July 02, 2006

ഓഡിറ്റേര്‍സ്‌ ഫ്രം കേരള- ഭാഗം രണ്ട്‌

....അങ്ങിനെ ബസ്സില്‍ കയറി. അവിടെയാണ്‌ മുന്‍പ്‌ നിറുത്തിയത്‌.ബസ്സില്‍ കയറിയ ഉടനെ തന്നെ ബെംഗലൂരിലെ ഞങ്ങളുടെ കോണ്‍ടാക്ട്‌ പേര്‍സണ്‍ ആയ 'നിലേഷ്‌' നു ഞങ്ങള്‍ വരുന്ന ബസിന്റെ പേരും നമ്പറും മെസേജ്‌ അയച്ചു. 'കലാശിപ്പാളയ' ത്ത്‌ ഇറങ്ങാനായിരുന്നു നിര്‍ദേശം. ആദ്യമായി കന്നഡ ദേശത്തെക്കു പോകുന്ന ഞങ്ങളെ സംബന്ധിച്ച്‌ എന്ത്‌ കലാശം, എന്ത്‌ പാളയം...

നേരം പുലര്‍ന്നു. ബെംഗലൂര്‍ എത്താറായ്‌. അപ്പൊഴാണ്‌ ഞങ്ങളുടെ പ്ലാന്‍സ്‌ എല്ലാം തകര്‍ത്തുകൊണ്ട്‌ ബസ്സുകാര്‍ ഒരു കടുംകൈ ചെയ്ത്തത്‌..ബെംഗലൂര്‍ എത്തുന്നതിന്‌ മുന്‍പ്‌ അവര്‍ ഞങ്ങള്‍ ഉള്‍പ്പെടുന്ന യാത്രാസംഖത്തെ ഒരു ലൊകല്‍, പാണ്ടി സ്റ്റൈല്‍ ബസിലേക്ക്‌ മാറ്റി. രാവിലെ തന്നെ "ഗില്ലി" യിലെ പാട്ടും വെച്ച്‌ ബസ്സ്‌ തകര്‍ത്ത്‌ ഗമനം തുടങ്ങി...

അവര്‍ ഞങ്ങളെ കലാശിപാളയം പ്രൈവറ്റ്‌ ബസ്സ്‌ സ്റ്റാന്‍ഡില്‍ ഇറക്കി. ഒരു ബ്ലാക്ക്‌ ഇന്‍ഡിഗൊ കാര്‍ നോക്കാന്‍ നിലേഷ്‌ നിര്‍ദേശം തന്നിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ അവിടെ കാറിന്റെ പൊടി പൊലും കണ്ടില്ല. എടുത്തൂ മൊഫൈല്‍, വിളിച്ചൂ നിലേഷിനെ. അയാള്‍ കാര്‍ ഡ്രൈവറുടെ മൊഫൈല്‍ നമ്പര്‍ തന്നു. ഉടനെ തന്നെ അയാളെ വിളിച്ചു. ഡ്രൈവര്‍ അകട്ടെ ഇംഗ്ലീഷില്‍ തുടങ്ങി കന്നഡ തൊട്ടുകൂട്ടി ഹിന്ദിയില്‍ കൊട്ടിക്കലാശിച്ചു. ഒരു മിനി ഇലഞ്ഞിത്തറ മേളം. കലാപമടങ്ങിയപ്പ്പ്പൊള്‍ അയാള്‍ "ശര്‍മ" ട്രാവല്‍സിന്റെ മുമ്പില്‍ നില്‍ക്കുന്നുണ്ടെന്ന് മനസ്സിലായി. ഉടനെ തന്നെ അടുത്തുനില്‍ക്കുന്നുണ്ടായിരുന്ന ഒരു ക്രമസമാധാനപരിരക്ഷകന്റെ(പോലീസ്‌) അടുത്ത്‌ "ശര്‍മ" ട്രവെല്‍സിന്റെ ഓഫീസ്‌ എവിടെ അണെന്നു ചോദിക്കവെ അവരുടെ ഒരു ബസ്സ്‌ ആ വഴിക്കു പൊയി. ഉടനെ തന്നെ അതിന്റെ പിന്നാലെ 100-100 ല്‍ വിട്ടു.

അവസാനം "ശര്‍മ" യുടെ മുന്‍പില്‍ കിടക്കുന്ന ഞങ്ങളുടെ വാഹനത്തേയും അതിന്റെ ഗോസായി സാരഥിയേയും കണ്ടുപിടിച്ചു. അതില്‍ കയറി ഹോട്ടലിലേക്ക്‌ തിരിച്ചു. "മജെസ്റ്റിക്‌" സ്റ്റാന്‍ഡിനടുത്തുള്ള ഒരു ഹോട്ടലിലായിരുന്നു താമസം അറേഞ്ച്‌ ചെയ്തിരുന്നത്‌. ലൊ ലൊ കമ്പനി "ആഡിറ്റേര്‍സ്‌" നു 2 മുറി ബുക്ക്‌ ചെയ്തുവെച്ചിട്ടുണ്ടായിരുന്നു.

ഹോട്ടലിന്റെ റിസപ്ഷനില്‍ ചെന്ന് അവിടെ ഉണ്ടായിരുന്ന കണ്ഠകോണക ധാരിയൊട്‌ "അക്കരെ അക്കര"യെ മനസ്സില്‍ ധ്യാനിച്ച്‌ ഞങ്ങള്‍ വെച്ച്‌ കാച്ചി:

"വി ആര്‍ ആഡിറ്റേര്‍സ്‌ ഫ്രം കേരള"


ഈ കത്തി തുടരുന്നതാണ്‌...

2 comments:

Kalesh Kumar said...

ഇതെന്താ മധുമോഹനസീരിയലാ‍ണോ ചേട്ടാ? ഒരു കരയ്ക്കടുപ്പിക്കാനൊരു ഭാവമില്ലേ?
വേര്‍ഡ് വെരിഫിക്കേഷന്‍ ഇടോ...
ഇല്ലേല്‍ കമന്റ് സ്പാമന്‍ വരും.

Unknown said...

തള്ളെ ഇതെന്തര് ഈ അണ്ണന്‍ പകുതിക്ക് വെച്ച് നിര്‍ത്തിയത് ? എന്നെ പോലെ അണ്ണനും തുടരന്‍ തൊഴിലാളിയാണോ? പോരട്ടങ്ങനെ പോരട്ടെ..