June 21, 2006
ഓഡിറ്റേര്‍സ് ഫ്രം കേരള - ഭാഗം ഒന്ന്
എന്റെ ആദ്യത്തെ ബുലോഗ് ലക്ഷ്യസ്ഥാനത്ത് എത്തി എന്ന് നിങ്ങളുടെ കമന്റുകളില്‍ നിന്നും ഞാന്‍ അനുമാനിക്കട്ടെ...അതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് ഞാന്‍ അവതരിപ്പിക്കുന്ന പുതിയ ബുലൊഗാണ് "ഓഡിറ്റേര്‍സ് ഫ്രം കേരള".
സി.ഏ പി ഇ 2 പരീക്ഷ പാസായി ആര്‍ട്ടിക്കിള്‍ഷിപ്പ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന 3 കൊല്ലം നീണ്ടുനില്‍ക്കുന്ന "training" നു ചേര്‍ന്ന കാലം.അദ്യത്തെ ഒരാഴ്ച പ്രത്യേക സംഭവവികാസങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ശനിയാഴ്ച ഓഫീസ് അവധി ആയതുകൊണ്ട് ഞാന്‍ ഉച്ച ഭക്ഷണത്തിനു ശേഷം "ഉറക്ക" ത്തിനെ പറ്റി റിസര്‍ച്ച് നടത്തുകയായിരുന്നു.അപ്പോഴാണ് മൊഫൈല്‍ ശബ്ദിച്ചത്...... അരാകും അത്? റിസര്‍ച്ച് മതിയാക്കി ഞാന്‍ എഴുന്നേറ്റ് പതുക്കെ ഫോണിന്റെ അടുത്തേക്ക് നടന്നു....
ഓഫീസില്‍ നിന്നാണ്; ഈ നട്ടുച്ച്ക്ക് ഇപ്പോള്‍ എന്നെ വിളിക്കാന്‍ എന്താണു കാരണം എന്നു വിചാരിച്ചുകൊണ്ട് ഞാന്‍ ഫോണ്‍ എടുത്തു..മറ്റേ തലക്കല്‍ നിന്നും എന്റെ സീനിയറിന്റെ ശബ്ദം-"ഡാാ, നാളെ നീ ബാംഗ്ലൂര്‍ പോണം..വൈകുന്നേരം. ലൊട്ട്ലൊടുക്ക് കമ്പനിയുടെ ലൊട്ട് ലൊടുക്കുകളുടെ കണക്ക് എടുക്കണം. ബസ്സ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. നാളെ രാവിലെ ഓഫീസിലേക്കു വരിക." ഇതായിരുന്നു സംഭാഷണത്തിന്റെ സാരം.പിറ്റേ ദിവസത്തെ യാത്രയെപ്പറ്റി ആലോചിച്ച് ശിഷ്ടസമയം തള്ളിനീക്കീ.
ഞായര്‍
രാവിലെ തന്നെ കുളിച്ചൊരുങ്ങി, കുട്ടപ്പനായി ഓഫീസില്‍ എത്തി. എല്ലാവരും എത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. ഓഫീസ് ഫുള്‍!!! ഇതുവരെ കാണാത്ത ചില മുഖങ്ങളും അക്കൂട്ടത്തില്‍ കണ്ടു. പലരും പലഭാഗത്തെക്കാണു പോക്ക്..ചിലര്‍ മദുര,ചിലര്‍ ഹൈദെരാബാദ് അങ്ങിനെ അങ്ങിനെ...2 പേരുടെ സംഘങ്ങളായാണ് യാത്ര. എന്റെ ടീം മേറ്റ് വേറോരു പുതുമുഖമായിരുന്നു-ശ്യാം.
ലൊ ലൊ കമ്പനിയില്‍ എത്തിയാല്‍ എന്തൊക്കെ കാട്ടിക്കൂട്ടണാമെന്നതിനെ പറ്റി ഒരു 2-2.5 മണിക്കൂര്‍ ക്ലസ്സിനു ശേഷം ഞാന്‍ പതുക്കെ വീട്ടിലേക്കു പോന്നു.
വൈകിട്ട് 7.30 നായിരുന്നു ബസ്. 7 നു തന്നെ സ്ഥലത്തെത്തി.ബസ്സ് ഇന്ത്യന്‍ റെയില്‍വെയുടെ ഒരു ചിന്ന അരാധകന്‍ അയിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. വാഹനം വന്നപ്പൊള്‍ സമയം 9 ആയി.
അങ്ങിനെ ചെയ്യാന്‍ പോകുന്ന പണിയെ പറ്റി ഒരു ബോധവും ഇല്ലാത്ത രണ്ടു പേര് അടുത്തദിവസം എന്തൊക്കെ ചെയ്യണം എന്നതിനെ പറ്റി കൂലങ്കഷമായി ചിന്തിച്ച് കൊണ്ട് ബസില്‍ കയറി.....
Subscribe to:
Post Comments (Atom)
3 comments:
സസ്പെന്സില് നിറുത്തിക്കളഞ്ഞോ? എന്റെ ബ്ലോഗ്ഗനാര്ക്കാവിലമ്മേ, എന്റെ ഹൈദരാബാദ് ആഡിറ്റു പോലെ ഇവര്‍ക്ക് അനിഷ്ടമൊന്നും സംഭവിക്കല്ലേ!
ഈയിടെയായി എല്ലാര്ക്കും തുടര്ക്കഥകളാണല്ലോ പ്രിയം? ബാക്കി പോരട്ടേ..
ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം
സ്വ:ലേ, ബംഗ്ലൂര് എത്തിയാല്‍ പറയണേ, കുറച്ചു ബൂലോഗികള്‍ ഇവിടെ കാത്തിരിപ്പൊണ്ട്... :)
Post a Comment