Skip to main content

Posts

Showing posts from September, 2014

ചെറ്യമ്മാൻ

ഒരു ദേശത്ത് ഒരമ്മയും രണ്ടുമക്കളും ഉണ്ടായിരുന്നു. ആ കുട്ടികളും, കുടുംബം അല്ലലില്ലാതെ കൊണ്ടുനടക്കാവുന്ന ജോലിയും, വീട്ടുപണികളുമായിരുന്നു അമ്മയുടെ ജീവിതം. അളന്നുകിട്ടുന്ന ശമ്പളത്തിൽ നിന്നും മിച്ചം പിടിക്കുന്ന ചില്ലറകൾ അലമാരയിലെ ഒരു പഴയ പെട്ടിയിൽ ഭാവിയിലേക്കുള്ള കരുതലായി ആ അമ്മ സൂക്ഷിച്ചു വെക്കുമായിരുന്നു. പണപ്പെട്ടിക്കു സംസാരിക്കാൻ സാധിക്കുമായിരുന്നെങ്കിൽ അമ്മ നോറ്റ പഞ്ചാംഗത്തിലില്ലാത്ത വ്രതങ്ങളെക്കുറിച്ചതു പറഞ്ഞേനെ.
ഇപ്രകാരം ദിനങ്ങൾ പോകെയാണ് അമ്മയുടെ അനിയൻ അടുത്തുള്ള അമ്പലത്തിലെ പൂരത്തിനു പോകുന്ന വഴി അവിടെ കേറിയത്. പൂരമെന്നു കേട്ടപ്പോൾ കുട്ടികൾക്കും പോകാനൊരാഗ്രഹം. അങ്ങനെ ചെറ്യമ്മാവനും കുട്ട്യോളും പൂരത്തിനു പുറപ്പെട്ടു.
അമ്മാവൻ അമ്മയെപ്പോലെ ആയിരുന്നില്ല.വയറു നിറയെ അലുവയും,ഈന്തപ്പഴവും, അനിയത്തിക്കുട്ടീടെ കൈ നിറയെ കരി വളകളും, വികൃതിക്ക് കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങിച്ചു കൊടുത്തു. ഈ അമ്മ ചീത്ത അമ്മ തന്നെ, അവർ ഉറപ്പിച്ചു. അങ്ങനെ പൂരമൊക്കെ കൂടി, കുട്ടികളെ വീട്ടിലാക്കി ചെറ്യമ്മാൻ മടങ്ങി. പിള്ളേരുടെ സന്തോഷം കണ്ടപ്പോൾ അമ്മക്കും സന്തോഷമായി.

അന്നുരാത്രി രണ്ടാൾക്കും ദീനമായി. പൂരപ്പറമ്പ…

പടിഞ്ഞാറന്‍ വിലാപങ്ങള്‍!

മംഗല്‍യാന്‍ തന്റെ മുന്നൂറു ദിവസം നീണ്ട യാത്രക്കു ശേഷം ചൊവ്വാഗ്രഹത്തില്‍ എത്തിയതിനു പുറകെയാണ് നമ്മുടെ പ്രധാനമന്ത്രി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചത്. പുറമേ നിന്ന് നോക്കിയാല്‍ അത്ര ബന്ധമില്ലാത്ത ഈ രണ്ടു യാത്രകളും പക്ഷെ പടിഞ്ഞാറന്‍ ദേശങ്ങളുടെ ഇരട്ടത്താപ്പും, വിവരമില്ലായ്മയും, വംശവെറിയും തീന്മേശകളിലെ അടക്കം പറിച്ചിലുകളില്‍ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങളുടെ ന്യൂസ് റൂമുകളിലേക്ക് പറിച്ചു നട്ടിരിക്കുകയാണ്.
കക്കൂസ് കഴുകേണ്ട ശാസ്ത്രജ്ഞര്‍  മംഗല്‍യാന്‍ ഭാരതത്തിന്‍റെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഘപ്പെടുത്തേണ്ട ഒരു ദൌത്യമാണ് എന്നത് തര്‍ക്കമില്ലാത്ത ഒരു വസ്തുതയാണ്.  അമേരിക്കക്കും റഷ്യക്കും ശേഷം ചൊവ്വാ ദൌത്യം ഏറ്റെടുത്ത് വിജയപ്പിക്കുന്ന മൂന്നാം രാജ്യമാണ് ഭാരതം.  അതില്‍ തന്നെ പ്രഥമ ദൌത്യം വിജയപ്പിച്ച പ്രഥമ രാജ്യം! എന്തുകൊണ്ടും അഭിമാനിക്കേണ്ട നേട്ടം തന്നെ!
പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് ലഭ്യമായ വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുകവഴി ചെലവ്  ഏറ്റവും  കുറച്ച് ലക്ഷ്യത്തില്‍ എത്താന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ പ്രകടിപ്പിച…

ഫയര്‍ കമ്മിറ്റി

"ഇന്ന് ഫയര്‍ കമ്മിറ്റിയുടെ മീറ്റിംഗ് ഉണ്ട് "ഫയര്‍ കമ്മിറ്റി?" "അതേന്ന്‍. എല്ലാ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും രണ്ടു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. തീ പിടിച്ചാല്‍ എല്ലാരേം ഒഴിപ്പിക്കാന്‍. പ്രത്യേകം  യൂണിഫോം ഒക്കെ ഉണ്ട്" "അതിനു തീ പിടിക്കുമ്പോള്‍ അതൊക്കെ ഇടാന്‍ ഉള്ള സമയം കിട്ടോ?" "!!!!"

മാപ്പ്!

കൂട്ടിയ നികുതിക്ക് പകരം അനാവശ്യ ചിലവുകള്‍ കുറക്കാനും, അടിക്കടി ഇന്ധന/ഓട്ടോ/ടാക്സി/ബസ് ചാര്‍ജുകള്‍ കൂട്ടി, വാഹനങ്ങള്‍ ഉപേക്ഷിച്ച് സ്വന്തം കാലുകളെയോ, സൈക്കിള്‍ പോലുള്ള ഇന്ധനരഹിത വാഹനങ്ങളേയോ ആശ്രയിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുക വഴി ഞങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാരെ, മാപ്പ്!! 
നിങ്ങളുടെ ദീര്‍ഘവീക്ഷണം ഞങ്ങള്‍ മനസ്സിലാക്കാന്‍ വൈകിപ്പോയി! 
മാപ്പ്! സമസ്താപരാധവും പൊറുക്കണം! മാപ്പ്!

മംഗളമായി മംഗൾയാൻ

ആകാശം എന്നും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഭൂമിയെ പുതച്ചുകിടക്കുന്ന മേഘങ്ങൾ തൊട്ട് ദശലക്ഷക്കണക്കിനു യോജനകൾക്കപ്പുറം ജ്വലിക്കുന്ന നക്ഷത്രഗണങ്ങളെവരെ തെല്ലൊരദ്ഭുതത്തോടെയല്ലാതെ ആർക്കും നോക്കിക്കാണാനാവില്ല. നിയതമായ പഥത്തിലൂടെ, മനുഷ്യനു ഇനിയും അപ്രാപ്യമായ അദൃശ്യ ശക്തികൾ മടിത്തട്ടിലൊളിപ്പിച്ച്, കാലാന്തരങ്ങളുടെ ഉദയാസ്തമനങ്ങൾക്കു സാക്ഷിയായി, അനന്തമായ ഈ പ്രപഞ്ചത്തിന്‍റെ ശൂന്യതയാകുന്ന തണുപ്പിലൂടെ സഞ്ചരിക്കുന്ന ഈ ആകാശഗോളങ്ങളാണ് എന്നും നമ്മുടെ ചിന്തകളെ ജ്വലിപ്പിച്ചിട്ടുള്ളത്.

ഭാരതത്തിന്‍റെ പ്രഥമ ഗോളാന്തര പര്യടന വാഹനമായ മംഗൾയാൻ ഇന്നു ചൊവ്വാഗ്രഹത്തിൽ എത്തിയിരിക്കുന്നു: പ്രഥമ ദൗത്യം വിജയപ്പിച്ച പ്രഥമരാജ്യം.

ഇതൊരു തുടക്കമാകട്ടെ. ജാതിയും, മതവും, അഴിമതിയും, ചൂഷണവും, ദാരിദ്ര്യവും വിരിഞ്ഞു മുറുക്കിയ നമ്മുടെ മാതൃരാജ്യത്തിന്‍റെ നെറ്റിയില്‍ തെളിഞ്ഞ സിന്ദൂരതിലകമാകട്ടെ ഈ വിജയം! അമ്മയെ ബന്ധനസ്ഥയാക്കിയ പാശങ്ങളെ നശിപ്പിക്കുന്ന പാശുപതമാകട്ടെ ഈ വിജയം!

പരിമിതികള്‍ക്കിടയില്‍ നിന്നുംകൊണ്ട് ഒരു ജനതക്കു മുന്നില്‍ അറിവിന്‍റെ വാതായനങ്ങള്‍ തുറന്നിടാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ശാസ്ത്രജ്ഞരെ നമിച്ചുകൊണ്ട്,

വന്ദ…

പറവകളോടൊരു സ്വകാര്യം

കറുകറെ കറുത്തൊരു മഴയുടെ കാറുകള്‍
കുടുകുടെ തുള്ളികളായ് വീഴുമ്പോള്‍,
പലവര്‍ണ്ണങ്ങളില്‍ കുടകള്‍ ചൂടി
ഓടുന്നു ജനം, മറയുന്നു ജനം
ഒരിടത്തണയാന്‍ പായുന്നു ജനം!
ചേക്കേറാന്‍ പല ചില്ലകള്‍ തേടി
പറവകളെങ്ങും പാറി നടക്കെ,
പറയണമെനിക്കാ ചിറകുകളോടാ-
പച്ചപ്പെല്ലാം ഓര്‍മ്മയില്‍ മാത്രം,
തണലുകളെല്ലാം മനസ്സില്‍ മാത്രം!

ഹാപ്പി ഓണം

സമയം തെറ്റിയ ചിങ്ങക്കാറുകൾ
അർക്കനെയങ്ങുമറച്ചൊരുനേരം,
ചറപറ പെയ്തൊരുമഴയിൽ
കുളിച്ചൊരുങ്ങിയ പൂക്കൾകൊണ്ട്
ഓണത്തപ്പനെ ഒന്നെതിരേൽക്കാൻ
പൂക്കളമൊന്നൊരൊക്കിയ നേരം,
തുമ്പപ്പൂവും മുക്കുറ്റിയുമാ പൂക്കളനടുവിലിറങ്ങിയിരിക്കെ,
ഓണസദ്യയും പായസോമുണ്ടാ-
കുമ്മാട്ടിക്കളിയതൊന്നു കണ്ടാ-
കോലായിലങ്ങവിടെയിരിക്കെ,
സ്വീകരണ മുറിയുടെ മൂലക്കിരിക്കും
ടിവിപ്പെട്ടിയിൽ തെളിഞ്ഞൊരു
പരസ്യമെന്നോടായിങ്ങനെ മൊഴിഞ്ഞു:
"ഹാപ്പി ഓണം, ഹാപ്പി ഓണം
വിഷ് യു ഓൾ എ ഹാപ്പി ഓണം*"

*കണ്ടീഷൻസ് അപ്ലൈ