സ്വന്തമെന്നു
പറയാന്‍ എനിക്കുണ്ടായിരുന്ന ഹൃദയം പോലും നിനക്ക് വേണ്ടി മിടിച്ചു
തുടങ്ങിയപ്പോള്‍ ഞാന്‍ ഉറപ്പിച്ചിരുന്നു, നിന്നെ സ്വന്തമാക്കണം എന്ന്.
ഒരുപക്ഷെ നിന്റെ നോട്ടങ്ങളിലെ ഏതോ ഒരു കോണിലെ നിഴല്‍ മാത്രമായിരുന്ന എന്നെ
നീ ഒരിക്കലും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. ആ ഒരു തിരിച്ചറിവാണ് ഇത്രയും
നാള്‍ നിന്നില്‍ നിന്നും അകന്നു നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
ഇന്നിപ്പോള്‍ എന്റെ ഹൃദയമിടിപ്പുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു; ഓരോ സ്പന്ദനവും
കൃത്യമായി അളന്നു രേഖപ്പെടുത്തുന്ന യന്ത്രങ്ങള്‍ എന്റെ കാലം
എണ്ണിതീര്‍ത്തുകൊണ്ടിരിക്കുകയാണ് . എന്നാല്‍ യന്ത്രങ്ങള്‍ ജോലി തീര്‍ക്കുന്നതിന് മുമ്പ് എനിക്ക് നിന്നോട് ഒന്നുമാത്രം പറയാനുണ്ട്.
എനിക്ക് നിന്നെ ഇഷ്ടമാണ്.......
<ബീപ്>
No comments:
Post a Comment