December 31, 2009
December 28, 2009
പുതുവത്സരാനിമേഷന്‍
പുതുവര്‍ഷം പ്രമാണിച്ച് എന്റെ ഏറ്റവും പുതിയ ഫ്ലാഷ് അക്രമണം. എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍!
അപ്‌ഡേറ്റ്
ഇതു ഓര്‍ക്കുട്ടില്‍ സ്ക്രാപാനൊ, സ്വന്തം ബ്ലോഗില്‍ പോസ്റ്റാനൊ, താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കുക...
<embed width='360' height='200' type='application/x-shockwave-flash' wmode='transparent' src='http://www.ranjithj.in/swale/Flash/newyear.swf' pluginspage=' http://www.macromedia.com/go/getflashplayer'> </embed>

December 26, 2009
സ്വ:ലേയുടെ സ്വന്തം ട്വിറ്റര്‍ ബാക്ഗ്രൗണ്ട്
സാധാരണ ഭൂരിപക്ഷം ബൂലോകരും (ഞാന്‍ അടക്കം) പുതിയ ബ്ലോഗ് പോസ്റ്റുകള്‍ ട്വിറ്ററിലും പോസ്റ്റും. എന്നാല്‍ ഇത്തവണ ഞാന്‍ അത് തകിടം മറിക്കാന്‍,ഒരു ട്വിറ്റര്‍ അപ്ഡേറ്റ് ബ്ലോഗ് പോസ്റ്റാക്കാന്‍ ,പോകുന്നു.
ഇന്നലെ കൃസ്തുമസ് ആയതുകൊണ്ട് ബാങ്ക് അവധിയായിരുന്നു. ഇവിടെ തണുത്ത് വിറക്കുന്ന ചണ്ഡിഗഡില്‍ ഹോട്ടല്‍ മുറിയില്‍ ഒറ്റക്കിരുന്ന് മുഷിഞ്ഞപ്പോള്‍ സമയം കൊല്ലുന്നതിനുവേണ്ടി പഴയ ആയുധമായ ഫ്ലാഷ് എടുത്ത് കളിച്ചു തുടങ്ങിയത്. അപ്പോഴാണ് ട്വിറ്റര്‍ പേജില്‍ ചില മാറ്റങ്ങള്‍ വരുത്തിയാലോയെന്ന് തോന്നിയത്. അങ്ങനെ ഒരു ഒന്ന്-ഒന്നര മണിക്കൂര്‍ പണിപ്പെട്ട് പുതിയ ഒരു ബാക്ഗ്രൗണ്ടും പ്രൊഫയില്‍ പടവും ഉണ്ടാക്കി...
ദേ ദിവിടെ നോക്കിയാല്‍ കാണാം...

December 24, 2009
ദില്ലി മെട്രോയും ബോംബും
കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ ദില്ലിയിലായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണമായിരുന്നു സന്ദര്‍ശനോദ്ദേശം. ദില്ലിയിലെ യാത്രകള്‍ക്കിടയില്‍ മെട്രൊ ട്രെയിനില്‍ യാത്രചെയ്യാനും അവസരം ലഭിച്ചു. അങ്ങനെ ഒരു യാത്രക്കിടയിലായിലാണ് ആ അറിയിപ്പ് ഞാന്‍ കേട്ടത്.മെട്രൊ ട്രെയിനില്‍ നല്ല നേരമ്പോക്കാണ്; എപ്പോഴും എന്തെങ്കിലുമൊക്കെ അനൌണ്‍സ്മെന്റുകള്‍ വന്നുകൊണ്ടിരിക്കും. പോക്കറ്റടി സൂക്ഷിക്കുക, ട്രെയിനില്‍ തുപ്പരുത്, മറ്റു യാത്രക്കാരെ തള്ളരുത് മുതലായ സ്ഥിരം ആപ്തവാക്യങ്ങളാണ് അധികസമയവും കേള്‍ക്കുക. അതിനിടയില്‍ കേട്ട ഒരെണ്ണം ഇങനെ:
"Unattended bags, suitcase, toys may be Bomb"ഹൊ, എന്തൊരു സമാധാനം!! ഇനി മന:സമാധാനമായി യാത്രിക്കാം!
December 22, 2009
December 21, 2009
December 16, 2009
December 13, 2009
December 10, 2009
ഈ രാഷ്ട്രീയക്കാരെ കൊണ്ട് തോറ്റു!
എന്താ കഥ! ഈ രാഷ്ട്രീയക്കാരെ കൊണ്ട് വീണ്ടും തോറ്റു! ഒരു ദിവസത്തേക്ക് ഞാനൊന്നു വിശാഖപട്ടണം വരെ പോയതെ ഉള്ളൂ, ആ തക്കം നോക്കി അവന്മാര്‍ ആന്ധ്രയെ മുറിക്കാന്‍ തിരുമാനിച്ചു. എന്റെ കണ്ണൊന്നു തെറ്റിയാല്‍ ഇതാണവസ്ഥ! ശൊ, എന്നെകൊണ്ട് ഞാനും തോറ്റു!
ഇനിയിപ്പോള്‍ ഈ ഹൈദരാബാദെന്ന 'ഠാ'വട്ടത്തില്‍ കറങാതെ അങ്ങ് ദില്ലിയിലേക്ക്, തലസ്ഥാനത്തേക്ക് പോയേക്കാം.. ഈ തെലുങ്കാന പ്രശ്നം ഒന്നു കലക്കി കുളമാക്കി മുല്ലപ്പെരിയാര്‍ ഡാം കെട്ടാന്‍ പറ്റുമോ എന്നൊന്നറിയണമല്ലോ!! അല്ല പിന്നെ.. ഇവിടെ മാത്രമല്ല, എനിക്കങ് തലസ്ഥാനത്തും പിടിയുണ്ടെന്ന് അവര്‍ക്കറിയില്ല!

December 05, 2009
ഇടിപക്ഷി (Common Thunder Bird)
കുത്തിവര അറ്റ് രാത്രി *
സാധാരണയായി കമ്പ്യൂട്ടര്‍ ഡെസ്ക്ടോപ്പില്‍ കാണപ്പെടുന്ന ഒരു പക്ഷി. ഇന്‍ബോക്സില്‍ വരുന്ന ഇ-മെയിലുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. :)
* Mozilla ThunderBird Icon
December 02, 2009
December 01, 2009
November 26, 2009
ടാസ്കി (ഫോട്ടൊ)
'തേന്‍മാവിന്‍ കൊമ്പത്ത്' എന്ന സിനിമയില്‍ ശ്രീ: കുതിരവട്ടം പപ്പുജിയാണ് മലയാളികളോട് 'ടാസ്കി' വിളിക്കാന്‍ പ്രഖ്യാപിച്ചത്. അന്നു തുടങിയ യാത്ര..പല പല ദേശങളിലൂടെ ടാസ്കി അന്വേഷിച്ചുള്ള യാത്ര അവസാനിച്ചത് ഹൈദരാബാദിലെ ഒരു ഹോട്ടലിലാണ്. എന്റെ കണ്ടുപിടുത്തം ബൂലോകരുടെ മുമ്പില്‍ ഞാന്‍ സമര്‍പ്പിക്കുന്നു!! ആഹ്ലാദിപ്പിന്‍ , ആഹ്ലാദിപ്പിന്‍ !!
November 24, 2009
November 21, 2009
മഹാത്മാ ഗാന്ധിക്ക് റേഷന്‍ കാര്‍ഡ്!
മഹാത്മാ ഗാന്ധിയുടെ പേരില്‍ റേഷന്‍ കാര്‍ഡ്! ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് രാഷ്ട്രപിതവിന്റെ പേരില്‍ കാര്‍ഡ് ഇഷ്യു ചെയ്തിരിക്കുന്നത്. ഗാന്ധിയുടെ അഛന്റെ പേരായി കൊടുത്തിരിക്കുന്നത് "ഗോഡ്‌സേ" എന്നാണ്. ഗാന്ധിയുടെ പടവും റേഷന്‍ കാര്‍ഡില്‍ കൊടുത്തിട്ടുണ്ട്. കൂടുതല്‍ അറിയാന്‍ പടം നോക്കുക!!
വാല്‍ക്കഷ്ണം: പ്രശസ്തരുടെ പേരില്‍ വ്യാജ കാര്‍ഡ് ഇതാദ്യമായല്ല APയില്‍ ഇഷ്യു ചെയ്യുന്നത്. സാനിയ മിര്‍സ, സച്ചില്‍ ടെന്‍ഡുല്‍കര്‍, അഭിഷേക് ബച്ചന്‍, സിനിമാ താരം രവി തേജ എന്നിവരുടെ പേരില്‍ ഇതിനുമുമ്പ് ഇവിടെ റേഷന്‍ കാര്‍ഡ് ഇഷ്യ്യ് ചെയ്തിട്ടുണ്ട്!!
വാര്‍ത്തയും, ചിത്രവും : From The Times of India
വാര്‍ത്തയും, ചിത്രവും : From The Times of India
November 18, 2009
ആനവണ്ടി റിസര്‍വേഷന്‍ ഓണ്‍ലൈനില്‍!
അങ്ങനെ അവസാനം അതു സംഭവിച്ചിരിക്കുന്നു. അല്‍പം വൈകിയാണെങ്കിലും കേരളാ എസ്.ആര്‍.ടി.സിയുടെ വിവിധ (ബഹുദൂര) ബസുകളില്‍ ടിക്കറ്റ് ഇനി മുതല്‍ ഓണ്‍ലൈനായി ബുക് ചെയ്യാം! ടിക്കറ്റ് വേണ്ടവര്‍ ദാ ദിവിടെ പോയാല്‍ മതി.
ലളിതമായ ഒരു ഫോം പൂരിപ്പിച്ച് ഒരു അക്കൗണ്ട് ഉണ്ടാക്കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സൈറ്റിലെ സേവനങ്ങള്‍ ഉപയോഗിച്ച് തുടങ്ങാം. മറ്റു സമാന സൈറ്റുകള്‍ വെച്ചു നോക്കുമ്പോള്‍ KSRTCയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ കുറച്ചു 'ലിമിറ്റഡ്' ആണെങ്കിലും, KSRTCയുടെ ആധുനികവല്‍ക്കരണത്തിലേക്കും, യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിലേക്കുമുള്ള ഒരു നല്ല കാല്‍വെപ്പാണ് ഈ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സേവനം.
ശ്രദ്ധിക്കൂ: സൈറ്റ് ഇപ്പോഴും 'ബീറ്റ' വേര്‍ഷനിലാണെന്നാണ് ആദ്യ പരീക്ഷണങ്ങളില്‍ നിന്നും മനസ്സിലായത്. മുഖ്യമായും പേയ്‌മന്റ് നടത്തുന്നതില്‍ പല ബുദ്ധിമുട്ടുകളും ഉണ്ട്. ഇവയെല്ലം ഉടന്‍ തന്നെ പരിഹരിക്കുമെന്നു വിശ്വസിക്കുന്നു.

November 17, 2009
സഖാവിന്റെ വീടന്വേഷണ പരീക്ഷണങ്ങള്‍
ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപ്ലവ പാര്‍ട്ടിയുടെ ഒരു പ്രമുഖ നേതാവിന്റെ വീടന്വേഷിച്ച് പല ബ്ലോഗുകളിലും ഹണ്ടുകള്‍ നടക്കുന്ന വിവരം എല്ലാ ബൂലോകരും അറിഞ്ഞിരിക്കുമല്ലൊ. കുറേ വീടുകളുടെ പടങ്ങളും ഈ ചര്‍ച്ചകളില്‍ പൊന്തിവന്നു. അവസാനം നേതാവിന്റെ വീടിന്റെ ഒറിജനല്‍ പോട്ടം 'ഇന്‍വസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റി'നു ലഭിക്കുകയും ചെയ്തു. അങ്ങനെ ഈ വിവാദം ഒരു വിധം അവസാനിച്ചു എന്നു തോന്നുന്ന ഈ ശുഭമുഹൂര്‍ത്തത്തിലാണ് എനിക്കെന്റെ ചിന്തകള്‍ പോസ്റ്റാന്‍ തോന്നിയത്.
1. നാടിന്റെ മുക്കിലും മൂലയിലും ശീതീകരിച്ചതും അല്ലാത്തതും ആയ ഓഫീസുകളും,ടിവി ചാനലുകള്‍, ഒരു പത്രം (ഒക്കെ അധ്വാനിക്കുന മുതലാളി വര്‍ഗം, സോറി, തൊഴിലാളി വര്‍ഗത്തില്‍ നിന്നും പിരിച്ചെടുത്ത കാശ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നു കരുതുന്നു) മുതലായ ഒട്ടും മുതലാളിത്ത-ബൂര്‍ഷ്വാ സ്വഭാവങ്ങളില്ലാത്ത സ്ഥാപനങ്ങളും ഉള്ള ഒരു ജനസംഘടനയുടെ നേതാവിന് കൊള്ളാവുന്ന ഒരു വീടു വെച്ചൂടെ? അല്ല വെച്ചൂടെ?
2. ഈ വക കാര്യങ്ങള്‍ അന്വേഷിച്ചു നടക്കാതെ കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളെ പറ്റിയൊ (അധികം കാണാന്‍ വഴിയില്ല) നടക്കാതെ പോയവയെ പറ്റിയൊ (ആജീവനാന്തം പോസ്റ്റാനുള്ള വകുപ്പ് ഉണ്ട്) ഒരു പഠനം ഇവന്മാര്‍ക്ക് നടത്തിക്കൂടെ? (തറക്കല്ലിടല്‍ വികസത്തില്‍ വരില്ല)
ലവസാനത്തെ പോയന്റ്: നേതാവിന്റെ വീടാണെന്ന് പറഞ്ഞ് വേറെ ഒരു വീടിന്റെ പടം വെച്ച് നെറ്റില്‍ കൂടി പറന്നു നടന്ന ഇ-മയിലിന്റെ പ്രഭവസ്ഥാനം അന്വേഷിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേതാവ് അപകീര്‍ത്തി കേസ് കൊടുത്തതുകൊണ്ടാണ് ഈ അന്വേഷണം. തന്റെ വീടാണെന്നു പറഞ്ഞ് ഒരു തറ വീടിന്റെ പടം കൊടുത്തതുകൊണ്ടാണൊ അപകീര്‍ത്തി? എന്തെങ്കിലുമാകട്ടെ. എന്തായാലും ഫോര്‍വേഡിന്റെ പ്രഭവസ്ഥാനം അന്വേഷിക്കുന്നവര്‍ക്ക് എന്റെ ആശംസകള്‍!
പണ്ട് 'നികൃഷ്ടജീവി', 'വെറുക്കപ്പെട്ടവന്‍' എന്നോക്ക് പല നേതാക്കളും പലരേയും വിളിച്ചിട്ടുണ്ട്. അവരൊക്കെ അപകീര്‍ത്തി കേസ് കൊടുത്താല്‍... എന്റെ ലെനിന്‍ മുത്തപ്പാ...കാത്തോളണേ!!
November 15, 2009
November 14, 2009
മുഖപ്രസംഗം: ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറ ശക്തം
കഴിഞ്ഞ 2 ആഴ്ചകളിലായി നടന്ന ഇന്ത്യ-ആസ്റ്റ്രേലിയ ഏകദിന പരമ്പരയുടെ ഫലം ഈ ഭൂഗോളത്തിലെ നമ്പര്‍ 1 ഏകദിന ടീം ആസ്റ്റ്രേലിയ ആണെന്ന വ്യാജപ്രചാരണത്തിന്റെ മുനയൊടിക്കുന്നതായി. പരമ്പരാഗതമായി ജയിക്കുന്ന ടീമുമായി വീണ്ടും ദുര്‍ബലമായ വിജയം ആവര്‍ത്തിച്ചു എന്നാശ്വസിക്കാന്‍ മാത്രമുള്ള വകയേ ഈ ഫലം ഓസീസിനു നല്‍കുന്നുള്ളു.അതേസമയം ഇന്ത്യയുടെ അടിത്തറ ശക്തമാണെന്നുമാത്രമല്ല, കൂടുതല്‍ വിപുലപ്പെടുകയാണെന്നും ഈ ഫലം തെളിയിക്കുന്നു.
2007ലെ സീരീസില്‍ 4-2 നു വിജയിച്ച ആസ്റ്റ്രേലിയയുടെ റിസള്‍റ്റ് മെച്ചപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. പരമ്പര വിജയം നേടാനുള്ള ഇന്ത്യയുടെ ശ്രമം വിജയിച്ചില്ല എന്നത് നേരാണ്. എന്നാല്‍ ആസ്റ്റ്രേലിയക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായി 6-1 പരമ്പര വിജയം നേടിയതോടെ അസ്റ്റ്രേലിയന്‍ ക്രിക്കറ്റിന്റെ പുനര്‍ജന്മമാണെന്ന് സിന്‍ഡിക്കേറ്റുകാര്‍ വിലയിരുത്തി. 2010ല്‍ നടക്കാനിരിക്കുന്ന വേള്‍ഡ് കപ്പില്‍ ആസ്റ്റ്രേലിയന്‍ വിജയം സുനിശ്ചിതമാണെന്നുവരെ അവകാശവാദമുണ്ടായി. അതു ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ കളിക്കാരെ വിരട്ടാന്‍ വരെ ആസ്റ്റ്രേലിയന്‍ ബൗളിംഗ് നിര ധിക്കാരം കാട്ടി.വ്യക്തമായി ഒരു ടീമിനേയും പിന്തുണക്കാത്ത 'ഗൊണാപ്പന്‍'മാരെയുള്‍പ്പടെ ഓസീസിന്റെ ഈ അവകാശവാദം ഒരു പരിധി വരെ വിശ്വസിപ്പിക്കുന്ന നിലയിലാണ് പ്രചാരണമര്‍ങ്ങേറിയത്. ഈ സീരീസ് ഫലം അത്തരം അവകാശവാദങ്ങളെ തകര്‍ത്തിരിക്കുന്നു.
2007ലെ പരമ്പരയില്‍ രണ്ടും മൂന്നും ഏകദിനങ്ങള്‍ യധാക്രമം 84 റണ്ണിനും, 47 റണ്ണിനും വിജയിച്ച ഓസീസിന് ഇത്തവണ 4/24/3 (യധാക്രമം 1/4/5 ഏകദിനങ്ങള്‍) റണ്ണുകള്‍ക്ക് മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.ഏതായാലും സീരിസ് അവലോകനം ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളില്‍ വരുന്ന ഓസീസ് നായകന്‍ ഇംഗ്ലണ്ടിനെതിരായ വമ്പന്‍ ജയം താത്കാലികമായിരുന്നു എന്നു സമ്മതിക്കാന്‍ തയ്യാറാകണം. ഓസീസ് ക്രിക്കറ്റിന്റെ മികവിന്റെ വിജയമാണ് ഈ ജയം എന്ന വിലയിരുത്താനുള്ള സിന്‍ഡിക്കേറ്റുകളുടെ ശ്രമം യാഥര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഇതോടെ തെളിഞ്ഞത്. ഇംഗ്ലണ്ട് കശാപ്പിനെതുടര്‍ന്ന് വ്യാപകമായ ഓസീ അനുകൂല പ്രചാരണം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും 2 കളികള്‍ മാത്രമെ നഷ്ടപ്പെട്ടിട്ടുള്ളു എന്നും BCCI വിലയിരുത്തിയിരുന്നു. അതോടൊപ്പം തന്നെ ഇത് ഗൗരവപരമായ ത്രിച്ചടിയാണെന്നും പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കോണ്ട് നഷ്ടപ്പെട്ട ഫാന്‍സിനെ തിരിച്ചുപിടിക്കാന്‍ ആത്മാര്‍ഥശ്രമം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും വ്യകതമാക്കിയിരുന്നു. അതനുസരിച്ചാണ് ഇന്ത്യ പ്രാക്റ്റീസ് ചെയ്തത്. തികഞ്ഞ് ഐക്യത്തോടെയാണ് എല്ലാ കളിക്കാരും പ്രവര്‍ത്തിച്ചത്. തങ്ങളുടെ കളിമികവ് ഫാന്‍സിനുമുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇതിനൊക്കെ നല്ല ഫലം ഉണ്ടായി എന്നു വേണം
കരുതാന്‍.
2007ലെ സീരീസില്‍ ആസ്റ്റ്രേലിയക്ക് 149 റണ്ണിന്റെ [47+84+18(ഏകദിനം 6)] മുന്‍തൂക്കം ഉണ്ടായിരുന്ന ആസ്റ്റ്രേലിയയുടെ റണ്‍ മുന്തൂക്കം ഈ സീരീസില്‍ ഇല്ലാതാകുന്നതാണ് [4+3+24-99(ഇന്ത്യ ജയിച്ചത്)] കണ്ടത്. കഴിഞ്ഞ സീരീസില്‍ 9 വിക്കറ്റിന് ഓസീസ് അഞ്ചാം ഏകദിനം ജയിച്ചപ്പോള്‍ അവസാന ഏകദിനം 2 വിക്കറ്റുകള്‍ക്കാണ് ഇന്ത്യ ജയിച്ചത് (ഓസീ മുന്തൂക്കം- 7 വിക്കറ്റ്). എന്നാല്‍ ഈ സീരീസില്‍ 2 ടീമുകളും 6 വിക്കറ്റുകള്‍ക്കാണ് കളികള്‍ ജയിച്ചത് (ഒസീ മുന്തൂക്കം-0). ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത് 1999ലെ ഷാര്‍ജാ സീരിസില്‍ ഇന്ത്യക്ക് അനുകൂലമായി ആഞ്ഞടിച്ച തരംഗം ഇന്നും നിലനില്‍ക്കുകയൊ ശക്തിപ്പെടുകയൊ ചെയുതുവെന്നാണ്.
ഈ സീരീസില്‍ ആസ്റ്റ്രേലിയന്‍ ഓപ്പണര്‍ ആയി ഇടിക്കാരന്‍ (വാട്സണ്‍) കളിച്ച ജയിച്ചത് സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റിനു തന്നെ കളങ്കം വരുത്തി വച്ചതാണെന്ന് കാണാതെ പൊയ്ക്കൂടാ. ഇടിക്കാരന്‍ നല്ല രീതിയില്‍ തന്നെ കളിക്കുകയും ചെയ്തു. ക്രിക്കറ്റില്‍ ഓസീസ് അടിത്തറ ഇത്ര ശക്തമായിട്ടും ഇത്രയും ഉറച്ച സീരീസില്‍ ഇടിക്കാരന്‍ ക്രിക്കറ്ററെ ഓപ്പണറാക്കിയതില്‍ ഓസീ നേതൃത്വ നിരയിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തു വന്നില്ല എന്നു മാത്രം. ഇനിയുള്ള നാളുകളില്‍ ഇതിനുള്ള ഫലം അനുഭവിച്ച് മറ്റു ടീമുകള്‍ ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരും.
വരുംനാളുകളില്‍ ഇന്ത്യയുടെ കളിമികവ് കൂടുതല്‍ വിപുലീകരിക്കാനും, ടീമിനെ കൂടുതല്‍ ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള ഊര്‍ജ്ജമാണ് സീരീസ് ഫലങ്ങളില്‍നിന്ന് ആര്‍ജിക്കാനുള്ളത്. കൂടുതല്‍ ഫാന്‍സിനെ ആകര്‍ഷിക്കാനുള്ള കളികള്‍ ആവിഷ്കരിക്കുന്നതോടൊപ്പം സ്വയം വിമര്‍ശനാത്മകമായ പരിശോധനകള്‍ അവിരാമം തുടരുകയും അവയില്‍ നിന്ന് പാഠമുള്‍ക്കോണ്ട് ഫാന്‍സിനെ സന്തോഷിപ്പിക്കുക എന്ന കടമയാണ് ഇന്ത്യന്‍ ടീമിനുള്ളത്. അത് നിര്‍വഹിക്കുന്നതിന് പര്യാപ്തമായ സൂചനയാണ് ഈ സീരീസ് ഫലത്തിലുള്ളത്. ഒസീ വിജയാഘോഷത്തേക്കാള്‍ മൂല്യം അതിനുണ്ട്.
---സത്യം ഞാന്‍ ഇടതു കണ്ണിലൂടെ കണ്ടപ്പോള്‍.
ഉപകാരസ്മരണ: 'എല്‍ഡിഫിന്റെ അടിത്തറ ശക്തം' എന്ന ദേശാഭിമാനി മുഖപ്രസംഗത്തോട്. നേരു ഞാന്‍ നേരത്തെ കണ്ടില്ലെങ്കിലും, ഇപ്പോള്‍ കണ്ടു

November 13, 2009
November 10, 2009
സ്പൂണര്‍ സായ്പിന്റെ ഛായാചിത്രം (വര)
പ്രീ ഡിഗ്രീ പരീക്ഷ കഴിഞ്ഞ് റിസള്‍ട്ടിനായുള്ള നീണ്ട കാത്തിരിപ്പിന്റെ സമയത്ത് കുറച്ചു ദിവസങ്ങള്‍ ഞാന്‍ മുത്തശ്ശന്റെ കീഴില്‍ പടംവര അഭ്യസിക്കുകയുണ്ടായി. പെന്‍സില്‍ ഡ്രോയിങ്ങുകളായിരുന്നു
ചെയ്തിരുന്നത്: ഫ്രീഹാന്‍ഡു മുതല്‍ സ്റ്റില്‍ ലൈഫ് വരെ. നിഴലും വെളിച്ചവും തമ്മിലുള്ള കളികള്‍ മനസ്സിലാക്കാനാണ് സ്റ്റില്‍ ലൈഫും ഛായാചിത്രങ്ങളും ചെയ്യുന്നത്. പഴയ 'ഇല്ലസ്ട്രേറ്റഡ് വീക്‍ലി ഓഫ് ഇന്ത്യ'യുടെ ഒരു ലക്കത്തില്‍ കണ്ട 'വില്ല്യം സ്പൂണര്‍' എന്ന സായ്പിന്റെ അന്നു ചെയ്ത ഒരു ഛായാചിത്രമാണ് മുകളില്‍ കാണുന്നത്. സമീപത്തുള്ളത് ഗൂഗിള്‍ ചെയ്തപ്പോള്‍ കിട്ടിയ ഇഷ്ടന്റെ സമാനമായ ഒരു ചിത്രം.
അന്നു ചെയ്ത ചെമ്പൈയുടെ ഛായചിത്രം ഇവിടെ കാണാം..

November 06, 2009
ചെന്നൈയിലെ മഴ
മഴ എന്നാല്‍ ഇതാണ് മഴ
റോഡില്‍ കുഴികള്‍ കുറവാണെങ്കിലും
മുട്ടറ്റം തളം കെട്ടി കിടക്കുന്ന കറുത്ത വെള്ളം
ദുര്‍ഗന്ധം മേമ്പൊടിക്ക്.
മക്കളെ, ഇതാണ് മഴ ; ചെന്നൈയിലെ മഴ!
റോഡില്‍ കുഴികള്‍ കുറവാണെങ്കിലും
മുട്ടറ്റം തളം കെട്ടി കിടക്കുന്ന കറുത്ത വെള്ളം
ദുര്‍ഗന്ധം മേമ്പൊടിക്ക്.
മക്കളെ, ഇതാണ് മഴ ; ചെന്നൈയിലെ മഴ!
(ജോലിയുടെ ഭാഗമായി സ്വ:ലേ ഇപ്പോള്‍ ചെന്നൈയിലാണ്)
November 03, 2009
രക്തത്തിന്റെ അതിസമ്മര്‍ദ്ദകളികള്‍
മര്‍ദ്ദം സീരീസിലെ എന്റെ രണ്ടാമത്തെ ഇന്റലെക്ച്വല്‍ കവിത. വായിച്ചു മനസ്സിലാകാത്തവര്‍ എന്നോട് അര്‍ത്ഥം ചോദിക്കരുത്.
ഞാന്‍ മര്‍ദ്ദമാകുന്നു
വെറും മര്‍ദ്ദമല്ല, രക്തസമ്മര്‍ദ്ദം
രക്തത്തിനും വേണ്ടെ ഒരു സമ്മര്‍ദ്ദം?
ന്യൂനതക്കുവരെ മര്‍ദ്ദമാകാമെങ്കില്‍
ദിനവും എന്റെ ധമനികളിലൂടെ
പായുന്ന രക്തത്തിനും വേണ്ടെ, മര്‍ദ്ദം?
അതെ, വേണം.
അവകാശങ്ങള്‍ നേടാന്‍
അനീതിയോട് പൊരുതാന്‍
വേണം ഇത്തിരി സമ്മര്‍ദ്ദം.
ലാപ്‌ടോപിനു മുമ്പിലെ തപസ്സ്
കണ്ണുകളില്‍ വെള്ളം നിറച്ചപ്പോഴും,
അക്കങ്ങളുമായുള്ള ഗുസ്തി
നെറ്റിയില്‍ വേദന നിറച്ചപ്പോഴും,
പതിവില്ലാതെ പടികള്‍ കയറിയത്
നെഞ്ചില്‍ ഒരു ഭാരമായപ്പോഴും
ഞാന്‍ അറിഞ്ഞില്ല..
അവകാശങ്ങള്‍ നേടാന്‍
അനീതിയോട് പൊരുതാന്‍
രക്തവും ചിലപ്പോള്‍സമ്മര്‍ദ്ദം ചെലുത്തുമെന്ന്!!

ഉടന്‍ പ്രതീക്ഷിക്കുക "വായുമര്‍ദ്ദം"
November 01, 2009
October 29, 2009
ന്യൂനമര്‍ദ്ദത്തിന്റെ ഉത്തരോഷ്ണാകുലതകള്‍
എന്റെ ഒരു അത്യുഗ്രന്‍ ഇന്റലെക്ച്വല്‍ കവിത. ഇതിങ്ങനെ എല്ലാവര്‍ക്കും മനസ്സിലായെന്നുവരില്ല. ഇനി അധവാ ആര്‍ക്കെങ്കിലും മനസ്സിലായാല്‍ ഈ കവിതയുടെ അവസാന വരിക്ക് ഉത്തരം 2 പേജില്‍ കവിയാതെ ഉപന്യസിക്കുക!!!
ദാണ്ടെ കിടക്കുന്നു കവിത....
ദാണ്ടെ കിടക്കുന്നു കവിത....
ഞാന്‍ ന്യൂനമര്‍ദ്ദമാകുന്നു
എന്നു വെച്ചാല്‍
ന്യൂനമര്‍ദ്ദം ഞാന്‍ ആകുന്നു
ന്യൂനതകളുള്ള മര്‍ദ്ദമാണല്ലൊ
ന്യൂനമര്‍ദ്ദം..
എന്നാല്‍, എന്താണെന്റെ ന്യൂനതകള്‍?
ആരും പറഞ്ഞിട്ടില്ല, എന്നോടിതുവരെ
എനിക്കു ദേഷ്യം വന്നു.
എനിക്കു ദേഷ്യം വന്നപ്പോള്‍
കൊടുങ്കാറ്റായി, പെരുമഴയായി
നാട്ടിലാകെ വെള്ളപ്പൊക്കമായി.
അപ്പോഴും വാര്‍ത്ത വന്നു:
"വെള്ളപ്പൊക്കം, കാരണം ന്യൂനമര്‍ദ്ദം"
വീണ്ടും ചോദിക്കുന്നു ഞാന്‍ ,
എന്താണെന്റെ ന്യൂനതകള്‍?
ഉടന്‍ പ്രതീക്ഷിക്കുക എന്റെ അടുത്ത കവിത: 'രക്തസമ്മര്‍ദ്ദം'
October 28, 2009
October 26, 2009
ഗോപുമോന്റെ ലീലാവിലാസങ്ങള്‍ -4
ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ ഇല്ലെങ്കിലും പത്രത്തിന്റെ ഏതെങ്കിലും പേജില്‍സ്വന്തം തല കാണാന്‍ നമ്മുടെ രോമാഞ്ച കഞ്ചുകം ഗോപുമോന്‍ ആഞ്ഞുശ്രമിക്കുന്നുണ്ട്. ആളു ഭയങ്കര aggrasive ആയതുകൊണ്ട് പതിവുപോലെ കുരുത്തക്കേട് കാണിച്ചണ് ഇത്തവണയും വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്.
കേരളാ രഞ്ജി ടീമിന്റെ ക്യാപ്റ്റന്‍ ആയി നിയമിച്ചിട്ടുപോലും (ആര്‍ക്കണാവൊ ഇങ്ങനെ ഒരു ബുദ്ധി തോന്നിയത്!!. സര്‍ഗത്തില്‍ കുട്ടന്‍ തമ്പുരാന്റെ നൊസ്സ് പോകാന്‍ കല്യാണം കഴിപ്പിച്ച പോലെയുണ്ട്) അദ്യത്തിന്റെ സ്വഭാവത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നുവേണം മനസ്സിലാക്കാന്‍. ഈ മാസം 12നു കേരളാ ടീമിനോട് ഒപ്പം ചേരേണ്ടിയിരുന്ന ക്യാപ്റ്റന്‍ നാളിതുവരെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതെ നടന്നതാണ് ഇപ്പോള്‍ പ്രശ്നമായത്. ക്യാപ്റ്റന്‍ ആയാല്‍ ഇങ്ങനെ തന്നെ വേണം!! എന്തൊരു ടീം സ്പിരിറ്റ്!!
ഇന്ത്യന്‍ റ്റീമില്‍ കയറാന്‍ ഒരു സാധ്യത (എവിടെ, അതൊക്കെ ഉത്തരേന്ത്യന്‍ കുമാരന്‍മാരും, ശര്‍മ്മമാരും കൊണ്ടു പോയി) ഉള്ളതുകൊണ്ട് തത്കാലം ശിക്ഷ ഒരു താക്കീതില്‍ ഒതുക്കി നമ്മുടെ ക്രിക്കറ്റ് അസോസിയേഷന്‍. ഈ മാസം ആദ്യം നടന്ന ചല്ലഞ്ചര്‍ ട്രോഫി മത്സത്തില്‍ ഒരുത്തനെ കണ്ണുരുട്ടി കാണിച്ചതിന് വേറൊരു താക്കീതും ഇഷ്ടന്‍ കിട്ടിയിട്ടുണ്ട്. അദ്യത്തിന് ഇതൊക്കെ വെറും നിസ്സാരം. എത്ര കിട്ടിയിരിക്കുന്നു, ഇനി എത്ര കിട്ടാനിരിക്കുന്നു.
താക്കീതുകളും, വിലക്കുകളും, പന്തെറിഞ്ഞാല്‍ സിക്സറുകളും വാങ്ങാന്‍ ശാന്തന്റെ ജീവിതം ഇനിയും ബാക്കി...

October 25, 2009
ലാപ്‌ടോപ്പ് വരുത്തിയ വിന
നമ്മുട പോലീസു മന്ത്രിയുടെ പേടമാനിന്റെ നൈര്‍മ്മല്യതയോടു കൂടിയവനും പരമസാധുവും, സല്‍ഗുണ സമ്പന്നന്നുമായ പുത്രന്‍ ഇപ്പോള്‍ ഒരു ലാപ്‌ടോപ് പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ബാംഗ്ലൂരില്‍ താമസിക്കുന്ന ഒരു റഷ്യക്കാരിയുടെ ലാപ്‌ടോപ്പില്‍ നിന്ന് ഇഷ്ടന്റെ പടങള്‍ കിട്ടിയത്രെ! പ്രസ്തുത മഹിളാരത്നം ആളത്ര ശരിയല്ല എന്നാണ് സിന്‍ഡിക്കേറ്റ് പത്രക്കാര്‍ പറയുന്നത്.
അല്ലേലും ഈ സിന്‍ഡിക്കേറ്റ് പത്ര-ബൂര്‍ഷ്വാകള്‍ക്കെന്തറിയാം? അതു കൊണ്ട് സ്വ:ലേ സ്വന്തം റിസ്കില്‍ ഒരു അന്വേഷണം നടത്തി. ഞെട്ടിക്കുന്ന വിവരങളാണ് കിട്ടിയത്. പിടിയിലായ റഷ്യന്‍ വനിത റഷ്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രതിനിധിയാണ്. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ പുതിയ അസ്ഥാന മന്ദിരം ഉദ്ഘാടിക്കുന്നതിന് കേരളത്തിലെ യുവജനങളുടെ ആവേശമായ മന്ത്രി പുത്രനെ ക്ഷണിക്കാനാണ് ലേഡി ഇഷ്ടനെ കണ്ടത്. എന്നാല്‍ കന്നഡ പോലീസുണ്ടൊ ഇതു വല്ലതും കേള്‍ക്കുന്നു? അവര്‍ വേറെ എന്തൊക്കെയോ ആണ് ധരിച്ചു വെച്ചിരിക്കുന്നത്. ഒരു ന്യൂസ് കാത്തു നിന്നിരുന്ന പത്രക്കാര്‍ ഉടനെ എടുത്തു കാച്ചി, എന്നെപോലുള്ള ബ്ലോഗേഴ്സ് പോസ്റ്റിട്ടു... പാവം മന്ത്രിപുത്രന്‍ ...

ഒരു ലാപ്‌ടോപ്പ് വരുത്തിയ വിനയേ!! (ഇതു മുന്‍കൂട്ടി കണ്ടിട്ടാകും പോലീസു മന്ത്രിയും സാഖാക്കളും പണ്ട് കമ്പ്യൂട്ടറുകള്‍ ബഹിഷ്കരിക്കാന്‍ സമരിച്ചത്)
October 24, 2009
സ്വലേ വിരചിത ശ്ലോകം
യചാ യചാ
പ്പികാ പ്പികാ
യുംശദോ യുംത്തിപ്പാച
ലിഡ്ഡട്ടിപു
റുചോ ണ്ടവേ
റുചോ ണ്ടവേ...
പ്പികാ പ്പികാ
യുംശദോ യുംത്തിപ്പാച
ലിഡ്ഡട്ടിപു
റുചോ ണ്ടവേ
റുചോ ണ്ടവേ...
ഈ ശ്ലോകം പുതിയ പോസ്റ്റിടുന്നതിനുമുമ്പ് ജപിച്ചാല്‍ ബ്ലോഗിനു ഹിറ്റും കമന്റുകളും കൂടി സര്‍വ്വൈശ്വര്യങളും വന്നു ചേരും. ഈ പോസ്റ്റ് 7 പേര്‍ക്ക് 7 മിനിറ്റിനുള്ളില്‍ ഫോര്‍വേര്‍ഡ് ചെയ്താല്‍ അടുത്ത കേരള ഭാഗ്യക്കുറി നിങള്‍ക്കടിക്കും. ഫോര്‍വേര്‍ഡ് ചെയ്യാതെ പോയാല്‍ നിങളെത്തുന്നത് കുംഭീപാക നരകത്തിലാകും, പറഞ്ഞേക്കാം!!
ശ്രീ സ്വലേ ജയം
ശ്രീ സ്വലേ ജയം
October 23, 2009
തേയില തോട്ടങ്ങള്‍ (ഒരു പനോരമ)
ഈ മാസം ആദ്യം നടത്തിയ തിരുനെല്ലി യാത്രക്കിടെ പകര്‍ത്തിയ ഒരു ദൃശ്യം. ഇത് ഒരു പനോരമയാണ്.
October 20, 2009
മോര്‍ഫിംങ്ങ് ഫ്ലാഷില്‍
ഫ്ലാഷില്‍ ചെയ്ത ഒരു മോര്‍ഫിംങ്ങ് പ്രൊജക്റ്റ്. കീ ഫ്രെയിം അനിമേഷനും ഷേപ് ട്വീനിങും സംയോജിപ്പിച്ച് ഒരു ദിവസം മിനക്കെട്ട് ചെയ്തത്.
October 19, 2009
മന്ത്രി ശ്രീമതിക്കും നോബല്‍
മന്ത്രി ശ്രീമതിക്കും നോബല്‍ സമ്മാനം! സമാധാനത്തിനുള്ള നോബല്‍ സമ്മാനം ബിന്‍ ലാദനുകൊടുക്കാതെ ഒബാമക്ക് കൊടുത്ത് ലോകത്തെ ഞെട്ടിച്ച നോബല്‍ കമ്മിറ്റി മന്ത്രി ശ്രീമതിക്കും നോബല്‍ കോടുത്ത് ഒന്നുകൂടി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്!
ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ലോകം കണ്ട മികച്ച അമ്മായിയമ്മക്കുള്ള നോബല്‍ സമ്മാനമണ് മന്ത്രിക്ക് ലഭിച്ചിരിക്കുന്നത്. അമ്മായിയമ്മമാരുടെ വര്‍ഗ്ഗശത്രുക്കളാണ് മരുമകള്‍സ് എന്നാണല്ലൊ പൊതുവെയുള്ള ധാരണ. എന്നാല്‍ സ്വന്തം മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ കുക്ക് ആയി നിയമിച്ച്, ഒരു വര്‍ഷത്തിനകം ഗസറ്റഡ് ഓഫീസറാക്കി ഉയര്‍ത്തി, 2 വര്‍ഷത്തെ സര്‍വീസ് കഴിഞ്ഞപ്പൊല്‍ പെന്‍ഷനു എലിജിബിളാക്കി കൊടുക്കുകയും ചെയ്ത മന്ത്രി ശ്രീമതി വെറും ശ്രീമതിയല്ല, മഹാത്മാ ശ്രീമതി ആണെന്നാണ് നോബല്‍ കമ്മിറ്റി അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ അഭിപ്രായപ്പെട്ടത്. സാധാരണ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനുമുമ്പ് ജേതാവിനെ വിളിച്ചു പറയുന്ന ചടങ്ങുണ്ടെങ്കിലും, മന്ത്രി മനുഷ്യ ചങ്ങലയില്‍ ആയിരുന്നതിനാല്‍, മന്ത്രിക്ക് അവാര്‍ഡ് കിട്ടാന്‍ കാരനമായ മരുമകളെ അവാര്‍ഡ് വിവരം വിളിച്ചു പറഞ്ഞിരുന്നുവെന്ന് കമ്മിറ്റി വിശദീകരിച്ചു.
അവാര്‍ഡ് വിവരം അറിഞ്ഞ് ബോധം പോയ മന്ത്രി ഇതുവരെ കണ്ണു തുറന്നിട്ടില്ലാത്തതിനാല്‍ മന്ത്രിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

October 17, 2009
ക്യൂബ് ഇഫക്റ്റ് : 2ഡിയില്‍ ഒരു 3ഡി അനിമേഷന്‍
വേറൊരു 3ഡി അനിമേഷന്‍ (ഫ്ലാഷ്). കീ ഫ്രെയിമുകളും, ഷേപ് ട്വീനിങും ഉപയോഗിച്ച് ഉണ്ടാക്കിയത്. ഇതില്‍ വശങള്‍ക്ക് നിറങള്‍ കൊടുക്കാനായിരുന്നു വിഷമം.
October 16, 2009
October 15, 2009
വിശ്വാസം; അതല്ലെ എല്ലാം
ഒരു പുതിയ സീരീസ്: അറു ബോറന്‍ പരസ്യങ്ങള്‍ !!. ചില പരസ്യങ്ങള്‍ ഇപ്പോള്‍ചാനലുകളില്‍ നടക്കുന്ന മെഗാ സീരിയലുകള്‍ പോലെയാണ്. പ്രത്യേകിച്ച് ഒരുഅര്‍ഥവും ഉണ്ടാകില്ല. ഒരു പ്രമുഖ ആഭരണക്കടയുടെ അങ്ങനെയുള്ള ഒരു പരസ്യമാണിപ്പോഴത്തെ വിഷയം.
പരസ്യം ഏതാണ്ടിങ്ങനെയാണ്: കത്തെഴുതിവെച്ച് ചാടിപ്പോകുന്ന മകള്‍ .കത്തുകണ്ട് വികാരാധീനനാകുന്ന അഛന്‍, ഫ്ലാഷ് ബാക്. കാമുമന്റെ അടുത്തേക്ക് പോകുന്ന മകള്‍ക്കും ഫ്ലാഷ് ബാക്. ഓടുവില്‍ മകള്‍ക്ക് മനം മാറ്റം വന്ന് അഛന്റെ അടുത്തേക്ക്... വിസ്വാസം അതല്ലെ എല്ലാം. പിന്നെ കാണിക്കുന്നത് കാമുകിയുടെ വരവും പ്രതീക്ഷിച്ച് രാത്രി മുഴുവന്‍ കൊതുകുകടിയും കൊണ്ട് കാത്തു നിന്ന മടുത്ത കാമുകനെ. നേരംവെളുത്തപ്പോള്‍ ശ്വാനന്‍ ചന്തക്കുപോയപോലെ കാമുകനും സ്വഭവനത്തിലേക്ക്.. വിശ്വാസം അതല്ലെ എല്ലാം!!!
ഇതില്‍ ആരു ആരെ വിശ്വസിക്കണം? എനിക്കറിയില്ലേ....

October 13, 2009
16 വയസ്സില്‍ ഹെഡ് മാസ്റ്റര്‍
മൂര്‍ഷിദാബാദ്, പ.ബംഗാള്‍ : 16 വയസ്സില്‍ എണ്ണൂറോളം വിദ്യാര്ത്ഥികള്‍ പഠിക്കുന്ന സ്കൂള്‍ നടത്തി ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഹെഡ്‌മാസ്റ്റര്‍ ആയിരിക്കുകയാണ് ബാബര്‍ അലി. തന്റെ ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കായി വീടിന്റെ വരാന്തയില്‍ തുടങിയ ചെറിയ സംരംഭം ഇപ്പോള്‍ എണ്ണൂറോളം കുട്ടികള്‍ക്ക് സൌജന്യമായി വിദ്യയുടെ വെളിച്ചം നല്‍കുന്നു.
സ്വന്തമായി സ്കൂള്‍ നടത്തുന്നുണ്ടെങ്കിലും ബാബര്‍ ഇപ്പോഴും ഒരു വിദ്യാര്ത്ഥിയാണ്. രാജ് ഗോവിന്ദ് സ്കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്ത്ഥിയാണ് ഈ കൊച്ചു മിടുക്കന്‍. എന്നും സ്കൂളില്‍ പോയി വന്നതിനുശേഷം വൈകുന്നേരമാണ് ബാബര്‍ സ്വന്തം സ്കൂളില്‍ പഠിപ്പിക്കുന്നത്.
ബാബറിനെ പറ്റി കൂടുതല്‍ അറിയാന്‍ ഈ ബി.ബി.സി ലേഖനം വായിക്കുക.

October 10, 2009
ഫ്ലാഷ്: ഒബാമക്ക് നോബല്‍
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് സമധാനത്തിനുള്ള നോബല്‍ സമ്മാനം!
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും ഭാര്യ ഹിലരി ക്ലിന്റനും തമ്മിലുള്ള കുടുംബപ്രശ്നം (കലഹത്തിനുള്ള കാരണം ഞാന്‍ പറയേണ്ടല്ലൊ) കോടതിയിലെത്താതെ ഒതുക്കാന്‍ ഒബാമ സമയോചിതമായി നടത്തിയ ഇടപെടലുകള്‍ നോബല്‍ സമിതി ശ്ലാഖിച്ചു. സുനാമി പോലെ ഈ ഭൂമിയെ മൊത്തം നശിപ്പിക്കാന്‍ ശേഷിയുള്ള ഒരു വിപത്താണ് ഇതിന്റെ ഫലമായി ഒഴിഞ്ഞു പോയത് എന്നും സമിതി അഭിപ്രായപ്പെട്ടു.
ഇതു കൂടാതെ ഈ വര്‍ഷം ഇതുവരെ പുതിയതായി ഒരു രാജ്യത്തെ പോലും അക്രമിക്കാതെ ആത്മസംയമനം പാലിച്ച ഒബാമ ഈ നൂറ്റാണ്ടിനു തന്നെ മാതൃകയാണെന്നും സമിതി അരുളിച്ചെയ്തു.
നേരത്തേ, നൊബേലിന് അര്‍ഹരായിട്ടുള്ള 'ലോകത്തെ മാറ്റിമറിച്ച വ്യക്തികളുടെ' പട്ടികയില്‍ ഇടംപിടിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് തോന്നുന്നില്ലെന്നു ഒബാമ അഭിപ്രായപ്പെട്ടു (ഇതില്‍ ഞാന്‍ ഒബാമയെ പിന്തുണക്കുന്നു )
PS:കാലം പോയ പോക്കെ!! LKG ഗുണ്ടാസ് റ്റിന്റുമോനും റ്റുട്ടുമോനും തമ്മിലുള്ള 'പിച്ചി-മാന്തി' തല്ല് സോള്‍വ് ആക്കിയതിന്ന് എനിക്കും കിട്ടുമോ ഒരു നോബല്‍?
October 09, 2009
ചിന്ത.കോമിനോട് ഒരു അഭ്യര്‍ത്ഥന
ബൂലോകത്തെ ഏറ്റവും പുതിയ പോസ്റ്റുകള്‍
പ്രത്യേക വിഭാഗങ്ങളായി തരം തിരിച്ച് ലിസ്റ്റ് ചെയ്യുന്ന ചിന്ത എന്ന മലയാളം
ബ്ലോഗ് റോളിനോട് ഒരു അഭ്യര്‍ത്ഥന:
ഇപ്പോള്‍ ചിന്തയില്‍ ഫോട്ടോകളും വരകളും
'ചിത്രങ്ങള്‍' എന്ന ഒറ്റ വിഭാഗമായാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. ഇതിനു പകരം
വരകള്‍ 'വര' എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗമായി തരം തിരിച്ചാല്‍ വരകള്‍
പോസ്റ്റുന്നവര്‍ക്ക് വലിയ അനുഗ്രഹമാകും. വരകള്‍ പോസ്റ്റുന്നവരും ഈ മാറ്റത്തെ
അനുകൂലിക്കുമെന്നാണ് എന്റെ വിശ്വാസം.

October 08, 2009
2ഡിയില്‍ ഒരു 3ഡി അനിമേഷന്‍
ഫ്ലാഷില്‍ ചെയ്ത ഒരു കറങ്ങുന്ന ചതുരം. കീ ഫ്രെയിമുകള്‍ ഉപയോഗിച്ച് ചെയ്തത്..
September 26, 2009
ഏതാണീ 'രസം'? - വര
September 24, 2009
അള്‍ട്രാ മോഡേണ്‍ ശില്പം
കേടായ ടൈംപീസുകളുടെ ഭാഗങളും, ജെല്‍ പേനകളുടെ ടിപ്പുകളുമൊക്കെ കൂട്ടി ഉണ്ടാക്കിയെടുത്ത, ഒരുകാലത്ത് എന്റെ മേശയെ അലങ്കരിച്ചിരുന്ന ശില്പം! ഇപ്പോള്‍ ഇങനൊന്നു നിലവില്ല!
September 20, 2009
ആനപ്പടങള്‍
ഇന്നു രാവിലെ തിരുവമ്പാടി അമ്പലത്തില്‍ ഒരു ആനയെ നടക്കിരുത്തുന്ന (ശരിക്കും നടയില്‍ ഇരുത്തും :)ചടങുണ്ടായിരുന്നു. ഞായറാഴ്ചയാണെങ്കിലും വെളുപ്പിന് 5 മണിക്കെഴുന്നേറ്റ് പോയി; കാണാന്‍. പടങള്‍ ഇവിടെ കാണാം (കുറച്ചധികം പടങളുണ്ടതിനാല്‍ ഇവിടെ ഇടുന്നില്ല)
September 16, 2009
ഗൃഹാതുരത്വം:ദൂരദര്‍ശന്‍
ഞായറാഴ്ചകളില്‍ സിനിമക്കുശേഷം വന്നിരുന്ന 'ജയന്റ് റോബോട്ട് (അതിലെ വാച്ചില്‍ കൂടി റോബോട്ടിനെ വിളിക്കുന്നതാണ് കിടിലന്‍)','ജംഗല്‍ ബുക്ക്', 'ഷോര്‍ട്ട് സര്‍ക്യൂറ്റ്','സ്റ്റ്രീറ്റ് ഹോക്ക്', 'നൈറ്റ് റൈഡര്‍'....
രാവിലെ 10.30 വന്നിരുന്ന 'ടെയില്‍ സ്പിന്‍', 'അങ്കിള്‍ സ്ക്രൂജ്' കാര്‍ട്ടൂണുകള്‍,
ഇപ്പോള്‍ വംശനാശംടഞ്ഞ 'ഡി.ഡി 2' ചാനലില്‍ വൈകുന്നേരങ്ങളില്‍ വന്നിരുന്ന 'ഹി-മാന്‍', 'ഫ്ലാഷ് ഗോര്‍ഡന്‍' മുതലായ കാര്‍ട്ടൂണുകള്‍
മഹാഭാരതം, രാമായണം - അതിലെ അസുരന്മാരേയും രാക്ഷസന്മാരേയും കണ്ട് പേടിച്ച് കണ്ണും ചെവിയും പൊത്തിയിരിക്കുമായിരുന്നു, ഞാന്‍!!
പട്ടാളക്കാരുടെ കഥപറഞ്ഞ 'പരംവീര്‍ ചക്ര',
ഹിന്ദി സിനിമ - ഞാനും ചേട്ടനും കൂടിയിരുന്നാണ് സിനിമ കാണുക, എനിക്ക് ഹിന്ദി ഡയലോഗുകള്‍ മനസ്സിലാവാത്തതുകൊണ്ട് ചേട്ടനായിരുന്നു വിവര്‍ത്തകന്‍!
'തെഹ്‌കീകാത്', 'ബ്യോകേക്ഷ് ബക്ഷി' മുതലായ കുറ്റാന്വേഷണ സീരിയലുകള്‍ (വിവര്‍ത്തനം- ചേട്ടന്‍)
മലയാള സിനിമക്കുശേഷം സ്ഥിരമായി വന്നിരുന്ന ജയചന്ദ്രന്റെ ലളിതഗാനം: :'ഒന്നിനി ശ്രുതി താഴ്ത്തി..'
എല്ലാകൊല്ലവും മുടങ്ങാതെ കാണിച്ചിരുന്ന വിംബിള്‍ഡന്‍, ഫ്രെഞ്ച് ഓപ്പണ്‍... - ഗെയിം പോയന്റിലോ/സെറ്റ് പോയന്റിലോ നില്‍ക്കുമ്പോള്‍ വരുന്ന 'ഡ്യൂസി'നെയും "അഡ്വാന്റേജി'നേയും എത്രതവണ പ്രാകിയിരിക്കുന്നു (കളി കഴിഞ്ഞാലല്ലേ ബാക്കി പരിപാടികള്‍ തുടരൂ)!!
മലയാളത്തില്‍ 13 എപിസോഡുകൊണ്ട് തീര്‍ന്നിരുന്ന ഒരുപിടി നല്ല സീരിയലുകള്‍....
നെടുമുടി വേണു അവതരിപ്പിച്ചിരുന്ന ശാസ്ത്രകൗതുകം!
പരിപാടികള്‍ക്കിടയില്‍ രസം കൊല്ലിയായി വരുന്ന റാന്തല്‍ വിളക്ക് - 'സാങ്കേതിക തകരാറുമൂലം പരിപാടിയില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു'! എത്ര തവണ കണ്ടിരിക്കുന്നു, പല്ലുകടിച്ചിരിക്കുന്നു!
പിന്നെ ഇതെല്ലാം കിട്ടാനായി വീടിന്റെ മുകളി ആന്റിനയുമായി നടത്തിയ അനേകം ഗുസ്തി മല്‍സരങ്ങള്‍..
അങ്ങനെ അങ്ങനെ..ഒരു കാലം
ദൂരദര്‍ശം പ്രണതോസ്മി!

September 15, 2009
സവ്യസാചി (ഫ്ലാഷ് ഗെയിം)
വിന്‍ഡോസ് ഗെയിമുകളില്‍ എനിക്കു വളരെ അധികം ഇഷ്ടമുണ്ടായിരുന്ന ഒരു ഗെയിം ഞാന്‍ ഫ്ലാഷിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍! ഇതു കുറച്ചു കാലങള്‍ക്കുമുമ്പ് ഉണ്ടാക്കിയതാണ്. പിന്നെ മോഡൊഫൈ ചെയ്യാന്‍ സമയം ലഭിച്ചില്ല. അതുകൊണ്ട് ബഗ്ഗുകള്‍ കണ്ടേക്കും!
കളിക്കേണ്ട വിധം
ഷൂട്ട് ചെയ്യാന്‍ - സ്പേസ് കീ
റീലോഡ് - എന്റര്‍ കീ
വില്ല് മുകളിലേക്കൊ/താഴേക്കൊ മാറ്റുന്നതിന് - അപ്/ഡൊണ്‍ ആരൊ കീ
PS: 'ബുഷ്' ബലൂണുകള്‍ കിട്ടിയില്ലെങ്കിലും വിരൊധമില്ല.
September 13, 2009
September 12, 2009
September 11, 2009
September 09, 2009
സ്വ:ലേയുടെ സ്വന്തം ടെമ്പ്ലേറ്റ്
സ്വ:ലേയുടെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഇതാ ഒരു പുതിയ വിഭാഗം കൂടി തുടങുന്നു: ബ്ലോഗ് ടെമ്പ്ലേറ്റുകള്‍ !! ഈ ബ്ലോഗ് മോഡിഫൈ ചെയ്യുന്നതിനുവേണ്ടി നടത്തിയ അന്വേഷണങളുടെ ഒരു സൈഡ് ഇഫക്റ്റ്.
ഉദ്ഘാടനം സ്വ:ലേയുടെ തന്നെ ടെമ്പ്ലേറ്റ് വെച്ചാകാം എന്നു തിരുമാനിച്ചു. 'OurbloggerTemplates'ന്റെ ബ്രൂക്‌ലിന്‍ എന്ന ടെമ്പ്ലേറ്റില്‍ അല്ലറ ചില്ലറ മോഡിഫികേഷന്‍ നടത്തിയാണ് 'ടെമ്പ്ലേറ്റ് സ്വ:ലേ' ഉണ്ടാക്കിയത്. ഇതു ഇപ്പോഴും 'ബീറ്റ' സ്റ്റേജിലാണ്.
ടെമ്പ്ലേറ്റ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
PS: ഈ ടെമ്പ്ലേറ്റ് ഉപയോഗിക്കുന്നവര്‍, പേജിന്റെ അവസാനം കൊടുത്തിട്ടുള്ള Credits ഡിലീറ്റ് ചെയ്യരുതെന്നപേക്ഷ!

September 04, 2009
September 02, 2009
സ്വ:ലേക്ക് ഫ്ലാഷില്‍ ഒരു തലേക്കെട്ട്!
ഓണം പ്രമാണിച്ച് ബ്ലോഗിനൊരു ഓണക്കോടി കൊടുക്കാന്‍ തിരുമാനിച്ചു:ഫ്ലാഷില്‍ ഒരു തലേക്കെട്ട് (മുകളിലേക്ക് നോക്കു).
ഇതു ഒരു തുടക്കം മാത്രം. കൂടുതല്‍ മാറ്റങള്‍ ഉടനടി പ്രതീക്ഷിക്കാം.
ഇതു ഒരു തുടക്കം മാത്രം. കൂടുതല്‍ മാറ്റങള്‍ ഉടനടി പ്രതീക്ഷിക്കാം.
August 28, 2009
നോട്ടം (വര)
രാത്രിയില്‍ കിടക്കുന്നതിനുമുമ്പ് എന്തെങ്കിലും കുത്തി വരക്കുക എന്നത് ഇപ്പോള്‍ ഒരു ശീലമായൊ എന്നൊരു സംശയം! ഇന്ന് ജെല്‍ പേനകള്‍ മാറ്റി തിരിച്ച് ബോള്‍ പോയന്റ് പേനയിലേക്ക് ചുവടുമാറ്റി.
PS: പടം മൊബൈലില്‍ എടുത്തതായതുകൊണ്ട് നല്ല ക്ലാരിറ്റി ഉണ്ടായിരുന്നില്ല. അതുകൊണ്ട് പെയിന്റ്.നെറ്റ് ഉപയോഗിച്ച് എഡിറ്റ് ചെയ്തിട്ടുണ്ട്
തീക്കുറുക്കന്‍ (വര)
ഇന്നലെ ഹോട്ടല്‍ മുറിയില്‍ ഒറ്റക്കിരുന്ന് മുഷിഞ്ഞപ്പോള്‍ കയ്യിലുണ്ടായിരുന്ന നീല/ചുവപ്പ് ജെല്‍ പേനകള്‍ കൊണ്ട് വരച്ച്, പെയിന്റ്.നെറ്റില്‍ ഇട്ടൊന്ന് പെരുമാറിയ ഒരു ചിത്രം. ഫയര്‍ഫോക്സ് ഐകണ്‍ ആണ്‍ ഞാന്‍ ഉദ്ദേശിച്ചത്!
August 23, 2009
August 22, 2009
രണ്ടോണം അനിമേഷന്‍സ്
ഈ വര്‍ഷം ഓണക്കാലത്ത് മൊത്തം യാത്രകളിലായതുകൊണ്ട് ഫ്ലാഷില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അതുകൊണ്ട് പഴയ രണ്ടെണ്ണമെടുത്ത് പോസ്റ്റുന്നു..
ഇതു നിങളുടെ ബ്ലോഗില്‍ എംബെഡ് ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കുക..
<embed pluginspage=" http://www.macromedia.com/go/getflashplayer" src="http://www.ranjithj.in/swale/Flash/onam3.swf" type="application/x-shockwave-flash" height="180" width="450"> </embed>
ഡൌണ്‍ലോഡ് ഇവിടെ
1

2
ഇതു നിങളുടെ ബ്ലോഗില്‍ എംബെഡ് ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കുക..
<embed pluginspage=" http://www.macromedia.com/go/getflashplayer" src="http://www.ranjithj.in/swale/Flash/onam06.swf" type="application/x-shockwave-flash" height="154" width="400"> </embed>

August 20, 2009
ലൈറ്റ് സ്കെച്ചുകള്‍!
ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം ഫുട്‌പാത്തില്‍ നിന്നും 10 രൂപക്ക് വാങ്ങിയ കീ ചെയിന്‍ ടോര്‍ച്ചുകൊണ്ട് 'വരച്ച'താണ്. ( പടം പിടിച്ചത് എന്റെ ചേട്ടന്‍ )
വായുവില്‍ ഒരു സിമെട്രി ചെയ്യാന്‍ ശ്രമിച്ചതാണ്!
കാലാതീതമായ 'സ്മൈലി'
ആംഗലേയത്തില്‍ "RJW"
August 17, 2009
ഒബാമ തടവില്‍ !!
ദാണ്ടെ ഒരു ചൂടന്‍ വാര്‍ത്ത!!
തലയില്ലാക്കര ആര്‍ട്‌സ് & സ്പോര്‍ട്സ് ക്ലബിന്റെ ഈ (TASC) വര്‍ഷത്തെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ നമ്മുടെ നെടുമ്പാസ്സേരി വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചിരിക്കുന്നു!!
ഒബാമയെ 'ഒസാമ'യെന്ന് തെറ്റിദ്ധരിച്ചാണ് തടഞ്ഞ് വെച്ചിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതനുസരിച്ച് പോസ്റ്റാം!!
കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതനുസരിച്ച് പോസ്റ്റാം!!
August 11, 2009
സ്വൈന്‍ ഫ്ലു തടയാന്‍ തുളസി
ഇപ്പോള്‍ ഇന്ത്യ ഒട്ടാകെ പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന സ്വൈന്‍ ഫ്ലുവിനെ പ്രതിരൊധിക്കാന്‍ നമ്മുടെ വീട്ടുമുറ്റത്തു തന്നെയുള്ള തുളസിചെടിക്കാകും എന്ന് പറയപ്പെടുന്നു. സ്വൈന്‍ ഫ്ലുവിനെ പ്രധിരോധിക്കുക മാത്രമല്ല, ഇതില്‍ നിന്നും വേഗത്തില്‍ മുക്തി ലഭിക്കുന്നതിനും തൂളസിയില കഴിക്കുന്നത് നല്ലതാണത്രെ! തുളസി നമ്മുടെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
എന്നാല്‍ സ്വൈന്‍ ഫ്ലു തടയുന്നതിനുള്ള തുളസിയുടെ കഴിവിനു ശാസ്ത്രീയ ആടിത്തറ ഉണ്ടൊ എന്നു വ്യക്തമല്ല.
August 10, 2009
മുംബൈ ഡയറി: 'ക്വീനിന്റെ നെക്ക്‌ലേസില്' ഒരു സായാഹ്നം
മുംബൈ മറൈന്‍ ഡ്രൈവിന്റെ മറ്റൊരു പേരാണ് 'ക്വീന്‍സ് നെക്ക്ലേസ്'. രാത്രിയില്‍, വഴിവിളക്കുകള്‍ കത്തി നില്ക്കുമ്പോള്‍ മറൈന്‍ ഡ്രൈവ് ഒരു മുത്തുമാലയെ പോലെ സുന്ദരമാകുന്നു. അതില്‍ നിന്നാണ് ഇങനെ ഒരു പേരു വന്നത്. കഴിഞ്ഞ ശനിയാഴച വൈകുന്നേരം മറൈന്‍ ഡ്രൈവിലൂടെ (മുംബൈ) കടല്‍ക്കാറ്റാസ്വദിച്ച് അലക്ഷ്യമായി കുറേനേരം നടന്നു.. അതിനിടക്ക് പകര്‍ത്തിയ ഒരു ദൃശ്യം..
ഉടന്‍ വരുന്നു: ഏലഫെന്റാ യാത്രക്കുറിപ്പുകള്‍!
August 09, 2009
ഹസാര്‍ഡ് ഓഫ് ഓസ്
ഇക്കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ ടാക്സി ഡ്രൈവര്‍ ക്രൂരമായ മര്‍ദനത്തിനിരയായി. തല്ലിയവര്‍ 2 ആസ്ട്രേലിയക്കാര്‍ തന്നെ. പോലീസ് അവരെ കസ്റ്റഡിയില്‍ എടുത്ത് സുഖവിവരം അന്വേഷിച്ച് ജാമ്യത്തില്‍ വിട്ടു. അതങ്ങനെ കഴിയും എന്നു തോന്നുന്നു!
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഏറ്റവും കൂടുതല്‍ (ഈ അടുത്തമാസങ്ങളില്‍) ആക്രമണത്തിനിരയായത്. ആസ്ട്രേലിയന്‍ പോലീസും, അധികാരികളും ആവര്‍ത്തിച്ചു പറയുന്നത് ഈ ആക്രമണങ്ങളെല്ലാം തന്നെ വര്‍ഗീയമല്ല, മറിച്ച് മോഷണത്തിനു വേണ്ടി ലോക്കല്‍ തെണ്ടികള്‍ (അപ്പൊ അത്തരക്കരുമവിടെ ഉണ്ട്!!) നടത്തിയതാണെന്നാണ്. അവരുടെ ഭാഷയില്‍ ഇന്ത്യാക്കാര്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ 'soft targets' ആണ്. ഇവരുടെ കയ്യിലെ ലാപ്‌ടോപും, മൊബെയിലും, കാശുമൊക്കെ അടിച്ചു മാറ്റാന്‍ നടക്കുന്ന ഗുണ്ടകളാണ് ഈ ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണവരുടെ കണ്ടുപിടുത്തം. അതു ശരിയാണെങ്കില്‍ പോലും,ഇത്തരം ആക്രമണങ്ങള്‍ കൂടി വരുന്നതല്ലാതെ കുറയുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്ന ഒരു വസ്തുതയാണ്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി, കൊഴുത്ത ഫീസും വാങ്ങി ആസ്ട്രേലിയയിലേക്ക് കടത്താന്‍ ഉത്സാഹം കാണിക്കാനല്ലാതെ, അവരുടെ ജീവനും, സ്വത്തിനും ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ എന്താണ് ആസ്ട്രേലിയന്‍ സര്‍ക്കാരിന് ഇത്ര വിഷമം? ആസ്ട്രേലിയന്‍ സമ്പദ്‌വ്യവസ്ഥയില്‍ വളരെ വലിയ ഒരു സ്ഥാനം വഹിക്കുന്നത് അവിടുത്തെ 'വിദ്യാഭ്യാസ വ്യവസായ'മാണെന്നുകൂടി ഓര്‍ക്കണം!
ഈ പ്രശ്നത്തില്‍ നമ്മുടെ സര്‍ക്കാരും വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ല (അല്ലെങ്കില്‍ കൊടുക്കാന്‍ താത്പര്യമില്ല) എന്നു വേണം കരുതാന്‍. 'ഓസീ' ധാര്‍ഷ്ട്യത്തിനു മുമ്പില്‍ മുട്ടുമടക്കി നില്‍ക്കാതെ നമ്മുടെ നിബന്ധനകള്‍ സധൈര്യം അവതരിപ്പിക്കാന്‍ ഗവണ്മെന്റിനു കഴിഞ്ഞിട്ടില്ല. ശ്രീ. വര്‍ഗീസ് കുര്യന്റെ (മുന്‍ അമുല്‍ ചെയര്‍മാന്‍) ആത്മ കഥയില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം ഇവിടെ കുറിക്കട്ടെ. ഇന്ത്യ പാലുല്‍പന്നങ്ങളുടെ കയറ്റുമതി തുടങ്ങിയ സമയത്ത് ന്യൂസീലാന്‍ഡിലെ ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഇന്ത്യയിലെത്തി. ഇന്ത്യ പാലുല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ അവര്‍ക്കുള്ള എതിര്‍പ്പ് അറിയുക്കുക എന്നാതയിരുന്നു പ്രധാന ആഗമനോദ്ദേശം. അവര്‍ കുര്യനോട് 'അവരുടെ' മാര്‍ക്കറ്റുകളില്‍ ഇടപെടുന്നതു നിര്‍ത്തണം എന്നാവശ്യപ്പെട്ടു. അതിനു കുര്യന്റെ മറുപടി ഇതായിരുന്നു: മാഡം, ഞങ്ങള്‍ ഇന്ത്യാക്കാര്‍ എല്ലാവരും കൂടി നിരന്നു നിന്ന് തുപ്പിയാല്‍, നിങ്ങളുടെ ന്യുസീലാന്‍ഡ് പിന്നെ കാണില്ല. അതോടുകൂടി അവരുടെ ഹുങ്ക് അവസാനിക്കുകയും ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതുപോലെ നട്ടെല്ലുള്ള രാഷ്ട്രീയക്കാര്‍ ഉണ്ടാകുന്നവരെ ഇത്തരം 'വികസിത' രാജ്യങ്ങളുടെ ധാര്‍ഷ്ട്യത്തിനു മുമ്പില്‍ മുട്ടു മടക്കി നില്‍ക്കാനെ ഇന്ത്യന്‍ ഗവണ്മെന്റിനു സാധിക്കൂ. ഇതിനൊരു മാറ്റം വരുന്നവരെ ഇന്ത്യക്കാര്‍ക്കെതിരെയുള്ള വര്‍ണ്ണവെറിയന്മാരുടെ ആക്രമണങ്ങള്‍ക്ക് ഒരു കുറവും സംഭവിക്കുമെന്നു തോന്നുന്നില്ല.

August 08, 2009
മുംബൈ ഡയറി: ദലാള്‍ സ്ട്രീറ്റ്
കഴിഞ്ഞ 2 ദിവസമായി ബാങ്ക് ജീവനക്കാര്‍ നല്ല ഊക്കന്‍ സമരമായിരുന്നല്ലൊ. എന്നാല്‍ എന്നെ പോലെ പ്രൊബേഷനിലുള്ളവര്‍ക്ക് ഈ സമരം ബാധകമായിരുന്നില്ല. അതുകൊണ്ട് എല്ലാ ദിവസത്തേയും പോലെ ഞാന്‍ 2 ദിവസവും ഓഫീസില്‍ പോയിരുന്നു. എന്നെ പോലെ വേറെ 3 പ്രോബേഷന്‍കാര്‍ മാത്രമായിരുന്നു ആകെ അവിടെ കൂട്ട്. വലിയ തിരക്കൊന്നുമില്ലാത്തതുകൊണ്ട് മിനിഞ്ഞാന്ന് കുറച്ചു നേരത്തെ ഇറങ്ങാന്‍ സാധിച്ചു. നേരത്തെ ഹോട്ടലില്‍ കയറി ചെന്നാല്‍ റിസപ്ഷനിലിരിക്കുന്ന ബഹന്‍ തെറ്റിദ്ധരിച്ചാലോ എന്ന് ഞാന്‍ ധരിച്ചതുകൊണ്ട് കുറച്ചു നേരം നടക്കാം എന്നു വിചാരിച്ചു.
അന്നു ഞാന്‍ നടക്കാന്‍ തിരുമാനിച്ചതിനു മുന്‍പില്‍ വേറെ ഒരു കാരണവും ഉണ്ടായിരുന്നു. റോടി, കപ്ഡാ, മകാന്‍ എന്നീ 3 അവശ്യ വസ്തുവഹകള്‍ക്ക് ശേഷം നാലാമതായി വരുന്ന മൊബൈല്‍ ഫോണ്‍ റീ-ചാര്‍ജ് ചെയ്യണമായിരുന്നു. കയ്യിലുള്ളത് റിലയന്‍സ് ഫോണ്‍ ആയതുകൊണ്ട് റീചാര്‍ജ് ചെയ്യാന്‍ റിലയന്‍സ് വെബ് വേള്‍ഡ് അന്വേഷിച്ച് നടക്കുകയല്ലാതെ വേറെ വഴിയും എന്റെ മുന്‍പില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ പതിവുപോലെ നരിമാന്‍ പോയിന്റില്‍ നിന്നും ഒന്നാം നമ്പര്‍ ബസിന്റെ രണ്ടാം നിലയില്‍ കയറി ഞാന്‍ CSTയുടെ അടുത്ത് വന്നിറങ്ങി ഫൌണ്ടന്‍ എന്ന സ്ഥലത്ത് ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന റിലയന്‍സ് വെബ് വേള്‍ഡ് അന്വേഷിച്ച് നടത്തം തുടങ്ങി...
അങ്ങനെ നടന്ന് നടന്ന്,ഹോര്‍ണിമാന്‍ സര്‍ക്കിളും പിന്നിട്ട്, കുറെ ചെന്നപ്പോള്‍ കുറച്ചകലെ ഒരു കെട്ടിടം കണ്ടു. നല്ല കണ്ടു പരിചയം. എനിക്കാണെങ്കില്‍ ബോംബെയിലെ 2 കെട്ടിടങ്ങളെ കണ്ടു പരിചയമുള്ളു. അതില്‍ ഒന്ന് CST ആണ്. രണ്ടാമത്തേത് ഇപ്പോള്‍ എന്റെ മുന്നില്‍ നിവര്‍ന്നു നില്‍ക്കുന്ന ബോംബെ സ്റ്റോക്ക് എക്സ്ചേന്‍ജ്. പരിപാവനമായ BSEയെ ഒരു തവണ പ്രദിക്ഷണം വെക്കാന്‍ തിരുമാനിച്ചു. കൂട്ടത്തില്‍ ഒന്നു രണ്ടു പടവുമെടുക്കാമല്ലൊ!! പടങ്ങള്‍ ദാ കിടക്കുന്നു
.

അങ്ങനെ അതിനെ വലം വെക്കുന്നിടയില്‍ ചരിത്ര പ്രസിദ്ധമായ 'ദലാള്‍ സ്ട്രീറ്റും' കണ്ടു.
BSE കെട്ടിടത്തിന്റെ പോര്‍ട്ടിക്കൊയില്‍, അഴികള്‍ക്കുപിന്നിലായി ഒരു കാളക്കൂറ്റന്റെ പ്രതിമ ഉണ്ട്. അതിന്റെ ഒരു പടം എടുക്കാന്‍ ശ്രമിക്കുന്നതിനയില്‍ ഒരു പോലീസുകരന്‍ വന്ന് ഫോട്ടൊ എടുക്കാന്‍ പാടില്ല എന്ന് പറഞ്ഞെന്നെ അവിടെ നിന്നുമോടിച്ചു. അതുകൊണ്ട് കാളക്കൂറ്റന്റെ പടം എടുക്കാന്‍ പറ്റിയില്ല. അതിനു ഭാഗ്യമില്ലാതെ പോയി എന്നാലോചിച്ചു സമാധാനിക്കാം!!
തിരിച്ചു ഹോട്ടലിലേക്ക് നടക്കുന്നതിനിടയിലാണ് ഏഷ്യാറ്റിക് സൊസൈറ്റിയുടെ കെട്ടിടം കണ്ടത്. 1830ല്‍ പണി കഴിപ്പിച്ച ഒരു കെട്ടിടം!! എന്നാല്‍ കണ്ടാല്‍ അത്രയും പ്രായം തൊന്നുകയേ ഇല്ല! അവിടെ ഇപ്പോള്‍ ലൈബ്രറിയും, ടൗണ്‍ ഹാളും ഒക്കെ പ്രവത്തിക്കുന്നുണ്ട്. കണ്ട സ്ഥിതിക്ക് അതിനേയും വെറുതെ വിട്ടില്ല. ഒരു പടം അതിന്റേം കാച്ചി: (ഇതു ശരിക്കും 3 പടങ്ങളാണ്. ഓട്ടോസ്റ്റിച്ച് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പിന്നെ ഒറ്റ പടമാക്കിയതാണ്)

August 07, 2009
മഹാഭാരതം ഒരു ട്വിറ്റ്-ഫിക്ഷന്‍
ജപ്പാനിലാണ് ആദ്യമായി ഒരു നോവല്‍ മോബെയില്‍ ഫോണില്‍ പബ്ലിഷ് ചെയ്തത് എന്നാണ് കേട്ടുകേള്‍വി. ഇപ്പോള്‍ ട്രെന്‍ഡ് മാറി. മൊബൈല്‍ മാറി ട്വിറ്ററാണ് പുതിയ മീഡിയമായിരിക്കുകയാന്നത്.
ചിന്ദു ശ്രീധരന്‍ എന്ന "ഇന്ത്യന്‍ ഇന്‍ ഇംഗ്ലണ്ട്" ലെക്ചറര്‍ ആണ് പുതിയ ഉദ്യമത്തിനു പിന്നില്‍. രണ്ടാമൂഴത്തില്‍ ഭീമന്റെ വീക്ഷണകോണില്‍ നിന്നും മഹഭാരത കഥ പറഞ്ഞ MTയുടെ പാത പിന്തുടരുകയാണ് ഇദ്ദേഹവും. എന്നാല്‍ ഒരു വിത്യാസം മാത്രം. മാഷ് കഥ പറയുന്നത് ട്വിറ്ററിലാണ്.
മാഷ് ഇതിനെ കാണുന്നത് ഒരു പരീക്ഷണമായാണ്.ഒരുപക്ഷെ പുതുതലമുറയൊട് സംവദിക്കാന്‍ ഇതിലും നല്ല ഒരു മാധ്യമം ഇല്ല എന്നുള്ള തിരിച്ചറിവാകും മാഷെ ഇതിനു പ്രേരിപ്പിച്ചത്.
മാഷ് ഇതിനെ കാണുന്നത് ഒരു പരീക്ഷണമായാണ്.ഒരുപക്ഷെ പുതുതലമുറയൊട് സംവദിക്കാന്‍ ഇതിലും നല്ല ഒരു മാധ്യമം ഇല്ല എന്നുള്ള തിരിച്ചറിവാകും മാഷെ ഇതിനു പ്രേരിപ്പിച്ചത്.
മഹാഭാരതത്തിന്റെ അതിന്റെ എല്ലാ ഭംഗിയോടും, അര്‍ത്ഥതലങ്ങളോടും കൂടി പുനരാവിഷ്കരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. എന്നാല്‍ ട്വിറ്ററിനെ പോലെ ഒരു 'മൈക്രൊ ബ്ലോഗിംഗ്' സൈറ്റില്‍ മഹാഭാരതം പോലെ മഹത്തായ ഒരു ഇതിഹാസം പുന:സൃഷ്ടിക്കനുള്ള അദ്ദേഹത്തിന്റെ ഉദ്യമം പ്രശംസനീയം തന്നെ.
പണ്ട് അമര്‍ചിത്രകഥയായി വന്ന മഹഭാരതം (അതിന്റെ എല്ലാ ഭാഗങ്ങളും,ഒന്നൊ രണ്ടോ ഓഴിച്ച് ഇപ്പോഴും എന്റെ കയ്യിലുണ്ട്) വായിച്ചാണ് ഞാന്‍ മഹാഭാരത ഇതിഹാസം അറിഞ്ഞത്. പുതിയ തലമുറയില്‍ അമര്‍ചിത്രകഥയുടെ സ്ഥാനം ട്വിറ്റര്‍ ഏറ്റെടുക്കുമെന്നാണ് തോന്നുന്നത്. കാത്തിരുന്ന് കാണാം!
August 05, 2009
ബെര്‍ളി(ത്തരങ്ങളെ)യെ കാണ്മാനില്ല
സ്വ:ലേ ഇസ്പഷല്‍ പതിപ്പ്
അപ്ഡേറ്റ് (Aug 7,09 10.46AM IST): ഗ്രഹണം മാറി. ബെര്ളിത്തരങള്‍ ഇപ്പൊ OK ആയിട്ടുണ്ട്ശുദ്ധനുണയനും, മഹാതോന്ന്യാസിയും, എക്കൊണൊമിക്സ് മാത്രം പഠിക്കാത്തവനും, 2003 മുതല്‍ സ്ഥലത്തെ പ്രധാന വഷളനും സര്‍വോപരി ഈ അടുത്തകാലത്ത് മലയാളം ബൂലോകത്ത് ഭൂകമ്പമുണ്ടക്കി നടക്കുന്നവനുമായ ബെര്‍ളി തോമസിന്റെ ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗിനെ കാണ്മാനില്ല!!
ബെര്‍ളിത്തരങ്ങളുടെ പതിവു ഡോസ് കിട്ടാതെ പല സ്ഥിരം വായനക്കാരും, തേങ്ങയടിക്കാരും ഇതികര്‍ത്തവ്യതാമൂഢരായി ബൂലോകത്ത് കറങ്ങുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ ഈ തിരോധാനത്തിനു പിന്നില്‍ ആരെന്ന് കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങിയെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ബെര്‍ളിയുടെ ബ്ലോഗിന്റെ തിരോധാനത്തിനുമുമ്പില്‍ ഒരു ബ്ലോഗ് സിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ആദ്യം കിട്ടിയ സൂചനകള്‍ സൂചിപ്പിക്കുന്നത്. നോര്‍ത്ത് കോറിയന്‍ ഹാക്കര്‍മാര്‍ സംഘടിതമായി നടത്തിയ ഒരാക്രമണത്തിന്റെ ഫലമാണീ തിരോധാനം എന്നും കരുതുന്നവരുണ്ട്. ആദ്യം ഹാക്ക്, എന്നിട്ടും പഠിച്ചില്ലെങ്കില്‍ ആറ്റം ബോംബ് എന്ന് നോര്‍ത്ത് കോറിയന്‍ പട്ടാള മേധാവി പ്രസ്താവിച്ചതായി കേള്‍ക്കുന്നു. സംഗതി ഏതായലും ഇന്നലെ വരെ ബ്ലോഗ് കടന്നിടത്ത് ഇപ്പോള്‍ Shasta Animal Welfare Foundationന്റെ ഒരു തട്ടിക്കൂട്ട് സൈറ്റ് ആണ് കിടക്കുന്നത്.
ഓഫീസില്‍ വെറുതെ ഇരുന്നു ബോറടിക്കുമ്പോള്‍ സമയം പോകാനായി തുടങ്ങിയ ശീലമാണ് ബ്ലോഗ് വായന, പ്രത്യേകിച്ച് ബെര്‍ളിത്തരങ്ങള്‍.അതുകൊണ്ട് എത്രയം പെട്ടെന്ന് ബെര്‍ളിയുടെ ബ്ലോഗ് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരട്ടെ!!
(ബെര്‍ളിയുടെ പോസ്റ്റില്‍ ഇടക്ക് വരുന്ന നല്ല പോസ്റ്റുകളെ ഇഷ്ടപ്പെടുന്ന ഒരു ബുലോഗി)
കുറിപ്പ്: ഇതില്‍ ആദ്യം കൊടുത്തിരിക്കുന്ന ഭാഗം ബെര്‍ളിയുടെ പ്രൊഫെയിലില്‍ നിന്നും അനുവാദമില്ലാതെ എടുത്തതാണ്.
ചാത്തന്‍ സേവ
ഞാന്‍ CA ആര്‍ട്ടിക്കിള്‍ഷിപ്പ് ചെയ്തിരുന്ന കാലം. ഞങ്ങളുടെ ഫേര്‍മിന് ഒരു പ്രമുഖ ബാങ്കിന്റെ തൃശ്ശൂരിലെ ഒരു ശാഖയുടെ കണ്‍കറന്റ് ആഡിറ്റ് ഉണ്ടായിരുന്നു. അതൊരു മുടിഞ്ഞ പണിയായതുകൊണ്ട് ഒരുമാതിരിപ്പെട്ട എല്ലാവരും അതില്‍ നിന്നു ഒഴിഞ്ഞുമാറുമായിരുന്നു. എന്നാല്‍ എന്റെ ദൗര്‍ഭാഗ്യം കൊണ്ട് (ഞാന്‍ പണിയില്ലാതെ വേറുതെ ഇരിക്കുന്നതെ സാര്‍ കണ്ടിട്ടാണെന്നും ചില അഭ്യൂഹങ്ങളുണ്ട്) ആ മാസം എന്നോട് ബാങ്കില്‍ പോകാന്‍ പറഞ്ഞു. അങ്ങനെയാണ് ആ തിങ്കളാഴ്ച ഞാനും, ഷഫീകും ബാങ്കില്‍ എത്തിയത്.
പതിവുപോലെ ഞങ്ങള്‍ ഫയലുകളുമായുള്ള യുദ്ധം തുടങ്ങി.
അങ്ങനെ ഞങ്ങള്‍ കൂലങ്കഷമായി പണിയെടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് മോഹന്‍ജി പരിചയപ്പെടാനായി വന്നത്. മോഹന്‍ജി ആ ബ്രാഞ്ചിലെ എല്ലാമെല്ലാമാണ്. ആളറിയാതെ ഒരു ഫയല്‍ പൊലും നീങ്ങില്ല. അങ്ങനെയുള്ള സര്‍വശക്തനായ മോഹന്‍ജി ഞങ്ങളെ പരിചയപ്പെടാനായി വന്നപ്പോള്‍, ഓസ്കാര്‍ കിട്ടിയ പൂക്കുട്ടിയെ പോലെ ഞങ്ങള്‍ ഗദഗദ കണ്ഠന്മാരായി. ഒരു മണിക്കൂറോളം നീണ്ടുനിന്ന പരിചയപ്പെടല്‍ (മോഹന്‍ജി ജനിച്ചത് മുതല്‍ അന്നു വരെയുള്ള ഓട്ടോബയോഗ്രഫി മൊത്തം ഞങ്ങളെ പറഞ്ഞുകേള്‍പ്പിച്ചു) കഴിഞ്ഞ് മോഹന്‍ജി പോയി. ഞങ്ങള്‍ ഫയലുകളുമായുള്ള വെടി നിര്‍ത്തല്‍ അവസാനിച്ച് ഫയറിംഗ് പുനരാരംഭിച്ചു.
ഒരു അര മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാകണം. സുസ്മേര വദനനായി മോഹന്‍ജി വീണ്ടും ഞങ്ങളുടെ മുന്നിലേത്തി. ഇത്തവണ ചോദ്യങ്ങള്‍ മുഴുവന്‍ ഷഫീകിനോടായിരുന്നു:
"അല്ല, അപ്പോള്‍ വീടെവിടെയാണെന്നാ പറഞ്ഞത്?"
"പെരിങ്ങോട്ട്‌കര"
"അവിടെ ചാത്തന്‍ സേവാശ്രമത്തിന്റെ അടുത്താണൊ?"
"അതെ"
"എനിക്കൊരുപകാരം ചെയ്യാമൊ?"
"എന്താ?"
"എനിക്കൊരാളെ തളര്‍ത്തി കിടത്തണം. കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാന്‍ പറ്റരുത്. അതിന്താ റേറ്റ് എന്നൊന്നു ചോദിക്കാമൊ? നാളെ വരുമ്പോള്‍ പറഞ്ഞാല്‍ മതി!"
".................ശ................രി........."
"മറക്കരുത്, നാളെ!!"
മോഹന്‍ജി മടങ്ങി.....
പിറ്റേ ദിവസം ഞാന്‍ ഒറ്റക്കാണ് ബാങ്കില്‍ പോയത്.

August 04, 2009
മുംബൈ ഡയറി: ഛത്രപതി ശിവാജി ടെര്‍മിനസ്
ഛത്രപതി ശിവാജി ടെര്‍മിനസ് - CST
ഞാന്‍ മുംബായില്‍ എത്തിയിട്ട് ഏകദേശം ഒരാഴ്ചയാവാറായെങ്കിലും, താമസിക്കുന്നത് ഛത്രപതി ശിവാജി ടെര്‍മിനസിനടുത്തുതന്നെയുള്ള ഒരു ഹോട്ടലിലാണെങ്കിലും ഇതുവരെ CST കാണ്ടിരുന്നില്ല. അവസാനം ഇന്നലെയാണ് എനിക്കതിനവസരം കിട്ടിയത്.
ഇന്നലെ ഞാന്‍ (പതിവുതെറ്റിച്ച്)ബസിലാണ് നരിമാന്‍ പോയിന്റില്‍ നിന്നും ഹോട്ടലിലേക്ക് പോന്നത്. ബസ് CSTയുടെ മുമ്പിലാണ് നിര്‍ത്തിയത്. ബസ്സ് ഇറങ്ങിയ എന്റെ മുമ്പില്‍ ഛത്രപതി ശിവാജി ടെര്‍മിനസ് അങ്ങനെ നീണ്ടു നിവര്‍ന്ന് കിടന്നു. അതുവരെ വന്ന സ്ഥിതിക്ക് ആ ദൃശ്യം ഒന്നു ക്യാമറില്‍ പകര്‍ത്താം എന്നും തിരുമാനിച്ചു. കയ്യില്‍ ഉണ്ടായിരുന്ന മൊബെയിലിന്റെ 1.3 മെഗാപിക്സലില്‍ 4 പടങ്ങളായി CST പതിപ്പിച്ചു, പിന്നെ കമ്പ്യൂട്ടറിലിട്ട് മുകളില്‍ കാണുന്ന പോലെ ഒറ്റ പടമാക്കി!!

August 03, 2009
ഘടികാരം (ബ്ലോഗ് ഗാഡ്ജെറ്റ്)
മലയാളം ഘടികാരത്തിനുശേഷം ഇതാ ഒരു സിമ്പിള്‍ ഘടികാരം.
നിങളുടെ ബ്ലോഗില്‍ ഇടാന്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കുക:
<embed pluginspage=" http://www.macromedia.com/go/getflashplayer" width="233" src="http://www.ranjithj.in/swale/Flash/clock.swf" wmode="transparent" height="57" type="application/x-shockwave-flash"></embed>

August 01, 2009
ഒരായിരം വരകള്‍
(വലുതായി കാണാന്‍ പടത്തില്‍ ക്ലിക്കൂ)
July 31, 2009
ഇപ്പോഴത്തെ പിള്ളേരുടെ ഒരോ കാര്യങളെ!
യാത്രകളിലായിരുന്നു ഞാന്‍ ..
അങനെ ഒരു യാത്രക്കിടയില്‍ ബോംബെ നഗരത്തിലുമെത്തി.
വൈകുന്നേരം വീട്ടിലേക്ക് വിളിച്ചപ്പോള്‍,
അനിയനോട് ബോംബെയില്‍ നിന്നെന്തുകൊണ്ടുവരണമെന്നു ചോദിച്ചു.
തമാശക്ക് ചോദിച്ചത് അവന്‍ സീരിയസാക്കി എടുത്തു,
അവന്റെ ഉത്തരം എന്നെ ഞെട്ടിക്കുകയും ചെയ്തു.
അവന് ഒരു 'ജിഹാദി'യെ വേണമത്രെ!!
ഇപ്പോഴത്തെ പിള്ളേരുടെ ഒരോ കാര്യങളെ!!
നോട്ട്: ഇതിനെ ഒക്കെ കവിത എന്നു വിളിച്ചാല്‍ കുമരാനാശാനും, ഉള്ളൂരുമൊന്നും പൊറുക്കില്ല. എന്നാലും എന്റെ ബ്ലോഗല്ലെ, എനിക്കിഷ്ടമുള്ളതെ ചെയ്യാമല്ലൊ!!

July 30, 2009
മദാലസ
ഇതു കുറച്ചു കാലം മുമ്പ് നടന്ന കഥയാണ്. ഞാന്‍ CA ആര്‍ട്ടിക്കിള്‍ഷിപ്പ്,പച്ച മലയാളത്തില്‍ പറഞ്ഞാല്‍ 'അടിമപ്പണി', ചെയ്തിരുന്ന കാലത്തെ ഒരു സംഭവം.
അന്നു ഞാന്‍ ഉച്ചക്ക് കഴിക്കാന്‍ ചോറെടുത്തിരുന്നില്ല. അതുകൊണ്ട് ഉച്ചക്കുഭക്ഷണം ഹോട്ടലില്‍ നിന്നാക്കാം എന്നു തിരുമാനിച്ചു (അല്ല്ലാതെ വേറെ വഴി ഇല്ലല്ലൊ). സ്ഥിരമായി ഹോട്ടലില്‍ നിന്നു ഫുഡടിക്കുന്ന 2 കൂട്ടുകാരോടൊപ്പം ഞാനും ഉച്ചക്ക് ഇരതേടി ഇറങ്ങി. ആയിടക്കു തുടങ്ങിയ ഒരു ഹോട്ടലായിരുന്നു അന്നത്തെ ലക്ഷ്യം.
ഹോട്ടലില്‍ എത്തി. മെനു കിട്ടി.
ഞാന്‍ ജന്മനാ ഒരു സസ്യഭോജിയായതുകൊണ്ട് എന്റെ നോട്ടം 'വെജ് മീല്‍സി'ല്‍ അവസാനിച്ചു. എന്നാല്‍ മിശ്രഭുക്കുകളായ കൂട്ടുകാര്‍ അവരുടെ പഠനം തുടര്‍ന്നു. ഞണ്ട് കറിയിലാണ് അവരുടെ പഠനം അവസാനിച്ചത്. സ്പെഷല്‍ ആയി ഞണ്ട് കറി ഓര്‍ഡര്‍ ചെയ്തു. ഇനി വരുന്ന ഞണ്ട് എന്നെ കടിച്ചാലോ എന്ന ഭയം കൊണ്ട് ഫുഡടിയുടെ സ്പീഡ് ഞാന്‍ ഒന്നു കൂട്ടി. ആഫ്റ്റര്‍ ആള്‍, പ്രിവന്‍ഷന്‍ ഇസ് ബെറ്റര്‍ താന്‍ ക്യുര്‍ എന്നാണല്ലൊ പണ്ട് ആറാം ക്ലാസില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ആനി ടീച്ചര്‍ പറഞ്ഞിരിക്കുന്നത്.
അധികം വൈകാതെ ആവിപറക്കുന്ന ഞണ്ട് കറി എത്തി, യുദ്ധം തുടങ്ങി.
എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ലവ കുശന്മാരില്‍ ഒരാള്‍ക്ക് ആകെ ഒരു വൈക്ലബ്യം. ഇഷ്ടന്‍ കുറച്ചു നേരം ആ ഞണ്ട് കറിയെ കാക്ക തേങ്ങാപ്പൂളിനെ നോക്കുന്ന പോലെ നിരീക്ഷിച്ചു. പിന്നെ സഹ-ആക്രമകാരിയുമായി കുറച്ചു നേരം വട്ടമേശ സമ്മേളനം. ഇതെല്ലാം കണ്ട് പൊട്ടന്‍ ആട്ടം കാണുന്നപോലെ ആപ്പുറത്ത് ഞാന്‍.
ഡിസ്കഷനവസാനം വേയ്റ്ററെ വിളിക്കാനും, ഞണ്ട് കറി ശരിയല്ല എന്നു ധരിപ്പിക്കാനുമുള്ള പ്രമേയം പാസ്സാക്കി.
വേയ്റ്ററെ വിളിച്ചു. അദ്യം വന്നു
കാക്കയാണ് ആദ്യം സംസാരിച്ചത്.
"ചേട്ടാ, ഈ ഞണ്ട് കറി ശരിയല്ല"പിന്നെ അവിടെ എന്താണുണ്ടായത് എന്നത് നിങ്ങള്‍ ഊഹിച്ചെടുത്തുകൊള്ളൂ.
"എന്താണ് കുഴപ്പം?"
"ഈ ഞണ്ടിന് ആകെ ഒരു മദാലസ ലുക്ക്"
2 വര്‍ഷത്തിനു ശേഷം:
ഞാന്‍ CA പാസായി, ജോലി കിട്ടി, ഇപ്പോഴും സസ്യഭോജിയായി തുടരുന്നു.
മദാലസയുടെ ആര്‍ട്ടിക്കിള്‍ഷിപ്പ് കഴിഞ്ഞിട്ടില്ല. അവന്‍ ഇപ്പോഴും മിശ്ര ഭോജിയാണ്. പക്ഷെ ഞണ്ടിനോട് എന്തൊ അലര്‍ജിയാണ്.
മദാലസയുടെ ആര്‍ട്ടിക്കിള്‍ഷിപ്പ് കഴിഞ്ഞിട്ടില്ല. അവന്‍ ഇപ്പോഴും മിശ്ര ഭോജിയാണ്. പക്ഷെ ഞണ്ടിനോട് എന്തൊ അലര്‍ജിയാണ്.
July 28, 2009
ട്രെയിന്‍ നം 1028ല്‍ നിന്നും, സ്വ:ലേ
ഞാന്‍ യാത്രയിലാണ്...ചെന്നൈയില്‍ നിന്ന് മുംബായിലേക്ക്
തരിശു നിലങ്ങളും, കുറ്റിക്കാടുകളും,
ആകാശത്തിനു താങ്ങായി നില്‍ക്കുന്ന പുകക്കുഴലുകളും,
കലക്ക വെള്ളം കുത്തിയൊലിച്ചൊഴുകുന്ന കൃഷ്ണാ നദിയും,
ഒറ്റപ്പെട്ട റെയില്‍വെ സ്റ്റേഷനുകളും,
വല്ലപ്പോഴും കാണുന്ന പച്ചപ്പും, അതു പൊന്നാക്കാന്‍ വിയര്‍ക്കുന്ന കര്‍ഷകരും,
ട്രെയിനിനൊപ്പം ഓടുന്ന യൂണിഫോം പിള്ളേരും,
അപൂര്‍വമായി പെയ്യുന്ന മഴയും,
കണ്ട്,
5 രൂപ കൊടുത്താല്‍ അളന്നു കിട്ടുന്ന ഒരു ഗ്ലാസ് കാപ്പിയും കുടിച്ച്,
ഒരു യാത്ര..
ട്രെയിന്‍ നം 1028ല്‍ നിന്നും, സ്വ:ലേ
യാത്ര എന്നു പറഞ്ഞാല്‍ ഇപ്പോഴും തുടരുന്ന യാത്ര, ഇതു പോസ്റ്റുന്ന സമയത്ത് ട്രെയിന്‍ ഗുല്‍ബര്‍ഗ സ്റ്റേഷന്‍ വിട്ടിട്ടേ ഉള്ളൂ.. ഇനിയും ഏകദേശം 11 മണിക്കൂര്‍ കൂടി എടുക്കും മുംബായിലേക്ക്.
ജോലിയില്‍ ഇപ്പോഴും പ്രോബേഷന്‍ ആയതുകൊണ്ട് ഇതുവരെ ചിറക് മുളച്ചിട്ടില്ല, തല്‍ക്കാലം പാളത്തിലൂടെ ഓടാനുള്ള ലൈസന്‍സേ ആയിട്ടുള്ളൂ.. അതുകോണ്ടാണ് ഇങ്ങനെ ഒരു ട്രെയിന്‍ യാത്ര
തരിശു നിലങ്ങളും, കുറ്റിക്കാടുകളും,
ആകാശത്തിനു താങ്ങായി നില്‍ക്കുന്ന പുകക്കുഴലുകളും,
കലക്ക വെള്ളം കുത്തിയൊലിച്ചൊഴുകുന്ന കൃഷ്ണാ നദിയും,
ഒറ്റപ്പെട്ട റെയില്‍വെ സ്റ്റേഷനുകളും,
വല്ലപ്പോഴും കാണുന്ന പച്ചപ്പും, അതു പൊന്നാക്കാന്‍ വിയര്‍ക്കുന്ന കര്‍ഷകരും,
ട്രെയിനിനൊപ്പം ഓടുന്ന യൂണിഫോം പിള്ളേരും,
അപൂര്‍വമായി പെയ്യുന്ന മഴയും,
കണ്ട്,
5 രൂപ കൊടുത്താല്‍ അളന്നു കിട്ടുന്ന ഒരു ഗ്ലാസ് കാപ്പിയും കുടിച്ച്,
ഒരു യാത്ര..
സമയം പോയതറിഞ്ഞില്ല, ട്രെയില്‍ മഹാരാഷ്ട്രയിലേക്കു കടന്നെന്നു തോന്നുന്നു.ട്രെയിനിനു ദുധനി സ്റ്റേഷനോട് വിടപറയാന്‍ സമയമായി, എനിക്കു നിങ്ങളോടും..
ട്രെയിന്‍ നം 1028ല്‍ നിന്നും, സ്വ:ലേ
July 27, 2009
ഫയര്‍ ഫോക്സ് മലയാളത്തില്‍!!
പ്രശസ്തമായ മോസില്ല ഫയര്‍ ഫോക്സ് ഇന്റര്‍നെറ്റ് ബ്രസര്‍ ഇപ്പോള്‍ മലയാളത്തിലും!! വിന്‍ഡോസ് വേര്‍ഷന്‍ ഇവിടെ നിന്നും ലിനക്സ് വേര്‍ഷന്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
PS: പ്രസ്തുത റിലീസ് ഇപ്പോഴും പരീക്ഷണാടൊസ്ഥാനത്തിലാണ്.
സ്ക്രീന്‍ ഷോട്ടുകള്‍ താഴെ കൊടുത്തിരിക്കുന്നു:
July 26, 2009
സ്വ:ലേ ഇന്‍ സിനിമ
ഓ.. ഈ സിനിമാക്കാരെ കൊണ്ട് തോറ്റു.. ഞാന്‍ എന്തു ചെയ്യുവാ എന്നു നോക്കി നടക്കുവാ അവന്മാരു സിനിമയാക്കാന്‍ ..
മലയാളം അക്ഷരമാല വരെ മറന്നു തുടങ്ങിയ സമയത്ത് ഒരു രസത്തിന് തുടങ്ങിയതാണീ ബ്ലോഗ്, അല്ലാതെ ചില ദോഷൈകദൃക്കുകള്‍ പറയുന്ന പോലെ 'കൊടകര പുരാണം', 'മൊത്തം ചില്ലറ' തുടങ്ങി അക്കാലത്തു കത്തി നിന്നിരുന്ന ബ്ലോഗുകളെ വെല്ലുവിളിക്കാമെന്ന വ്യാമോഹമൊന്നുമായല്ല ഞാന്‍ ഈ രംഗത്തേക്ക് കടന്നു വന്നത്. സ്കൂളില്‍ മലയാളം B പേപ്പറിലെ ഉപന്യാസ രചനയൊക്കെ എനിക്ക് എന്നും കീറാമുട്ടികളായിരുന്നു. അങ്ങനെയുള്ള ഞാന്‍, ഒരു വിധത്തില്‍ തട്ടി മുട്ടി 'സ്വ:ലേ'യെ (കുറേ ദിവസങ്ങള്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് അലോചിച്ച് ഇട്ട പേരാണ് 'സ്വ:ലേ'. എനിക്കു മുന്‍പ് പത്രക്കാര്‍ ഈ പദം ഉപയോഗിച്ചതുകൊണ്ട്, കോപ്പിലെ റൈറ്റ് എനിക്കില്ലാതെ പോയി എന്നു മാത്രം)കൊണ്ട് നടക്കുമ്പോഴാണ് സിനിമാക്കാര്‍ ഈ കടുംകൈ (?) എന്നോട് ചെയ്തത്...
അവര്‍ സ്വ ലേ എന്ന പേരില്‍ ഒരു സിനിമാ എടുക്കുന്നു!! ദിലീപാണത്രെ നായകന്‍! എന്റെ ലോകനാര്‍ കാവിലെ ഗണപതി ഭഗവതി ഭഗവാനെ, ഈ ബ്ലോഗിന്റെ മാനം കപ്പലു കയറാതെ കാത്തുകൊള്ളേണമെ! സിനിമ മെഗാ ഹിറ്റ് ആയി എന്റെ ബ്ലോഗിലേക്കുള്ള ട്രാഫിക് ഇരട്ടിയാകണെ!!
മുന്നറിയിപ്പ്: മേല്‍പ്പറഞ്ഞ സിനിമയുമായി സ്വ:ലേക്കു യാതൊരുവിധ ബന്ധങ്ങളുമില്ല എന്നു അറിയിച്ചുകൊള്ളുന്നു. എനി അധവാ എന്തെങ്കിലും ബന്ധം നിങ്ങള്‍ക്ക് തോന്നിയാല്‍ അതു തീര്‍ത്തും എന്റെ തലവര!
July 17, 2009
ചാറ്റല്‍ മഴ (കവിത?)
മഴയാണൊ? അതെ.
എന്നാല്‍ പേമാരിയല്ല, ചാറ്റല്‍ മാത്രം
എങ്കിലും ആകെ ഒരു കുളിര്‍മയുണ്ട്
അമ്മ പറഞ്ഞു: 'ഡാ, ചാറ്റല്‍ മഴ കൊള്ളണ്ട, ജലദോഷം വരും'
പക്ഷെ ഞാന്‍ വകവെച്ചില്ല..
എന്നാല്‍.. സുഖം പിടിച്ചു വരുമ്പോഴേക്കും അതു നിന്നു.
ചാറ്റല്‍ ഇടക്കു നിര്‍ത്തി അവള്‍ ലോഗ്-ഔട്ട് ചെയ്തു പൊയ്ക്കളഞ്ഞു!!
പിറ്റേ ദിവസം പത്രത്തില്‍ വായിച്ചു ബങ്കാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദം ശക്തി കുറഞ്ഞ്, വടക്കോട്ട് നീങ്ങുന്നുവെന്ന്..
കഷ്ണണം: ഒരു പണിയുമില്ലാതെ, ഒരു ചാനലില്‍ ഫ്രെഞ്ച് സിനിമ കണ്ടുകൊണ്ടിരിക്കേ,വാടിക്കരിഞ്ഞു കിടന്നിരുന്ന ബ്ലോഗിനു യൂറിയാ ഇടാന്‍ തിരുമാനിച്ചതിന്റെ അനന്തര ഫലം. വെള്ളമൊഴിക്കാന്‍ വെള്ളമില്ലായിരുന്നു. മാന്യ വായനക്കാര്‍ ക്ഷമിക്കുക

June 30, 2009
June 11, 2009
June 10, 2009
കാനഡാ യൂറോപ്പില്‍?
ഇന്നലെ വെറുതെ ടി.വിയില്‍ ചാനലുകള്‍ മാറ്റിക്കളിക്കുന്നതിനിടയിലാണ്, നേര്‍ നേരത്തെയറിയിക്കുന്ന കൂട്ടരുടെ പീപ്പീള്‍ ചാനലില്‍ ഒരു ഫ്ലാഷ് ന്യൂസ് കണ്ടത്.
!!ബ്ലൂം!!
ആസ്ത്രേലിയക്കു പുറകെ കാനഡായിലും ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണം..യൂറോപ്യന്‍ രാജ്യങളിലും വംശീയാക്രമണങള്‍ വ്യാപകമാകുന്നു.എനിക്കെത്ര ആലോചിച്ചിട്ടും പിടികിട്ടുന്നുല്ല: കാനഡയിലെ ആക്രമണവും യൂറോപ്പും തമ്മില്‍ എന്തു ബന്ധം? പണ്ട് പഠിച്ച ഭൂമിശാസ്ത്രം ശരിയാണെങ്കില്‍ യൂറോപ്പിനും, കാനഡാക്കുമിടയില്‍ അറ്റ്ലാന്റിക് സമുദ്രമിങനെ നീണ്ടുനിവര്‍ന്നുകിടക്കുന്നുണ്ട്... ഇനി ഭൌമോപരിതലത്തിലെ പ്ലേറ്റുകളുടെ ചലനം മൂലം യൂറോപ്പ് കാനഡയുമായി യോജിച്ചതാണോ? ചിലപ്പോള്‍ അതിനും സാധ്യതയുണ്ട്!! എന്തായാലും സംഗതി വന്നത് പീപ്പിളിലായതുകൊണ്ട് സത്യമാകാതെ വഴിയില്ല!! കാലത്തിന്റെ പോക്കേ!
!!ബ്ലൂം!!
June 09, 2009
പിണറായുടെ രണ്ടാം വീഴ്ച!
പണ്ട് ഇലക്ഷനു വോട്ട് മറിക്കാന്‍ പിണറായി നവ കേരളാ മാര്‍ച്ച നയിച്ചിരുന്ന സമയത്ത് ഒരു കവലപ്രസംഗത്തിനിടയില്‍ വേദി തകര്‍ന്ന് ഭൂഗുരുത്വം പരീക്ഷിച്ച കാര്യം ലേഖകന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്.പ്രസ്തുത സംഭവത്തിനുപിന്നില്‍ അമേരിക്കന്‍ ചാരസംഘടനക്ക് പങ്കുണ്ടെന്നാണ് ഇപ്പോള്‍ സൂചന ലഭിച്ചിരിക്കുന്നത്! അന്ന് വീണത് വേദി തകര്‍ന്നാണെങ്കില്‍ ഇപ്പോള്‍ വീണത് ബഹു: കേരളാ ഗവര്‍ണ്ണര്‍ പിണറായിയെ തള്ളിയിട്ടാണ്.
പിണറായയി-ലാവ്ലിന്‍ പ്രശ്നത്തില്‍ ഗവര്‍ണ്ണര്‍ എടുത്ത തിരുമാനം രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് ഇടതു തത്വചിന്തകന്മാര്‍ പറയുന്നത്. ഗവര്‍ണ്ണരെ നിയമിച്ചത് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റാണെന്നതാണ് ഇതിനവര്‍ കണ്ടെത്തുന്ന ന്യായം. ഇവിടെയാണ് എനിക്കൊരുകാര്യം മനസ്സിലാകത്തത്: സംസ്ഥാനം ഭരിക്കുന്ന ഇടത് മന്ത്രിസഭ, ഒരു ഇടതു നേതാവിനെതിരെ (ഒരു തിമിംഗലം തന്നെ, സമുദ്രത്തില്‍ തിരമാലകള്‍ക്കൊപ്പം നീന്തുന്ന തിമിംഗലം) അഴിമതിക്കു നടപടി എടുക്കേണ്ടെന്ന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമല്ലെ?

June 07, 2009
അറുപ്പുക്കോട്ടയാത്രാ വിവരണം (ലളിതം)
കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ കരടി മാളികയില്‍ ആയിരുന്നു വാസം. കരടി മാളിക എന്നാല്‍ മദുരയില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ അകലെ ഏതോ ദിശയില്‍ സ്ഥിതിചെയ്യുന്ന 'അറുപ്പുക്കോട്ട' എന്ന കൊച്ചു ഗ്രാമ-പട്ടണത്തിലെ കൊള്ളാവുന്ന ഏക ലോഡ്‌ജ് ആണ്. സദാസമയവും വീശിയടിക്കുന്ന പൊടിക്കാറ്റും, പൊള്ളുന്ന ചൂടും അറുപ്പ്ക്കോട്ടക്ക് ഒരു ശാലീന സൌന്ദര്യം ചാര്‍ത്തിക്കൊടുക്കുന്നു. സുലഭമായി ലഭിക്കുന്ന ഉപ്പ് വെള്ളവും ഗ്രാമീണരുടെ ജീവിതം സമ്പന്നമാക്കുന്നു.
അങനെ പ്രശാന്ത സുന്തരമായ ആ കോട്ടയില്‍ ഒരാഴ്ച താമസിച്ച് തൃശ്ശൂരിലേക്ക് മടങിയപ്പോള്‍ എന്തൊരാശ്വാസം!!ഇവിടെ വീട്ടില്‍, പൂമുഖത്തെ ചാരുകസേരയിലിരുന്ന്, ചൂടന്‍ കട്ടന്‍ കാപ്പിയും കുടിച്ച്, മഴ കണ്ടിരിക്കുന്നതിലുള്ള സുഖം...... ഒന്നു വേറെ തന്നെ...

May 16, 2009
ഇലക്ഷന്‍ ഫലം
അങനെ ഫലം വന്നു. എല്ലാ പ്രവചനങളും കാറ്റില്‍ പറത്തിക്കൊണ്ട് യു.പി.എ വീണ്ടും അധികാരത്തിലേക്ക് വരുന്നു (ഇടതന്മാരുടെ സഹായമില്ലാതെ തന്നെ)!!! ഇവിടെ കവിതയും ചൊല്ലി, നാടാകെ യാത്രനടത്തിയ ചിലരുടെ പത്തി ഇതോടെ താഴുമെന്ന് വിചാരിക്കാം. ഈ അവസരത്തില്‍ ഒരു 4 വരി കവിത ഞാന്‍ കുറിക്കട്ടെ:
പെട്ടി, പെട്ടി,
ബാലറ്റ് പെട്ടി,
പെട്ടി പൊട്ടിച്ചപ്പോള്‍,
അരിവാള്‍ പൊട്ടി!!
( ഇപ്പൊള്‍ ബലറ്റ് പെട്ടി ഇല്ല എന്നും, എല്ലാം ഇലക്ട്രോണിക് ആണെന്നും എനിക്കറിയാം, എന്നാലും ബാലറ്റ് പെട്ടി ഒരു സിംബല്‍ ആയിപ്പൊയില്ലെ!! )ബാലറ്റ് പെട്ടി,
പെട്ടി പൊട്ടിച്ചപ്പോള്‍,
അരിവാള്‍ പൊട്ടി!!
May 10, 2009
April 26, 2009
'പാമ്പു'വിഴുങ്ങി
മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏതുസംസ്ഥാനത്തോടും മത്സരിക്കാന്‍ കേരളത്തിനു സാധിക്കുമെന്ന് തെളിയിച്ചവരാണ് നമ്മള്‍ മലയാളികള്‍. വെള്ളമടിച്ച് വഴിയില്‍ പാമ്പായി കിടക്കുന്നത് ഒരു കലാരൂപമായി മാറ്റിയെടുക്കുന്നതിലും മലയാളികള്‍ നല്‍കിയ സംഭാവാന 'അപാരമാ'ണ്. അങ്ങനെയുള്ള മലയാളികളോട് മത്സരിക്കാന്‍ ഇന്ത്യാ മഹാരജ്യത്തിന്റെ തലയില്‍ സ്ഥിതി ചെയ്യുന്ന ജമ്മുവില്‍ നിന്നും ഒരു മേല്‍ത്തരം പാമ്പ് ഇഴഞ്ഞുപുറപ്പെട്ടിട്ടുണ്ടെന്നുള്ള വാര്‍ത്ത ഞാന്‍ വ്യസനസമേതം അറിയിച്ചുകൊള്ളട്ടെ!
ജമ്മുവില്‍ നിന്നുള്ള പ്രസ്തുത 'T*D പാമ്പ്' ഒരു ദിവസം അടിച്ചു കോഞ്ഞയായി റോഡരുകില്‍ പാര്‍ക്കു ചെയ്തു കിടക്കുകയായിരുന്നു. അപ്പോഴാണ് അതിലെ പോയ വേറൊരു 'ഒറിജിനല്‍' പാമ്പ് നമ്മുടെ 'T*D പാമ്പിന്റെ' വായിലേക്ക് കയറിയത്. ഒരു വഴിയാത്രക്കാരനിതുകണ്ട് പാമ്പിന്റെ വാലില്‍ പിടിച്ച് അതിനെ പുറത്തേക്ക് വലിച്ചെടുത്തെങ്കിലും പാമ്പ് അപ്പോഴേക്കും കാലം ചെയ്തിരുന്നു. പ്രസ്തുത പാമ്പ് കടക്കാരുടെ ശല്യം മൂത്ത് കേരളത്തില്‍ നിന്നു പലായനം ചെയ്തതാണെന്ന് സ്ഥിതീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളുണ്ട്.ഈ പാമ്പിനെതെരെ പാപ്പനംകോട് പോലീസ് 2 തവണ 'അത്മഹത്യാ ശ്രമത്തി'ന് കേസ് എടുത്തിട്ടുണ്ടത്രെ!!
പാമ്പിനെ വിഴുങ്ങിയവന്‍ ഇപ്പോഴും ജമ്മുവില്‍ വട്ടം കറങ്ങുന്നുണ്ട്.
PS: വര്‍ദ്ധിച്ചുവരുന്ന റാഗിംഗ് കേസുകള്‍ക്ക് കാരണം വിദ്യാര്‍ത്ഥികളില്‍ കൂടിവരുന്ന മദ്യപാനശീലമാണെന്നാണ് പുതിയ കണ്ടെത്തല്‍. വെറുതെയല്ല മലയാളികള്‍ക്കിടയില്‍ ഈ കലാരൂപത്തിനിത്ര സ്വീകരണം ലഭിക്കുന്നത്.

April 12, 2009
ഏത്തമിടലിലെ ഫ്യൂഡലിസം
തെറ്റു ചൂണ്ടിക്കാണിച്ചതിനു ഒരു കീഴ്ജീവനക്കാരനെ പരസ്യമായി ഏത്തമിടീച്ച വാര്‍ത്ത എല്ലാവരും അറിഞ്ഞു കാണും. സംഭവത്തെ തുടര്‍ന്ന് കഥാനായകനായ ഗുജറാത്തുകാരന്‍ ഉദ്യോഗസ്ഥനെ നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുമാനിച്ചു. അവിടം കൊണ്ട് എല്ലാം കഴിഞ്ഞു എന്നു വിചാരിച്ചാപോഴാണ് അപ്പോഴാണ് നമ്മുടെ പിണറായി സഖാവിന് ഒരു അരുളപ്പാടുണ്ടായത്.
കേരളമെന്നാല്‍ അന്തരംഗം അഭിമാനപൂരിതവും, സിരകളിലെ ചോര 100 ഡിഗ്രിയില്‍ തിളക്കുകയും ചെയ്യുന്ന സഖാവണല്ലൊ ശ്രീ പിണറായി (അതുകോണ്ടാണല്ലൊ അഴിമതിക്കേസിലെ കോടതിവിധി തെരുവില്‍ വെച്ചു നേരിടുമെന്ന് പറഞ്ഞത്). ഏത്തമിടാന്‍ പറഞ്ഞാല്‍, കരണത്തടിയാണ്‍ കൊടുക്കേണ്ടതെന്നാണ് സഖാവ് അരുളിച്ചെയ്തിരിക്കുന്നത്. സംഭവത്തിലെ വില്ലനായ ഗുജറാത്തുകാരന്‍ ഉദ്യോഗസ്ഥന്‍ മോദിയുടെ 'വലം'കയ്യാണുപോലും!! ഫ്യൂഡല്‍ പാരമ്പര്യമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പിണറായി ഉദ്ഘോഷിക്കുന്നു. സംഭവം കേരളത്തിന്റെ അഭിമാനത്തിന് തീരാ ക്ഷതമേല്‍പ്പിച്ചെന്നും പിണറായി കണ്ടെത്തിയിട്ടുണ്ട്. തെറ്റു ചൂണ്ടിക്കാട്ടിയ മലയാളി ഉദ്യോഗസ്ഥന്‍ മുസ്ലിം സമുദായക്കാരനാണെന്നും അദ്യം ചൂണ്ടിക്കാണിക്കുന്നു.
ഇലക്ഷന്‍ സമയമായതുകോണ്ട് ന്യൂനപക്ഷത്തെ സന്തോഷിപ്പാക്കാനാകണം ഒരു 'വര്‍ഗ്ഗീയ' അംഗിള്‍ പ്രസ്തുത സംഭവത്തിന് ചാര്‍ത്തിക്കൊടുത്തത്. പ്രതിപക്ഷത്തായിരുന്നെങ്കില്‍ ഇതും പറഞ്ഞ് കേരളം മുഴുവന്‍ 2 ദിവസം ഹര്‍ത്താലും നടത്തി, ഒരാഴ്ച നിയമസഭയില്‍ കയറാതെ, മുഖ്യമന്ത്രി രാജിവെക്കണമെന്നും പറഞ്ഞ് ഒരു 'കേരളാഭിമാന്‍' യാത്ര നടത്താനുള്ള സ്കോപ്
ഉണ്ടായിരുന്നു!! ഇതിപ്പൊ ഹര്‍ത്താലും, യാത്രയുമൊന്നും നടത്താല്‍ പറ്റിയില്ലെങ്കിലും മുഖ്യമന്ത്രി രാജിവെക്കണമെന്നു വേണമെങ്കില്‍ പറയാം.
ഇലക്ഷന്റെ ലീലാവിലാസങ്ങള്‍!!
ഗുണപാഠം: പുര കത്തുമ്പോള്‍ വാഴ വെട്ടുന്നത് കൂടുതല്‍ വോട്ട് കിട്ടാന്‍ സഹായിക്കും

April 10, 2009
പുനര്‍ജനിയുടെ ഒന്നാം വര്‍ഷം
സ്വ:ലേയുടെ പുനര്‍ജനിയുടെ ഒന്നാം വാര്‍ഷികമാണ് ഇന്ന്. ഒരു വര്‍ഷമായി എന്നെ സഹിക്കുന്ന എല്ലാ വായനക്കാര്‍ക്കും
അധികം പറയാന്‍ എനിക്കു സമയമില്ല, എനിക്കിനിയും ഏറെ ദൂരം പോകാനുണ്ട്....
6.30ന്റെ മയില്‍വാഹനം കിട്ടിയാല്‍ പന്തിരുകുലം കഴിയുമ്പോഴേക്കും
വീട്ടിലെത്താം, അപ്പൊ പിന്നെ കാണാം!!!
നന്ദി..
അധികം പറയാന്‍ എനിക്കു സമയമില്ല, എനിക്കിനിയും ഏറെ ദൂരം പോകാനുണ്ട്....
6.30ന്റെ മയില്‍വാഹനം കിട്ടിയാല്‍ പന്തിരുകുലം കഴിയുമ്പോഴേക്കും
വീട്ടിലെത്താം, അപ്പൊ പിന്നെ കാണാം!!!
April 09, 2009
(ഉച്ച+ഭക്ഷണം)2 = 15സുമൊ+ഇന്‍ഡിഗൊ
സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കുന്നതിനായി നീക്കിവെച്ചിരുന്ന പണമെടുത്ത് വിദ്യാഭ്യാസ വകുപ്പ് 16 പുതിയ കാറുകള്‍ വാങ്ങുന്നു. (വാര്‍ത്ത)ഉച്ചഭക്ഷണം ഇനി മുതല്‍ കാറുകളിലാകും സ്കൂളുകളില്‍ എത്തിക്കുക!! ഭക്ഷണം കാണുമ്പോള്‍ ഓടുന്ന കുട്ടികളെ കാറില്‍ ചേസ് ചെയ്ത് ഭക്ഷണം കൊടുക്കാം എന്ന സൗകര്യവുമുണ്ടല്ലൊ!!
ജയ് സര്‍വ'ശിക്ഷാ' അഭിയാന്‍!!
അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത അനേകം സര്‍ക്കാര്‍ സ്കൂളുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നിരിക്കെ, ലക്ഷക്കണക്കിനു രൂപ കാറുവാങ്ങാന്‍ ഉപയോഗിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും? ഓ, മറന്നു, സര്‍ക്കാരിനു
അടുപ്പിലും ആകാമല്ലൊ, ആരു ചോദിക്കാന്‍!!
വര്‍ഷങ്ങളായി ഉപയോഗമില്ലാതെ കിടന്നിരിന്ന ഫണ്ട് സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുന്നതില്‍ അനാസ്ഥ കാണിച്ചതിനു ഡി.പി.ഐ.യോട് ധനമന്ത്രാലയം വിശദീകരണവും ചോദിച്ചിട്ടുണ്ട്. ഒരുപക്ഷെ സര്‍ക്കാരിലേക്കു മുതല്‍കൂട്ടിയാല്‍ വന്നേക്കാവുന്ന അവസ്ഥ അദ്യം മുന്‍കൂട്ടി കണ്ടിട്ടുണ്ടാകണം. പണം കാറായി ഓടി നടക്കുന്നതിനേക്കാള്‍ നല്ലത് ബാങ്കില്‍
കിടക്കുന്നതാണല്ലൊ!
April 08, 2009
മഴക്കുശേഷം (വര)
മഴ പെയ്തൊഴിഞ്ഞ ഒരു വൈകുന്നേരം പുതുമണ്ണിന്റെ, ജീവന്റെ മണം ആസ്വദിച്ച് വരച്ചത്!!! :)
[മീഡിയം: പെന്‍സില്‍- HB, 4B, 6B]
[മീഡിയം: പെന്‍സില്‍- HB, 4B, 6B]
April 01, 2009
March 26, 2009
Subscribe to:
Posts (Atom)