February 20, 2012

February 16, 2012

നാളെ ഹർത്താൽ

 

ഉത്സവത്തിനിടയിൽ മദം പൊട്ടി ഓടുന്ന ആനകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് BYFI നാളെ സംസ്ഥാന തലത്തിൽ ഹർത്താലിനാഹ്വാനം ചെയ്തു. ഇനി മുതൽ ഓടാനാഗ്രഹിക്കുന്ന ആനകൾ 3 ദിവസത്തെ മുൻകൂർ നോടീസ് കളക്റ്റർക്ക് കൊടുക്കുക, പൊതുമുതൽ നശിപ്പിക്കാനുള്ള BYFIക്കാരുടെ ജന്മാവകാശത്തിൽ കൈ കടത്താതിരിക്കുക, വസ്തുവഹകൾ നശിപ്പിക്കുന്നെങ്കിൽ പാർട്ടി വർഗ്ഗശത്രുക്കളുടെ മാത്രം നശിപ്പിക്കുക, ഇതിനുവേണ്ടി പാർട്ടി സ്റ്റഡി ക്ലാസ്സ് അറ്റൻഡ് ചെയ്യുക മുതലായവയാണ്‌ BYFI മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ. ആനകൾക്കെതിരെ മനുഷ്യ ചങ്ങല തീർക്കാനും ആലോചിക്കുന്നുണ്ടെന്ന് സിക്രട്ടറി പത്രപ്രസ്താവനയിൽ സൂചിപ്പിച്ചു.

PS : പാൽ, ആശുപത്രി, പത്രം, നാളെ ഉത്സവം നടക്കുന്ന പ്രദേശങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രസ്തുത സ്ഥലങ്ങളിൽ വണ്ടിക്കു കല്ലെറിയുക, തടയുക, കടകൾ അടപ്പിക്കുക എന്നീ അക്രമാസക്തമല്ലാത്ത രീതികൾ മാത്രമേ അവലംബിക്കു എന്നും അറിയിച്ചിട്ടുണ്ട്.