ഞാനും ബ്ലോഗും

ഞാൻ
ഒരു ചാർട്ടേഡ് അക്കൌണ്ടന്റ് ആണ്‌. തൃശ്ശൂരാണ്‌ ജന്മ ദേശം. 2006ലാണ്‌ ഞാൻ സ്വന്തം ലേഖകൻ എന്ന പേരിൽ ഈ ബ്ലോഗ് തുടങ്ങുന്നത്. എന്നാൽ തുടങ്ങി അധികം കഴിയുന്നതിനു മുമ്പ് തന്നെ താത്കാലികമായി എനിക്കു ബ്ലോഗിംഗ് നിർത്തേണ്ടി വന്നു. പിന്നീട് 2008 ഏപ്രിൽ മാസമാണ്‌ ഞാൻ വീണ്ടും സ്വ:ലേ പൊടിതട്ടി എടുക്കുന്നത്. അന്നുമുതൽ ഇവിടെ സജീവമായി ഉണ്ട്.

സ്വ:ലേ
ഞാന്‍ ഒരു കഥാകാരനൊ, കവിയോ, തത്വചിന്തകനൊ അല്ല. പിന്നെ എന്റെ അഭിപ്രായങ്ങളും ഓര്‍മ്മകളും എനിക്കു തോന്നുന്ന പോലെ എഴുതുന്നു. ഒഴിവുസമയങ്ങളില്‍ കോറിയിടുന്ന, ചലിക്കുന്നതും, ചലിക്കാത്തതുമായ വരകള്‍ പോസ്റ്റുന്നു. അങ്ങനെ ഞാനും ബ്ലോഗുന്നു. വലിയ അവകാശവാദങ്ങളൊന്നും ഞാൻ ഉന്നയിക്കുന്നില്ല. എങ്കിലും മലയാള ബൂലോകത്ത് ഏറ്റവും വൈവിധ്യം നിറഞ്ഞ (കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ കാര്യത്തിൽ) ഒരു ബ്ലോഗാണ്‌ സ്വ:ലേ എന്നാണെന്റെ വിശ്വാസം.