ആരാണ് ഞാന്‍?
കടലില്‍ നീന്തുന്ന തിമിംഗലമോ?
ആകാശത്തില്‍ പറക്കും പറവയോ?
കമ്പ്യൂട്ടറില്‍ ബ്ലോഗും ബൂലോകനോ?
അസ്ഥിത്വത്തിന്റെ അസ്ഥികള്‍ ഒടിയുമ്പോള്‍
എക്സ്-റെ ക്ലിനിക് ഇന്നവധി!
ഏകാന്തതയില്‍ ഞാനും
എന്റെ ഒടിഞ്ഞ അസ്ഥികളും ബാക്കി..
May 30, 2010
May 18, 2010
May 06, 2010
സച്ചിൻ "ട്വിറ്റർ" ടെൻഡുൽകർ
തരൂരും മോദിയുമൊക്കെ ടിറ്ററിൽ വിപ്ലവം സൃഷ്ടിച്ചതിനുശേഷം ഇപ്പോൾ സച്ചിനും ട്വീറ്റാൻ തുടങ്ങിയിരിക്കുന്നു. തുടങ്ങി 2 ദിവസങ്ങൾക്കുള്ളിൽ 113000ലധികം ഫോളോവേഴ്സും, തുടരെ അപ്ഡേറ്റുകളും, പടങ്ങളുമൊക്കെയായി സച്ചിൻ ട്വിറ്ററിലെ തന്റെ ഇന്നിങ്ങ്സ് ഒരു 20-20 ഓപ്പണറുടെ വേഗത്തിലാണ് കൊണ്ടുപോകുന്നത്.
സച്ചിന്റെ ട്വിറ്റർ പേജ് ഇവിടെ കാണാം..
May 03, 2010
കേരള പോളിറ്റിക്കല്‍ ലീഗ്
നമ്മുടെ മന്ത്രിമാരുടെ ഒരോ കളികളെ!! ഒരു മന്ത്രി ഒരു സുപ്രഭാതത്തില്‍ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തേക്ക് ചാടുന്നു, മന്ത്രി സ്ഥാനം രാജിവെക്കുന്നു, രാജിവെച്ച മന്ത്രിയെ മുഖ്യന്‍ പുറത്താക്കുന്നു; ഒരു മാതിരി ആത്മഹത്യ ചെയ്തവനെ തൂക്കിക്കൊന്നു എന്നു പറയുന്ന പോലെ.
ഇത്രടം കൊണ്ട് എല്ലാം അവസാനിച്ചു എന്നു വിചരിച്ചിരുന്നാപ്പോഴാണ് ദേ വരുന്നു അഴിമതി കഥകള്‍! തലേന്ന് രാജിവെച്ചു/പുറത്താക്കി എന്നു പറഞ്ഞ മന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി വേറെ ഒരു പുംഗവന്‍! എന്താ അദ്യത്തിന്റെ ടൈമിംഗ്! ക്രിക്കറ്റ് കളിക്കാരൊക്കെ (മിസ്റ്റര്‍ മോദിയടക്കം) അദ്യത്തിന്റെയടുത്ത് ശിഷ്യപ്പെടട്ടെ, ടൈമിംഗ് അഭ്യസിക്കാന്‍! രാജിവെച്ചു തിരിച്ചു വീട്ടിലെത്തുന്നതിനുമുമ്പ് ദേ വരുന്നു കൃത്യമായി അഴിമതി കഥകള്‍ ! ഔസേപ്പ് ഒരു പണി തന്നപ്പോള്‍ തോമസേട്ടന്‍ ഒരു മറു പണി കൊടുത്തു; ഒരു പണിതന്നാല്‍ മറു പണി കൊടുക്കേണമെന്ന അച്ചുവേട്ടന്റെ മൂന്നാര്‍, സോറി, മൂന്നാം നിയമം തോമസേട്ടനെടുത്തങ്ങു പ്രയോഗിച്ചിരിക്കുന്നു! രവി ശാസ്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഒവെറോള്‍,ഗുഡ് ക്രിക്കറ്റ്"
തനിക്കെതിരെ ആരോപിക്കപ്പെട്ട അഴിമതി ആരോപണങ്ങള്‍ ഔസേപ്പേട്ടന്‍ എങ്ങനെ പ്രതിരോധിക്കും? ഔസേപ്പട്ടന്‍-മാണിക്കുഞ്ഞ് ബന്ധം ചാണ്ടിച്ചന്‍ അംഗീകരിക്കുമൊ? കാണുക, "കേരള പോളിറ്റിക്കല്‍ ലീഗ് - 2010"ഇത്രടം കൊണ്ട് എല്ലാം അവസാനിച്ചു എന്നു വിചരിച്ചിരുന്നാപ്പോഴാണ് ദേ വരുന്നു അഴിമതി കഥകള്‍! തലേന്ന് രാജിവെച്ചു/പുറത്താക്കി എന്നു പറഞ്ഞ മന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി വേറെ ഒരു പുംഗവന്‍! എന്താ അദ്യത്തിന്റെ ടൈമിംഗ്! ക്രിക്കറ്റ് കളിക്കാരൊക്കെ (മിസ്റ്റര്‍ മോദിയടക്കം) അദ്യത്തിന്റെയടുത്ത് ശിഷ്യപ്പെടട്ടെ, ടൈമിംഗ് അഭ്യസിക്കാന്‍! രാജിവെച്ചു തിരിച്ചു വീട്ടിലെത്തുന്നതിനുമുമ്പ് ദേ വരുന്നു കൃത്യമായി അഴിമതി കഥകള്‍ ! ഔസേപ്പ് ഒരു പണി തന്നപ്പോള്‍ തോമസേട്ടന്‍ ഒരു മറു പണി കൊടുത്തു; ഒരു പണിതന്നാല്‍ മറു പണി കൊടുക്കേണമെന്ന അച്ചുവേട്ടന്റെ മൂന്നാര്‍, സോറി, മൂന്നാം നിയമം തോമസേട്ടനെടുത്തങ്ങു പ്രയോഗിച്ചിരിക്കുന്നു! രവി ശാസ്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഒവെറോള്‍,ഗുഡ് ക്രിക്കറ്റ്"
Subscribe to:
Posts (Atom)