ഉച്ചക്ക് പന്ത്രണ്ടു മണി കഴിഞ്ഞു മുപ്പത്തിയാറാം മിനിറ്റില്‍ ജെറ്റ് എയര്‍വെയ്സിന്റെ വിമാനം ദില്ലി വിമനാത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ഇറങ്ങിയപ്പോള്‍ നിര്‍ദ്ദിഷ്ട ലാണ്ടിംഗ് സമയം കഴിഞ്ഞു ഇരുപത്തഞ്ചു മിനിറ്റുകള്‍ കൂടി പിന്നിട്ട് കഴിഞ്ഞിരുന്നു. ബാഗു കിട്ടി പുറത്ത് കടന്നു ടാക്സി പിടിച്ചപ്പോഴേക്കും ഒരു മണി കഴിഞ്ഞു. വിമാനത്താവളത്തിലെ തിരക്കുകള്‍ പിന്നിട്ട് വീതിയേറിയ പാതയിലൂടെ കാര്‍ പാഞ്ഞു. പാതയുടെ ഇരു ഭാഗത്തും പച്ച പുല്‍ത്തകിടി; അതില്‍ നിര നിരയായി പലതരം മരത്തൈകള്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. ദില്ലിയുടെ സമ്പത്തില്‍ സ്വപ്‌നങ്ങള്‍ നെയ്യാന്‍ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും കുടിയേറിയ തൊഴിലാളികള്‍ ഈ മരത്തൈകളുടെ ഇത്തിരി തണലില്‍ ഇരുന്നു റൊട്ടി ഭക്ഷിക്കുന്നത് കാണാം. പാതയുടെ വലതു ഭാഗത്ത് കൂറ്റന്‍ കണ്ണാടി ബഹുനില മന്ദിരങ്ങള്‍ ഉയരുകയാണ്. പാതക്കപ്പുറത്ത് മരത്തൈകളുടെ തണലില്‍ ഇരുന്നു റൊട്ടി തിന്നുന്ന പാവങ്ങളുടെ അധ്വാനത്തെക്കാള്‍ അവയില്‍ പ്രതിഭലിക്കുന്നത് പണത്തിന്റെ ഹുങ്ക് ആണ്. വിമാനത്താവളത്തിന്റെ പരിധി വിട്ടാല്‍ പാതയുടെ ഇരു വശവുമുള്ള പച്ചപ്പുല്‍ത്തകിടി കുറ്റിക്കാടുകള്‍ക്ക് വഴിമാറും; തിളങ്ങുന്ന സ്ഫടിക ഗോപുരങ്ങള്‍ വൃത്തിഹീനമായ ധാബകള്‍ക്കും കടകള്‍ക്കും വഴിമാറും. ഇനി അങ്ങോട്ട് നീണ്ടു കിടക്കുന്നതാണ് ദില്ലി: ഇന്ത്യാ മാഹരാജ്യം ഭരിക്കാന്‍ സായിപ്പുണ്ടാക്കിയ ന്യൂ ദില്ലിയും, മുഗളന്മാര്‍ ഉണ്ടാക്കിയ ഓള്‍ഡ് ദില്ലിയും, ഇവയെ ബന്ധിപ്പിക്കാന്‍ ഒരു മലയാളി മുന്‍കൈ എടുത്തുനിര്‍മ്മിച്ച, പത്താം നൂറ്റാണ്ടിലെ ജനങ്ങള്‍ക്ക് ഇരുപൊത്തോന്നാം നുറ്റാണ്ടിന്റെ യാത്ര എന്ന് വിദേശികള്‍ പാടിയ വിഖ്യാതമായ ദില്ലി മെട്രോയും.ഇവിടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഒരു യാത്ര ആണ്: സ്വപ്നങ്ങളിലേക്കുള്ള യാത്ര.
Showing posts with label സഞ്ചാരം. Show all posts
Showing posts with label സഞ്ചാരം. Show all posts
February 11, 2014
January 20, 2014
ഡെറാഡൂണ്‍ യാത്ര: രണ്ടാം ഖണ്ഡം - ഋഷികേശ്
ഡെറാഡൂണില്‍ എത്തി ആദ്യ ഞായറാഴ്ച ഹരിദ്വാറും ഋഷികേഷും സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ തിരുമാനിച്ചു, ഒരു ഒഴിവു ദിവസം ഹോട്ടല്‍ മുറിയില്‍ ഇരുന്നു കഴിച്ചുകൂട്ടുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് ഒരു യാത്ര ആണല്ലോ. ഇവിടെ നിന്നും ഋഷികേഷിലെക്ക് ഏകദേശം 45 കിലോ മീറ്റര്‍ ദൂരമുണ്ട്. അവിടെ നിന്നും ഒരു 20 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ ഹരിദ്വാര്‍ എത്തി ചേരാം. ശനിയാഴ്ച തന്നെ അടുത്ത ദിവസത്തെ യാത്രക്കായി ഒരു ടാക്സി ഞങ്ങള്‍ ഏര്‍പ്പാടാക്കി.ഡെറാഡൂണില്‍ നിന്നും ഞങ്ങള്‍ക്ക് പോകേണ്ട രണ്ടു സ്ഥലങ്ങളിലേക്കും സ്ഥിരമായി ബസ് സര്‍വീസ് ഉണ്ടെങ്കിലും വഴിയിലെ കാഴ്ചകള്‍ ആസ്വദിച്ചുള്ള സഞ്ചാരത്തിനു നല്ലത് ടാക്സി തന്നെയാണ്. അങ്ങനെ ഞായറാഴ്ച രാവിലെ 9.30നു ഞങ്ങള്‍ യാത്ര തിരിച്ചു. ആദ്യ ലക്‌ഷ്യം : ഋഷികേശ്.
ഡെറാഡൂണ്‍ നഗരം പിന്നിലാക്കി രാജാജി വന്യജീവി സങ്കേതത്തിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. വഴിയില്‍ പലയിടങ്ങളിലും ഒരു മുന്നറിയിപ്പ് പോലെ ആനയുടെ പടം വരച്ചു വെച്ചിട്ടുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ ഈ വഴിയില്‍ ആന ഇറങ്ങുന്നത് ഒരു പതിവാണത്രേ. ഏകദേശം രണ്ടു മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ ലോകത്തിന്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശില്‍ എത്തിച്ചേര്‍ന്നു. വണ്ടി പാര്‍ക്ക് ചെയ്തു ഞങ്ങള്‍ ഋഷികേശിലെ തിരക്കിലേക്ക് അലിഞ്ഞു ചേര്‍ന്നു.
പുരാണങ്ങള്‍ അനുസരിച്ച് ഗംഗാ നദി മുറിച്ചു കടക്കാന്‍ ചണക്കയറുപയോഗിച്ചു ലക്ഷ്മണന്‍ നിര്‍മിച്ച പാലമാണ് 'ലക്ഷ്മണ്‍ ഝൂലാ'. ആ പാലം നില നിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് 1930കളുടെ അവസാനം നിര്‍മിക്കപ്പെട്ട വളരെ ഇടുങ്ങിയ ഒരു തൂക്കുപാലമാണ് ഇപ്പോള്‍ അവിടെ ഉള്ളത്. ഗംഗയുടെ ഇരു കരകവെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാലം ആയതുകൊണ്ട് തന്നെ തദ്ദേശവാസികളും, ഋഷികേശില്‍ എത്തുന്ന ആയിരക്കണക്കിന് തീര്‍ഥാടകരും, കച്ചവടസ്ഥാപനങ്ങളിക്ക് വില്പനച്ചരക്കുകള്‍ കൊണ്ടുപോകുന്ന ഇരുചക്രവാഹനങ്ങളും ഗംഗാ നദി മുറിച്ചു കടക്കാന്‍ ഈ തൂക്കുപലത്തെയാണ് ആശ്രയിക്കുന്നത്. കാല്‍ നടക്കാരുടെയും, ഉച്ചത്തില്‍ ഹോണ്‍ മുഴക്കി അവര്‍ക്കിടയിലൂടെ കടന്നു പോകുന്ന ഇരു ചക്ര വാഹനങ്ങളുടെയും ബാഹുല്യം കൊണ്ട് ഇരു ഭാഗത്തേക്കും ആടുന്ന ഈ പാലത്തില്‍ കൂടി നടന്നു മറുകര പൂകുക എന്നത് വളരെ ശ്രമകരമായ ഒരു ഉദ്യമം ആണ് എന്ന് പറയാതെ വയ്യ. ഒരു വിധം ലക്ഷ്മണ്‍ ഝൂലാ താണ്ടി മറു കരയില്‍ എത്തുമ്പോള്‍ ഋഷികേശിലെ അസംഖ്യം ആശ്രമങ്ങളും അമ്പലങ്ങളും മുന്നില്‍ തെളിയും.
ചരിത്രമുറങ്ങുന്ന ഗംഗാ നദി തീരത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ലക്ഷണമായ ടാര്‍ ചെയ്ത പാതയുടെ ഒരു ഭാഗത്ത് ഗംഗാ നദിയിലേക്ക് ഇറങ്ങാനുള്ള ഘാട്ടുകളാണെങ്കില്‍ മറു ഭാഗത്ത് കടകളും പ്രാചീനമായ ആശ്രമങ്ങളും ആണ്. കാവി പുതച്ച ജടാധാരികളായ സന്യാസിമാരെയും, ജനത്തിരക്കിലൂടെ ഒരു കൂസലുമില്ലാതെ നടന്നു പോകുന്ന ഗോക്കളെയും നമുക്ക് ഇവിടെ കാണാം. ഒരു ഗൈഡിന്റെ കൂടി ചുമതയുള്ള സാരഥി ഋഷികേശിലെ ഇടുങ്ങിയ പാതകളിലൂടെ ഞങ്ങളെ മുന്നോട്ടു നയിച്ചു.
സാമാന്യം വലിയ ഒരു പൂന്തോട്ടത്തോട് കൂടിയ ഒരു വലിയ നാലുകെട്ടാണ് 'ഗീതാ ഭവന്‍'. പൂന്തോട്ടത്തിന്റെ മധ്യത്തിലായി ഭഗവാന്‍ കൃഷ്ണന്റെ ഒരു ചെറിയ അമ്പലം ഉണ്ട്. ഗീത ഭവന്റെ ഒരു ഭാഗം ആശ്രമംആണെങ്കിലും ഭൂരിഭാഗം മുറികളും ഋഷികേശില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി മാറ്റി വെച്ചിരിക്കുന്നു. കുറഞ്ഞ ചിലവില്‍ മുറികള്‍ നല്‍കുന്ന ഇതുപോലെ ഉള്ള ആശ്രമങ്ങള്‍ തീര്‍ഥാടകര്‍ക്ക് ഒരു അനുഗ്രഹം തന്നെയാണ്. ഗീതഭാവനിലെ പൂന്തോട്ടത്തില്‍ വളരുന്ന രുദ്രാക്ഷ മരത്തെ വണങ്ങി ഗീത ഭവന് വിട നല്‍കി ഞങ്ങള്‍ പുറത്തിറങ്ങി മുന്നോട്ടുള്ള യാത്ര തുടര്‍ന്നു.
ഋഷികേശിലെ ആശ്രമങ്ങളിലെ വി.ഐ.പി ആണ് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സ്ഥാപതിമായ പരമാര്‍ത്ഥ നികേതന്‍ ആശ്രമം. കെട്ടിലും മട്ടിലും ഗീതാ ഭവനെ അനുസ്മരിപ്പിക്കുന്ന ഒരു നിര്‍മ്മിതി. ഋഷികേശിലെ ഏറ്റവും വലിയ ആശ്രമവും ഇത് തന്നെയാണ്. ആശ്രമത്തിന്റെ എതിര്‍ഭാഗത്താണ് വൈകുന്നേരങ്ങളില്‍ ആരതി നടക്കുന്ന പ്രധാന ഘാട്ട്. ഋഷികേഷിന്റെ പൊതുവായ അവസ്ഥ വെച്ച് നോക്കുമ്പോള്‍ വൃത്തിയായി പരിരക്ഷിച്ചു പോരുന്ന ഒന്നാണ് ആണ് പരമാര്‍ത്ഥ നികേതന്‍ ഘാട്ടും പരിസരങ്ങളും. ഘാട്ടിലേക്ക് ഇറങ്ങുന്ന കവാടത്തിന്റെ അടുത്തായി ഒരു ക്ലോക് ടവറും ഒരു ചെറിയ അമ്പലവും ഉണ്ട്. വലതുഭാഗത്തായി ഹനുമാന്‍ സ്വാമികള്‍ സ്വന്തം മാറ് പിളര്‍ന്നു നില്‍ക്കുന്ന രീതിയിലുള്ള ഒരു വലിയ പ്രതിമ സ്ഥിതി ചെയ്യുന്നു. പ്രധാന കവാടത്തിനു മുകളിലായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് ഭഗവത്ഗീത ഉപദേശിക്കുന്ന രംഗം ചിത്രീകരിക്കുന്ന ഒരു വലിയ ശില്‍പം ഉണ്ട്. ഇതൊക്കെ ഉണ്ടെങ്കിലും ആ ഘാട്ടില്‍ എത്തുന്നവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഗംഗാ നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ധ്യാനനിമഗ്നനായ പരമശിവന്റെ ശില്‍പം ആണ്. കഴിഞ്ഞ വര്ഷം ശക്തമായ മഴയില്‍ ഈ ശില്പത്തിന്റെ ഒരു ഭാഗം തകര്‍ന്നു പോയത്രേ. പിന്നീട് പുനര്‍നിര്‍മ്മിച്ച ശില്‍പം ആണ് ഇപ്പോള്‍ അവിടെ ഉള്ളത്.
ത്രിസന്ധ്യക്ക് സുവര്‍ണ്ണ ശോഭയില്‍ ആറാടി നില്‍ക്കുന്ന ആകാശത്തിനു താഴെ ശാന്തമായി ഒഴുകുന്ന ഗംഗാ നദിയുടെ മധ്യത്തില്‍ ആരതിക്കായി കൊളുത്തുന്ന വിളക്കുകളുടെ പ്രകാശത്തില്‍ ജ്വലിക്കുന്ന പരമശിവന്റെ രൂപം ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഇനി വരുമ്പോള്‍ ഋഷികേശിലെ ആരതിയില്‍ പങ്കെടുക്കണമെന്നു മനസ്സില്‍ കുറിച്ച് ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി.
ലക്ഷ്മണ്‍ ഝൂലയിലെ ജനത്തിരക്ക് വര്‍ദ്ധിച്ചിരിക്കുന്നു. വൈകുന്നേരത്തെ ആരതിയില്‍ പങ്കുചേരാന്‍ ഭാരതവര്‍ഷത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന തീര്‍ഥാടകര്‍ ആകും, ഞാന്‍ ഓര്‍ത്തു. രാവിലെ സൂര്യശോഭ മറച്ചിരുന്ന കാര്‍മേഘങ്ങള്‍ അപ്പോഴേക്കും ഒഴിഞ്ഞുപോയിരുന്നു. ആ പൊള്ളുന്ന ചൂടില്‍ തിരക്കിലൂടെ ഒരു വിധം തിരക്കിലൂടെ ഞങ്ങള്‍ വണ്ടി പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് എത്തി. അതിനടുതുതന്നെയുള്ള മദ്രാസ് കഫേയില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചു, ഞങ്ങള്‍ ഹരിദ്വാറിലേക്ക് തിരിച്ചു,
August 10, 2013
എന്‍.ഐ.ബി.എമ്മില്‍ ഒരു ട്രെയ്നിംഗ് കാലത്ത്
പൂനെയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മന്റ് നടത്തുന്ന അഞ്ചു ദിവസത്തെ ഒരു ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നതിനു പോകുന്നതിനു വേണ്ടിയാണ് ഞാന്‍ ഇന്ന് ഉച്ചക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഉച്ചസമയം ആയതുകൊണ്ടാകണം ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ തിരക്ക് കുറവായിരുന്നു. സ്ഥിരം കാണാറുള്ള കഥാപാത്രങ്ങള്‍ (മുഖം മാത്രമേ മാറു) അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
ഒരു ഭാഗത്ത് കുട്ടിപ്പട്ടാളം ലോഞ്ചിലെ കടകളിലെ പലതരം മിട്ടായികള്‍ നോക്കി നടക്കുന്നു. അംബാനിരോഗം ബാധിച്ച ചില ജൂനിയര്‍ - മിഡില്‍ ലെവല്‍ വെള്ളക്കോളര്‍ അടിമകള്‍ ലാപ്ടോപ് തലോടി കൂലങ്കഷമായി ചിന്തിക്കുന്നു. സീനിയര്‍ വെള്ളക്കോളറുകള്‍ ബിസിനസ് പത്രങ്ങള്‍ വായിക്കുന്ന തിരക്കിലാണ്. ന്യൂ ജനറേഷന്‍ പെമ്പിള്ളേര്‍ ചിലര്‍ മൊബൈലില്‍ അമേരിക്കന്‍ ആക്സന്റില്‍ സോള്ളുന്നു; മറ്റു ചിലര്‍ കൂട്ടം കൂടി നിന്ന് ഉച്ചകോടി നടത്തുന്നു. ഇതിന്റെ ഇടക്ക് ബാക്ക്പാക്കും തൂക്കി ചില ന്യൂ ജനറേഷന്‍ ആംപിള്ളേര്‍ വള്ളിക്കളസം ഇട്ടു തേരാപാര നടക്കുന്നുണ്ട്.ഇക്കൂട്ടരും ഇടക്കിടക്ക് ഫോണ്‍ എടുത്തു നോക്കുന്നുണ്ട്. ഇങ്ങനെ തെണ്ടി തിരിഞ്ഞു നടക്കാത്ത ഒരു ഉപവിഭാഗം ടാബ്ലെറ്റില്‍ ദൃഷ്ടിയാഴ്ത്തി ഇരിക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മധുവിധു ആഘോഷിച്ചു തിരിച്ചു പോകുന്ന വടക്കേ ഇന്ത്യന്‍ നവ-യുവ-മിധുനങ്ങള്‍ ഇനിയും പങ്കു വെച്ചുകഴിഞ്ഞിട്ടില്ലാത്ത തങ്ങളുടെ മനസ്സുകള്‍ പരസ്പരം പങ്കുവെച്ചു പരിസരം മറന്നു ഇരിക്കുന്നുണ്ട്. കേരലയുടെ ആത്മാവ് അഥവാ സോള്‍ കണ്ടുമനസ്സിലാക്കാന്‍ വന്ന സായിപ്പ്സ് ആന്‍ഡ് മദാമ്മാസ് കൂട്ടം കൂടി ഇരുന്നു ഏതൊക്കെയോ ഭാഷകളില്‍ തമാശകള്‍ പറഞ്ഞു ചിരിക്കുന്നു. ആകാശാഥിതേയകള്‍ വയര്‍ലെസ്സ് സെറ്റും കയ്യില്‍ പിടിച്ചു പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്ന പോലെ കടാ-പടാ ശബ്ദം ഉണ്ടാക്കി നടക്കുന്നു. വിമാനത്താവളത്തിന്റെ കാവല്‍ഭടന്മാര്‍ അവരവരുടെ പോസ്റ്റുകളില്‍ കര്മ്മനിരതരായി നിലകൊള്ളുന്നു. ഇതിലൊന്നും പെടാത്ത എന്നെ പോലെ ഉള്ള ചിലകൂട്ടര്‍ ചുറ്റുപാടും എന്ത് നടക്കുന്നു എന്ന് ശ്രദ്ധിച്ചു ചെവിയില്‍ ഇയര്‍ ഫോണും തുരുകി തലയാട്ടി ഇരിക്കുന്നുണ്ട്.
കൃത്യ സമയത്ത് തന്നെ പൂനെയിലെക്കുള്ള വിമാനം പുറപ്പെട്ടു. ബാങ്ങ്ലൂര്‍ വഴി ആയതുകൊണ്ട് ഏകദേശം മൂന്നു മണിക്കൂര്‍ എടുത്തു പൂനെ എത്താന്‍. പൂനെ വിമാനത്താവളം ഒരു സൈനിക താവളമാണ്. അതുകൊണ്ട് തന്നെ വളരെ ചെറിയ ഒരു എയര്‍പോര്‍ട്ട് ആണ് പൂനെ. വിമാനത്താവളത്തില്‍ നിന്നും എന്‍.ഐ.ബി.എമ്മിലേക്ക് ഒരു ടാക്സി പിടിച്ചു. താവളത്തിന്റെ അതിരുകള്‍ വിട്ടു പുറത്ത് കടന്നാല്‍ ചുറ്റും സൈനിക ബാരക്കുകളും ക്യാമ്പുകളും കാണാം. ഡിഫെന്‍സ് മെഡിക്കല്‍ കോളേജ്, ആര്‍മി പബ്ലിക് സ്കൂള്‍ മുതലായവയും ഇതില്‍ പെടുന്നു. വായു സേനയുടെയും പല ക്യാമ്പുകള്‍ പൂനെയില്‍ ഉണ്ട്. വിമാനത്താവളത്തില്‍ നിന്ന് ഏകദേശം പതിനാറു കിലോമീറ്റര്‍ സഞ്ചരിക്കണം എന്‍.ഐ.ബി.എമ്മില്‍ എത്തി ചേരാന്‍. താര തമ്യേനെ നല്ല വഴി ആയതുകൊണ്ട് ആ യാത്ര അധികം സമയം എടുത്തില്ല.
എന്‍.ഐ.ബി.എമ്മില്‍ എത്തുമ്പോള്‍ സന്ധ്യ മാഞ്ഞു ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു. പലയിനം പക്ഷികളുടെ കല-പില ശബ്ദമാണ് എന്റെ ശ്രദ്ധയെ ആദ്യം ആകര്‍ഷിച്ചത്. പുറത്തെ ഇരുട്ടില്‍ അവ്യക്തമായി കണ്ടത്തില്‍ നിന്നും ക്യാമ്പസ് മോടിപിടിപ്പിക്കപ്പെട്ട ഒരു കാടിനെ അനുസ്മരിപ്പിക്കുന്നു. ക്യാമ്പസിലെ നാലാം നമ്പര്‍ ഹോസ്റ്റലില്‍ ആയിരുന്നു എനിക്ക് താമസം ഏര്‍പ്പടാക്കിയിരുന്നത്. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു പുല്‍ത്തകടിക്ക് ചുറ്റുമായാണ് നാലുഹോസ്റ്റലുകളും ഡൈനിംഗ് ഹാളും സ്ഥിതി ചെയ്യുന്നത്. ഡൈനിംഗ് ഹാളിന്റെ വലതു ഭാഗത്തായി വൈകുന്നേരം ഏഴുമണി വരെ പ്രവര്‍ത്തിക്കുന്ന ഒരു ഇന്റര്‍നെറ്റ് കഫെ ഉണ്ട്. ഡൈനിംഗ് ഹാളില്‍ ഭക്ഷണം ലഭിക്കുന്ന സമയക്രമം ഹോസ്റ്റലിന്റെ നോട്ടീസ് ബോര്‍ഡില്‍ ഇട്ടിരിന്നു. രാത്രി എട്ടുമുതല്‍ ഒന്‍പതര വരെ ആണ് ഭക്ഷണം ലഭിക്കുക. മുറിയില്‍ ചെന്ന് ചൂട് വെള്ളത്തില്‍ ഒരു കുളി പാസാക്കി ഡൈനിംഗ് ഹാളില്‍ ചെന്ന് ഭക്ഷണം കഴിച്ചു. അപ്പോഴേക്കും ഇരുട്ടു പടര്‍ന്നതിനാല്‍ കൂടുതല്‍ യാത്രകള്‍ക്ക് മുതിരാതെ തിരികെ റൂമിലേക്ക് തന്നെ വന്ന് അന്നത്തെ അനുഭവങ്ങള്‍ എവര്‍നോട്ടില്‍ കുറിച്ച് അല്‍പനേരം പുസ്തകം വായിച്ചു (ഖാലെദ് ഹുസ്സൈ നിയുടെ 'ആന്‍ഡ് ദി മൌണ്ടന്‍സ് എക്കോഡ്") ഉറങ്ങാന്‍ കിടന്നു.
രാവിലെ ഒന്‍പതുമണിക്കാണ് ട്രെയ്നിംഗ് തുടങ്ങുന്നത്. ട്രെയിനിംഗ് നടക്കുന്ന ലെക്ചര്‍ ഹാളിലേക്ക് അല്പം നടക്കണം. ആറുഹാളുകള്‍ അടങ്ങുന്ന ഒരു വലിയ നിര്‍മ്മിതി. ഒരേ സമയം പല വിഷയങ്ങളില്‍ ട്രെയ്നിംഗ് നടക്കുന്നു. ലെക്ചര്‍ ഹാളിന്റെ അടുത്ത് തന്നെ ലൈബ്രയിയും ഒരു ചെറിയ കാഫറ്റീരിയും സ്ഥിതി ചെയ്യുന്നു. എന്‍.ഐ.ബി.എമ്മിലെ എല്ലാ കെട്ടിടങ്ങളും കരിങ്കല്ല് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൂനെ നഗരത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത് എങ്കിലും ക്യാമ്പസിലെ മരങ്ങള്‍ വളരെ സ്വച്ഛമായ ഒരന്തരീക്ഷം പ്രദാനം ചെയ്യുന്നു. വിദ്യാഭ്യാസത്തിനു യോജിച്ച ഒരന്തരീക്ഷം തന്നെ! ഞങ്ങളുടെ ബാച്ചില്‍ ഇരുപത്താറു പേരാണ് പങ്കെടുക്കുന്നത്. അതില്‍ എന്നെ കൂടാതെ മൂന്നു മലയാളികളും ഉണ്ട്, അതില്‍ തന്നെ രണ്ടു പേര്‍ വടക്കുംനാഥന്റെ തട്ടകക്കാരും! ലോകത്തിന്റെ എവിടെ പോയാലും മലയാളികളെ കാണാം എന്ന് പണ്ട് എസ്.കെ പറഞ്ഞത് എത്ര വാസ്തവം!
രാവിലെ ഒന്‍പതു മണിക്ക് തുടങ്ങിയ ക്ലാസ്സ് അവസാനിച്ചപ്പോള്‍ വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരുന്നു. തിരികെ റൂമില്‍ എത്തി കുളിച്ച് നടക്കാനിറങ്ങി. മഴക്കാര്‍ മൂടിനിന്നിരുന്നതിനാല്‍ ഒട്ടും തന്നെ ചൂട് ഉണ്ടായിരുന്നില്ല. ഹോസ്റ്റലിനു പുറത്തേക്കിറങ്ങി പ്രധാന പാതയിലൂടെ ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള ഗേറ്റിനെ ലക്ഷ്യമാക്കി ഞാന്‍ പതുക്കെ നടന്നു. ഇന്നലെ പ്രഥമ ദൃഷ്ടിയില്‍ 'കാട്' പോലെ തോന്നി എങ്കിലും ക്യാംപസിന് അതിലും ചേരുന്ന ഉപമ 'ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍' എന്നതാകും. ഭാരതീയ സംസ്കാരത്തിലെ അവിഭാജ്യ ഘടകങ്ങളായ അരയാലും ആര്യവേപ്പും മുതല്‍ റഷ്യന്‍ നാടോടി കഥകളില്‍ വായിച്ചു കേട്ട ഓക്കും പൈനും പോലുള്ള പലതരം മരങ്ങള്‍ ക്യാമ്പസ്സില്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. ഓരോ മരത്തിലും അതിന്റെ പേര് പതിച്ചു വെച്ചിട്ടുണ്ട്. എന്‍.ഐ.ബി.എമ്മിലെ അധ്യാപകര്‍ക്കുള്ള ഭവനങ്ങളും, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകളും ക്യാമ്പസ്സില്‍ ചിതറി കിടക്കുന്നു. ബാങ്കുദ്യോഗസ്ഥര്‍ക്കായുള്ള ട്രെയിനിംഗ് അല്ലാതെ രണ്ടു /ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളും എന്‍.ഐ.ബി.എം നടത്തുന്നുണ്ട്. ഏകദേശം ഒരു മണിക്കൂറോളം ക്യാംപസ്സിലൂടെ നടന്നു തിരികെ മുറിയിലേക്ക് നടക്കുമ്പോഴും വിയര്‍പ്പിന്റെ ഒരു ചെറിയ കണിക പോലും പൊടിഞ്ഞിരുന്നില്ല.
രാത്രി ഡൈനിംഗ് ഹാളില്‍ ചെന്നപ്പോള്‍ മലയാളികള്‍ (എന്റെ ബാച്ചില്‍ ഉള്ള മൂന്നു പേര്‍ അല്ലാതെ വേറെ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു. വേറെ വിഷയത്തില്‍ ആണ് അവര്‍ക്ക് ട്രെയിനിംഗ്. അതിലെ ഒരാള്‍ എന്റെ തന്റെ ബാങ്കിന്റെ വേറെ ഒരു ശാഘയില്‍ നിന്നാണ്!) എല്ലാവരും ഒരു മേശക്ക് ചുറ്റും ഇരുന്നു തമാശകള്‍ പങ്കുവെക്കുകയായിരുന്നു. ഞാനും ഭക്ഷണം എടുത്ത് അവരുടെ ഒപ്പം ചേര്‍ന്നു.
November 25, 2012
ഡെറാഡൂണ്‍ യാത്ര: ഒന്നാം ഖണ്ഡം - നഗരം
രണ്ടു പ്രൊപ്പെല്ലറുകള്‍ ഉള്ള എയര്‍ ഇന്ത്യയുടെ ചെറു വിമാനം ജോളിഗ്രാന്‍റ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ സമയം വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരുന്നു. രാവിലെ 5 മണിക്ക് തുടങ്ങിയ യാത്രയാണ്: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ദേവഭൂമിയിലേക്ക്. വനത്തിന്റെ നടുക്ക് കുന്നുകള്‍ക്കിടയില്‍ ഒരു വിമാനത്താവളം: അതാണ് ഡെറാഡൂണിലെ ജോളിഗ്രാന്‍റ്. കേവലം ഒരു ചെറിയ കെട്ടിടം മാത്രമുള്ള, ഈ അടുത്തകാലത്ത് പുതുക്കി പണിത ഒരു ചെറിയ എയര്‍പോര്‍ട്ട്. അവിടെ നിന്നും ഡെറാഡൂണിലേക്ക് ഏകദേശം 30 കിലോമീറ്റര്‍ റോഡുമാര്‍ഗ്ഗം സഞ്ചരിക്കണം.ഡെറാഡൂണ്‍ വിമാനത്താവളം എന്നാണു ഔദ്യോഗികമായി അറിയപ്പെടുന്നതെങ്കിലും ഋഷികേഷ് ആണ് വിമാനത്താവളത്തിനു കൂടുതല്‍ അടുത്ത് കിടക്കുന്ന നഗരം. ജോളിഗ്രാന്റില്‍ നിന്നും ഡെറാഡൂണ്‍ വരെയുള്ള 30 കിലോമീറ്റര്‍ പാതയാണ് ആദ്യമായി കേരളത്തെ ഓര്‍മിപ്പിച്ചത്: കുണ്ടും കുഴിയും നിറഞ്ഞ, വൃത്തിയൊട്ടും തന്നെ ഇല്ലാത്ത ചെറു ഗ്രാമങ്ങളിലൂടെ കടന്നു പോകുന്ന വീതി കുറഞ്ഞ ഒരു പാത. വനത്തിനുള്ളില്‍ കൂടി കടന്നു പോകുന്ന ഭാഗങ്ങളില്‍ പാതയുടെ ഇരു വശവുമായി കുരങ്ങന്മാരുടെ സംഘങ്ങള്‍ കറങ്ങി നടക്കുന്നത് കാണാം.വിമാനത്തിനുള്ളില്‍ന്നും നോക്കിയപ്പോള്‍ പച്ച പുതച്ച കൃഷിയിടങ്ങള്‍ പോലെ തോന്നിയ ഭൂപ്രദേശങ്ങള്‍ കുറ്റിച്ചെടികള്‍ മാത്രം വളരുന്ന തരിശുനിലങ്ങളായി രൂപാന്തരപ്പെട്ടു. ചതുരക്കട്ടകള്‍പോലെയുള്ള ഒന്നോ-രണ്ടോ നിലകളുള്ള നിര്‍മ്മിതികള്‍ അവിടെ ഇവിടെയായി ചിതറി കിടക്കുന്നു. 30 കി.മി ദൂരം താണ്ടാന്‍ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന പഴയ അമ്പാസഡര്‍ കാര്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ എടുത്തു. ജോലിസ്ഥലത്തിന്റെ അടുത്ത് തന്നെയുള്ള ഒരു ചെറു ഹോട്ടലില്‍ മുറി എടുത്ത് ഞങ്ങള്‍ ഡെറാഡൂണ്‍ വാസം തുടങ്ങി...
സ്വര്‍ണ്ണ നിറമുള്ള ഭാരമേറിയ കീചെയിനില്‍ തൂങ്ങി കിടക്കുന്ന താക്കോല്‍ റിസപ്ഷന്‍ ഡിസ്കില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന ചൌഹാനെ ഏല്‍പ്പിച്ചു ഇന്ദ്രലോകത്തില്‍ നിന്നും ഇറങ്ങി ഇടത്തോട്ട് തിരിഞ്ഞു ഉത്തരാഖണ്ട സംസ്ഥാനത്തിന്റെ സെക്രട്ടെറിയേട്ടിന് മുന്‍പില്‍കൂടി ഏകദേശം ഒരു കിലോമീറ്റര്‍ നടന്നാല്‍ എത്തിച്ചേരുന്ന ജന്‍ക്ഷനും കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു നടന്നാല്‍ ആണ് എന്റെ താത്കാലിക ജോലി സ്ഥലം. ഒരു രാജപാതയുടെ ഗമ ഒട്ടും തന്നെ ഇല്ലാത്ത ഈ രാജ്‌പുര്‍ റോഡിന്റെ ഇരു വശവും അന്താരാഷ്ട്ര വസ്ത്ര കച്ചവടക്കാരുടെയും, ഫാസ്റ്റ് ഫുഡ് കമ്പനിക്കാരുടെയും കച്ചവടസ്ഥാപനങ്ങള്‍ ആണ്. ഡെറാഡൂണ്‍ ഇത്രമാത്രം 'പുരോഗമിച്ചിട്ട്' ഏകദേശം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ മാത്രമേ (കൃത്യമായി പറഞ്ഞാല്‍
ഉത്തരാഖണ്ട സംസ്ഥാനം രൂപീകൃതമായതിന് ശേഷം) ആയിട്ടുള്ളൂ എന്ന് വിനീത് പറഞ്ഞത് ഓര്‍ത്തു. അതിനു മുമ്പ് യു.പി.യിലെ ഒരു ചെറിയ പട്ടണം മാത്രമായിരുന്നത്രേ ഡെറാഡൂണ്‍ . പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം ആയപ്പോള്‍ വസ്തു കച്ചവടത്തിലൂടെ കോടികള്‍ കൊയ്തവരും, രാഷ്ട്രീയ സ്വാധീനമുള്ള കച്ചവട രാജാക്കന്മാരും, ഇവിടെ തമ്പടിച്ചത്തിന്റെ ഭലമായാണ് ഡെറാഡൂണിനു ഇങ്ങനെ ഒരു മാറ്റം സംഭാവിച്ചത്രേ. ലക്ഷങ്ങള്‍ ഫീ വാങ്ങുന്ന ബോര്‍ഡിംഗ് സ്കൂലുകളിലം കോളേജുകളിലും ഉത്തരേന്ത്യയിലെ വരേണ്യ വിഭാഗത്തിന്റെ പുതു തലമുറ വിദ്യാഭ്യാസം നേടാന്‍ വന്‍തോതില്‍ എത്തി ചേരുന്നതും ഇപ്രകാരം ഒരു മാറ്റത്തിന് കാരണം ആയിട്ടുണ്ടാകും. പുറമേ കാണുന്ന ഈ 'പുരോഗതി'യില്‍ കണ്ണ് മഞ്ഞളിച്ചില്ലെങ്കില്‍ റോഡില്‍ ചായയും, ചോളവും, ആപ്പിളും ഒക്കെ വിറ്റ് നിത്യവൃത്തി കഴിക്കുന്ന, അന്നും ഇന്നും ദാരിദ്ര്യത്തില്‍ മാത്രം കഴിയുന്ന തദ്ദേശവാസികളെ നമുക്ക് കാണാം; വിദ്യാഭ്യാസത്തിനു പേര് കേട്ട ഡെറാഡൂണില്‍ അന്നത്തെ അന്നത്തിനു വേണ്ടി അധ്വാനിക്കുന്ന അനവധി ബാല്യങ്ങളെ കാണാം; ഭാരതത്തെ കാണാം.
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും ഏറെ പുരോഗതി പ്രാപിച്ച പട്ടണം ആണ് ഡെറാഡൂണ്‍ എങ്കിലും അലക്ഷ്യമായി വണ്ടി ഓടിക്കുന്ന കാര്യത്തില്‍ പട്ടണ നിവാസികള്‍ കേരളത്തിലെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷക്കാരെയും കടത്തി വെട്ടും. വണ്‍ വേ തെറ്റിച്ച് റോങ്ങ് സൈഡില്‍ കൂടി വണ്ടി ഓടിക്കുന്നത് ജാതി-മത-ലിംഗ-പ്രായ ഭേദമന്യേ ഇവിടത്തുകാരുടെ ഒരു ഇഷ്ട വിനോദമാണ്. വാഹനം ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടുക എന്നത് അഭിമാനപ്രശ്നമായാണ് ഇവര്‍ കണക്കാക്കുന്നത്. ഒതുക്കി ഇടാന്‍ സ്ഥലം ഉണ്ടെങ്കിലും വണ്ടി റോഡില്‍ തന്നെ പാര്‍ക്ക് ചെയ്യണം എന്നതും ഇവര്‍ക്ക് നിര്‍ബന്ധമാണ്. വണ്ടി ഓടിക്കുമ്പോള്‍ SMS അയക്കുന്നവരും, ഫോണില്‍ സംസാരിക്കുന്നതും ഒരു പ്രശ്നമേയല്ല. അതുകൊണ്ട് തന്നെ ഹോട്ടലില്‍ നിന്നും ജോലിസ്ഥലം വരെയുള്ള ഏകദേശം ഒരു കി.മി ദൂരം അപകടം ഒന്നും വരാതെ നടന്നു തീര്‍ക്കുക എന്നത് അല്പം സാഹസികമായ ഒരു ഉദ്യമം ആണെന്ന് ഇവിടെ എത്തി ഒരാഴ്ച കഴിയുമ്പോഴേക്കും ഞങ്ങള്‍ തിരിച്ചറിഞ്ഞു.
കുന്നുകളാലും മലകളാലും ചുറ്റപ്പെട്ട ഒരു നഗരമാണ് ഡെറാഡൂണ്‍ എന്നതുകൊണ്ട് തന്നെ താരതമ്യേനെ കേരളത്തെ അനുസ്മരിക്കുന്ന പ്രകൃതിയും കാലാവസ്ഥയുമാണ് ഇവിടെ. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സംഭാവനയായ കാലാവസ്ഥാവ്യതിയാനങ്ങള്‍ ഇവിടത്തെ പ്രകൃതിയേയും ബാധിച്ചിട്ടുണ്ട് എന്ന് വിമാനത്തില്‍ നിന്നും ദൃശ്യമായ ഉണങ്ങി വരണ്ടു കിടക്കുന്ന നദീതടങ്ങള്‍ സൂചിപ്പിക്കുന്നു. മണ്‍സൂണിന്റെ അന്ത്യ പാദം ആയിട്ടുകൂടി പല നീര്‍ച്ചാലുകളും ഉണങ്ങി വരണ്ടു തന്നെ കിടക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഗംഗാ നദി പുരാണങ്ങളിലെ സരസ്വതി നദിയെ പോലെ ഒരു യുഗത്തിന്റെ ഓര്‍മ്മയായി മാറാനും, ഹരിദ്വാരിലെക്കുള്ള യാത്രയില്‍ കണ്ട ഹരിതാഭമായ വനഭൂമി ഒരു മരുഭൂമിയാകാനും അധികം കാലം എടുക്കില്ല.
May 22, 2012
അഹമ്മദാബാദ് യാത്രയും ഒരു അസ്തമനവും
അങ്ങോട്ട്
ഈ കഴിഞ്ഞു പോയത് വീകെണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഒരു സൂപ്പര്‍ വീകെണ്ട് ആയിരുന്നു. ശനിയാഴ്ച ഐ.എസ്.എ പരീക്ഷ ആയിരുന്നെങ്കില്‍ ഞായറാഴ്ച (ഇന്നലെ) ഐ.ഐ.ബി.എഫ് നടത്തുന്ന ജെ.എ.ബി കോഴ്സിന്റെ ആദ്യ പരീക്ഷ ആയിരുന്നു. ഇന്നലെ തന്നെയാണ് ഞാന്‍ അഹമ്മദാബാദിലേക്ക് പോന്നതും.വിചാരിച്ചതില്‍ കൂടുതല്‍ തിരക്കായിരുന്നു നെടുംബാശ്ശേരിയിലെ ബോര്‍ഡിംഗ് ഏരിയയില്‍. ഒരു ഇരിപ്പടം കിട്ടാന്‍ ഒന്ന് കറങ്ങേണ്ടി വന്നു. ആള്‍കൂട്ടത്തില്‍ അവിടെ ഇവിടെ ആയി കയ്യിലിരിക്കുന്ന ടാബ്ലെറ്റും തലോടി ചിലര്‍ ഇരിക്കുന്നു. നിക്കര്‍ ഇട്ടു നടക്കുന്ന സായിപ്പന്മാര്‍ പതിവുപോലെ കുറച്ചുണ്ട്. വന്നിറങ്ങിയ വിമാനങ്ങള്‍ തൃശ്ശൂര്‍ സ്വരാജ് റൌണ്ടില്‍ പാര്‍ക്കിങ്ങിനു സ്ഥലം കിട്ടാന്‍ കാറുകാര്‍ കിടന്നു കറങ്ങുന്ന പോലെ പുറത്തു കിടന്നു കറങ്ങുന്നു. എന്തായാലും എനിക്ക് പോകേണ്ട വിമാനം കൃത്യ സമയത്ത് തന്നെ പുറപ്പെട്ടു. രാത്രിയാത്ര ആദ്യമായല്ലെന്കിലും രാത്രികാഴ്ച എനിക്കെന്നും പുതുമയായിരുന്നതുകൊണ്ട് വിന്‍ഡോ സീറ്റില്‍ ഒന്ന് അമര്‍ന്നിരുന്ന് ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി പാട്ടില്‍ മയങ്ങി ജനലിന്റെ ചതുരത്തിലൂടെ പുറം കാഴ്ചകള്‍ നോക്കി ഇരുപ്പുറപ്പിച്ചു. ഉയരങ്ങളില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ മിന്നാമിന്നികളെ പോലെ മിന്നുന്ന ഗ്രാമങ്ങളും നഗരങ്ങളും കാണാന്‍ ഒരു പ്രത്യേക രസമാണ്. ലാന്‍ഡ് ചെയ്യാന്‍ താഴ്ന്നു പറക്കുമ്പോള്‍ ബഹുനില മന്ദിരങ്ങള്‍ തീപ്പെട്ടി കൂടുകള്‍ പോലെ നിരത്തി വെച്ചിരിക്കുന്നത് കാണാം. ഉറുമ്പുകളെ പോലെ പോകുന്ന വണ്ടികള്‍ കാണാം. ഹെഡ് ലൈറ്റ് കത്തിച്ചു പോകുന്ന വണ്ടികള്‍ കണ്ടാല്‍ ചിത്രങ്ങളില്‍ കണ്ടിട്ടുള്ള വാല്‍നക്ഷത്രങ്ങള്‍ റിവേഴ്സില്‍ പോകുന്ന പോലെ തോന്നും. കുറച്ചുകൂടി താഴ്ന്നു പറന്നു തുടങ്ങുമ്പോള്‍ നൂറുകൂട്ടം ചിന്തകളുമായി വീടണയാന്‍ ഓടുന്ന മനുഷ്യരെ കാണാം. ഇതൊക്കെ കണ്ടുകൊണ്ടുയരങ്ങളില്‍ ഇരിക്കുമ്പോള്‍ ഒരു നിമിഷ നേരത്തേക്ക് ഞാനും ദൈവം ആയെന്നു തോന്നും. ഉയരങ്ങളില്‍ ഇരുന്നു ഉറുമ്പുകളായ മനുഷ്യരുടെ ഭാവിയും ഭൂതവും വര്‍ത്തമാനവും നിശ്ചയിക്കുന്ന ദൈവം. വേണമെങ്കില്‍ കയ്യിലെ ലെന്‍സ് കൊണ്ട് ഭാസ്മമാക്കം, അല്ലെങ്കില്‍ പോക്കറ്റില്‍ നിന്ന് ജീരക മിഠായി എടുത്തെറിഞ്ഞു തരാം. അതെ, ഞാനും ദൈവം. നിമിഷാര്‍ദ്ധ ദൈവം.
എന്തായാലും കൂടുതല്‍ ചിന്തിച്ചു കാട് കയറി വേറെ ഒരു മാത്തുക്കുട്ടി അച്ചായനാകുന്നതിന് മുമ്പ് വിമാനം അഹമ്മദാബാദിലെത്തുകയും താവളത്തില്‍ ഞങ്ങളെ കാത്തു കിടന്നിരുന്ന ഹോട്ടലുകാര്‍ അയച്ച വണ്ടിയില്‍ കയറി നവരംഗ്പുരയിലെ ഹോട്ടലില്‍ എത്തുകയും പാതി രാത്രി കഴിഞ്ഞതിനാല്‍ ചെക്ക് ഇന്‍ പരിപാടികള്‍ കഴിഞ്ഞു റൂമില്‍ എത്തിയ ഉടനെ തന്നെ കേറി കിടന്നുറങ്ങുകയും ചെയ്തു.
ചെന്നൈ എത്താറായപ്പോഴാണ് കണ്ണു തുറന്നത്. അഹമ്മദാബാദില്‍ നിന്നും പറന്നു പോന്തിയപ്പോള്‍ ഇയര്‍ ഫോണ്‍ തിരുകി പാട്ട് വെച്ചത് ഓര്‍മയുണ്ട്. സുഖമായി ഉറങ്ങി. "നിങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന (ഇലക്ട്രോണിക്) ഉപകരണങ്ങള്‍ ഓഫ് ചെയ്യുക" എന്ന എയര്‍ ഹോസ്റ്റെസിന്റെ അന്നൌണ്‍സ്മെന്ട് (ഈ ഡയലോഗ് വേറെ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് എനിക്കും തോന്നി; ഇംഗ്ലീഷില്‍ പറഞ്ഞാല്‍ 'ഡേജാ വൂ') ആണ് ഉറക്കത്തില്‍ നിന്നെഴുന്നെല്‍പ്പിച്ചത്. അര മണിക്കൂറിനുള്ളില്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യും എന്നും, കാര്‍മേഘങ്ങള്‍ ഉള്ളതിനാല്‍ 'ടര്‍ബ്യുലന്‍സ്' ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടെന്നും ഉള്ള പൈലറ്റിന്റെ അന്നൌണ്‍സ്മെന്ട് പുറകെ വന്നു. ചെന്നൈ അടുത്തുതുടങ്ങിയപ്പോള്‍ പൈലറ്റ് പറഞ്ഞ കാര്‍മേഘങ്ങള്‍ വിമാനത്തിന് മുകളിലായി കണ്ടുതുടങ്ങി. സന്ധ്യാസമയം ആയിരുന്നതിനാല്‍ കാര്‍മേഘങ്ങള്‍ അസ്തമന സൂര്യന്റെ പ്രകാശത്തില്‍ അഗ്നിയില്‍ ജ്വലിക്കുന്നപോലെ കാണപ്പെട്ടു. ഇളം നീലയും ചുവപ്പും മഞ്ഞയും ചക്രവാളത്തിന് ഒരു പിക്കാസോ ചിത്രത്തിന്റെ ഭംഗി നല്‍കി. എന്നെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയ എയര്‍ ഹോസ്റ്റെസ്സിനെ മനസ്സാ നന്ദി പറഞ്ഞതുകൊണ്ട് ഞാന്‍ ക്യാമറ പുറത്തേക്ക് തിരിച്ചുംകൊണ്ട് ആ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. എന്നാല്‍ പ്രകൃതി ഒരുക്കിയ ആ ദൃശ്യവിരുന്നിലെ നിറങ്ങള്‍ ഒപ്പിയെടുക്കാന്‍ എന്റെ മൊബൈല്‍ ക്യാമറയുടെ പരിമിതികള്‍ എന്നെ അനുവദിച്ചില്ല. പൊടി അടിഞ്ഞുകൂടിയ ജനല്‍ ചില്ലുകളും എന്റെ ഉദ്യമത്തിന് തടസ്സം നിന്നു. പതിയെ പതിയെ വിമാനത്തെ പൊതിഞ്ഞ മേഘങ്ങള്‍ ആ ദൃശ്യങ്ങള്‍ എന്നില്‍ നിന്നു മറച്ചു. പിന്നെ കുറച്ചു നേരത്തേക്ക് ഒന്നും കാണാന്‍ സാധിച്ചില്ല.
മേഘത്തില്‍ നിന്നു പുറത്തുകടന്നപ്പോഴേക്കും കുറച്ചകലെ ആയി ബംഗാള്‍ ഉള്‍ക്കടലും പുറങ്കടലില്‍ നന്കൂരമിട്ടു കിടക്കുന്ന വമ്പന്‍ ചരക്കു കപ്പലുകളും കണ്ടുതുടങ്ങി. വിമാനം ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ ആയിരുന്നു പറക്കുന്നുണ്ടായിരുന്നത്. കപ്പലുകള്‍ കുറച്ചുകൂടി വ്യക്തമായി കാണാം. അസ്തമന സൂര്യന്‍ ഒരു തീഗോളം കണക്കെ ചക്രവാളത്തില്‍ തിളങ്ങി നിന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് വേണ്ടി പതിയെ താഴ്ന്നു തുടങ്ങി. ബംഗാള്‍ ഉള്‍ക്കടലിന്റെ നീലിമ പിന്നിലാക്കി ചെന്നൈ എന്ന മഹാനഗരത്തിലേക്ക് കടന്നു. പണി പുരോഗമിക്കുന്ന പുതിയ മെട്രോ ലൈനും, വാഹന തിരക്കേറിയ രാജപാതകളും, ബഹുനില മന്ദിരങ്ങളും, പച്ച പുതപ്പ് പോലെ മരത്തലപ്പുകളും നിറഞ്ഞ ചെന്നൈ നഗരം. അഹമ്മാദാബാദിന്റെ ആകാശകാഴ്ചയില്‍ ഹരിതവര്‍ണ്ണം ഇല്ലായിരുന്നു എന്ന് അപ്പോഴാണെനിക്ക് ഓര്‍മ്മ വന്നത്. ആറുമണിക്ക് ഞങ്ങളുടെ വിമാനം ചെന്നൈ തൊട്ടു.
ഞങ്ങള്‍ വീണ്ടും മേഘങ്ങളുടെ ഇടയിലേക്ക് എത്തിയപ്പോഴേക്കും നിര്‍ദിഷ്ട സമയത്തേക്കാള്‍ അര മണിക്കൂര്‍ പിന്നിലായിരുന്നു. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിരുന്നു. പുറത്തെ കാഴ്ചകള്‍ ഇരുട്ടില്‍ മറഞ്ഞിരുന്നു. മിന്നാമിന്നികളെ പ്രതീക്ഷിച്ചുകൊണ്ട് ചെവിയില്‍ മുഴങ്ങിയിരുന്ന ബീറ്റില്‍സ് സംഗീതവും ശ്രവിച്ച് ഞാന്‍ പുറത്തേക്കു തന്നെ നോക്കിയിരുന്നു. പുറത്തെ ഇരുട്ടിന് അകത്തെ കൃതിമ വെളിച്ചത്തേക്കാള്‍ ഭംഗി ഉണ്ടായിരുന്നു.
നെടുമ്പാശ്ശേരിയില്‍ പതിവിലും വിപരീതമായി എയര്‍ ട്രാഫിക് കൂടുതലായതുകൊണ്ട് ലാന്‍ഡിംഗ് അനുമതി കിട്ടാന്‍ അരമണിക്കൂര്‍ ആകാശത്ത് കിടന്നുകറങ്ങി. താഴെ മിന്നാമിന്നി ഗ്രാമങ്ങള്‍ ഇരുട്ടില്‍ തിളങ്ങി നിന്നു: മേഘങ്ങള്‍ ഒഴിഞ്ഞ രാത്രിയിലെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം പോലെ. വിദൂരതയില്‍ ഒരു പള്ളിയും, പള്ളിയുടെ ഏറ്റവും മുകളിലായി ചുവന്ന നിയോണ്‍ വെളിച്ചത്തില്‍ തിളങ്ങുന്ന കുരിശും ഇടക്കെപ്പോഴോ കണ്ടു. ഞങ്ങളുടെ വിമാനത്തിന് മുകളിലായി ലാന്‍ഡിംഗ് അനുമതി കാത്ത് വേറെ ഒരു വിമാനവും വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. എട്ടുമണിക്ക് ഞങ്ങളുടെ വിമാനം ലാന്‍ഡ് ചെയ്തു. താവളത്തില്‍ നിന്നൊരു ടാക്സി വിളിച്ച് വീട്ടിലെത്തിയപ്പോഴേക്കും സമയം ഒന്‍പതു കഴിഞ്ഞു.. പിന്നെ അമ്മ ഉണ്ടാക്കിയ ദോശ മാങ്ങാക്കറിയും കൂട്ടി ആറേഴണ്ണം അകത്താക്കി. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ്, ഇതാണ് ഇതാണ് എന്ന് ആരോ എന്റെ മനസ്സില്‍ മന്ത്രിച്ചില്ലേ എന്ന് എനിക്കപ്പോള്‍ തോന്നാതിരുന്നില്ല.
a
August 10, 2009
മുംബൈ ഡയറി: 'ക്വീനിന്റെ നെക്ക്‌ലേസില്' ഒരു സായാഹ്നം
മുംബൈ മറൈന്‍ ഡ്രൈവിന്റെ മറ്റൊരു പേരാണ് 'ക്വീന്‍സ് നെക്ക്ലേസ്'. രാത്രിയില്‍, വഴിവിളക്കുകള്‍ കത്തി നില്ക്കുമ്പോള്‍ മറൈന്‍ ഡ്രൈവ് ഒരു മുത്തുമാലയെ പോലെ സുന്ദരമാകുന്നു. അതില്‍ നിന്നാണ് ഇങനെ ഒരു പേരു വന്നത്. കഴിഞ്ഞ ശനിയാഴച വൈകുന്നേരം മറൈന്‍ ഡ്രൈവിലൂടെ (മുംബൈ) കടല്‍ക്കാറ്റാസ്വദിച്ച് അലക്ഷ്യമായി കുറേനേരം നടന്നു.. അതിനിടക്ക് പകര്‍ത്തിയ ഒരു ദൃശ്യം..
ഉടന്‍ വരുന്നു: ഏലഫെന്റാ യാത്രക്കുറിപ്പുകള്‍!
August 08, 2009
മുംബൈ ഡയറി: ദലാള്‍ സ്ട്രീറ്റ്
കഴിഞ്ഞ 2 ദിവസമായി ബാങ്ക് ജീവനക്കാര്‍ നല്ല ഊക്കന്‍ സമരമായിരുന്നല്ലൊ. എന്നാല്‍ എന്നെ പോലെ പ്രൊബേഷനിലുള്ളവര്‍ക്ക് ഈ സമരം ബാധകമായിരുന്നില്ല. അതുകൊണ്ട് എല്ലാ ദിവസത്തേയും പോലെ ഞാന്‍ 2 ദിവസവും ഓഫീസില്‍ പോയിരുന്നു. എന്നെ പോലെ വേറെ 3 പ്രോബേഷന്‍കാര്‍ മാത്രമായിരുന്നു ആകെ അവിടെ കൂട്ട്. വലിയ തിരക്കൊന്നുമില്ലാത്തതുകൊണ്ട് മിനിഞ്ഞാന്ന് കുറച്ചു നേരത്തെ ഇറങ്ങാന്‍ സാധിച്ചു. നേരത്തെ ഹോട്ടലില്‍ കയറി ചെന്നാല്‍ റിസപ്ഷനിലിരിക്കുന്ന ബഹന്‍ തെറ്റിദ്ധരിച്ചാലോ എന്ന് ഞാന്‍ ധരിച്ചതുകൊണ്ട് കുറച്ചു നേരം നടക്കാം എന്നു വിചാരിച്ചു.
അന്നു ഞാന്‍ നടക്കാന്‍ തിരുമാനിച്ചതിനു മുന്‍പില്‍ വേറെ ഒരു കാരണവും ഉണ്ടായിരുന്നു. റോടി, കപ്ഡാ, മകാന്‍ എന്നീ 3 അവശ്യ വസ്തുവഹകള്‍ക്ക് ശേഷം നാലാമതായി വരുന്ന മൊബൈല്‍ ഫോണ്‍ റീ-ചാര്‍ജ് ചെയ്യണമായിരുന്നു. കയ്യിലുള്ളത് റിലയന്‍സ് ഫോണ്‍ ആയതുകൊണ്ട് റീചാര്‍ജ് ചെയ്യാന്‍ റിലയന്‍സ് വെബ് വേള്‍ഡ് അന്വേഷിച്ച് നടക്കുകയല്ലാതെ വേറെ വഴിയും എന്റെ മുന്‍പില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ പതിവുപോലെ നരിമാന്‍ പോയിന്റില്‍ നിന്നും ഒന്നാം നമ്പര്‍ ബസിന്റെ രണ്ടാം നിലയില്‍ കയറി ഞാന്‍ CSTയുടെ അടുത്ത് വന്നിറങ്ങി ഫൌണ്ടന്‍ എന്ന സ്ഥലത്ത് ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന റിലയന്‍സ് വെബ് വേള്‍ഡ് അന്വേഷിച്ച് നടത്തം തുടങ്ങി...
അങ്ങനെ നടന്ന് നടന്ന്,ഹോര്‍ണിമാന്‍ സര്‍ക്കിളും പിന്നിട്ട്, കുറെ ചെന്നപ്പോള്‍ കുറച്ചകലെ ഒരു കെട്ടിടം കണ്ടു. നല്ല കണ്ടു പരിചയം. എനിക്കാണെങ്കില്‍ ബോംബെയിലെ 2 കെട്ടിടങ്ങളെ കണ്ടു പരിചയമുള്ളു. അതില്‍ ഒന്ന് CST ആണ്. രണ്ടാമത്തേത് ഇപ്പോള്‍ എന്റെ മുന്നില്‍ നിവര്‍ന്നു നില്‍ക്കുന്ന ബോംബെ സ്റ്റോക്ക് എക്സ്ചേന്‍ജ്. പരിപാവനമായ BSEയെ ഒരു തവണ പ്രദിക്ഷണം വെക്കാന്‍ തിരുമാനിച്ചു. കൂട്ടത്തില്‍ ഒന്നു രണ്ടു പടവുമെടുക്കാമല്ലൊ!! പടങ്ങള്‍ ദാ കിടക്കുന്നു
.
അന്നു ഞാന്‍ നടക്കാന്‍ തിരുമാനിച്ചതിനു മുന്‍പില്‍ വേറെ ഒരു കാരണവും ഉണ്ടായിരുന്നു. റോടി, കപ്ഡാ, മകാന്‍ എന്നീ 3 അവശ്യ വസ്തുവഹകള്‍ക്ക് ശേഷം നാലാമതായി വരുന്ന മൊബൈല്‍ ഫോണ്‍ റീ-ചാര്‍ജ് ചെയ്യണമായിരുന്നു. കയ്യിലുള്ളത് റിലയന്‍സ് ഫോണ്‍ ആയതുകൊണ്ട് റീചാര്‍ജ് ചെയ്യാന്‍ റിലയന്‍സ് വെബ് വേള്‍ഡ് അന്വേഷിച്ച് നടക്കുകയല്ലാതെ വേറെ വഴിയും എന്റെ മുന്‍പില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ പതിവുപോലെ നരിമാന്‍ പോയിന്റില്‍ നിന്നും ഒന്നാം നമ്പര്‍ ബസിന്റെ രണ്ടാം നിലയില്‍ കയറി ഞാന്‍ CSTയുടെ അടുത്ത് വന്നിറങ്ങി ഫൌണ്ടന്‍ എന്ന സ്ഥലത്ത് ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന റിലയന്‍സ് വെബ് വേള്‍ഡ് അന്വേഷിച്ച് നടത്തം തുടങ്ങി...
അങ്ങനെ നടന്ന് നടന്ന്,ഹോര്‍ണിമാന്‍ സര്‍ക്കിളും പിന്നിട്ട്, കുറെ ചെന്നപ്പോള്‍ കുറച്ചകലെ ഒരു കെട്ടിടം കണ്ടു. നല്ല കണ്ടു പരിചയം. എനിക്കാണെങ്കില്‍ ബോംബെയിലെ 2 കെട്ടിടങ്ങളെ കണ്ടു പരിചയമുള്ളു. അതില്‍ ഒന്ന് CST ആണ്. രണ്ടാമത്തേത് ഇപ്പോള്‍ എന്റെ മുന്നില്‍ നിവര്‍ന്നു നില്‍ക്കുന്ന ബോംബെ സ്റ്റോക്ക് എക്സ്ചേന്‍ജ്. പരിപാവനമായ BSEയെ ഒരു തവണ പ്രദിക്ഷണം വെക്കാന്‍ തിരുമാനിച്ചു. കൂട്ടത്തില്‍ ഒന്നു രണ്ടു പടവുമെടുക്കാമല്ലൊ!! പടങ്ങള്‍ ദാ കിടക്കുന്നു
.
അങ്ങനെ അതിനെ വലം വെക്കുന്നിടയില്‍ ചരിത്ര പ്രസിദ്ധമായ 'ദലാള്‍ സ്ട്രീറ്റും' കണ്ടു.
BSE കെട്ടിടത്തിന്റെ പോര്‍ട്ടിക്കൊയില്‍, അഴികള്‍ക്കുപിന്നിലായി ഒരു കാളക്കൂറ്റന്റെ പ്രതിമ ഉണ്ട്. അതിന്റെ ഒരു പടം എടുക്കാന്‍ ശ്രമിക്കുന്നതിനയില്‍ ഒരു പോലീസുകരന്‍ വന്ന് ഫോട്ടൊ എടുക്കാന്‍ പാടില്ല എന്ന് പറഞ്ഞെന്നെ അവിടെ നിന്നുമോടിച്ചു. അതുകൊണ്ട് കാളക്കൂറ്റന്റെ പടം എടുക്കാന്‍ പറ്റിയില്ല. അതിനു ഭാഗ്യമില്ലാതെ പോയി എന്നാലോചിച്ചു സമാധാനിക്കാം!!
തിരിച്ചു ഹോട്ടലിലേക്ക് നടക്കുന്നതിനിടയിലാണ് ഏഷ്യാറ്റിക് സൊസൈറ്റിയുടെ കെട്ടിടം കണ്ടത്. 1830ല്‍ പണി കഴിപ്പിച്ച ഒരു കെട്ടിടം!! എന്നാല്‍ കണ്ടാല്‍ അത്രയും പ്രായം തൊന്നുകയേ ഇല്ല! അവിടെ ഇപ്പോള്‍ ലൈബ്രറിയും, ടൗണ്‍ ഹാളും ഒക്കെ പ്രവത്തിക്കുന്നുണ്ട്. കണ്ട സ്ഥിതിക്ക് അതിനേയും വെറുതെ വിട്ടില്ല. ഒരു പടം അതിന്റേം കാച്ചി: (ഇതു ശരിക്കും 3 പടങ്ങളാണ്. ഓട്ടോസ്റ്റിച്ച് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പിന്നെ ഒറ്റ പടമാക്കിയതാണ്)
തിരിച്ചു ഹോട്ടലിലേക്ക് നടക്കുന്നതിനിടയിലാണ് ഏഷ്യാറ്റിക് സൊസൈറ്റിയുടെ കെട്ടിടം കണ്ടത്. 1830ല്‍ പണി കഴിപ്പിച്ച ഒരു കെട്ടിടം!! എന്നാല്‍ കണ്ടാല്‍ അത്രയും പ്രായം തൊന്നുകയേ ഇല്ല! അവിടെ ഇപ്പോള്‍ ലൈബ്രറിയും, ടൗണ്‍ ഹാളും ഒക്കെ പ്രവത്തിക്കുന്നുണ്ട്. കണ്ട സ്ഥിതിക്ക് അതിനേയും വെറുതെ വിട്ടില്ല. ഒരു പടം അതിന്റേം കാച്ചി: (ഇതു ശരിക്കും 3 പടങ്ങളാണ്. ഓട്ടോസ്റ്റിച്ച് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പിന്നെ ഒറ്റ പടമാക്കിയതാണ്)
August 04, 2009
മുംബൈ ഡയറി: ഛത്രപതി ശിവാജി ടെര്‍മിനസ്

ഛത്രപതി ശിവാജി ടെര്‍മിനസ് - CST
ഞാന്‍ മുംബായില്‍ എത്തിയിട്ട് ഏകദേശം ഒരാഴ്ചയാവാറായെങ്കിലും, താമസിക്കുന്നത് ഛത്രപതി ശിവാജി ടെര്‍മിനസിനടുത്തുതന്നെയുള്ള ഒരു ഹോട്ടലിലാണെങ്കിലും ഇതുവരെ CST കാണ്ടിരുന്നില്ല. അവസാനം ഇന്നലെയാണ് എനിക്കതിനവസരം കിട്ടിയത്.
ഇന്നലെ ഞാന്‍ (പതിവുതെറ്റിച്ച്)ബസിലാണ് നരിമാന്‍ പോയിന്റില്‍ നിന്നും ഹോട്ടലിലേക്ക് പോന്നത്. ബസ് CSTയുടെ മുമ്പിലാണ് നിര്‍ത്തിയത്. ബസ്സ് ഇറങ്ങിയ എന്റെ മുമ്പില്‍ ഛത്രപതി ശിവാജി ടെര്‍മിനസ് അങ്ങനെ നീണ്ടു നിവര്‍ന്ന് കിടന്നു. അതുവരെ വന്ന സ്ഥിതിക്ക് ആ ദൃശ്യം ഒന്നു ക്യാമറില്‍ പകര്‍ത്താം എന്നും തിരുമാനിച്ചു. കയ്യില്‍ ഉണ്ടായിരുന്ന മൊബെയിലിന്റെ 1.3 മെഗാപിക്സലില്‍ 4 പടങ്ങളായി CST പതിപ്പിച്ചു, പിന്നെ കമ്പ്യൂട്ടറിലിട്ട് മുകളില്‍ കാണുന്ന പോലെ ഒറ്റ പടമാക്കി!!
ഇന്നലെ ഞാന്‍ (പതിവുതെറ്റിച്ച്)ബസിലാണ് നരിമാന്‍ പോയിന്റില്‍ നിന്നും ഹോട്ടലിലേക്ക് പോന്നത്. ബസ് CSTയുടെ മുമ്പിലാണ് നിര്‍ത്തിയത്. ബസ്സ് ഇറങ്ങിയ എന്റെ മുമ്പില്‍ ഛത്രപതി ശിവാജി ടെര്‍മിനസ് അങ്ങനെ നീണ്ടു നിവര്‍ന്ന് കിടന്നു. അതുവരെ വന്ന സ്ഥിതിക്ക് ആ ദൃശ്യം ഒന്നു ക്യാമറില്‍ പകര്‍ത്താം എന്നും തിരുമാനിച്ചു. കയ്യില്‍ ഉണ്ടായിരുന്ന മൊബെയിലിന്റെ 1.3 മെഗാപിക്സലില്‍ 4 പടങ്ങളായി CST പതിപ്പിച്ചു, പിന്നെ കമ്പ്യൂട്ടറിലിട്ട് മുകളില്‍ കാണുന്ന പോലെ ഒറ്റ പടമാക്കി!!
July 28, 2009
ട്രെയിന്‍ നം 1028ല്‍ നിന്നും, സ്വ:ലേ
ഞാന്‍ യാത്രയിലാണ്...ചെന്നൈയില്‍ നിന്ന് മുംബായിലേക്ക്
തരിശു നിലങ്ങളും, കുറ്റിക്കാടുകളും,
ആകാശത്തിനു താങ്ങായി നില്‍ക്കുന്ന പുകക്കുഴലുകളും,
കലക്ക വെള്ളം കുത്തിയൊലിച്ചൊഴുകുന്ന കൃഷ്ണാ നദിയും,
ഒറ്റപ്പെട്ട റെയില്‍വെ സ്റ്റേഷനുകളും,
വല്ലപ്പോഴും കാണുന്ന പച്ചപ്പും, അതു പൊന്നാക്കാന്‍ വിയര്‍ക്കുന്ന കര്‍ഷകരും,
ട്രെയിനിനൊപ്പം ഓടുന്ന യൂണിഫോം പിള്ളേരും,
അപൂര്‍വമായി പെയ്യുന്ന മഴയും,
കണ്ട്,
5 രൂപ കൊടുത്താല്‍ അളന്നു കിട്ടുന്ന ഒരു ഗ്ലാസ് കാപ്പിയും കുടിച്ച്,
ഒരു യാത്ര..
ട്രെയിന്‍ നം 1028ല്‍ നിന്നും, സ്വ:ലേ
യാത്ര എന്നു പറഞ്ഞാല്‍ ഇപ്പോഴും തുടരുന്ന യാത്ര, ഇതു പോസ്റ്റുന്ന സമയത്ത് ട്രെയിന്‍ ഗുല്‍ബര്‍ഗ സ്റ്റേഷന്‍ വിട്ടിട്ടേ ഉള്ളൂ.. ഇനിയും ഏകദേശം 11 മണിക്കൂര്‍ കൂടി എടുക്കും മുംബായിലേക്ക്.
ജോലിയില്‍ ഇപ്പോഴും പ്രോബേഷന്‍ ആയതുകൊണ്ട് ഇതുവരെ ചിറക് മുളച്ചിട്ടില്ല, തല്‍ക്കാലം പാളത്തിലൂടെ ഓടാനുള്ള ലൈസന്‍സേ ആയിട്ടുള്ളൂ.. അതുകോണ്ടാണ് ഇങ്ങനെ ഒരു ട്രെയിന്‍ യാത്ര
തരിശു നിലങ്ങളും, കുറ്റിക്കാടുകളും,
ആകാശത്തിനു താങ്ങായി നില്‍ക്കുന്ന പുകക്കുഴലുകളും,
കലക്ക വെള്ളം കുത്തിയൊലിച്ചൊഴുകുന്ന കൃഷ്ണാ നദിയും,
ഒറ്റപ്പെട്ട റെയില്‍വെ സ്റ്റേഷനുകളും,
വല്ലപ്പോഴും കാണുന്ന പച്ചപ്പും, അതു പൊന്നാക്കാന്‍ വിയര്‍ക്കുന്ന കര്‍ഷകരും,
ട്രെയിനിനൊപ്പം ഓടുന്ന യൂണിഫോം പിള്ളേരും,
അപൂര്‍വമായി പെയ്യുന്ന മഴയും,
കണ്ട്,
5 രൂപ കൊടുത്താല്‍ അളന്നു കിട്ടുന്ന ഒരു ഗ്ലാസ് കാപ്പിയും കുടിച്ച്,
ഒരു യാത്ര..
സമയം പോയതറിഞ്ഞില്ല, ട്രെയില്‍ മഹാരാഷ്ട്രയിലേക്കു കടന്നെന്നു തോന്നുന്നു.ട്രെയിനിനു ദുധനി സ്റ്റേഷനോട് വിടപറയാന്‍ സമയമായി, എനിക്കു നിങ്ങളോടും..
ട്രെയിന്‍ നം 1028ല്‍ നിന്നും, സ്വ:ലേ
June 07, 2009
അറുപ്പുക്കോട്ടയാത്രാ വിവരണം (ലളിതം)
കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ കരടി മാളികയില്‍ ആയിരുന്നു വാസം. കരടി മാളിക എന്നാല്‍ മദുരയില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ അകലെ ഏതോ ദിശയില്‍ സ്ഥിതിചെയ്യുന്ന 'അറുപ്പുക്കോട്ട' എന്ന കൊച്ചു ഗ്രാമ-പട്ടണത്തിലെ കൊള്ളാവുന്ന ഏക ലോഡ്‌ജ് ആണ്. സദാസമയവും വീശിയടിക്കുന്ന പൊടിക്കാറ്റും, പൊള്ളുന്ന ചൂടും അറുപ്പ്ക്കോട്ടക്ക് ഒരു ശാലീന സൌന്ദര്യം ചാര്‍ത്തിക്കൊടുക്കുന്നു. സുലഭമായി ലഭിക്കുന്ന ഉപ്പ് വെള്ളവും ഗ്രാമീണരുടെ ജീവിതം സമ്പന്നമാക്കുന്നു.
അങനെ പ്രശാന്ത സുന്തരമായ ആ കോട്ടയില്‍ ഒരാഴ്ച താമസിച്ച് തൃശ്ശൂരിലേക്ക് മടങിയപ്പോള്‍ എന്തൊരാശ്വാസം!!ഇവിടെ വീട്ടില്‍, പൂമുഖത്തെ ചാരുകസേരയിലിരുന്ന്, ചൂടന്‍ കട്ടന്‍ കാപ്പിയും കുടിച്ച്, മഴ കണ്ടിരിക്കുന്നതിലുള്ള സുഖം...... ഒന്നു വേറെ തന്നെ...
അങനെ പ്രശാന്ത സുന്തരമായ ആ കോട്ടയില്‍ ഒരാഴ്ച താമസിച്ച് തൃശ്ശൂരിലേക്ക് മടങിയപ്പോള്‍ എന്തൊരാശ്വാസം!!ഇവിടെ വീട്ടില്‍, പൂമുഖത്തെ ചാരുകസേരയിലിരുന്ന്, ചൂടന്‍ കട്ടന്‍ കാപ്പിയും കുടിച്ച്, മഴ കണ്ടിരിക്കുന്നതിലുള്ള സുഖം...... ഒന്നു വേറെ തന്നെ...
Subscribe to:
Posts (Atom)








