September 12, 2010

പത്രം പ്രിന്റരുത്, വില്‍ക്കരുത്, വായിക്കരുത്

മലയാളികള്‍ പത്രം വായിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം
അടുപ്പില്‍ പോകും എന്ന് ഒരു "ശിശു" മന്ത്രി പറഞ്ഞിരിക്കുന്നു. അപ്പോള്‍
പത്രങ്ങള്‍ ആണ് എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കുന്നത്. ഇതിനെ ചെറുക്കാന്‍
ഞാന്‍ 3 നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നു.


1. പാര്‍ട്ടി മെമ്പര്‍മാരെ നിര്‍ബന്ധമായും പാര്‍ട്ടി പത്രം വരിക്കാരാക്കുന്ന
പോലെ ഇനി മുതല്‍ റേഷന്‍ കടയില്‍ നിന്നും അരി വാങ്ങുന്നവരെയും പാര്‍ട്ടി
പത്രം വരിക്കാരാക്കുക. അപ്പോള്‍ സത്യം വളരെ കൃത്യമായി നേരത്തെ തന്നെ
എല്ലാവരും അറിയുകയും, പത്രത്തിന്റെ വരിക്കാര്‍ കൂടുകയും ചെയ്യും.

2. ദൂരദര്‍ശന് പകരം "പെരളി" ചാനല്‍ സംപ്രേക്ഷണം ചെയ്യുക. അപ്പോള്‍ കുറെ സത്യം അതില്‍കൂടിയും ജനങ്ങള്‍ അറിയും. ലൈവ് ആയി ലോട്ടറി നറുക്കെടുപ്പ് കണ്ട ജനങ്ങള്‍ക്ക് നിര്‍വൃതി അടയാം എന്ന ബോണസ് ഗുണവും കിട്ടും.

3. പാര്‍ട്ടിയെ  പ്രശംസിക്കാത്ത പത്ര/ദൃശ്യ മാധ്യമങ്ങളെ പൂട്ടിക്കുക. (പൂട്ടിക്കാന്‍ അല്ലേലും നല്ല മിടുക്കല്ലേ!!)

തല്‍ക്കാലം ഇത്രേം. ബാക്കി പിന്നാലെ പറയാം.