November 10, 2009

സ്പൂണര്‍ സായ്പിന്റെ ഛായാചിത്രം (വര)



പ്രീ ഡിഗ്രീ പരീക്ഷ കഴിഞ്ഞ്‌ റിസള്‍ട്ടിനായുള്ള നീണ്ട കാത്തിരിപ്പിന്റെ സമയത്ത്‌ കുറച്ചു ദിവസങ്ങള്‍ ഞാന്‍ മുത്തശ്ശന്റെ കീഴില്‍ പടംവര അഭ്യസിക്കുകയുണ്ടായി. പെന്‍സില്‍ ഡ്രോയിങ്ങുകളായിരുന്നു
ചെയ്തിരുന്നത്‌: ഫ്രീഹാന്‍ഡു മുതല്‍ സ്റ്റില്‍ ലൈഫ്‌ വരെ. നിഴലും വെളിച്ചവും തമ്മിലുള്ള കളികള്‍ മനസ്സിലാക്കാനാണ്‌ സ്റ്റില്‍ ലൈഫും ഛായാചിത്രങ്ങളും ചെയ്യുന്നത്‌. പഴയ 'ഇല്ലസ്ട്രേറ്റഡ്‌ വീക്‍ലി ഓഫ്‌ ഇന്ത്യ'യുടെ ഒരു ലക്കത്തില്‍ കണ്ട 'വില്ല്യം സ്പൂണര്‍' എന്ന സായ്പിന്റെ അന്നു ചെയ്ത ഒരു ഛായാചിത്രമാണ്‌ മുകളില്‍ കാണുന്നത്‌. സമീപത്തുള്ളത്‌ ഗൂഗിള്‍ ചെയ്തപ്പോള്‍ കിട്ടിയ ഇഷ്ടന്റെ സമാനമായ ഒരു ചിത്രം.

അന്നു ചെയ്ത ചെമ്പൈയുടെ ഛായചിത്രം ഇവിടെ കാണാം..

3 comments:

ചിതല്‍/chithal said...

നന്നായിട്ടൊ.

ഭൂതത്താന്‍ said...

കൊള്ളാല്ലോ ഐറ്റം ഇപ്പോള്‍ വരപ്പോന്നും ഇല്ലേ .....പോരട്ടെ പുതിയ ഐറ്റം ങ്ങള്‍

സ്വ:ലേ said...

@ ഭൂതത്താന്‍

വരക്കുന്നുണ്ട്. പക്ഷെ ഇതുപോലെ പെന്‍സില്‍ ഷേഡ് ചെയ്യാനുള്ള ക്ഷമയും, സമയവും ഇല്ല എന്നു മാത്രം. അതുകൊണ്ട് ഇപ്പോഴുള്ള വരകള്‍ അധികവും പേന കൊണ്ടാണ്.

@ chithal, vazhipokkan

thanks!