Skip to main content

Posts

Showing posts from July, 2012

ആശ്വത്ഥാമാ!

കുലദേവനായ പരമശിവനെ ധ്യാനിച്ചുകൊണ്ട് നമശ്ശിവായ മന്ത്രം ജപിച്ച് ഗംഗയുടെ ഓളങ്ങള്‍ക്ക് സ്വദേഹം സമര്‍പ്പിച്ചപ്പോള്‍ അയാള്‍ പ്രാര്‍ത്ഥിച്ചത് വാരാണസിയിലെത്തുന്ന ജനലക്ഷങ്ങളെ പോലെ മോക്ഷപ്രാപ്തിക്കുവേണ്ടിയായിരുന്നില്ല, മറിച്ച്  മറക്കാന്‍ ആഗ്രഹിക്കുന്ന ഭൂതകാലത്തെ സ്വന്തം മനസ്സില്‍ ഒരു ചിതയൊരുക്കി വര്‍ഷങ്ങള്‍ക്കു മുമ്പേ ദഹിപ്പിച്ചിട്ടും ഇപ്പോഴും അണയാതെ മനസ്സില്‍ പുകയുന്ന പകയുടെ അന്ത്യത്തിന് വേണ്ടിയായിരുന്നു. ഗംഗയില്‍ മൂന്നു തവണ മുങ്ങി നിവര്‍ന്ന് അഹോരാത്രം ചിതകള്‍ പുകയുന്ന മണികര്‍ണ്ണികയിലെ പടവുകളില്‍ ആ സന്ധ്യാനേരത്തിരിക്കുമ്പോള്‍ അയാളുടെ മനസ്സ് അല്‍പമകലെ യുഗങ്ങളുടെ പാപഭാരങ്ങള്‍ പേറി ഒഴുകുന്ന മോക്ഷദായിനി ഗംഗാ നദി പോലെ ശാന്തമായി കഴിഞ്ഞിരുന്നു. ഇനി കീഴടങ്ങാം, അയാള്‍ തിരുമാനിച്ചു. ഈ ഭൂമിയില്‍ അയാള്‍ ഇല്ലാതാക്കിയ മൂന്നു ശരീരങ്ങള്‍ക്ക് പകരമായി നിയമം തരുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍, തനിക്കുവേണ്ടി ഒരുങ്ങിയിരിക്കുന്ന ചിതയില്‍ ഉറങ്ങാന്‍. 
നാലുവര്‍ഷം.നാല് യുഗങ്ങള്‍. ലക്ഷ്യപ്രാപ്തി. നാമം ജപിച്ചു വളര്‍ന്ന കാലത്ത് ഗുരുനാഥന്‍ ഏറ്റവും ഹീനം എന്നുപദേശിച്ചു വിലക്കിയ കര്‍മ്മം തന്നെ പിന്നീട് ജീവിത ലക്ഷ്യമായി തീരും എന്നയാള്…

സ്കൂള്‍ ഓര്‍മ്മകള്‍ : JBS

(ചെര്‍പ്പിലെ ഞങ്ങളുടെ അയല്‍ക്കാരി ആയിരുന്ന ഭൂമി ദേവിയുടെ അമ്പലം)
ഒരു കാലത്ത്‌ പടിഞ്ഞാട്ടുമുറിയുടെ (ചേര്‍പ്പ്‌) വിദ്യാഭ്യാസരംഗത്തില്‍ തിളങ്ങി നിന്നിരുന്ന വിദ്യാലയമായിരുന്നു പള്ളി സ്കൂള്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ജൂനിയര്‍ ബേസിക് സ്കൂള്‍ (JBS). ഒന്ന് മുതല്‍ അഞ്ചു വരെ ക്ലാസുകള്‍ മാത്രം ഉണ്ടായിരുന്ന, ഓടിട്ട ഒരു പഴയ കെട്ടിടത്തില്‍ ഒതുങ്ങിയ, ഒരു ചെറിയ സര്‍ക്കാര്‍ സ്കൂള്‍. . ചേര്‍പ്പ്‌ ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ പുറത്തേക്കിറങ്ങി പുത്തന്‍കുളത്തിലേക്കുള്ള (ചേര്‍പ്പ്‌ ഭഗവതി ക്ഷേത്രത്തിന്റെ ഔദ്യോഗിക കുളം) വഴിയിലൂടെ ശങ്കരന്‍ നായരുടെ കടയും പിന്നിട്ടു ഒരു അഞ്ചു മിനിട്ട് നടന്നാല്‍ പാത രണ്ടായി പിരിയും. അവിടെ ഇടത്തോട്ട് തിരിഞ്ഞാല്‍ അല്പം മുമ്പിലായി സ്കൂളിന്റെ ഗേറ്റ് കാണാം. 1990 ജൂണ്‍ മാസം രണ്ടാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ മുത്തശ്ശി എന്നെ ആദ്യമായി പള്ളി സ്കൂളിലേക്ക് കൊണ്ടുപോയപ്പോള്‍ മഴക്കാലത്ത്‌ ചെറിയ വെള്ള ചാട്ടങ്ങളും, കുത്തിയൊലിക്കുന്ന 'ടോറന്റുകളാലും'പ്രക്ഷുബ്ധമാകുന്ന ഒരു  മണ്‍പാത ആയിരുന്നു ഈ അമ്പലം-അമ്പലക്കുളം ഹൈവേ. പിന്നീടുള്ള മൂന്നു വര്‍ഷത്തേക്ക് ഞാന്‍ സ്കൂളിലേക്ക് പോയിരുന…

ചതുശ്ശതം

രണ്ടു ദിവസം മുമ്പായിരുന്നു ചേര്‍പ്പിലെ അമ്പലത്തില്‍ പ്രതിഷ്ഠാ ദിനം. എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും ഉച്ചക്ക്‌ പ്രസാദ ഊട്ടുസദ്യ ഉണ്ടായിരുന്നു. സദ്യക്ക് ഉണ്ണാന്‍ എന്റെ എതിരെ ഉള്ള കസേരയില്‍ ആയിരുന്നു അവര്‍ ഇരുന്നത്. നല്ല പ്രായമുണ്ട്. എണ്‍പതില്‍ കൂടുതല്‍ ഉണ്ടാകും, ഞാന്‍ ചിന്തിച്ചു. പോരാത്തതിന്നു കയ്യില്‍ ഒരു ചെറിയ പാത്രവുമായാണ് വന്നിരിക്കുന്നത്. ഇത്രയും പ്രായമായിട്ടെന്തിനാ ഈ തിരക്കില്‍ വന്നു ഉണ്ണുന്നത് എന്ന് മനസ്സില്‍ വിചാരിച്ചു. വിളമ്പുകാരന്‍ കൊണ്ട് തട്ടിയ ചോറ് എന്റെ ശ്രദ്ധ അവരില്‍ നിന്നും ഇലയിലേക്ക് തിരിച്ചു. തീര്‍ക്കാന്‍ ഒരു മല പോലെ ചോറ് ഇലയില്‍ കിടക്കുമ്പോള്‍ ഇന്നോ നാളെയോ എന്നമട്ടില്‍ നടക്കുന്ന ആ കിഴവിയെ നോക്കാനല്ലേ സമയം. ഒരു അറ്റത്ത് നിന്ന് തുടങ്ങി. വട്ടങ്ങള്‍ എല്ലാം ഗംഭീരം. ഇനി പായസം കൂടി നന്നായാല്‍ മതിയായിരുന്നു; ദേഹണ്ണം ആരാണാവോ, ഞാന്‍ എന്നോട് തന്നെ ചോദിച്ചു. 
പായസം വിളമ്പുന്നയാള്‍ അവരുടെ മുമ്പില്‍ വെച്ചിരുന്ന പേപ്പര്‍ ഗ്ലാസ്സില്‍ ഒഴിച്ച ഒരു തവി ചതുശ്ശതം (പ്രസാദം - ഇടിച്ചു പിഴിഞ്ഞ പായസം) അവര്‍ കയ്യിലെ പാത്രത്തിലേക്ക് ഒഴിക്കുന്നത് കണ്ടപ്പോളാണ് ഞാന്‍ അവരെ വീണ്ടും ശ്രദ്ധിച്ചത്. വിളമ…