന്നു (ഞാന്‍ ആ ലക്കം പണ്ടേ വായിച്ചു കഴിഞ്ഞിരുന്നു).

നിനച്ചിരിക്കാതെ അപ്പോഴാണ്‌ അഛന്റെ കമ്മന്റ്‌ വന്നത്‌. "ഡാ, ദെ നിന്റെ പടം ബാലരമയില്‍".. സദസ്സില്‍ ആകെ കൂട്ടച്ചിരി.ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല,കളിയാക്കുന്നത്‌ സ്വന്തം അഛനായാല്‍ കൂടി. അപ്പോള്‍ തന്നെ ഞാന്‍ തിരിച്ചടിച്ചു. "അതു ശരിയാ, മകന്‌ അഛന്റെ ഛായ ഉണ്ടാകുമല്ലൊ"

ഇത്തവണ കുറച്ചുകൂടി വല്യ ചിരി സദസ്സില്‍നിന്നുയര്‍ന്നു. അഛന്‍ ചമ്മല്…

ഒരു 'കല്യാണ' ചിത്രം

ചേട്ടന്റെ കല്യാണത്തിന്‌ ചിത്രങ്ങളെടുക്കുനിടക്ക്‌ എടുത്തത്‌.

പട്ടിപിടുത്തവും, റിയാലിറ്റി ഷോയും

കേരളത്തില്‍ പട്ടികളെ വ്യാപകമായി കൊന്നൊടുക്കുന്നു എന്നാരോപിച്ച്‌ ദില്ലിയില്‍ "സിറ്റി സണസ്‌ ഫോര്‍ അനിമല്‍സ്‌" എന്ന സങ്ഘടന പ്രതിഷേധപ്രകടനം നടത്തി. പട്ടികളെ കൊല്ലരുത്‌ പോലും, പേയിളകിയ പട്ടികളക്ക്‌ സാന്ത്വനമാണാവശ്യം എന്നാണ്‌ ദില്ലിക്കാരുടെ കണ്ടുപിടുത്തം.

പട്ടികള്‍ക്ക്‌ വരെ "ഫാന്‍സ്‌ അസ്സൊ"....
"പബ്ലിസിറ്റിക്കുവേണ്ടി" എന്നു പ്രസ്തുത സങ്ഘടന, "സങ്ഘടന CIA ഏജന്റ്‌" എന്ന് മുഖ്യന്‍.

ഇപ്പോള്‍ കിട്ടിയത്‌: "പ്രസ്തുതവാര്‍ത്ത സിന്‍ഡിക്കേറ്റ്‌ സൃഷ്ടി" എന്ന് സ:പണറായി

P.S കുറച്ചൊക്കെ ആകാം, പക്ഷെ "ഞെക്കിപ്പഴുപ്പിക്കരുത്‌" എന്ന് റിയാലിറ്റി ഷോകള്‍ക്ക്‌ പിന്നാലെ പായുന്ന യുവതലമുറക്ക്‌ മന്ത്രി MA ബേബിയുടെ ഉപദേശം. മന്ത്രി അവസാനം ഒരു നല്ല കാര്യം പറഞ്ഞു! മന്ത്രി കീ ജയ്‌..

തുമ്പിയും, അമ്പലവും മറ്റു ചിത്രങ്ങളും

എന്റെ മുറിയുടെ ജനലില്‍കൂടി നോക്കിയാല്‍ പഴയ തറവാടു നിന്നിരുന്ന സ്ഥലം കാണാം.ഇപ്പോള്‍ അവിടെ കുറച്ചു കുറ്റിച്ചെടികളും, പൊട്ടിപ്പൊളിഞ്ഞ ഒരു കിണറുമല്ലതെ ഒന്നുമില്ല. തറവാടൊക്കെ പൊളിച്ചു കളഞ്ഞിരിക്കുന്നു.

അങ്ങനെ ഒരു ഹര്‍ത്താല്‍ ദിവസം ഉച്ചക്ക്‌ ഞാന്‍ പഠിക്കാന്‍ വ്യര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുമ്പോഴാണ്‌ (തറവാട്ടില്‍) കുറച്ചു തുമ്പികള്‍ പറന്നുനടക്കുന്നത്‌ കണ്ടത്‌. ഉടനെ തന്നെ ക്യാമറയും തൂക്കി ഇറങ്ങി. ഫോട്ടോഗ്രഫി എനിക്കിഷ്ടമുള്ള ഒരു മേഘലയാണ്‌. പിന്നെ കുറച്ചു നേരം തുമ്പികളുടെ പിന്നാലെ ക്യാമറയുമായി പാഞ്ഞു നടന്നു.കുറേ പടങ്ങളും എടുത്തു.


തുറന്നുകിടക്കുന്ന അമ്പലത്തിന്റെ ഗേറ്റ്‌ അപ്പൊഴാണ്‌ ശ്രദ്ധയില്‍പെട്ടത്‌. അമ്പലത്തിന്റെ കുറച്ച്‌ പടങ്ങള്‍ എടുക്കണമെന്ന്‌ കുറച്ചുകാലമായി വിചാരിക്കുന്നു, കിട്ടിയ ചാന്‍സ്‌ കളയാതെ അമ്പലത്തിലേക്കു വെച്ചു പിടിച്ചു. അവിടെനിന്നും കിട്ടി കുറച്ചു പടങ്ങള്‍..ക്യാമറ: നിക്കോണ്‍ D40

അടല് ബിഹാരി വാജ്പേയ്

തൃശ്ശൂര്‍ പൂരം

അങ്ങനെ ഇക്കൊല്ലത്തെ പൂരവും വലിയ (ആനയോട്ട) മത്സരങ്ങളില്ലാതെ കഴിഞ്ഞു. ഒരോ കൊല്ലം കഴിയും തോറും പൂരത്തിന്റെ മീഡിയാ കവറേജ്‌ കൂടിവരുകയാണ്‌. ഇത്തവണ പൂരത്തിന്‌ 'മാധ്യമപ്പട' (വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പടെ) തന്നെ ഉണ്ടെന്നാണ്‌ 24 മണിക്കൂറും വാര്‍ത്തകള്‍ മാത്രം സപ്രേക്ഷണം ചെയ്യുന്ന ഒരു ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌. പ്രാദേശികം മുതല്‍ അന്താരാഷ്ട്ര ചാനലുകള്‍ വരെ പൂരം തത്സമയം പ്രക്ഷേപണം ചെയ്തു. നല്ലതു തന്നെ....

ശക്തന്‍ തമ്പുരാന്‍ നല്ല ഒരു ഭരാണാധികാരി മാത്രമായിരുന്നില്ല, നല്ല ഒരു "മാര്‍ക്കറ്റിംഗ്‌" വിദഗ്ധനുമായിരുന്നിരിക്കണം. പണ്ട്‌ ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്ന തൃശ്ശൂര്‍ പൂരം ഇപ്പോള്‍ ആറാട്ടുപുഴ പൂരത്തേക്കാള്‍ വലുതായിരിക്കുന്നു..

P.S പദ്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തില്‍ നിന്ന് ഗവണ്മന്റ്‌ എറ്റെടുക്കണമെന്ന് പരാതി. രാജകുടുംബത്തിന്‌ ക്ഷേത്രത്തില്‍ അവകാശമില്ലത്രെ!!!

ഇനി അതും കൂടി കട്ടുമുടിക്കണമായിരിക്കും!!!കലികാലവൈഭവം...

IPL കച്ചവടം

'IPL-ക്രിക്കറ്റിന്റെ ഭാവി' എന്നാണ്‌ BCCIയും മാധ്യമങ്ങളും കൊട്ടിഘോഷിക്കുന്നത്‌. പണ്ട്‌ 'കായികം' പേജില്‍ വന്നിരുന്ന ക്രിക്കറ്റ്‌ വാര്‍ത്തകള്‍ ഇപ്പോള്‍ "സാമ്പത്തികം" പേജിലാണ്‌ വരുന്നത്‌ എന്നാതാണ്‌ ലേഖകന്‍ കണ്ട ആദ്യത്തെ മാറ്റം. ബിസിനസ്സ്‌ ന്യൂസ്‌ ചാനലുകള്‍ ചര്‍ച്ചകളും, അഭിമുഖങ്ങളുമായി അവര്‍ക്കാകുന്നപോലെ രംഗം കൊഴിപ്പിക്കുന്നുണ്ട്‌. കളിക്കാര്‍ ഇപ്പൊള്‍ കറന്‍സി നോട്ട്‌ എണ്ണിയാണ്‌ പ്രാക്റ്റിസ്‌ ചെയ്യുന്നതെന്നാണ്‌ കേള്‍വി. എന്തായാലും ധോനിക്ക്‌ BCom പഠിക്കാന്‍ "വ്യാക്കൂണ്‍" തോന്നിയത്‌ വെറുതെ അല്ല, IPL ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്‌ ധോനിക്കാണല്ലൊ. സാമ്പത്തിക സ്വയംപര്യാപ്തത തന്നെ ലക്ഷ്യം,കണക്കുപിള്ളയെ നിയമിക്കേണ്ടല്ലൊ!!! ആ കാശും ലാഭം!! P.S നമ്മള്‍ മലയാളികള്‍ IPL റ്റീം തുടങ്ങിയാല്‍ എന്തു പേരിടും? "കൊച്ചി മച്ചൂസ്‌" ?? "ദൈവത്തിന്റെ സ്വന്തം ക്രിക്കറ്റുകളിക്കാര്‍"!!!!

ഗോപുമോന്റെ ലീലാവിലാസങ്ങള്‍

ഇന്നു വിഷു ആയതുകൊണ്ട്‌ ഒന്നും വേണ്ട എന്നു വിചാരിച്ചതാണ്‌. എന്നാല്‍ ഈ പത്രക്കാര്‍ അതിനു സമ്മതിക്കുന്നില്ല. ഇന്നത്തെ (ഇടത്‌,വലത്‌,ഭാഷാ ഭേദമന്യെ) എല്ലാ പത്രങ്ങളിലും 'കായികം' പേജ്‌ നിറഞ്ഞ്‌ നില്‍ക്കുന്നത്‌ മലയാളികളുടെ അഭിമാനഭാജനമായ 'ശ്രീ' ശാന്തന്‍ (ഗോപുമോന്‍) ആണ്‌. എന്തുകൊണ്ടാണെന്നു നോക്കിയപ്പോള്‍ ഗഡിക്ക്‌ ഇന്നലെ 1 വിക്കറ്റ്‌ കിട്ടിയത്രെ (ഒപ്പം ബോണസ്സായി 10-20 റണ്‍സും എടുത്തുവത്രെ), അതും ടെസ്റ്റ്‌ ക്രിക്കറ്റില്‍ 50മത്തെ. ശിവ ശിവ ആനന്ദലബ്ധിക്കിനി എന്തു വേണം?
പക്ഷെ ഈ പോക്കുപോയാല്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട്‌ ഏറ്റവും കൂടുതല്‍ ICC ശിക്ഷ വാങ്ങിച്ച കളിക്കാരനെന്ന അവാര്‍ഡും കൊച്ചിയിലെ ഗോപുമൊന്റെ വീട്ടിലെ അലമാരയില്‍ കിടക്കുമെന്നാണ്‌ ദോഷൈകദ്രിക്കുകളുടെ അഭിപ്രായം. ഡബിള്‍ ആനന്ദലബ്ധി!!!!.
എന്നാല്‍ ചില പുരോഗതി കാണുന്നുണ്ട്‌. ശാന്തനൈപ്പോള്‍ ശരിക്കും ശാന്തനായി എന്നാണ്‌ ചില മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്‌ (ആ ലേഖകനെ അടുത്ത കൊല്ലത്തെ biology നോബല്‍ സമ്മാനത്തിനു പരിഗണിക്കവുന്നതാണ്‌)

എന്തായാലും "ജയ്‌ ഗോപുമോന്‍" !!!!

P.S. ഇത്‌ അസൂയയാണൊ?? പ…

വിഷുക്കൈനീട്ടം

ഈ വര്‍ഷം വിഷുക്കൈനീട്ടത്തിന്റെ തറവില ഉയരുമെന്നാണ്‌ സാമ്പത്തിക ശാസ്ത്രഞ്ജരുടെ വിലയിരുത്തല്‍. നാണയപ്പെരുപ്പത്തില്‍ ഉണ്ടായ വര്‍ദ്ധനവാണ്‌ ഇതിനു കാരണമായി അവര്‍ ചൂണ്ടികാണിക്കുന്നത്‌. നാണയപ്പെരുപ്പം ഇപ്പോള്‍ കഴിഞ്ഞ 3 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലണല്ലൊ. എന്നാല്‍ ഈ വിലക്കയറ്റത്തിന്റെ കാരണങ്ങള്‍ ഇതുവരെ ആരും വിശദീകരിച്ചു കണ്ടില്ല.

മുഖ്യന്‍ പറയുന്നു കേന്ദ്രം വിഹിതം വെട്ടികുറച്ചതുകൊണ്ടാണ്‌ വിലക്കയറ്റമുണ്ടായതെന്ന്. കുട്ടിസഖാക്കന്മാരുടെ അഭിപ്രായത്തില്‍ "കുത്തക" മുതലാളിമാരുടെ പൂഴ്ത്തിവെപ്പാണു കാരണം. കേന്ദ്രം പറയുന്നത്‌ എണ്ണ വില കൂടിയതുകൊണ്ടാണ്‌ വിലവര്‍ദ്ധന എന്ന്. അമേരിക്കയിലെ "sub prime crisis" (ദയവു ചെയ്ത്‌ അതെന്താണെന്നു ചോദിക്കരുത്‌, അറിയാത്തതുകൊണ്ടാ) കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

കാരണങ്ങള്‍ എന്തായലും ഇത്തവണ "വിഷുക്കൈനീട്ടം" കൂടുതല്‍ വേണമെന്ന് "അംഗന്‍വാടി സ്റ്റുഡെന്റ്സ്‌ അസ്സോ" നേതാവ്‌ മാസ്റ്റര്‍ ടിന്റു മോന്‍ പ്രസ്താവിച്ചിട്ടുണ്ട്‌.

എല്ലാവര്‍ക്കും ലേഖകന്റെ വിഷുവാശംസകള്‍......

P.S നാളെ കട മുടക്കം.

എന്തുകൊണ്ട്‌ ഞാന്‍ (ഇപ്പോഴുള്ള മതപരമായ) സംവരണത്തെ എതിര്‍ക്കുന്നു?

1. 60 കൊല്ലം മുന്‍പുള്ള സാമൂഹിക അവസ്ഥ വെച്ചു ഇപ്പോഴുള്ള സമൂഹത്തെ വിലയിരുത്തരുത്‌.

2. മതപരമായ സംവരണം ജാതിപരമായ സ്പര്‍ധ കൂട്ടാന്‍ ഇടവരുത്തും (രാജസ്ഥാനില്‍ സംഭവിച്ചതു ശ്രദ്ധിക്കുക).

3. ഭാരതത്തില്‍ ചില സംസ്ഥാനങ്ങളിലെങ്കിലും ഇപ്പോഴും മതപരമായ ചൂഷണങ്ങള്‍ തുടരുന്നുണ്ട്‌. അത്‌ ഇല്ലായ്മ ചെയ്യുന്ന വരെ പ്രാദേശികമായ സംവരണം തുടരാം.

4. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ (മതമോ, ജാതിയോ നോക്കാതെ) ധനസഹായമാണു നല്‍കേണ്ടത്‌.

'ഓളി'മ്പിക്സ്‌!!

കുറച്ചു ദിവസങ്ങളായി എന്തൊക്കെയാണ്‌ നടക്കുന്നത്‌? ഒളിമ്പിക്സ്‌ ദീപം അണക്കുന്നു, വീണ്ടും കത്തിക്കുന്നു, പ്രതിരോധിക്കുന്നു..... കഷ്ടം.
ലേഖകന്റെ അഭിപ്രായത്തില്‍ നമ്മള്‍ ഭാരതീയര്‍ പ്രസ്തുത മത്സരത്തിലേക്ക്‌ ആരേയും അയക്കരുത്‌. അതുകൊണ്ട്‌ നമുക്ക്‌ 3 ഗുണങ്ങളുണ്ട്‌:

1. ഒരു പിടി athleatsനെ ചൈനയിലേക്ക്‌ അയക്കാനുള്ള വിമാനയാത്രാക്കൂലി ലാഭിക്കാം.

2. തിബത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലങ്ഘനങ്ങളെ അപലപിച്ചു കൊണ്ട്‌,ഒളിമ്പിക്സില്‍ നിന്നും വിട്ടുനിന്നുകൊണ്ട്‌,നമുക്ക്‌ ഉയര്‍ന്ന "സാമൂഹിക ചിന്ത' യുണ്ടെന്ന് ലോകരാജ്യങ്ങള്‍ക്ക്‌ കാണിച്ചു കൊടുക്കാം.

3. എല്ലാ തവണത്തേയും പോലെ സ്വര്‍ണമെഡല്‍ കിട്ടിയില്ല എന്നു പരിതപിക്കേണ്ട(ഭാഗ്യമുണ്ടെങ്ങില്‍ ഒരു വെങ്ങലം ഒപ്പിക്കാനല്ലെ നമുക്ക്‌ സാധിക്കൂ)

അതുകൊണ്ട്‌ "ക്വിറ്റ്‌ ഒളിമ്പിക്സ്‌" !!!!!

ചെമ്പൈ ഭാഗവതര്‍

2001ലെമധ്യവേനലവധിക്കാലത്തുവരച്ചഛായാചിത്രം...

ചില കര്‍ഷക ചിന്തകള്‍

കേരളത്തില്‍ കര്‍ഷക ആത്മഹത്യ കൂടിവരുന്നു.
വലത്‌ ഇപ്പൊള്‍ നാട്‌ ഭരിക്കുന്ന ഇടതിനെ പഴിചരുന്നു, ഇടത്‌ തിരിച്ച്‌ കേന്ദ്രത്തെ (വലതിനെ) പഴിചാരുന്നു, മന്ത്രിമാര്‍ പ്രശ്നം പഠിക്കാനും, പഠിപ്പിക്കാനുമായി ഡല്‍ഹിക്കു പോകുന്നു, കര്‍ഷകര്‍ കടം കയറി ആത്മഹത്യ ചെയ്യുന്നു....

നമ്മുടെ നാട്‌ നന്നാവുമെന്ന് തോന്നുന്നില്ല.....

P.S. പാടങ്ങള്‍ കൊയ്യാന്‍ ആളെ കിട്ടുന്നില്ല എന്ന കര്‍ഷകരുടെ പരാതി കേട്ട്‌ മനസ്സലിഞ്ഞ "കാര്‍ഷിക സര്‍വകലാശാല" , അവരുടെ അഫ്ഫിലിയേറ്റഡ്‌ കോളേജിലെ വിദ്യാര്‍ഥികളെ പ്രസ്തുത ജോലിക്കായി
വിട്ടുകൊടുത്തുകൊണ്ട്‌ ഉത്തരവിട്ടു. What an Idea!!! മേലനങ്ങി പണി എടുത്തു ശീലമെയില്ലാത്ത (എന്നെപോലുള്ള) വിദ്യാര്‍ഥികള്‍ ഒരു ദിവസത്തെ ശ്രമദാനത്തിനു ശേഷം പനി പിടിച്ചു കിടപ്പാണെന്നു കേള്‍ക്കുന്നു....

സംവരണം

OBC വിഭാഗത്തിന് 27% സംവരണം!!! സുപ്രീം കോടതി ഉത്തരവ്.

പണ്ട് ഒരു അഭിമുഖത്തില് ഇന്ഫോസിസ് തലവന് ശ്രീ നാരായണമൂര്ത്തി പറഞ്ഞ ഒരു വാചകം ഈ അവസരത്തില് ലേഖകന് ഓര്മ്മ വരുന്നു.
"ഈ ഭൂമിയില് 'പിന്നോക്കം' എന്നു മുദ്രകുത്തപ്പെടാന് മനുഷ്യര് തമ്മില് തമ്മില് മത്സരിക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യ ആണ്".

ദൈവത്തിനു സ്തുതി....

ദുരവസ്ഥ

ഈ പേരില് വളരെ പ്രശസ്തമായ ഒരു കവിത ഉണ്ടെന്ന് മലയാള കവിതാ പ്രസ്ഥാനത്തെ കുറിച്ചുള്ള എന്റെ പരിമിതമായ അറിവില് നിന്നും മനസ്സിലാക്കാന് എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഞാന് ഇവിടെ പറയാന് പോകുന്ന വിഷയത്തിനു പ്രസ്തുത കവിതയുമായി യാതൊരുവിഥബന്ധവുമില്ല എന്ന വസ്തുത ഈ അവസരത്തില് മാന്യ വായനക്കാരുടെ ശ്രദ്ധയില് കൊണ്ടുവരാന് ഞാന് ആഗ്രഹിക്കുന്നു.

ക്രിക്കെറ്റ്. അനേക ലക്ഷം ഇന്ത്യാക്കാരെ പോലെ ഈ ലേഖകനും (അസാരം) 'കളി'ജ്വരമുള്ളവനാണ്. ആസ്ത്രേലിയയില് നിന്നും വിജയശ്രീ'ലാളിത'രായി വന്നിറങ്ങിയ നമ്മുടെ പ്രിയപ്പെട്ട കളിക്കാരുടെ ഇപ്പോഴത്തെ അവസ്ഥ വിവരിക്കാന് മേല്പ്പറഞ്ഞ കവിതയുടെ പേരാണ് എന്നാണ് ഏറ്റവും ഉചിതം എന്നാണ് ലേഖകന്റെ എളിയ അഭിപ്രായം.സ്വന്തം നാട്ടില് ദയാവധത്തിനു ഇരയാകേണ്ടി വരുക എന്ന നാണക്കേടിനു 'ദുരവസ്ഥ' എന്നല്ലാതെ എന്താണു പറയുക?

എന്തായാലും ഇനി ബാക്കിയുള്ള ഒരു ടെസ്റ്റ് ജയിച്ച് ഈ അവസ്ഥ മാറ്റാന് റ്റീമിനു കഴിയട്ടെ എന്നു
ഞാന് ആശംസിക്കുന്നു.

P.S എന്തായാലും ക്രിക്കെറ്റ് റ്റീമിനു ഹോക്കി റ്റീം കൂട്ടുണ്ട്, ഒരേ തൂവല് പക്ഷികള്.....