അവൾക്കായ് കല്യാണസൗഗന്ധികങ്ങൾ തേടി ഞാനലഞ്ഞപ്പോൾ
അവളുടെ ചുണ്ടുകളിൽ പരിഹാസച്ചിരിയായിരുന്നു.
അവളുടെ മാനത്തിനുവേണ്ടി ഞാൻ പോരാടുമ്പോൾ
അവളെന്റെ അഭിമാനത്തിനു വിലപറയുകയായിരുന്നു.
അവളോടൊത്തൊരു ജീവിതം ഞാൻ സ്വപ്നം കണ്ടപ്പോൾ
അവളെന്റെ മരണത്തിനുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു,
അവളുടെ നോട്ടത്തിലെ കാമത്തിൽ,
അവളുടെ ചിരിയിലെ വശ്യതയിൽ,
അവളുടെ വാക്കുകളിലെ മാധുര്യത്തിൽ,
വഞ്ചനയുടെ വിഷമുനകൾ മാത്രമായിരുന്നു.