ഒരു ഓഫ് ലൈൻ, ഫ്രീ അപ്പ് ആണ് യജ (yaja - yet another journaling app). മറ്റീരിയൽ തീം ഫോളോ ചെയ്യുന്ന ഒരു ലൈറ്റ് വെയിറ്റ് ആപ്പ്. ജേർണലിങിന്റെ അസുഖമുള്ള എല്ലാവരും തീർച്ചയായും
ഇൻസ്റ്റാൾ ചെയ്തു നോക്കുക!
Showing posts with label സാങ്കേതികം. Show all posts
Showing posts with label സാങ്കേതികം. Show all posts
May 24, 2026
ഒരു ജേർണൽ അപ്പ്, സ്വലേ വഹ!
September 16, 2018
ഡിജിറ്റല്‍ മേഘ ലോകം
ഡിജിറ്റല്‍ ലോകം മേഘാവൃതമായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. പണ്ട് സ്കൂളില്‍ നാം കമ്പ്യൂട്ടര്‍ പഠിച്ചു തുടങ്ങിയപ്പോള്‍ കേട്ടിരുന്ന സോഫ്റ്റ്‌വെയറും, ഹാര്‍ഡ്വെയറും എല്ലാം 'ക്ലൌഡ്' ആയി മാറി കൊണ്ടിരിക്കുകയാണ്. ചെറുകിട വ്യവസായങ്ങള്‍ തൊട്ടു വമ്പന്‍ അന്താരാഷ്‌ട്ര കമ്പനികള്‍ വരെ ക്ലൌഡ് സാങ്കേതത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. ഒരു സ്ഥാപനത്തിന്‍റെ ഏറ്റവും മൂല്യമുള്ള ആസ്തി അതിന്‍റെ കയ്യിലുള്ള 'ഡാറ്റ' ആയി മാറിയിരിക്കുന്ന കാലത്ത് സുരക്ഷയെ മുന്‍ നിര്‍ത്തിയും സ്ഥാപനങ്ങള്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം എടുത്താല്‍ (വിശിഷ്യാ ജിയോ വന്നതിനു ശേഷം) ഇന്ത്യയിലും വലിയ തോതില്‍ ക്ലൌഡ് സങ്കേതങ്ങള്‍ സ്വീകാര്യത നേടിയിട്ടുണ്ട്. നമ്മുടെ മാറി വരുന്ന ശീലങ്ങളിലെക്ക് നമുക്കൊന്ന് കണ്ണോടിക്കാം. ഒരു സ്ഥാപനത്തിനു ആവശ്യമായ ഐ.ടി. ആസ്തികള്‍ (സെര്‍വര്‍, കമ്പ്യൂട്ടര്‍, സോഫ്റ്റ്‌വെയര്‍ മുതലായവ) ആ സ്ഥാപനം തന്നെ വാങ്ങി, പരിരക്ഷിച്ചു കൊണ്ടുവരുന്ന ഒരു രീതിയാണ് ഈ അടുത്ത കാലം വരെ സ്വീകരിച്ചു വന്നിരുന്നത്. നമ്മുടെ വീട്ടില്‍ ആണെങ്കിലും നമ്മുടെ എല്ലാ വിവരങ്ങളും (പാട്ടുകളും, സിനിമകളും മുതല്‍ വരവ് ചെലവ് കണക്കുകള്‍ വരെ) വീട്ടിലെ ഡസ്ക്ടോപ്പില്‍ സൂക്ഷിച്ചു പോന്നിരുന്നു. വമ്പന്‍ കമ്പനികളെ സംബന്ധിച്ച് ഈ ഒരു രീതിയില്‍ ആസ്തികളില്‍ വന്‍ നിക്ഷേപം തന്നെ നടത്തേണ്ടി വരുന്നു. ഒപ്പം ഇവക്കു വേണ്ട സുരക്ഷ ഒരുക്കുക എന്നതും ചിലവേറിയ കാര്യമാണ്. നമ്മള്‍ എത്ര പേര്‍ നല്ല ഒരു ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ വാങ്ങി കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്? ഇതിനെല്ലാം ഒരു മറുപടി ആയാണു ക്ലൌഡ് സങ്കേതങ്ങള്‍ ഉയര്‍ന്നു വന്നത്.ഐ.ടി സങ്കേതങ്ങളും,സോഫ്റ്റ്‌വെയര്‍ അപ്പ്ളിക്കെഷനുകളും ഒരു നെറ്റ്വര്‍ക്കിലൂടെ ഉപയോഗിക്കുന്ന രീതിക്കാണ് ക്ലൌഡ് എന്ന് പറയുന്നത്. ഇവിടെ ഡാറ്റയും, സോഫ്റ്റ്‌വെയറും ഒരു സെന്‍ട്രല്‍ സെര്‍വറില്‍ (സെര്‍വര്‍ നല്‍കുന്നത് ഒരു പക്ഷെ വേറെ ഒരു സ്ഥാപനം ആയിരിക്കും) ആണ് സൂക്ഷിക്കുന്നത്. നമ്മുടെ മുമ്പില്‍ ഉള്ള കമ്പ്യൂട്ടറില്‍ ഒരു ഡാറ്റയും, അപ്പ്ളിക്കെഷനും സൂക്ഷിക്കുന്നില്ല. ക്ലൌഡ് സങ്കേതങ്ങള്‍ നല്‍കുന്ന കമ്പനികള്‍ (ഉദാ: ഗൂഗിള്‍, ആമസോണ്‍) അവരുടെ സെര്‍വറില്‍ ഒരു ഭാഗം നമുക്ക് അനുവദിക്കുന്നു. നമ്മുടെ ഡാറ്റയും, അപ്പ്ളികെഷനുകളും അവിടെ സൂക്ഷിക്കുന്നു. ലോകത്ത് എവിടെ നിന്നും ഈ സെര്‍വറില്‍ ലോഗ് ഇന്‍ ചെയ്‌താല്‍ നമുക്ക് ഇവയെല്ലാം ആക്സസ് ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ വമ്പന്‍ കമ്പ്യൂട്ടറുകള്‍ വാങ്ങാനുള്ള ചിലവ് നമുക്ക് ഒഴിവാക്കാം. ദിനം ദിന ജീവിതത്തില്‍ ക്ലൌഡ് സങ്കേതങ്ങള്‍ നമുക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
1. ഡാറ്റ സൂക്ഷിപ്പ് : ഒരു വ്യവസായ സ്ഥാപനത്തിലെ ആയാലും, വീട്ടിലെ ഡസ്ക്ടോപ് ആയാലും അതില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ നമുക്ക് വളരെ പ്രാധാന്യം ഉള്ളതാണ്. വര്‍ഷങ്ങള്‍ ആയി നാം ശേഖരിച്ചു വെച്ചിരിക്കുന്ന വിവരങ്ങള്‍ ഇവയില്‍ ഉണ്ടാകും; ബിസിനെസ്സ് വിവരങ്ങള്‍ മുതല്‍ പഴയ ഫോട്ടോകള്‍ വരെ അതില്‍ ഉണ്ടാകും. ഒരു സുപ്രഭാതത്തില്‍ ഇവയെല്ലാം നമുക്ക് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും? കേരളത്തില്‍ ഈ അടുത്ത് ഉണ്ടായ വെള്ളപ്പൊക്കം ഒക്കെ ഈ ഒരു സാധ്യത വരെ സംഭാവ്യമാക്കി മാറ്റിയിരിക്കുന്നു. വിവരങ്ങള്‍ സൂക്ഷിച്ചു വെക്കുന്ന ഹാര്‍ഡ് ഡിസ്കുകള്‍ക്കും ഒരു നിശ്ചിത ജീവിതകാലം മാത്രമാണ് ഉള്ളത്. കൃത്യമായ ഇടവേളകളില്‍ "ബാക്ക് അപ്" എടുത്തു സൂക്ഷിക്കുന്നവരും വളരെ വിരളമാണ്. ബാക്ക് അപ് ഉണ്ടെങ്കില്‍ പോലും അവസാന ബാക്ക് അപ്പിന് ശേഷമുള്ള വിവരങ്ങള്‍ നഷ്ടപ്പെട്ടു പോകും. ഇതിനൊരു മറുപടിയാണ് ഡ്രോപ്പ്ബോക്സ്, ഗൂഗിള്‍ ഡ്രൈവ് മുതലായ ക്ലൌഡ് സര്‍വീസുകള്‍. നമ്മുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ തത്സമയം ഇവരുടെ സെര്‍വറുകളില്‍ സൂക്ഷിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ നമ്മള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ കേടു വന്നു പോയാലും നമ്മുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. കൂടാതെ ലോകത്ത് എവിടെ നിന്നും നമുക്ക് ഈ ഡാറ്റ ആക്സസ് ചെയ്യാന്‍ സാധിക്കും.
2. സോഫ്റ്റ്‌വെയര്‍ : ഒരു റെസ്യുമേ ടൈപ് ചെയ്യാന്‍ മുതല്‍ ഓഫീസ് പ്രേസന്‍റെഷന്‍ ഉണ്ടാക്കാന്‍ വരെ നമ്മള്‍ ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റിന്‍റെ ഓഫീസ് സോഫ്റ്റ്‌വെയര്‍ ആണ്. ഇത് ഒരു സൌജന്യ സോഫ്റ്റ്‌വെയര്‍ അല്ല എന്നതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും ഇവയുടെ ക്രാക്ക് വേര്‍ഷനുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള ക്രാക്ക് സോഫ്റ്റ്‌വെയറുകളില്‍ ഡാറ്റ ചോര്‍ത്താനുള്ള പിന്‍വാതിലുകളും ഹാക്കര്‍മാര്‍ പണിതു വെച്ചിട്ടുണ്ടാകും. ഇവിടെയാണ് ഗൂഗിളിന്‍റെ സൌജന്യ ഓഫീസ് പ്രസകതമാകുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് ക്രോമിലോ, മറ്റു ഏതെങ്കിലും ബ്രൌസരിലോ നമുക്ക് ഈ ഗൂഗിള്‍ ഓഫീസ് ഉപയോഗിക്കാം ഒരു വേര്‍ഡ് പ്രോസസറും, സ്പ്രെഡ്ഷീറ്റും, പ്രസന്റേഷന്‍ സോഫ്റ്റ്‌വെയറും നമുക്ക് ലഭിക്കും. മൈക്രോസോഫ്റ്റ് ഓഫീസില്‍ ലഭ്യമാകുന്ന മിക്കവാറും എല്ലാ സൌകര്യങ്ങളും ഇവയില്‍ ലഭ്യമാണ്. ഗൂഗിള്‍ ഓഫീസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫയലുകള്‍ ഗൂഗിള്‍ ഡ്രൈവിലാണ് സൂക്ഷിച്ചു വെക്കുന്നത്.
3. വിനോദോപാധികള്‍ : വീഡിയോ/മ്യൂസിക് സ്ട്രീമിംഗ് സര്‍വീസുകള്‍ക്ക് കൂടുതല്‍ സ്വീകര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ/മ്യൂസിക്, ഹോട്ട്സ്റ്റാര്‍ മുതലായ സര്‍വീസുകള്‍ ഉപയോഗിക്കാത്തവര്‍ വളരെ വിരളമാകും. കുറഞ്ഞ ചിലവില്‍ ലഭ്യമാകുന്ന ബ്രോഡ്‌ബാന്‍ഡ്/മൊബൈല്‍ സേവനങ്ങള്‍ ഇത്തരം സര്‍വീസുകളുടെ ജനസമ്മിതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നമ്മുടെ പ്രിയഗാനങ്ങളും മറ്റും മൊബൈലില്‍ നിന്ന് മൊബൈലിലേക്ക് മാറ്റേണ്ട ആവശ്യമില്ല! ഇഷ്ട സിനിമകള്‍ വിരല്‍ തുമ്പില്‍ നമുക്ക് ആവശ്യമുള്ളപ്പോള്‍ ലഭ്യം! ഒപ്പം തന്നെ സിനിമ/മ്യൂസിക് പൈറസി കുറക്കുന്നതിനും ഇത് സഹായിക്കുന്നു.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ലൌഡ് സങ്കേതങ്ങളെ കുറിച്ച് ഒരു ചെറു ലേഖനം ദീപികക്കു വേണ്ടി ഞാന്‍ എഴുതിയിടുന്നു. അതിനു ശേഷം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിലും, ഇന്റര്‍നെറ്റ് ഉപയോഗത്തിലും വന്ന വര്‍ദ്ധനവ് ക്ലൌഡ് സങ്കേതങ്ങളെ കൂടുതല്‍ സ്വീകര്യമായിരിക്കുന്നു. ഗൂഗിള്‍ ക്രോം ഓ.എസും മറ്റും വിപ്ലവകരമായ മാറ്റങ്ങളാണ് വിദേശ രാജ്യങ്ങളില്‍ ഉണ്ടാക്കിയത്. കാലത്തിനു അനുസരിച്ച് നമ്മളും മാറേണ്ടിയിരിക്കുന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ക്ലൌഡ് സങ്കേതങ്ങളെ കുറിച്ച് കൂടുതല്‍ വിശദമായി ഇനിയും എഴുതാം. തല്‍ക്കാലം ഇത്ര മാത്രം.ശുഭ ഞായര്‍!
September 02, 2016
റിലയന്‍സ് ജിയോ പ്ലാനുകള്‍: താരതമ്യം
ഇന്നലെ റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ജിയോ 4ജിയുടെ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് മുകേഷ് അമ്പാനി നടത്തിയ പ്രസംഗം വാര്‍ത്താ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇന്റര്‍നെറ്റ് തലമുറക്ക് ആകെ മൊത്തത്തില്‍ ജിയോപനി പിടിപെട്ടിരിക്കുന്ന ഈ സമയത്ത് ജിയോ അവരുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പല പ്ലാനുകള്‍ ഒന്ന് കമ്പയര്‍ ചെയ്തു നോക്കാം.
നോട്ട്: ജിയോനെറ്റ് വൈഫൈ ഹോട്ട്സ്പോട്ട് ഡാറ്റ/ വിദ്യാര്‍ത്ഥികള്‍ക്കുള്ള അധിക ഡാറ്റ എന്നിവ ഞാന്‍ കണക്കില്‍ എടുത്തിട്ടില്ല. ജിയോനെറ്റ് പ്രാധാന നഗരപ്രാന്തങ്ങളില്‍ മാത്രം ലഭിക്കാനാണ് സാധ്യത. കൂടാതെ 1499നു മുകളില്‍ ഉള്ള പ്ലാനുകളും ഇവിടെ ചേര്‍ത്തിട്ടില്ല.
March 19, 2014
സ്മാര്‍ട്ടാകാന്‍ ആന്‍ഡ്രോയ്ഡ് വെയര്‍

സ്മാര്‍ട്ട് ഫോണുകള്‍ക്ക് ശേഷം ഇനി വരുന്നത്
സ്മാര്‍ട്ട്-വെയറുകളുടെ തരംഗം ആണെന്ന് ഗൂഗിള്‍ ഗ്ലാസ്സിലൂടെയും
സ്മാര്‍ട്ട് വാച്ചുകളിലൂടെയും വ്യതമാക്കപ്പെട്ടു കഴിഞ്ഞു. വരും മാസങ്ങളില്‍
ഉയര്‍ന്ന വളര്‍ച്ച പ്രതീക്ഷിക്കുന്ന ഈ വിപണി കയ്യടക്കാന്‍ ഗൂഗിള്‍
രംഗത്തിറങ്ങി കഴിഞ്ഞു, അതും ആപ്പിള്‍ അവരുടെ ഐ-വാച്ച് പുറത്തിറക്കുന്നതിനു
മുമ്പ് തന്നെ. സ്മാര്‍ട്ട് വാച്ചുകള്‍ക്കും മറ്റു വെയറബിള്‍ (ധരിക്കാവുന്ന)
ഗാഡ്ജെറ്റുകള്‍ക്കും വേണ്ടി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍
അധിഷ്ഠിതമായ ആന്‍ഡ്രോയ്ഡ് വെയര്‍ ഒ.എസ് ഇന്നലെ ഗൂഗിള്‍
അനാവരണം ചെയ്തു. ഗൂഗിളിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ മോട്ടോറോളയും
എല്‍ജിയും ആന്‍ഡ്രോയ്ഡ് വെയറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്
വാച്ചുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം തന്നെ ഇവ വിപണിയില്‍ എത്തും.
എന്താണ് ആന്‍ഡ്രോയ്ഡ് വെയര്‍
ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡ് എന്ന പോലെ സ്മാര്‍ട്ട് വാച്ചുകള്‍ക്കും മറ്റു സമാന ഗാഡ്ജെറ്റുകള്‍ക്കും വേണ്ടിയുള്ള ഓ.എസ്. ആണ് ആന്‍ഡ്രോയ്ഡ് വെയര്‍
വര്‍ത്തമാനം നിങ്ങളുടെ കയ്യില്‍
ഏറ്റവും പ്രസക്തമായ വിവരം ഉചിതമായ സമയത്ത് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഗൂഗിള്‍ പുറത്തിറക്കിയ 'ഗൂഗിള്‍ നൌ' ആണ് വെയറിന്റേയും നട്ടെല്ല്. ഫോണുമായി കണക്ട് ചെയ്യുക വഴി ഏറ്റവും പ്രധാന നോട്ടിഫിക്കേഷനുകള്‍ വാച്ചിലൂടെ ലഭ്യമാക്കുന്നു. ഇതുകൂടാതെ തന്നെ വോയ്സ് ഇന്‍പുട്ട് (ഓക്കെ ഗൂഗിള്‍ ) സ്വീകരിക്കാനും വെയറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ക്ക് സാധിക്കും. ഇതിലൂടെ റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാനും, മെസ്സേജ് അയക്കാനും ഒക്കെ സാധിക്കും. ഇതുകൂടാതെ തന്നെ ഒരു ഫിട്നെസ്സ് ട്രാക്കര്‍ (പെഡോമീറ്റര്‍, സഞ്ചരിച്ച ദൂരം മുതലായ വിവരങ്ങള്‍) എന്ന നിലയിലും ഇത്തരം സ്മാര്‍ട്ട് വാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു.
ഇന്റര്‍ഫേസ് ഫീച്ചറുകള്‍
- ഗൂഗിള്‍ നൌവിന്റെ പോലെ വിവിധ ഇന്‍ഫര്‍മേഷനുകള്‍ കാണിക്കുന്ന കാര്‍ഡുകള്‍ - കോണ്‍ടെക്സ്റ്റ് സ്ട്രീം
- സമയോചിതമായ നോട്ടിഫിക്കേഷനുകള്‍ പേജുകളും സ്റ്റാക്കുകളും
- വോയ്സ് ഇന്‍പുട്ട്, സെര്‍ച്ച്
- ഫോണുമായുള്ള കണക്റ്റിവിറ്റി
ഇതൊരു തുടക്കമാണ്. ഡിവൈസ് നിര്‍മ്മാതാക്കളും, ഫാഷന്‍ ബ്രാന്‍ഡുകളും, ആപ്പ് ഡെവലപ്പേഴ്സും അടങ്ങുന്ന ഒരു സഖ്യമാണ് വെയറിനു വേണ്ടി ഗൂഗിള്‍ വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വരുംനാളുകളില്‍ വെയറില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ആപ്പുകളും മറ്റു ഗാഡ്ജെറ്റുകളും വിപണിയില്‍ പ്രതീക്ഷിക്കാം!
March 17, 2014
പെബ്ബിളിന്റെ സമയം!
പണ്ട് ദൂരദര്‍ശനില്‍ കുട്ടികള്‍ക്കായി പ്രക്ഷേപണം ചെയ്തിരുന്ന 'ജയന്റ് റോബോട്ട്' എന്ന പരമ്പരയില്‍ റിസ്റ്റ് വാച്ചിലൂടെ റോബോട്ടിനെ വിളിക്കുന്നത് അദ്ഭുതപൂര്‍വ്വം കണ്ടിരുന്നിട്ടുണ്ട്. പിന്നീട് ജെയിംസ് ബോണ്ട് സിനിമകളിലും സയന്‍സ് ഫിക്ഷന്‍ സിനിമകളും ഇത്തരത്തിലുള്ള ഗാഡ്ജെറ്റ്സ് നമ്മള്‍ കണ്ടിട്ടുണ്ട്. എല്ലാം സ്മാര്‍ട്ട് ആയിക്കൊണ്ടിരിക്കുന്ന ഈ ഇലക്ട്രോണിക് യുഗത്തില്‍ റിസ്റ്റ് വാച്ച്ചുകളും സ്മാര്‍ട്ട് ആയില്ലെന്കിലെ അദ്ഭുതമുള്ളൂ. സോണിയും സാംസങ്ങും അടക്കമുള്ള വന്‍കിട കമ്പനികള്‍ ആധിപത്യത്തിന് വേണ്ടി മത്സരിക്കുന്ന ഈ പുതുവിപണിയിലെ ഇത്തിരിക്കുഞ്ഞനാണ് പെബ്ബിള്‍ : പൊതുജനങ്ങളില്‍ നിന്നും പണം പിരിച്ചു നിര്‍മ്മിക്കപ്പെട്ട, ആപ്പിള്‍ ഐ.ഒ.എസ്/ആന്‍ഡ്രോയ്ഡ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുമായി സംവദിക്കാന്‍ സാധിക്കുന്ന ഒരു റിസ്റ്റ് വാച്ച്.
എന്താണ് പെബ്ബിള്‍ ?
സ്മാര്‍ട്ട് ഫോണുമായി സംവദിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട് വാച്ച് ആണ് പെബ്ബിള്‍. പ്ലാസ്റ്റിക് ബോഡിയിലുറപ്പിച്ച, സൂര്യപ്രകാശത്തിലും തെളിമയോടെ നില്‍ക്കുന്ന 144X168 പിക്സല്‍ റെസൊലൂഷന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇ-ഇങ്ക് ഡിസ്പ്ലേ ആണ് പെബ്ബിളിന്റെ സ്ക്രീന്‍. വാച്ചിന്റെ വശങ്ങളില്‍ ഉള്ള നാല് ബട്ടണുകള്‍ വഴിയാണ് നാവിഗേഷന്‍ സാധ്യമാകുന്നത്. യു,എസ്.ബി കേബിള്‍ വഴി റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി വഴി ഒരു റീചാര്‍ജില്‍ അഞ്ചുമുതല്‍ ഏഴു ദിവസം വരെ ഉപയോഗിക്കാന്‍ സാധിക്കുന്നു. സ്റ്റീല്‍ ബോഡിയും ഗോറില്ലാ ഗ്ലാസ്സോടും കൂടിയ പെബ്ബിള്‍ സ്റ്റീല്‍ എന്ന പുതിയ മോഡലും ഈ അടുത്തായി കമ്പനി പുറത്തിറക്കിയിട്ടുണ്ട്.എന്തിനു പെബ്ബിള്‍ ?
അടിസ്ഥാനപരമായി ഫോണിലെ നോട്ടിഫിക്കേഷനുകള്‍ ലഭ്യമാകുന്ന (കാള്‍/മെസ്സേജ്/ഇമെയില്‍) ഒരു ഗാഡ്ജെറ്റ് ആണ് പെബ്ബിള്‍. പെബ്ബിള്‍ ഉപയോഗിച്ചു കാള്‍ ചെയ്യാനോ മെസ്സേജ് അയക്കാനോ സാധിക്കില്ല.എന്നാല്‍ ഇതിലുപരി പെബിളില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന ആപ്പുകളും ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഇത്തരം ആപ്പുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന പെബ്ബിള്‍ ആപ്പ് സ്റ്റോറും, പെബ്ബിളിന്റെ നവീകരിച്ച ഒ.എസും (വേര്‍ഷന്‍ രണ്ട്) പുറത്തിറക്കുംഈ മാസം അവസാനത്തോടെ ലോഞ്ച് ചെയ്യും. കേവലം സമയം പറയുകയും, നോട്ടിഫിക്കേഷനുകള്‍ കാണിക്കുകയും ചെയ്യുക എന്നതിലുപരി പെബ്ബിളിന്റെ സാധ്യതകള്‍ വിപുലീകരിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഒ.എസ്. ഉദാഹരണത്തിന് ബെന്‍സിന്റെ പെബ്ബിള്‍ അപ്പ് വഴി കാറിലെ ഇന്ധനത്തിന്റെ അളവ്, ടയര്‍ പ്രഷര്‍, പാര്‍ക്ക് ചെയ്ത സ്ഥലം മുതലായ കാര്യങ്ങള്‍ വാച്ചില്‍ ലഭ്യമാകും.
എങ്ങിനെ വാങ്ങാം?
പെബ്ബിളിന്റെ വെബ്സൈറ്റില്‍ നിന്നും ആര്‍ക്കും വാച്ച് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 150 അമേരിക്കന്‍ ഡോളര്‍ (പുതിയ മോഡല്‍ ആയ പെബ്ബിള്‍ സ്റ്റീലിനു 250 അമേരിക്കന്‍ ഡോളര്‍) ആണ് വില. ഇന്ത്യയിലേക്ക് ഷിപ്പിംഗ് സൌജന്യമാനെങ്കിലും ഇറക്കുമതിച്ചുങ്കമായി ഏകദേശം 4000 രൂപ കൂടി നല്‍കേണ്ടി വരും.
അവസാനവാക്ക്
പുതു ടെക്നോളജി സാമാന്യ ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കണം എന്ന ഉദ്ദേശത്തില്‍ രൂപകല്‍പന ചെയ്ത ഒരു ഗാഡ്ജെറ്റ് ആണ് പെബ്ബിള്‍ എങ്കിലും ഐ-ഫോണ്‍ പോലെയോ, ആന്‍ഡ്രോയ്ഡ് പോലെയോ സ്വീകാര്യത നേടാന്‍ പെബ്ബിളിനു സാധ്യമായിട്ടില്ല. ഒരു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയെങ്കിലും ടെക്നോളജി ഗീക്കുകളാണ് പെബ്ബിള്‍ വാങ്ങിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. എങ്കിലും പുതിയ ടെക്നോളോജി ഇഷ്ടമുള്ളവര്‍ക്ക് പെബ്ബിള്‍ സ്മാര്‍ട്ട് ആയിക്കൊണ്ടിരിക്കുന്ന ഭാവിയുടെ ഒരേട് സമ്മാനിക്കുമേന്നതില്‍ സംശയമില്ല!
(ദീപികയുടെ 'ടെക്@ദീപിക' കോളത്തില്‍ സ്വ:ലേയുടെയായി പ്രസിദ്ധീകരിച്ചത്. അതു ഇവിടെ വായിക്കാം)
March 13, 2014
ആന്‍ഡ്രോയ്ഡില്‍ മലയാളം!
ഫോണുകള്‍ സ്മാര്‍ട്ട് ആയി വരുന്ന ഇക്കാലത്ത് എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന ഒരു ആപ്പിന്റെ അഭാവം പ്രകടമായിരുന്നു. ഇന്നിതാ (കുറഞ്ഞ പക്ഷം ആന്‍ഡ്രോയ്ഡ് ഫോണുകളിലെങ്കിലും) ആ ഒരു കുറവ് ഇല്ലാതായിരിക്കുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് ആണ് മലയാളത്തില്‍ ടൈപ്പ് ചെയ്യാവുന്ന ഇന്‍ഡിക് കീ ബോര്‍ഡ് പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഈ കീ ബോര്‍ഡ് ഉപയോഗിച്ചു ഏതു ആപ്പില്‍ വേണമെങ്കിലും നേരിട്ട് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കും.
ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഫോണ്‍ സെറ്റിംഗ്സിലെ ലാംഗ്വേജ് ടൂള്‍സ് വഴി ഇന്‍ഡിക് കീ ബോര്‍ഡ് ആഡ് ചെയ്യണം. അതിനു ശേഷം ശേഷം ഇന്‍ഡിക് കീ ബോര്‍ഡ് സെറ്റിംഗ്സ് എടുത്ത് മലയാളം സെലക്ട് ചെയ്യുക (ചിത്രം നോക്കുക)
ഇത്രയും ആയാല്‍ ഫോണ്‍ കീ ബോര്‍ഡ് ഉപയോഗിക്കാന്‍ സജ്ജമായിക്കഴിഞ്ഞു. ടൈപ്പ് ചെയ്യുന്ന സമയത്ത് ഇന്‍ഡിക് കീ ബോര്‍ഡ് സെലക്ട് ചെയ്യാന്‍ നോട്ടിഫിക്കേഷന്‍ ഡ്രോയാറിലെ "കീബോര്‍ഡ്" ഐക്കണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ ഗൂഗിള്‍ കീ ബോര്‍ഡ് ആണ് ഉപയോഗിക്കുന്നത് എങ്കില്‍ സ്പേസ് ബാര്‍ പ്രസ് ചെയ്തു പിടിച്ചാലും ഇന്‍ഡിക് കീ ബോര്‍ഡ് സെലക്ട് ചെയ്യാവുന്നതാണ്.
January 13, 2014
കാളി ലിനക്സ്
സൈബര്‍ ലോകത്തെ തീവ്രവാദവും ചാരപ്രവര്‍ത്തനവും വാര്‍ത്തയാകുന്ന ഈ കാലത്ത് ഹാക്കിങ്ങിനായി മാത്രം ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും. എന്നാല്‍ അതാണ് 'കാളി ലിനക്സ്'. പേര് 'കാളി' എന്നാണെങ്കിലും കാളീ ദേവിയുമായോ ഇന്ത്യയുമായോ അകന്ന ബന്ധം പോലും ഈ ഒ.എസിനു ഇല്ല. നെറ്റ്‌വര്‍ക്ക് സുരക്ഷ/ഹാക്കിംഗ് മുതലായവയില്‍ ട്രെയിനിംഗ് നല്‍കുന്ന 'ഒഫെന്‍സീവ് സെക്യൂരിറ്റി' എന്ന അമേരിക്കന്‍ കമ്പനിയാണ് കാളി ലിനക്സ് പുറത്തിറക്കുന്നത്. 'ബാക്ക്-ട്രാക്ക്' എന്ന പേരില്‍ ഇവര്‍ പുറത്തിറക്കിയിരുന്ന ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അഴിച്ചുപണികള്‍ നടത്തിയാണ് 'കാളി' രൂപപ്പെടുത്തിയിരിക്കുന്നത്.
നെറ്റ്‌വര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനായി പല കമ്പനികളും ഹാക്കര്‍മാരുടെ സഹായം തേടാറുണ്ട്. 'വൈറ്റ് ഹാറ്റ് ഹാക്കര്‍' എന്നാണ് ഇത്തരക്കാരെ വിളിക്കുന്നത്. നെറ്റ്‌വര്‍ക്കിലെ സുരക്ഷാ പാളിച്ചകള്‍ കണ്ടുപിടിച്ച് അതിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു. ഇങ്ങനെ കണ്ടെത്തിയ സുരക്ഷാ പാളിച്ചകള്‍ ഇല്ലാതാക്കാന്‍ ഇവര്‍ ഉപദേശം നല്‍കുകവഴി നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി വര്‍ധിപ്പിക്കാന്‍ സാധിക്കന്നു. ഇത്തരക്കാര്‍ക്ക് വേണ്ട നെറ്റ്‌വര്‍ക്ക് സുരക്ഷാ പരിശോധന, സെക്യൂരിറ്റി ഓഡിറ്റ്, ഡിജിറ്റല്‍ ഫോറന്‍സിക് മുതലായവക്കുള്ള മുന്നൂറിലധികം പ്രോഗ്രാമുകള്‍ അടങ്ങിയ, ഡെബിയന്‍ ലിനക്സില്‍ അധിഷ്ഠിതമായ ഒ.എസ് ആണ് കാളി ലിനക്സ്. മറ്റേത് ലിനക്സ് ഡിസ്ട്രോയും പോലെ കാളി ലിനക്സും അവരുടെ വെബ് സൈറ്റില്‍ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിനുമുമ്പ് പരിചയപ്പെട്ട "റാസ്പ്ബെറി പൈ" എന്ന കുഞ്ഞന്‍ കമ്പ്യൂട്ടറില്‍ പോലും 'കാളി' ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. 'ലൈവ്' യു.എസ്.ബി ഡ്രൈവില്‍ നിന്നോ ഡി.വി.ഡി.യില്‍ നിന്നോ ഒരു കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ 'കാളി' പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
ലിനക്സ്, നെറ്റ്‌വര്‍ക്കിംഗ് എന്നിവയില്‍ വൈദഗ്ധ്യമുള്ളവരെ മുന്നില്‍ കണ്ടുകൊണ്ടാണ് കാളി ലിനക്സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ലിനക്സ് പഠിച്ചു തുടങ്ങുന്നവര്‍ക്കോ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കോ കാളി അനുയോജ്യമല്ല (ഇത്തരം ആവശ്യങ്ങള്‍ക്ക് 'ഉബുണ്ടു' ഉപയോഗിക്കാവുന്നതാണ്).
ഇന്ത്യയിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമപ്രകാരം ഹാക്കിംഗ് ശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റമായതുകൊണ്ട് വളരെ സൂക്ഷിച്ചു മാത്രമേ കാളിയിലെ പല പ്രോഗ്രാമുകളും പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി ഓഫീസര്‍മാര്‍ക്കും നെറ്റ്‌വര്‍ക്ക് അഡ്മിനിസ്ട്രെട്ടര്‍മാര്‍ക്കും വേറിട്ട ഒരനുഭാവമാകും കാളി എന്നതില്‍ സംശയമില്ല.

June 29, 2013
റാസ്പ്ബെറി പൈ എന്ന കുഞ്ഞന്‍ കമ്പ്യൂട്ടര്‍
പൈ എന്നു കേട്ടാല്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ആദ്യം മനസ്സില്‍ തെളിയുന്നത് പണ്ട് സ്കൂളിലെ ഗണിതക്ലാസ് ആകും. ലൈഫ് ഓഫ് പൈ എന്നാ സിനിമയും ഓര്‍ത്തേക്കാം. എന്നാല്‍ ഇപ്പൊള്‍ കമ്പ്യൂട്ടര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുന്ന ഒരു കമ്പ്യൂട്ടറിന്റെ ചുരുക്ക പേരാണ് പൈ എന്നു കൂടി അറിയുക. യു.കെയിലെ സ്കൂള്‍ വിദ്യാര്‍ദ്ധികളെ പ്രോഗ്രാമിംഗ് പഠിപ്പിക്കുന്നതിന് വേണ്ടി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദഗ്ധര്‍ രൂപ കല്പന ചെയ്ത, ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലുപ്പം മാത്രമുള്ള ഒരു കമ്പ്യൂട്ടര്‍ ആണ് റാസ്പ്ബെറി പൈ. ഏറ്റവും പുതിയ പൈ-മോഡല്‍ Bയുടെ വില കേവലം 35 യു.എസ്. ഡോളര്‍ (ഏകദേശം 3000 രൂപ). ഇന്ത്യയില്‍ ഇ-ബേ പോലുള്ള സൈറ്റുകളില്‍ നിന്നും പൈ വാങ്ങാവുന്നതാണ്. ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് ഒരു SD കാര്‍ഡ് കൂടി (കുറഞ്ഞത് 4GB) പ്രത്യേകമായി വാങ്ങണം
ഹാര്‍ഡ്‌വെയര്‍ (പൈ-മോഡല്‍ ബി)
700 Mhz ന്റെ ARMv6 പ്രൊസെസറും 512MB റാമും ആണ് പൈയുടെ തലച്ചോര്‍ . കീബോര്‍ഡ്, മൗസ്, പെന്‍ ഡ്രൈവ് മുതലായവ കണക്ട് ചെയ്യാന്‍ രണ്ടു USB ഡ്രൈവുകള്‍ ഉണ്ട്. മോണിട്ടര്‍ കണക്ട് ചെയ്യാന്‍ ഒരു HDMI പോര്‍ട്ടും, ഇന്റര്‍നെറ്റിനായി ഒരു ലാന്‍ പോര്‍ട്ടും ഉണ്ട്. അനലോഗ് വീഡിയോ-ഓഡിയോ പോര്‍ട്ടുകളും പൈയുടെ ഇത്തിരി വലുപ്പത്തില്‍ കൊടുത്തിരിക്കുന്നു. പ്രവര്‍ത്തിക്കാന്‍ ഒരു മൊബൈല്‍ ഫോണിനേക്കാള്‍ കുറവ് വൈദ്യതിയേ ഇതിനു ആവശ്യമുള്ളൂ. മൈക്രോ USB പോര്‍ട്ട് വഴി ആണ് പവര്‍ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ മിക്ക മൊബൈല്‍ ചാര്‍ജറുകളും പൈയുടെ ഒപ്പം ഉപയോഗിക്കാവുന്നതാണ്. HDMI/ അനലോഗ് വീഡിയോ കേബിളോ ഉപയോഗിച്ച് പൈയെ ഏതു ടി.വിയിലെക്കും കണക്ട് ചെയ്തു ടി.വി ഒരു മോണിട്ടര്‍ ആയി ഉപയോഗിക്കാം. 256 MB റാമോടു കൂടിയ, ലാന്‍ പോര്‍ട്ട് ഇല്ലാത്ത പൈ-മോഡല്‍ Aയും വിപണിയില്‍ ലഭ്യമാണ്. 25 യു.എസ്. ഡോളര്‍ ആണ് മോഡല്‍ എയുടെ വില.
ഓപ്പറേറ്റിംഗ് സിസ്റ്റം
സ്വന്തമായി ഹാര്‍ഡ് ഡിസ്ക് ഇല്ലാത്തതിനാല്‍ SD കാര്‍ഡില്‍നിന്നാണ് പൈ ബൂട്ട് ചെയ്യുന്നത്. ഡെബിയന്‍ ലിനക്സില്‍ അധിഷ്ഠിതമായ 'റാസ്പ്ബിയന്‍' ആണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. പൈയുടെ വെബ് സൈറ്റില്‍ നിന്നും റാസ്പ്ബിയന്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. OS ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യേണ്ട വിധം റാസ്‌പ്ബെറി പൈ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. റാസ്പ്ബിയന്‍ അല്ലാതെ ആര്‍ക് ലിനക്സ്, റിസ്ക് എന്നീ OSകളും വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. റെഡ് ഹാറ്റ് അവരുടെ ഏറ്റവും പോപ്പുലര്‍ ആയ ലിനക്സ് ഡിസ്ട്രോ ഫെഡോറ ഈ അടുത്ത ദിവസം പൈക്കുവേണ്ടി 'പൈഡോര' എന്ന പേരില്‍ ഇറക്കുകയുണ്ടായി. ഫെഡോറ കൂടി ലഭ്യമായതോടെ പൈ ജനപ്രിയത വര്‍ധിക്കും എന്നതില്‍ തര്‍ക്കമില്ല.
അനന്ത സാധ്യതകളുടെ ലോകം
വിദ്യാര്‍ഥികളെ മുന്നില്‍ കണ്ടാണ് പൈ രൂപകല്‍പന ചെയ്തതെങ്കിലും ലോകമെമ്പാടുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പക്ഷക്കാരും ഇലക്ട്രോനിക്സ് കുതുകികളും പൈയേ നെഞ്ചിലേറ്റി. ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന ചിലവ് കുറഞ്ഞ ഒരു കമ്പ്യൂട്ടര്‍ അവരുടെ മുമ്പില്‍ സാധ്യതകളുടെ ഒരു ലോകം തന്നെയാണ് തുറന്നിട്ടത്. സി, പൈത്തണ്‍ പോലുള്ള പ്രോഗ്രാമിംഗ് ലാംഗ്വേജുകള്‍ ഉപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് പോലെ സങ്കീര്‍ണ്ണമായ പല പ്രോസസ്സുകള്‍ക്കും ഇന്ന് പൈയെ ഉപയോഗിക്കുന്നു. ഇതൊക്കെ ആണെങ്കിലും ത്രിമാന അനിമേഷന്‍, ഗേയ്മിംഗ് പോലെ ചില പ്രോസസ്സുകള്‍ക്ക് പൈയുടെ പ്രോസെസിംഗ് ശേഷി അപര്യാപ്തമാണ് എന്ന് കൂടി പറയേണ്ടിയിരിക്കുന്നു.
ലിനക്സ് നല്‍കുന്ന പ്രോഗ്രാമിംഗ് സ്വാതന്ത്ര്യവും, വളരെ കുറഞ്ഞ വൈദ്യുതി ഉപഭോഗവും, സര്‍വോപരി വിലക്കുറവും വ്യത്യസ്തങ്ങളായ പല ആവശ്യങ്ങള്‍ക്കും പൈയേ അനുയോജ്യമാക്കുന്നു. ഈ അടുത്ത് നടന്ന ഗൂഗിള്‍ I/O 2013 കണ്‍വെന്‍ഷനില്‍ സമ്മേളനസ്ഥലത്തിന്റെ ആകാശ ദൃശ്യങ്ങള്‍ എടുക്കുന്നതിനു പൈ അടങ്ങിയ ബലൂണുകള്‍ ഉപയോഗിക്കുകയുണ്ടായി. ഭൂട്ടാനിലെ ഖാന്‍ അകാഡമി അവരുടെ സ്റ്റഡി മറ്റീരിയലുകള്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ ലഭ്യമാക്കുന്നതിന് പൈ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ സെര്‍വറുകള്‍ ഉപയോഗിക്കുന്നു. ഇതുപോലെ റാസ്പ്ബെറി പൈ ഉപയോഗിച്ചു ചെയ്യാവുന്ന അനേകം പ്രോജെക്ട്ടുകള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഒരല്പം കമ്പ്യൂട്ടര്‍ പരിജ്ഞാനവും, ലിനക്സ് പരിചയവും ഉണ്ടെങ്കില്‍ ആര്‍ക്കും ഇവ പരീക്ഷിക്കാവുന്നതുമാണ്. XBMC മീഡിയ സെന്റെര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു പൈയെ ഒരു മീഡിയ ഹബ് ആക്കി മാറ്റാവുന്നതാണ്. മറ്റേതു ലിനക്സ് സോഫ്റ്റ്‌വെയരിനെയും പോലെ XBMCയും ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയതുകൊണ്ട് XBMC വെബ്സൈറ്റില്‍ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

പൈ ഒരു വെബ് സെര്‍വര്‍ ആക്കി മാറ്റി എന്റെ വെബ്സൈറ്റ് അതില്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. www.ranjithj.in/pi എന്ന അഡ്രസില്‍ ഈ സൈറ്റ് നിങ്ങള്‍ക്ക് കാണാവുന്നതാണ്.
March 30, 2010
September 15, 2009
സവ്യസാചി (ഫ്ലാഷ് ഗെയിം)
വിന്‍ഡോസ് ഗെയിമുകളില്‍ എനിക്കു വളരെ അധികം ഇഷ്ടമുണ്ടായിരുന്ന ഒരു ഗെയിം ഞാന്‍ ഫ്ലാഷിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍! ഇതു കുറച്ചു കാലങള്‍ക്കുമുമ്പ് ഉണ്ടാക്കിയതാണ്. പിന്നെ മോഡൊഫൈ ചെയ്യാന്‍ സമയം ലഭിച്ചില്ല. അതുകൊണ്ട് ബഗ്ഗുകള്‍ കണ്ടേക്കും!
കളിക്കേണ്ട വിധം
ഷൂട്ട് ചെയ്യാന്‍ - സ്പേസ് കീ
റീലോഡ് - എന്റര്‍ കീ
വില്ല് മുകളിലേക്കൊ/താഴേക്കൊ മാറ്റുന്നതിന് - അപ്/ഡൊണ്‍ ആരൊ കീ
PS: 'ബുഷ്' ബലൂണുകള്‍ കിട്ടിയില്ലെങ്കിലും വിരൊധമില്ല.
September 09, 2009
സ്വ:ലേയുടെ സ്വന്തം ടെമ്പ്ലേറ്റ്
സ്വ:ലേയുടെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഇതാ ഒരു പുതിയ വിഭാഗം കൂടി തുടങുന്നു: ബ്ലോഗ് ടെമ്പ്ലേറ്റുകള്‍ !! ഈ ബ്ലോഗ് മോഡിഫൈ ചെയ്യുന്നതിനുവേണ്ടി നടത്തിയ അന്വേഷണങളുടെ ഒരു സൈഡ് ഇഫക്റ്റ്.
ഉദ്ഘാടനം സ്വ:ലേയുടെ തന്നെ ടെമ്പ്ലേറ്റ് വെച്ചാകാം എന്നു തിരുമാനിച്ചു. 'OurbloggerTemplates'ന്റെ ബ്രൂക്‌ലിന്‍ എന്ന ടെമ്പ്ലേറ്റില്‍ അല്ലറ ചില്ലറ മോഡിഫികേഷന്‍ നടത്തിയാണ് 'ടെമ്പ്ലേറ്റ് സ്വ:ലേ' ഉണ്ടാക്കിയത്. ഇതു ഇപ്പോഴും 'ബീറ്റ' സ്റ്റേജിലാണ്.
ടെമ്പ്ലേറ്റ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
PS: ഈ ടെമ്പ്ലേറ്റ് ഉപയോഗിക്കുന്നവര്‍, പേജിന്റെ അവസാനം കൊടുത്തിട്ടുള്ള Credits ഡിലീറ്റ് ചെയ്യരുതെന്നപേക്ഷ!

September 02, 2009
സ്വ:ലേക്ക് ഫ്ലാഷില്‍ ഒരു തലേക്കെട്ട്!
ഓണം പ്രമാണിച്ച് ബ്ലോഗിനൊരു ഓണക്കോടി കൊടുക്കാന്‍ തിരുമാനിച്ചു:ഫ്ലാഷില്‍ ഒരു തലേക്കെട്ട് (മുകളിലേക്ക് നോക്കു).
ഇതു ഒരു തുടക്കം മാത്രം. കൂടുതല്‍ മാറ്റങള്‍ ഉടനടി പ്രതീക്ഷിക്കാം.
ഇതു ഒരു തുടക്കം മാത്രം. കൂടുതല്‍ മാറ്റങള്‍ ഉടനടി പ്രതീക്ഷിക്കാം.
August 03, 2009
ഘടികാരം (ബ്ലോഗ് ഗാഡ്ജെറ്റ്)
മലയാളം ഘടികാരത്തിനുശേഷം ഇതാ ഒരു സിമ്പിള്‍ ഘടികാരം.
നിങളുടെ ബ്ലോഗില്‍ ഇടാന്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കുക:
<embed pluginspage=" http://www.macromedia.com/go/getflashplayer" width="233" src="http://www.ranjithj.in/swale/Flash/clock.swf" wmode="transparent" height="57" type="application/x-shockwave-flash"></embed>

July 27, 2009
ഫയര്‍ ഫോക്സ് മലയാളത്തില്‍!!
പ്രശസ്തമായ മോസില്ല ഫയര്‍ ഫോക്സ് ഇന്റര്‍നെറ്റ് ബ്രസര്‍ ഇപ്പോള്‍ മലയാളത്തിലും!! വിന്‍ഡോസ് വേര്‍ഷന്‍ ഇവിടെ നിന്നും ലിനക്സ് വേര്‍ഷന്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
PS: പ്രസ്തുത റിലീസ് ഇപ്പോഴും പരീക്ഷണാടൊസ്ഥാനത്തിലാണ്.
സ്ക്രീന്‍ ഷോട്ടുകള്‍ താഴെ കൊടുത്തിരിക്കുന്നു:
June 11, 2009
June 01, 2008
ബ്ലോഗും ഫ്ലാഷും
1. ഒരു ഫ്ലാഷ് ഫയല്‍ (.swf) ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ ...
ഒരു ഫ്ലാഷ് ഫയല്‍ (.swf) ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ തഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കാവുന്നതാണ്.
പോസ്റ്റ് ചെയ്യേണ്ട ഫയല്‍ ആദ്യം തന്നെ 'ഗൂഗിള്‍ പേജസി'ല്‍ അപ്‌ലോഡ് ചെയ്യുക.അതിനുശേഷം താഴെ കൊടുത്തിരിക്കുന്ന കോഡില്‍ പ്രസ്തുത ഭാഗം എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്ത ഫയലിലേക്കുള്ള ലിങ്ക് കൊടുക്കുക (നീളവും, വീതിയും കൂടി കൊടുക്കണം)
2. ബ്ലോഗില്‍ നിന്നും ഒരു ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍...
ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവര്‍ : Tools > Page Info > Media tabലേക്ക് പോകുക. അവിടെ ലിസ്റ്റ് ചെയ്തിട്ടുള്ള ഫയലില്‍ നിന്ന് ആവശ്യമുള്ള ഫയല്‍ സേവ് ചെയ്യാവുന്നതാണ്.

May 24, 2008
May 05, 2008
സ്ക്രൈബ്ഫയര് 2.1-ബൂലോഗര്ക്കൊരു സമ്മാനം
എന്നെ പോലെ നിങ്ങളും മോസില്ല ഫയര്ഫോക്സ് ഇഷ്ടപ്പേടുന്ന ഒരു ബുലോഗി ആണെങ്കില് ഇതാ ഒരു സമ്മാനം -
സ്ക്രൈബ്ഫയര്. സ്ക്രൈബ്ഫയര് ഒരു ഫയര്ഫൊക്സ് ബ്ലോഗ് എഡിറ്റിംഗ് ആഡോണ് ആണ്.ഇന്സ്റ്റാള് ചെയ്തുകഴിഞ്ഞാല് F8 കീ അമര്ത്തിയാല് ബ്ലോഗ്ഗ് എഡിറ്റര് ഉപയൊഗിക്കാം. ബ്ലൊഗ്ഗറില് ലോഗിന് ചെയ്യാതെ തന്നെ ബ്ലോഗിലേക്ക് പോസ്റ്റ് ചെയ്യാന് ഈ ആഡോണ് സഹായിക്കുന്നു. ഒരു ആഡോണ് ആയതുകൊണ്ടു വളരെ
ലൈറ്റ്വെയ്റ്റ് ആയ ഒരു സൊഫ്റ്റ്വെയറാണിത്. അതുകൊണ്ട് തന്നെ ഡയല്-അപ് ബൂലോകര്ക്കും വളരെ പെട്ടെന്നുതന്നെ ഇന്സ്റ്റാള് ചെയ്യാം.

ഞാന് അധികം പറഞ്ഞു ചളമാക്കുന്നില്ല...
സ്ക്രൈബ്ഫയരിനെ പറ്റി കൂടുതല് അറിയാന് ഇവിടെ നോക്കുക.
ഡൗണ്ലോഡ് ചെയ്യാന് ഇവിടെ പോകുക.

Subscribe to:
Posts (Atom)