Skip to main content

Posts

Showing posts from August, 2009

നോട്ടം (വര)

രാത്രിയില്‍ കിടക്കുന്നതിനുമുമ്പ് എന്തെങ്കിലും കുത്തി വരക്കുക എന്നത് ഇപ്പോള്‍ ഒരു ശീലമായൊ എന്നൊരു സംശയം! ഇന്ന് ജെല്‍ പേനകള്‍ മാറ്റി തിരിച്ച് ബോള്‍ പോയന്റ് പേനയിലേക്ക് ചുവടുമാറ്റി.

PS: പടം മൊബൈലില്‍ എടുത്തതായതുകൊണ്ട് നല്ല ക്ലാരിറ്റി ഉണ്ടായിരുന്നില്ല. അതുകൊണ്ട്  പെയിന്റ്.നെറ്റ് ഉപയോഗിച്ച് എഡിറ്റ് ചെയ്തിട്ടുണ്ട്

തീക്കുറുക്കന്‍ (വര)

ഇന്നലെ ഹോട്ടല്‍ മുറിയില്‍ ഒറ്റക്കിരുന്ന് മുഷിഞ്ഞപ്പോള്‍ കയ്യിലുണ്ടായിരുന്ന നീല/ചുവപ്പ് ജെല്‍ പേനകള്‍ കൊണ്ട് വരച്ച്, പെയിന്റ്.നെറ്റില്‍ ഇട്ടൊന്ന് പെരുമാറിയ ഒരു ചിത്രം. ഫയര്‍ഫോക്സ്ഐകണ്‍ ആണ്‍ ഞാന്‍ ഉദ്ദേശിച്ചത്!

സ്വ:ലേയുടെ സ്വന്തം ഛായാചിത്രം (വര)

എതെന്റെ ഛായാചിത്രമാണോ എന്നു ചോദിച്ചാല്‍ ആണെന്നും പറയാം, അല്ലെന്നും പറയാം. വരച്ചത് ഞാന്‍ തന്നെ ആയതുകൊണ്ട് 'ഒന്നാം തരം' എന്നേ ഞാന്‍ പറയൂ.

(മാധ്യമം : നീല/ചുവപ്പ് ജെല്‍ പേനകള്‍; സമയം: 5 മിനുറ്റ്)

രണ്ടോണം അനിമേഷന്‍സ്

ഈ വര്‍ഷം ഓണക്കാലത്ത് മൊത്തം യാത്രകളിലായതുകൊണ്ട് ഫ്ലാഷില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അതുകൊണ്ട് പഴയ രണ്ടെണ്ണമെടുത്ത് പോസ്റ്റുന്നു..


1

ഇതു നിങളുടെ ബ്ലോഗില്‍ എംബെഡ് ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കുക..

<embed pluginspage=" http://www.macromedia.com/go/getflashplayer" src="http://www.ranjithj.in/swale/Flash/onam3.swf" type="application/x-shockwave-flash" height="180" width="450"> </embed>
ഡൌണ്‍ലോഡ് ഇവിടെ


2
ഇതു നിങളുടെ ബ്ലോഗില്‍ എംബെഡ് ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കുക..

<embed pluginspage=" http://www.macromedia.com/go/getflashplayer" src="http://www.ranjithj.in/swale/Flash/onam06.swf" type="application/x-shockwave-flash" height="154" width="400"> </embed>
ഡൌണ്‍ലോഡ് ഇവിടെ

ലൈറ്റ്‌ സ്കെച്ചുകള്‍!

ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം ഫുട്‌പാത്തില്‍ നിന്നും 10 രൂപക്ക്‌ വാങ്ങിയ കീ ചെയിന്‍ ടോര്‍ച്ചുകൊണ്ട്‌ 'വരച്ച'താണ്‌. ( പടം പിടിച്ചത്‌ എന്റെ ചേട്ടന്‍ )


വായുവില്‍ ഒരു സിമെട്രി ചെയ്യാന്‍ ശ്രമിച്ചതാണ്‌!



കാലാതീതമായ 'സ്മൈലി'



ആംഗലേയത്തില്‍ "RJW"


ഒബാമ തടവില്‍ !!

ദാണ്ടെ ഒരു ചൂടന്‍ വാര്‍ത്ത!!

തലയില്ലാക്കര ആര്‍ട്‌സ്‌ & സ്പോര്‍ട്സ്‌ ക്ലബിന്റെ ഈ (TASC) വര്‍ഷത്തെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയെ നമ്മുടെ നെടുമ്പാസ്സേരി വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചിരിക്കുന്നു!!

ഒബാമയെ 'ഒസാമ'യെന്ന് തെറ്റിദ്ധരിച്ചാണ്‌ തടഞ്ഞ്‌ വെച്ചിരിക്കുന്നത്‌ എന്നാണ്‌ കേള്‍ക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതനുസരിച്ച്‌ പോസ്റ്റാം!!

സ്വൈന്‍ ഫ്ലു തടയാന്‍ തുളസി

ഇപ്പോള്‍ ഇന്ത്യ ഒട്ടാകെ പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന സ്വൈന്‍ ഫ്ലുവിനെ പ്രതിരൊധിക്കാന്‍ നമ്മുടെ വീട്ടുമുറ്റത്തു തന്നെയുള്ള തുളസിചെടിക്കാകും എന്ന് പറയപ്പെടുന്നു. സ്വൈന്‍ ഫ്ലുവിനെ പ്രധിരോധിക്കുക മാത്രമല്ല, ഇതില്‍ നിന്നും വേഗത്തില്‍ മുക്തി ലഭിക്കുന്നതിനും തൂളസിയില കഴിക്കുന്നത് നല്ലതാണത്രെ! തുളസി നമ്മുടെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

എന്നാല്‍ സ്വൈന്‍ ഫ്ലു തടയുന്നതിനുള്ള തുളസിയുടെ കഴിവിനു ശാസ്ത്രീയ ആടിത്തറ ഉണ്ടൊ എന്നു വ്യക്തമല്ല.

മുംബൈ ഡയറി: 'ക്വീനിന്റെ നെക്ക്‌ലേസില്' ഒരു സായാഹ്നം

മുംബൈ മറൈന്‍ ഡ്രൈവിന്റെ മറ്റൊരു പേരാണ്‌ 'ക്വീന്‍സ് നെക്ക്ലേസ്'. രാത്രിയില്‍, വഴിവിളക്കുകള്‍ കത്തി നില്ക്കുമ്പോള്‍ മറൈന്‍ ഡ്രൈവ് ഒരു മുത്തുമാലയെ പോലെ സുന്ദരമാകുന്നു. അതില്‍ നിന്നാണ്‌ ഇങനെ ഒരു പേരു വന്നത്. കഴിഞ്ഞ ശനിയാഴച വൈകുന്നേരം  മറൈന്‍ ഡ്രൈവിലൂടെ (മുംബൈ) കടല്‍ക്കാറ്റാസ്വദിച്ച് അലക്ഷ്യമായി കുറേനേരം നടന്നു.. അതിനിടക്ക് പകര്‍ത്തിയ ഒരു ദൃശ്യം..



ഉടന്‍ വരുന്നു: ഏലഫെന്റാ യാത്രക്കുറിപ്പുകള്‍!

ഹസാര്‍ഡ്‌ ഓഫ്‌ ഓസ്‌

ഇക്കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ ടാക്സി ഡ്രൈവര്‍ ക്രൂരമായ മര്‍ദനത്തിനിരയായി. തല്ലിയവര്‍ 2 ആസ്ട്രേലിയക്കാര്‍ തന്നെ. പോലീസ്‌ അവരെ കസ്റ്റഡിയില്‍ എടുത്ത്‌ സുഖവിവരം അന്വേഷിച്ച്‌ ജാമ്യത്തില്‍ വിട്ടു. അതങ്ങനെ കഴിയും എന്നു തോന്നുന്നു!
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്‌ ഏറ്റവും കൂടുതല്‍ (ഈ അടുത്തമാസങ്ങളില്‍) ആക്രമണത്തിനിരയായത്‌. ആസ്ട്രേലിയന്‍ പോലീസും, അധികാരികളും ആവര്‍ത്തിച്ചു പറയുന്നത്‌ ഈ ആക്രമണങ്ങളെല്ലാം തന്നെ വര്‍ഗീയമല്ല, മറിച്ച്‌ മോഷണത്തിനു വേണ്ടി ലോക്കല്‍ തെണ്ടികള്‍ (അപ്പൊ അത്തരക്കരുമവിടെ ഉണ്ട്‌!!) നടത്തിയതാണെന്നാണ്‌. അവരുടെ ഭാഷയില്‍ ഇന്ത്യാക്കാര്‍, പ്രത്യേകിച്ച്‌ വിദ്യാര്‍ത്ഥികള്‍ 'soft targets' ആണ്‌. ഇവരുടെ കയ്യിലെ ലാപ്‌ടോപും, മൊബെയിലും, കാശുമൊക്കെ അടിച്ചു മാറ്റാന്‍ നടക്കുന്ന ഗുണ്ടകളാണ്‌ ഈ ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണവരുടെ കണ്ടുപിടുത്തം. അതു ശരിയാണെങ്കില്‍ പോലും,ഇത്തരം ആക്രമണങ്ങള്‍ കൂടി വരുന്നതല്ലാതെ കുറയുന്നില്ല എന്നത്‌ ആശങ്കയുണ്ടാക്കുന്ന ഒരു വസ്തുതയാണ്‌.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി, കൊഴുത്ത ഫീസും വാങ്ങി ആസ്ട്രേലിയയിലേക്ക്‌ കടത്താന്‍ ഉത്സാഹം കാണിക്…

മുംബൈ ഡയറി: ദലാള്‍ സ്ട്രീറ്റ്‌

കഴിഞ്ഞ 2 ദിവസമായി ബാങ്ക്‌ ജീവനക്കാര്‍ നല്ല ഊക്കന്‍ സമരമായിരുന്നല്ലൊ. എന്നാല്‍ എന്നെ പോലെ പ്രൊബേഷനിലുള്ളവര്‍ക്ക്‌ ഈ സമരം ബാധകമായിരുന്നില്ല. അതുകൊണ്ട്‌ എല്ലാ ദിവസത്തേയും പോലെ ഞാന്‍ 2 ദിവസവും ഓഫീസില്‍ പോയിരുന്നു. എന്നെ പോലെ വേറെ 3 പ്രോബേഷന്‍കാര്‍ മാത്രമായിരുന്നു ആകെ അവിടെ കൂട്ട്‌. വലിയ തിരക്കൊന്നുമില്ലാത്തതുകൊണ്ട്‌ മിനിഞ്ഞാന്ന് കുറച്ചു നേരത്തെ ഇറങ്ങാന്‍ സാധിച്ചു. നേരത്തെ ഹോട്ടലില്‍ കയറി ചെന്നാല്‍ റിസപ്ഷനിലിരിക്കുന്ന ബഹന്‍ തെറ്റിദ്ധരിച്ചാലോ എന്ന് ഞാന്‍ ധരിച്ചതുകൊണ്ട്‌ കുറച്ചു നേരം നടക്കാം എന്നു വിചാരിച്ചു.

അന്നു ഞാന്‍ നടക്കാന്‍ തിരുമാനിച്ചതിനു മുന്‍പില്‍ വേറെ ഒരു കാരണവും ഉണ്ടായിരുന്നു. റോടി, കപ്ഡാ, മകാന്‍ എന്നീ 3 അവശ്യ വസ്തുവഹകള്‍ക്ക്‌ ശേഷം നാലാമതായി വരുന്ന മൊബൈല്‍ ഫോണ്‍ റീ-ചാര്‍ജ്‌ ചെയ്യണമായിരുന്നു. കയ്യിലുള്ളത്‌ റിലയന്‍സ്‌ ഫോണ്‍ ആയതുകൊണ്ട്‌ റീചാര്‍ജ്‌ ചെയ്യാന്‍ റിലയന്‍സ്‌ വെബ്‌ വേള്‍ഡ്‌ അന്വേഷിച്ച് നടക്കുകയല്ലാതെ വേറെ വഴിയും എന്റെ മുന്‍പില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ പതിവുപോലെ നരിമാന്‍ പോയിന്റില്‍ നിന്നും ഒന്നാം നമ്പര്‍ ബസിന്റെ രണ്ടാം നിലയില്‍ കയറി ഞാന്‍ CSTയുടെ അടുത്ത്‌ വന്ന…

മഹാഭാരതം ഒരു ട്വിറ്റ്‌-ഫിക്ഷന്‍

ജപ്പാനിലാണ്‌ ആദ്യമായി ഒരു നോവല്‍ മോബെയില്‍ ഫോണില്‍ പബ്ലിഷ്‌ ചെയ്തത്‌ എന്നാണ്‌ കേട്ടുകേള്‍വി. ഇപ്പോള്‍ ട്രെന്‍ഡ്‌ മാറി. മൊബൈല്‍ മാറി ട്വിറ്ററാണ്‌ പുതിയ മീഡിയമായിരിക്കുകയാന്നത്‌.

ചിന്ദു ശ്രീധരന്‍ എന്ന "ഇന്ത്യന്‍ ഇന്‍ ഇംഗ്ലണ്ട്‌" ലെക്ചറര്‍ ആണ്‌ പുതിയ ഉദ്യമത്തിനു പിന്നില്‍. രണ്ടാമൂഴത്തില്‍ ഭീമന്റെ വീക്ഷണകോണില്‍ നിന്നും മഹഭാരത കഥ പറഞ്ഞ MTയുടെ പാത പിന്തുടരുകയാണ്‌ ഇദ്ദേഹവും. എന്നാല്‍ ഒരു വിത്യാസം മാത്രം. മാഷ്‌ കഥ പറയുന്നത്‌ ട്വിറ്ററിലാണ്‌.

മാഷ്‌ ഇതിനെ കാണുന്നത്‌ ഒരു പരീക്ഷണമായാണ്‌.ഒരുപക്ഷെ പുതുതലമുറയൊട്‌ സംവദിക്കാന്‍ ഇതിലും നല്ല ഒരു മാധ്യമം ഇല്ല എന്നുള്ള തിരിച്ചറിവാകും മാഷെ ഇതിനു പ്രേരിപ്പിച്ചത്‌.

മഹാഭാരതത്തിന്റെ അതിന്റെ എല്ലാ ഭംഗിയോടും, അര്‍ത്ഥതലങ്ങളോടും കൂടി പുനരാവിഷ്കരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. എന്നാല്‍ ട്വിറ്ററിനെ പോലെ ഒരു 'മൈക്രൊ ബ്ലോഗിംഗ്‌' സൈറ്റില്‍ മഹാഭാരതം പോലെ മഹത്തായ ഒരു ഇതിഹാസം പുന:സൃഷ്ടിക്കനുള്ള അദ്ദേഹത്തിന്റെ ഉദ്യമം പ്രശംസനീയം തന്നെ.

പണ്ട്‌ അമര്‍ചിത്രകഥയായി വന്ന മഹഭാരതം (അതിന്റെ എല്ലാ ഭാഗങ്ങളും,ഒന്നൊ രണ്ടോ ഓഴിച്ച്‌ ഇപ്പോഴും എന്റെ കയ്യിലുണ്ട്‌) വായിച്ചാണ…

ബെര്‍ളി(ത്തരങ്ങളെ)യെ കാണ്മാനില്ല

സ്വ:ലേ ഇസ്പഷല്‍ പതിപ്പ്‌

അപ്ഡേറ്റ് (Aug 7,09 10.46AM IST): ഗ്രഹണം മാറി. ബെര്ളിത്തരങള്‍ ഇപ്പൊ OK ആയിട്ടുണ്ട്

ശുദ്ധനുണയനും, മഹാതോന്ന്യാസിയും, എക്കൊണൊമിക്സ്‌ മാത്രം പഠിക്കാത്തവനും, 2003 മുതല്‍ സ്ഥലത്തെ പ്രധാന വഷളനും സര്‍വോപരി ഈ അടുത്തകാലത്ത്‌ മലയാളം ബൂലോകത്ത്‌ ഭൂകമ്പമുണ്ടക്കി നടക്കുന്നവനുമായ ബെര്‍ളി തോമസിന്റെ ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗിനെ കാണ്മാനില്ല!!

ബെര്‍ളിത്തരങ്ങളുടെ പതിവു ഡോസ്‌ കിട്ടാതെ പല സ്ഥിരം വായനക്കാരും, തേങ്ങയടിക്കാരും ഇതികര്‍ത്തവ്യതാമൂഢരായി ബൂലോകത്ത്‌ കറങ്ങുന്നുണ്ടെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. അതിനിടെ ഈ തിരോധാനത്തിനു പിന്നില്‍ ആരെന്ന് കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങിയെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

ബെര്‍ളിയുടെ ബ്ലോഗിന്റെ തിരോധാനത്തിനുമുമ്പില്‍ ഒരു ബ്ലോഗ്‌ സിന്‍ഡിക്കേറ്റ്‌ തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ്‌ ആദ്യം കിട്ടിയ സൂചനകള്‍ സൂചിപ്പിക്കുന്നത്‌. നോര്‍ത്ത്‌ കോറിയന്‍ ഹാക്കര്‍മാര്‍ സംഘടിതമായി നടത്തിയ ഒരാക്രമണത്തിന്റെ ഫലമാണീ തിരോധാനം എന്നും കരുതുന്നവരുണ്ട്‌. ആദ്യം ഹാക്ക്‌, എന്നിട്ടും പഠിച്ചില്ലെങ്കില്‍ ആറ്റം ബോംബ്‌ എന്ന് നോര്‍ത്ത്‌ കോറിയന്‍ പട്ടാ…

ചാത്തന്‍ സേവ

ഞാന്‍ CA ആര്‍ട്ടിക്കിള്‍ഷിപ്പ്‌ ചെയ്തിരുന്ന കാലം. ഞങ്ങളുടെ ഫേര്‍മിന്‌ ഒരു പ്രമുഖ ബാങ്കിന്റെ തൃശ്ശൂരിലെ ഒരു ശാഖയുടെ കണ്‍കറന്റ്‌ ആഡിറ്റ്‌ ഉണ്ടായിരുന്നു. അതൊരു മുടിഞ്ഞ പണിയായതുകൊണ്ട്‌ ഒരുമാതിരിപ്പെട്ട എല്ലാവരും അതില്‍ നിന്നു ഒഴിഞ്ഞുമാറുമായിരുന്നു. എന്നാല്‍ എന്റെ ദൗര്‍ഭാഗ്യം കൊണ്ട്‌ (ഞാന്‍ പണിയില്ലാതെ വേറുതെ ഇരിക്കുന്നതെ സാര്‍ കണ്ടിട്ടാണെന്നും ചില അഭ്യൂഹങ്ങളുണ്ട്‌) ആ മാസം എന്നോട്‌ ബാങ്കില്‍ പോകാന്‍ പറഞ്ഞു. അങ്ങനെയാണ്‌ ആ തിങ്കളാഴ്ച ഞാനും, ഷഫീകും ബാങ്കില്‍ എത്തിയത്‌.

പതിവുപോലെ ഞങ്ങള്‍ ഫയലുകളുമായുള്ള യുദ്ധം തുടങ്ങി.

അങ്ങനെ ഞങ്ങള്‍ കൂലങ്കഷമായി പണിയെടുത്തുകൊണ്ടിരിക്കുന്ന സമയത്താണ്‌ മോഹന്‍ജി പരിചയപ്പെടാനായി വന്നത്‌. മോഹന്‍ജി ആ ബ്രാഞ്ചിലെ എല്ലാമെല്ലാമാണ്‌. ആളറിയാതെ ഒരു ഫയല്‍ പൊലും നീങ്ങില്ല. അങ്ങനെയുള്ള സര്‍വശക്തനായ മോഹന്‍ജി ഞങ്ങളെ പരിചയപ്പെടാനായി വന്നപ്പോള്‍, ഓസ്കാര്‍ കിട്ടിയ പൂക്കുട്ടിയെ പോലെ ഞങ്ങള്‍ ഗദഗദ കണ്ഠന്മാരായി. ഒരു മണിക്കൂറോളം നീണ്ടുനിന്ന പരിചയപ്പെടല്‍ (മോഹന്‍ജി ജനിച്ചത്‌ മുതല്‍ അന്നു വരെയുള്ള ഓട്ടോബയോഗ്രഫി മൊത്തം ഞങ്ങളെ പറഞ്ഞുകേള്‍പ്പിച്ചു) കഴിഞ്ഞ്‌ മോഹന്‍ജി പോയി. ഞങ്ങള്‍ ഫയലുകളുമായുള്ള…

മുംബൈ ഡയറി: ഛത്രപതി ശിവാജി ടെര്‍മിനസ്‌

ഛത്രപതി ശിവാജി ടെര്‍മിനസ്‌ - CST

ഞാന്‍ മുംബായില്‍ എത്തിയിട്ട്‌ ഏകദേശം ഒരാഴ്ചയാവാറായെങ്കിലും, താമസിക്കുന്നത്‌ ഛത്രപതി ശിവാജി ടെര്‍മിനസിനടുത്തുതന്നെയുള്ള ഒരു ഹോട്ടലിലാണെങ്കിലും ഇതുവരെ CST കാണ്ടിരുന്നില്ല. അവസാനം ഇന്നലെയാണ്‌ എനിക്കതിനവസരം കിട്ടിയത്‌.

ഇന്നലെ ഞാന്‍ (പതിവുതെറ്റിച്ച്‌)ബസിലാണ്‌ നരിമാന്‍ പോയിന്റില്‍ നിന്നും ഹോട്ടലിലേക്ക്‌ പോന്നത്‌. ബസ്‌ CSTയുടെ മുമ്പിലാണ്‌ നിര്‍ത്തിയത്‌. ബസ്സ്‌ ഇറങ്ങിയ എന്റെ മുമ്പില്‍ ഛത്രപതി ശിവാജി ടെര്‍മിനസ്‌ അങ്ങനെ നീണ്ടു നിവര്‍ന്ന് കിടന്നു. അതുവരെ വന്ന സ്ഥിതിക്ക്‌ ആ ദൃശ്യം ഒന്നു ക്യാമറില്‍ പകര്‍ത്താം എന്നും തിരുമാനിച്ചു. കയ്യില്‍ ഉണ്ടായിരുന്ന മൊബെയിലിന്റെ 1.3 മെഗാപിക്സലില്‍ 4 പടങ്ങളായി CST പതിപ്പിച്ചു, പിന്നെ കമ്പ്യൂട്ടറിലിട്ട്‌ മുകളില്‍ കാണുന്ന പോലെ ഒറ്റ പടമാക്കി!!

ഘടികാരം (ബ്ലോഗ് ഗാഡ്ജെറ്റ്)

മലയാളം ഘടികാരത്തിനുശേഷം ഇതാ ഒരു സിമ്പിള്‍ ഘടികാരം.



നിങളുടെ ബ്ലോഗില്‍ ഇടാന്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കുക:

<embed pluginspage=" http://www.macromedia.com/go/getflashplayer" width="233" src="http://www.ranjithj.in/swale/Flash/clock.swf" wmode="transparent" height="57" type="application/x-shockwave-flash"></embed>

ഒരായിരം വരകള്‍

(വലുതായി കാണാന്‍ പടത്തില്‍ ക്ലിക്കൂ)
ഒഴിവുസമയങളില്‍ കോറിയിട്ട ചില പെന്‍സില്‍ സൃഷ്ടികള്‍. ചിലത് ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.