Showing posts with label ആദ്യ പോസ്റ്റ്. Show all posts
Showing posts with label ആദ്യ പോസ്റ്റ്. Show all posts

June 20, 2016

സ്വ:ലേയുടെ പത്തു വര്‍ഷങ്ങള്‍



ചേര്‍പ്പിലെ കിഴക്കേ മുറിയില്‍ പഴയ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറില്‍ 'വരമൊഴി'യും, 'അഞ്ജലി ഓള്‍ഡ്‌ ലിപി' ഫോണ്ടും,  ഫയര്‍ഫോക്സില്‍ 'സ്ക്രൈബ്ഫയര്‍' ആഡോണും ഇന്‍സ്റ്റോള്‍ ചെയ്ത്, 'സ്വന്തം ലേഖകന്‍' എന്ന തൂലികാ നാമത്തില്‍  ബ്ലോഗിംഗില്‍ അങ്കം കുറിച്ചിട്ടു ഇന്നു പത്ത് വര്‍ഷമായിരിക്കുന്നു.

പണ്ട് പണ്ട്, പത്തു വര്‍ഷങ്ങള്‍ക്കുമപ്പുറം കാലവര്‍ഷം ഇന്നത്തേത് പോലെ ശുഷ്കമാല്ലാതിരുന്ന ആ രാത്രി, കമ്പ്യൂട്ടറില്‍ എന്റെ ആദ്യ ബ്ലോഗ്‌ പോസ്റ്റ്‌ എഴുതി മുഴുവിക്കാന്‍ കുറച്ചധികം സമയം എടുത്തതായി ഓര്‍ക്കുന്നു. വരമൊഴിയില്‍ അടിച്ചു കയറ്റി, അതിനെ 'യൂണികോഡി'ലേക്ക് മാറ്റി, കോപി-പേസ്റ്റ് ചെയ്താണ് പോസ്റ്റുകള്‍ ബ്ലോഗ്ഗരിലെക്ക് അപ്പ്‌ലോഡ് ചെയ്തിരുന്നത്. 

ആദ്യ പോസ്റ്റ്‌ എഴുതുമ്പോള്‍ എന്റെ സി.എ ആര്‍ട്ടിക്കിള്‍ഷിപ്പിന് പ്രായം മൂന്നുമാസം.പിന്നീട് 'ജോലി' സംബന്ധമായ യാത്രകളും, എന്റെ കൂടപ്പിറപ്പായ മടിയും കാരണം എഴുതല്‍ കുറഞ്ഞു, ഒരു പരിധി വരെ ഇല്ലാതായി എന്ന് തന്നെ പറയാം. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, ഫൈനല്‍ പരീക്ഷക്ക് ഒരു മാസം മുമ്പാണ് സ്വ:ലേക്കു ശാപമോക്ഷം ലഭിക്കുന്നത്. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ എന്റെ മനസ്സിന്റെ, ചിന്തകളുടെ, ഓര്‍മ്മകളുടെ, സ്വപനങ്ങളുടെ ദൂതനായി സ്വലേ തുടരുന്നു; ഇപ്പോഴും. 

പത്ത് വര്‍ഷങ്ങള്‍ മുമ്പ്   മലയാളം ബ്ലോഗിങ്ങ് കമ്മ്യൂണിറ്റി ഇത്ര അധികം വലുതല്ല; കൊടകരപുരാണവും, മൊത്തം ചില്ലരയുമൊക്കെ കത്തി നില്‍ക്കുന്ന സമയം. അന്നത്തെ പല ബ്ലോഗുകളും ഇന്നിപ്പോള്‍  ലഭ്യമല്ല. ഓര്‍കുട്ടും, ഫെസ്ബുക്കും പതുക്കെ പതുക്കെ ബ്ലോഗുകളേക്കാള്‍ പ്രാധാന്യം നേടിയെടുത്തു. ഇന്നിപ്പോള്‍ കൂടുതല്‍ എഴുത്തൊക്കെ അവിടെ ആണല്ലോ. എങ്കിലും സ്വ:ലെ അടച്ചുപൂട്ടാന്‍ തോന്നുന്നില്ല. അതുകൊണ്ടു തന്നെ ഇരുപതിലേക്കുള്ള പ്രയാണം ഇന്നു തുടങ്ങുകയാണ്! 



 

June 20, 2006

തറ പറ: നിങ്ങളെന്നെ ബുലോഗിയാക്കി...


കുറെ മലയാളം ബുലോഗുകള്‍ വായിച്ചപ്പോള്‍ എന്തെങ്കിലൊമൊക്കെ എഴുതണമെന്നു തോന്നി..സ്വാഭാവികമായും അന്തസ്സുള്ള ഒരു മലയാളിയാണെങ്കില്‍ ഒരുത്തന്‍ നന്നാവുന്ന കണ്ടാല്‍ ഉടനെ അവനെ അനുകരിക്കും. അതുകൊണ്ട്‌ ഞാനും ആ വഴിക്കു നീങ്ങാന്‍ തിരുമാനിച്ചു.

പക്ഷെ ചാടിക്കഴിഞ്ഞപ്പൊള്‍ അണ്‌ അബദ്ധം മനസ്സിലയത്‌.. എഴുതാനായി പ്രത്യേകിച്ച്‌ ഒന്നും തൊന്നുന്നില്ല. അധവാ ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'വിഷയരാഹിത്യം'. പക്ഷേ പറ്റാനുള്ളത്‌ പറ്റിക്കഴിഞ്ഞു. എന്തായലും ചാടി, ഇനി കുളിച്ചു തന്നെ കയറാം എന്നു തിരുമാനിക്കെണ്ടി വന്നു.പണ്ട്‌ 5 ലൊ 6 ലൊ പഠിച്ച ഒരു ഇംഗ്ലീഷ്‌ പഴഞ്ചൊല്ല് ഒര്‍മ്മ വന്നു look before you leap.എന്നാല്‍ തോല്‍വി സമ്മതിക്കാന്‍ മനസ്സുവന്നില്ല.അതുകൊണ്ടുാണ്‌ രണ്ടും കല്‍പിച്ച്‌ ഈ ചവറെല്ലാം അടിച്ചു കൂട്ടുന്നത്‌.ഇതു വായിച്ച്‌ ഹൃദയാഘാതം ആര്‍ക്കെങ്കിലും ഉണ്ടായാല്‍.. പ്ലീസ്‌, ഞാന്‍ ഉത്തരവാദിയല്ല....നേരത്തെ പറഞ്ഞപൊലെ ഇതെന്റെ അദ്യത്തെ ബുലൊഗ്‌ അണ്‌. ഇതിനുമുന്‍പ്‌ എഴുതാന്‍ തോന്നാത്ത്‌ എന്റെ അയുസ്സിന്റെ വലുപ്പം കൊണ്ടാണെന്നു ചിലര്‍ക്കെങ്കിലും തോന്നിപ്പോയെക്കാം.വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല,എങിനെയെങ്കിലും അതു ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കോളും.എന്റെ സമയം ആയെന്നു തൊന്നുന്നു.

ഇനി സ്വ:ലേ-യെ പ്പറ്റി രണ്ടു വാക്ക്‌-
ബികോം പഠനം കഴിഞ്ഞ്‌ സി എ പഠിക്കണമെന്ന ആഗ്രഹവുമയി ചെന്നു കയറിയത്‌ ഒരു പുപ്പുലിയുടെ ഓഫീസില്‍, മിസ്റ്റര്‍:ക്ഷ്ക്ഷ്ക്ഷ്‌. ആഗ്രഹം പറഞ്ഞപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു. പക്ഷേ ബികോമും മറ്റു കോപ്പുകളും കഴിഞ്ഞപ്പൊള്‍ ഇന്‍സോള്‍വെന്റ്‌ ആയ എന്റെ കീശയില്‍ എന്തുണ്ട്‌? അപ്പോള്‍ തന്നെ ഇന്‍കം ടാക്സ്‌ രാഗത്തില്‍ ഒരു കേസ്‌ ലൊ അങ്ങോട്ട്‌ തട്ടിക്കൊടുത്തു (അല്ല,പറഞ്ഞു). അന്നു ബോധം കെട്ടു വീണ ഗുരുനാധന്റെ അടുത്ത്‌ ഒരു ചന്ദനത്തിരി കത്തിച്ചു വെച്ച്‌ ഞാന്‍ ഈ കൊച്ചു ദൈവത്തിന്റെ സ്വന്തം രാജ്യത്തിലെക്ക്‌ തെറിച്ചു.

അങ്ങിനെ ഒരു വിദ്യാര്‍ഥിയായി കൊല്ലങ്ങള്‍ക്കുശേഷം വരാന്‍ (കൃത്യമായി പറഞ്ഞാല്‍ 2.5 കൊല്ലം) പോകുന്ന പരീക്ഷക്ക്‌ പഠിച്ചും(ഇടക്ക്‌ അതും വേണ്ടേ?), വെറുതെ നടന്നും, ടിവി കണ്ടും സമയം പോക്കുമ്പോള്‍ അണ്‌ കേരള്‍ മേം സബ്സെ അഥിക്‌ ബിക്നെ വാലി പേപര്‍ അയ മലയാളമനോരമയിലെ ഒരു പേജില്‍ മലയാളം ബുലോഗുകളെ പറ്റിയും അതെല്ലാം പടച്ച്‌ വിടുന്ന ബുലോഗികളെ പറ്റിയും വായിക്കാനിടയായത്‌. അങ്ങിനെ ഞാനും ഒന്നു പയറ്റാന്‍ തിരുമനിച്ചു....അതിന്റെ പരിണിത ഫലമാണ്‌ ഈ കാണുന്നത്‌.

അങ്ങിനെ ഈ ഞാനും ഒരു ബുലോഗി ആയി (അല്ലെങ്കില്‍ അകാന്‍ ശ്രമിക്കുന്നു).

ഇനിയെന്ത്‌? വരുന്ന വഴിക്കു കണാം........