August 31, 2008

വിസ്മയം ഈ വെള്ളക്കരം

വിലക്കയറ്റം തടയാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ല എന്നു ഇടക്കിടക്ക്‌ പ്രസ്താവിച്ചുകൊണ്ടും, കേന്ദ്രത്തിന്റെ 'ബൂര്‍ഷ്വാ' നയങ്ങള്‍ക്കെതെരെ ബന്ദുകളും, ഹര്‍ത്താലുകളും, പ്രതിഷേധ സമരങ്ങളും നടത്തിക്കൊണ്ടും
ജീവിച്ചുപോകുന്ന ഇടതു ബുദ്ധിജീവികള്‍ ബസ്‌, വൈദ്യുതി നിരക്കുകള്‍ വളരെ വിജയകരമായി
വര്‍ദ്ധിപ്പിച്ചതിനുശേഷം പുതിയതായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌ വെള്ളക്കരമാണ്‌.

എന്നാല്‍ വെള്ളത്തിന്റെ കാര്യത്തില്‍ ഒരു ആശ്വാസമുണ്ട്‌: കുടിവെള്ളം കിട്ടാതെ വലയുന്ന ജനകോടികള്‍ക്കാശ്വാസമായി നമ്മുടെ വിപ്ലവ പാര്‍ട്ടി ഒരു 'വാട്ടര്‍ തീം പാര്‍ക്ക്‌' തുടങ്ങുന്നു, പക്ഷെ കണ്ണൂര്‍ വരെ പോകണം എന്നു മാത്രം. കുറച്ചു ദൂരം യാത്ര ചെയ്താലെന്താ??? വെള്ളത്തിനു വേണ്ടിയല്ലെ? പിന്നെ തീം പാര്‍ക്കിലൂടെ കിട്ടുന്ന 'സംഭാവനകള്‍' കൂമ്പാരമാകുമ്പോള്‍ പാര്‍ട്ടി വളരില്ലേ? ബക്കറ്റ്‌ പിരിവ്‌ അത്രയും കുറച്ചല്ലെ കൊടുക്കെണ്ടു.. അതും ജനങ്ങള്‍ക്ക്‌ ആശ്വാസം പകരും.. ഹോാ ഈ പാര്‍ട്ടിക്കാരുടെ ഒരു ബുദ്ധി, സമ്മതിക്കണം !!!!

എന്നാല്‍ ലേഖകനൊരു സംശയം: ഇത്രയും ബുദ്ധി ജന്മനാ ഉള്ളതായിരുന്നൊ അതൊ പിന്നീട്‌ പാര്‍ട്ടി
യോഗങ്ങളിലൂടെ വളര്‍ത്തിയെടുത്തതാണോ ??

August 26, 2008

ബൂലോകത്തില്‍ 'റെഡ്‌' വൊളണ്ടീയര്‍മാര്‍ ?

സമസ്തത്തില്‍ വന്ന പോസ്റ്റാണ്‌ എന്റെ ഈ ലേഖനത്തിനാധാരം. ഒരു ന്യൂസ്‌ ചാനലടക്കം 3 ടിവി ചാനലുകള്‍ക്കും, കേരളം മുഴുവന്‍ പ്രചാരമുള്ള 'നേര്‌' നേരത്തെ അറിയിക്കുന്ന പത്രത്തിനും ശേഷം നമ്മുടെ പ്രിയ സഖാക്കന്മാര്‍ നോട്ടമിട്ടിരിക്കുന്നത്‌ 'ബൂലോകത്തെ'യാണ്‌...

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍: ഒരു ഇടക്കാല വിലയിരുത്തലും മാര്‍ഗ്ഗനിര്‍ദേശങ്ങളും എന്ന പേരിലുള്ള ഈ രേഖയിലെ എട്ടാം പേജില്‍ പാരാഗ്രാഫ്‌ നമ്പര്‍ 4.3 :

നമ്മള്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്ന മേഖലയാണ്‌
ഇന്റര്‍നെറ്റ്‌ വഴി നടക്കുന്ന പ്രചാരണം. ഇവിടെയും സംഘടിതമായ ഇടപെടലുകള്‍
വേണം. ബ്ലോഗുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയും ഇടപെടുകയും വേണം.


ഇതൊക്കെ കേട്ടിട്ട്‌ ലേഖകന്‌ ഒരു സശയം: 3 ടിവി ചാനലുകള്‍+പത്രം+ബ്ലോഗുകള്‍... ഒരു മാധ്യമ സിന്‍ഡിക്കേറ്റിന്റെ മണം വരുന്നില്ലേ ???? ഇല്ലേ ???

August 19, 2008

ഹാപ്പി ഹര്‍ത്താല്‍!!

കൊട്ടും, കുരവയും, കല്ലേറും, കത്തിക്കുത്തും, എല്ലൊടിച്ചാന്‍ പാട്ടും, മറ്റ്‌ കലാ(പ)പ്രകടനങ്ങളുമായി മലയാളികള്‍ക്ക്‌ വീര്യം പകരാന്‍ നാളെ ഇതാ വീണ്ടുമൊരു പണിമുടക്ക്‌ മഹാമഹം....

ബൂലോകത്തിലെ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ 'ഹര്‍ത്താല്‍' ദിനാശംസകള്‍, ചിയേര്‍സ്‌!!!

P.S: വൈദ്യുതി ചാര്‍ജ്‌ വര്‍ദ്ധിപ്പിച്ചതുകൊണ്ട്‌ ഇപ്പോള്‍ പണ്ടത്തെപ്പോലെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പറ്റാറില്ല. സമ്മതിക്കാറില്ല എന്നതാണ്‌ വാസ്തവം. കുറ്റം പറയാന്‍ പറ്റില്ല, അമ്മാതിരി കൂട്ടലല്ലെ കൂട്ടിയത്‌... അതുകൊണ്ടാണ്‌ ചുരുക്കുന്നത്‌....പ്ലീസ്‌, ഒന്നും തോന്നരുത്‌!!!

August 14, 2008

വന്ദേ മാതരം...


"ഈ രാത്രി നാഴികമണി പന്ത്രണ്ടടിക്കുമ്പോള്‍, ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍, ഭാരതം സ്വാതന്ത്ര്യത്തിലേക്ക്‌ ഉണര്‍ന്നെഴുന്നേക്കും.." **

** From 'Tryst with Destiny' Speech by Jwaharlal Nehru

August 13, 2008

ജസ്റ്റ്‌ ഇവേഡ്‌ (ഫ്ലാഷ്‌ ഗെയിം)

തനിയെ ഫ്ലാഷ്‌ പഠിക്കുക എന്ന സംരംഭത്തിന്റെ
ഭാഗമായി ഞാന്‍ ഉണ്ടാക്കിയ ചെറിയ ഫ്ലാഷ്‌ ഗെയിം. ഇതിനു സമാനമായ മറ്റു ഗെയ്മുകള്‍
കണ്ടേക്കാം.. സാമ്യം യാദൃശ്ചികമാകാനും സാധ്യതയില്ല...


ഇതും നോക്കാം >
'ബുഷ്മിനേറ്റര്‍'

August 10, 2008

വാക്കുകള്‍ കള്ളന്മാരാണ്‌

വാക്കുകള്‍ കള്ളന്മാരാണ്‌
നിനച്ചിക്കാതെ നാവിന്‍ തുമ്പത്തുവരും
എന്നാല്‍ അവശ്യഘട്ടത്തില്‍ വരില്ല...

എഴുതാനിരുന്നാല്‍ ഒന്നും എഴുതില്ല
എന്നാല്‍ ചിലപ്പോള്‍ പാതിരാത്രിക്കിരുന്നെഴുതിക്കൂട്ടും...

വാക്കുകള്‍ കള്ളന്മാരാണ്‌
ശക്തിയോടെ പറഞ്ഞാല്‍ ആജ്ഞയാകും,
അല്ലെങ്കില്‍ ഒരടിമയുടെ വിളികേള്‍ക്കലും...

അതെ വാക്കുകള്‍ കള്ളന്മാരാണ്‌,
അവസരത്തിനൊത്ത്‌ നിറം മാറുന്നവര്‍...

August 09, 2008

"എനിക്കു ഒളിമ്പിക്സ്‌ കാണണ്ട, ചൈനയിലേക്ക്‌ പോകുകയും വേണ്ട"

ഇതു ഞാന്‍ പറഞ്ഞതല്ലേ, നമ്മുടെ കൊച്ചു കേരളത്തിലെ പ്രമുഖ 'ഖേല്‍ രത്ന'യും, ബഹുഃ സ്പോര്‍ട്സ്‌ മന്ത്രിയുമായ ശ്രീമാന്‍ വിജയകുമാര്‍ജീ (അതുതന്നെയാണ്‌ പ്രസ്തുത ഗഡിയുടെ പേരെന്നു തോന്നുന്നു) ഇന്ന് പ്രസ്താവിച്ചതാണ്‌.

മന്ത്രിക്ക്‌ ചൈനയില്‍ പോകാന്‍ ഒരു വ്യാക്കൂണ്‍. ദോഷൈകദ്രിക്കുകള്‍ പറയുന്ന പോലെ, എതൊരു കറ കളഞ്ഞ കമ്മ്യൂണിസ്റ്റിന്‍റ്റേയും വിശുദ്ധ രാജ്യമായ ചൈന സര്‍ക്കാര്‍ചിലവില്‍ ഒന്നു ചുറ്റിയടിക്കാനൊന്നുമല്ല അദ്യം അങ്ങോട്ട്‌ പോകാന്‍ തിരുമാനിച്ചത്‌. അവിടെ ഒളിമ്പിക്സ്‌ അല്ലെ, കായിക കേരളത്തിന്റെ മന്ത്രി നേരിട്ട്‌ ചെന്ന് എല്ലാം നോക്കി നടത്തി തരണമെന്ന് പോളിറ്റ്‌ ബ്യൂറോ,ചൈനയും പിന്നെ ബീജിംഗ്‌ മണ്ഡലം സിക്രട്ടറിയും നേരിട്ട്‌ വിളിച്ച്‌ അറിയിച്ചുവത്രെ!!
അപ്പോഴാണ്‌ കേന്ദ്രം ഉടക്കിയത്‌, പോകുന്നതൊക്കെ കൊള്ളാം, പക്ഷെ സ്വന്തം ചിലവില്‍ വേണമെന്ന് മാത്രം എന്ന് കേന്ദ്രം. സങ്കതി ചൈനയിലേക്കാണേങ്കിലും കയ്യില്‍ നിന്ന് കാശെടുക്കണമെന്നു കേട്ടപ്പ്പ്പോള്‍
മന്ത്രീജീയുടെ ഭാവമൊക്കെ അങ്ങു മാറി :
"എനിക്കു ഒളിമ്പിക്സ്‌ കാണണ്ട, ചൈനയിലേക്ക്‌ പോകുകയും വേണ്ട"
ഇനി കേന്ദ്രത്തിന്റെ ബൂര്‍ഷ്വാ നയത്തിനെതിരെ പ്രതികരിക്കുമെന്നും പറഞ്ഞിട്ടുണ്ട്‌, മന്ത്രീജി.
വിപ്ലവം ജയിക്കട്ടെ, സഖാവെ!!!

August 08, 2008

സന്ധ്യാദീപം (ഫോട്ടോഗ്രാഫ്‌)

[nilavilakku.jpg]

ഷട്ടര്‍ സ്പീഡ്‌ കൂട്ടി എടുത്തതാണ്‌ ഈ പടം. അതുകൊണ്ട്‌ തന്നെ തന്നെ കുറച്ചു ബുദ്ധിമുട്ടി..

August 07, 2008

അമേരിക്കാവിരുദ്ധചിന്തകള്‍???

ശ്രീ രാജീവ്‌ ചേലനാടിന്റെ ലേഖനവും തുടര്‍ന്ന് വന്ന അഭിപ്രായങ്ങളുമാണ്‌ ഇതെഴുതാന്‍ എന്നെ ്രേരിപ്പിച്ചത്‌. അമേരിക്കാവിരുദ്ധമനോഭാവം ഒരു ജന്മാവകാശമായികൊണ്ട്‌ നടക്കുന്നവരുടേയും,അമേരിക്കാ
സ്തുതിപാടകരുടേയും കുറെ അഭിപ്രായങ്ങളും പ്രസ്തുത ലേഖനത്തില്‍ വായിക്കാനിടയായി.

അമേരിക്കയെ അനുകൂലിക്കണോ അതൊ എതിര്‍ക്കണൊ അന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കു ഉതകുന്ന എന്തു ബന്ധവും മറ്റു രാജ്യങ്ങളുമായി സ്ഥാപിക്കുന്നതില്‍ വല്യ തെറ്റൊന്നുമില്ല എന്നാണെന്റെ അഭിപ്രായം.

ഈ അവസരത്തില്‍ 'അര്‍ത്ഥശാസ്ത്ര'ത്തില്‍ നിന്നും ഒരു വരി ഇവിടെ കൊടുക്കുന്നു..

യുദ്ധത്തില്‍ എപ്പോഴും തുല്യ ബലമുള്ളവനുമായും, തന്നേക്കാള്‍ ബലവാനായവുനുമായും സന്ധി ചെയ്യുക. എന്നാല്‍ തന്നേക്കാള്‍ ശക്തി കുറഞ്ഞ പ്രതിയോഗിയെ കീഴ്പെടുത്തുക, ഇല്ലാതാക്കുക...

August 05, 2008