Skip to main content

Posts

Showing posts from June, 2013

റാസ്പ്ബെറി പൈ എന്ന കുഞ്ഞന്‍ കമ്പ്യൂട്ടര്‍

പൈ എന്നു കേട്ടാല്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ആദ്യം മനസ്സില്‍ തെളിയുന്നത് പണ്ട് സ്കൂളിലെ ഗണിതക്ലാസ് ആകും. ലൈഫ്‌ ഓഫ് പൈ എന്നാ സിനിമയും ഓര്‍ത്തേക്കാം. എന്നാല്‍ ഇപ്പൊള്‍ കമ്പ്യൂട്ടര്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുന്ന ഒരു കമ്പ്യൂട്ടറിന്റെ ചുരുക്ക പേരാണ് പൈ എന്നു കൂടി അറിയുക. യു.കെയിലെ സ്കൂള്‍ വിദ്യാര്‍ദ്ധികളെ പ്രോഗ്രാമിംഗ് പഠിപ്പിക്കുന്നതിന് വേണ്ടി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദഗ്ധര്‍ രൂപ കല്പന ചെയ്ത, ഒരു ക്രെഡിറ്റ്‌ കാര്‍ഡിന്റെ വലുപ്പം മാത്രമുള്ള ഒരു കമ്പ്യൂട്ടര്‍ ആണ് റാസ്പ്ബെറി പൈ. ഏറ്റവും പുതിയ പൈ-മോഡല്‍ Bയുടെ വില കേവലം 35 യു.എസ്. ഡോളര്‍ (ഏകദേശം 3000 രൂപ). ഇന്ത്യയില്‍ ഇ-ബേ പോലുള്ള സൈറ്റുകളില്‍ നിന്നും പൈ വാങ്ങാവുന്നതാണ്. ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് ഒരു SD കാര്‍ഡ് കൂടി (കുറഞ്ഞത് 4GB) പ്രത്യേകമായി വാങ്ങണം
ഹാര്‍ഡ്‌വെയര്‍ (പൈ-മോഡല്‍ ബി)
700 Mhz ന്റെ ARMv6 പ്രൊസെസറും 512MB റാമും ആണ് പൈയുടെ തലച്ചോര്‍ . കീബോര്‍ഡ്‌, മൗസ്, പെന്‍ ഡ്രൈവ് മുതലായവ കണക്ട് ചെയ്യാന്‍ രണ്ടു USB ഡ്രൈവുകള്‍ ഉണ്ട്. മോണിട്ടര്‍ കണക്ട് ചെയ്യാന്‍ ഒരു HDMI പോര്‍ട്ടും,…