
ലോലം, മനോഹരം
ആസ്ത്രേലിയക്കു പുറകെ കാനഡായിലും ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണം..യൂറോപ്യന്‍ രാജ്യങളിലും വംശീയാക്രമണങള്‍ വ്യാപകമാകുന്നു.എനിക്കെത്ര ആലോചിച്ചിട്ടും പിടികിട്ടുന്നുല്ല: കാനഡയിലെ ആക്രമണവും യൂറോപ്പും തമ്മില്‍ എന്തു ബന്ധം? പണ്ട് പഠിച്ച ഭൂമിശാസ്ത്രം ശരിയാണെങ്കില്‍ യൂറോപ്പിനും, കാനഡാക്കുമിടയില്‍ അറ്റ്ലാന്റിക് സമുദ്രമിങനെ നീണ്ടുനിവര്‍ന്നുകിടക്കുന്നുണ്ട്... ഇനി ഭൌമോപരിതലത്തിലെ പ്ലേറ്റുകളുടെ ചലനം മൂലം യൂറോപ്പ് കാനഡയുമായി യോജിച്ചതാണോ? ചിലപ്പോള്‍ അതിനും സാധ്യതയുണ്ട്!! എന്തായാലും സംഗതി വന്നത് പീപ്പിളിലായതുകൊണ്ട് സത്യമാകാതെ വഴിയില്ല!! കാലത്തിന്റെ പോക്കേ!