January 19, 2009

ഇവേഡ്‌ II (ഫ്ലാഷ്‌ ഗെയിം)

എന്റെ എറ്റവും പുതിയ ഫ്ലാഷ്‌ സംരംഭം!! ജസ്റ്റ്‌ ഇവേഡിനു ശേഷം ഇവേഡ്‌ II !!

ഗെയിം ഇവിടെ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം.ഡൗണ്‍ലോഡ്‌ ചെയ്ത ഫയല്‍ നിങ്ങളുടെ ബ്രൗസറില്‍ ഒപെന്‍ ചെയ്യുക.

PS: ഇതു ഇപ്പോഴും 'ബീറ്റ' സ്റ്റേജിലാണ്‌

January 10, 2009

ബന്ധനം (ഫോട്ടോഗ്രാഫ്‌)



ഇത്‌ എന്റെ, അല്ല, ചേട്ടന്റെ പഴയ BSA സൈക്കിള്‍; ഛെ, വീണ്ടും തെറ്റി!! സൈക്കിള്‍ അല്ല, പടക്കുതിര!!

ഇപ്പ്പോള്‍ പഞ്ചറായി ഒരു മൂലയില്‍ കിടക്കുന്നു...

January 07, 2009

സത്യത്തിലെ അസത്യങ്ങള്‍

അങ്ങനെ അതും സംഭവിച്ചു. ഈ അടുത്തകാലം വരെ അമേരിക്കയിലും യൂറോപ്പിലും മറ്റും മാത്രം സംഭവിച്ചിരുന്ന കണക്കിലെ കള്ളത്തരങ്ങള്‍ ഇപ്പോള്‍ ഇവിടേയും നടന്നിരിക്കുന്നു. ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ നാലാം
സ്ഥാനമാണ്‌ സത്യം കമ്പ്യുട്ടേര്‍സിന്‌. സത്യം കമ്പ്യൂട്ടേര്‍സിന്റെ ചെയര്‍മാന്‍ ശ്രീ: രാമലിങ്കരാജു കമ്പനിയുടെ ഡയറക്റ്റേര്‍സിനും, സെബി ചെയര്‍മാനും അയച്ച കത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌
വെളിപ്പെടുത്തിയിരിക്കുന്നത്‌ : ഏകദേശം 7000 കോടി രൂപയുടെ എക്കൗണ്ടിംഗ്‌ തിരിമറിയാണ്‌ രാജു തന്റെ കത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌!! ഒരു പക്ഷെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എക്കൗണ്ടിംഗ്‌ തിരിമറി!!

തട്ടിപ്പ്‌ ചുരുക്കത്തില്‍:

1. ഇല്ലാത്ത ബാങ്ക്‌ ബാലന്‍സ്‌        - 5040 കോടി

2. വ്യാജ അക്ക്രൂഡ്‌ ഇന്ററെസ്റ്റ്‌         - 0376 കോടി

3. ബാധ്യത കുറച്ച്‌ കാണിച്ചത്‌        - 1230 കോടി

4. വ്യാജ ഡെബ്റ്റേര്‍സ്‌               - 0490 കോടി

എല്ലാം കൂടി ഏകദേശം 7136 കോടി!!!

കമ്പനിയുടെ ഈ സെപ്റ്റെംബറില്‍ അവസാനിച്ച രണ്ടാം പാദ ലാഭത്തില്‍ മാത്രം 588 കോടിയുടെ തിരിമറിയാണ്‌ നടത്തിയിരിക്കുന്നത്‌ (61 കോടി ലാഭത്തിനു പകരം കമ്പനി റിപ്പോര്‍ട്ട്‌ ചെയ്ത ലാഭം 649 കോടി രൂപയാണ്‌).

എല്ലാം പുറത്താകുമെന്നായപ്പോള്‍ ഒരു രാജി, കുറ്റസമ്മതം.... ഈ കച്ചവടത്തില്‍ ആരൊക്കെയാണ്‌ രാജുവിനെ സഹായിച്ചത്‌ എന്നു മാത്രം ഇപ്പൊഴും വ്യ്കതമായിട്ടില്ല.



PS : ഒരു CA വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്നെ അമ്പരിപ്പിക്കുന്ന വസ്തുത എങ്ങനെ ഇത്രയും വലിയ തിരിമറി കമ്പനിയുടെ ആഡിറ്റേര്‍സ്‌ കാണാതെ പോയി എന്നതാണ്‌!! ഒരു പക്ഷെ അവര്‍ കണ്ടില്ലെന്നു നടിച്ചതാവാം!!