October 07, 2008

മലയാളി തീവ്രവാദികള്‍???

NDTVയില്‍ കണ്ട ഒരു വാര്‍ത്തയെ* 2 വാക്കില്‍ ചുരുക്കിയാല്‍ ഇങ്ങനെ വായിക്കാം. മലയാളികളെന്നു വിശ്വസിക്കുന്ന 2 'ലഷ്കര്‍-ഇ-തോയ്ബ' പ്രവര്‍ത്തകര്‍ കുപ്‌വാരയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ്‌ ഇപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ട്‌. മലയാളത്തിലുള്ള ചില രേഖകളും, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുമെടുത്ത മൊബൈല്‍ ഫോണുകളും ഇവരില്‍
നിന്നും പോലീസിനു ലഭിച്ചത്രെ!! കൂടുതല്‍ വിവരങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നും ചെകുത്താന്റെ സ്വന്തം പോരാളികള്‍!!!! ഇതിന്റെ കൂടി ഒരു കുറവുണ്ടായിരുന്നു, ഇപ്പോള്‍ അതും പൂര്‍ണമായി....

*വാര്‍ത്തയുടെ സത്യാവസ്ഥ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

4 comments:

കാവലാന്‍ said...

"ചെകുത്താന്റെ സ്വന്തം പോരാളികള്‍!!!! "

വെറുതെ ചെകുത്താന്റെ മാനം കളായാനായിട്ട് ഓരോന്നെഴുതരുത്. ചെകുത്താനെന്തിനാ പോരാളികള്‍?
കൂര്‍ത്ത പല്ലുകളുണ്ട്,കുന്തം പോലത്തെ വാലുണ്ട്, മുതുകു നിറച്ചും മുള്ളുണ്ട്, വായ തുറന്നാല്‍ തീയുണ്ട് ഒരു ബ്ബീഡി കത്തിക്കാന്‍ പോലും ആരുടേം സകായം വേണ്ട. പുറം ചൊറിയാനാച്ചാല്‍ മുറം പോലത്തെ നഖം പോലുമുണ്ട്. അവര്‍ ദൈവത്തിന്റെ പോരാളികള്‍ തന്നെ സംശയമെന്ത്!

Joker said...

തീവ്രവാദ വാരഫലം
--------------------

ഇത് സിമിയാവാനാണ് കൂടുതല്‍ സാധ്യത, സെപ്റ്റമ്പര്‍ പതിനൊന്നിന് ട്രേഡ് സെന്റര്‍ തകര്‍ത്തത് നാല് സിമികാര്‍ ആയിരുന്നു.ഹിരോഷിമ നാഗസാക്കി അണുബോംബ് സ്പോടനത്തിന് പിന്നിലും സിമി ആയിരുന്നു. ഇന്നലെ കോഴിക്കോട് നിന്ന് രണ്ട് ലഷക്ര് തൊയ്യിബ തീവ്രവാദികളെ പിടിച്ചിട്ടുണ്ട്. കോഴിക്കോട് മിഠായി തെരുവ് സ്പോടനത്തിന് പിന്നിലും സിമിയായിരുന്നു. കുറെ സിമിക്കാര്‍ അത് നിരോധിച്ചപ്പോല്‍ ആവിയായി പോയിട്ടിലലത്തതിനാല്‍ , അവര്‍ ഇന്ത്യന്‍ മുജാഹിദീന്‍ ആയി പുനരവതരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഭരണം പിടിക്കാന്‍ സിമി പദ്ധതിയിടുന്നു.ഈ ഭൂമി മലയാളത്തില്‍ പദ്ധതി തയ്യാറാക്കാന്‍ വേറെ സ്ഥലമില്ലാത്തതിനാല്‍ അവര്‍ ഇപ്പോള്‍ കേരളത്തില്‍ നിന്നാണ് എല്ലാ ബ്ലൂ പ്രിന്റും തയ്യാറാക്കുന്നത്. ചിലപ്പോല്‍ സായുധ പോരാട്ടത്തിലൂടെ ഇന്ത്യയുടെ ഭരണം തന്നെ പിടിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ സൈന്യം ഇപ്പോല്‍ശമ്പള മുറുമുറുപ്പിന്റെ പിന്നില്‍ സിമിയാണ്.സൈനികര്‍ക്കിടയില്‍ പ്രശ്നങ്ങാളുണ്ടാക്കി ഭാരതാംഭയെ മറ്റൊരു സൌദി അറേബ്യയാക്കി മാറ്റാനാണ് അവരുടെ പരിപാടി.സിമി കേരളത്തില്‍ സജീവമായതിനാല്‍ മഴയും കുറവായിരിക്കുകയാണ്. നാനോ കാര്‍ പദ്ധതി ഗുജറാത്തിളേക്ക് പോയതിനാല്‍ സിമി അവരുടെ ഒരു ലക്ഷം ചാര തീവ്രവാദികളേ അങ്ങോട്ട് വിട്ടിടൂണ്ട്.നരേന്ദ്ര ബായിയെ കൊല്ലാനാണെന്ന് തോന്നുന്നു.

ചുരുക്കത്തില്‍, മൊത്തതില്‍

ജാഗ്രതൈ........

chithrakaran ചിത്രകാരന്‍ said...

വാതം തീവ്രമായാലും മിതമായാലും പുറത്തു വന്നാല്ലേ ചികിത്സിക്കാന്‍ പറ്റു !

അപ്പിക്കുട്ടി said...

അവർ മലയാളികളാകാൻ വഴിയില്ല.തോക്ക്‌ കയ്യിലേന്തി ചാവേറുകളകാനൊന്നും മലയാലികൾ തയ്യാറാകാൻ വഴിയില്ല.UAEയിൽ നിന്നും "പച്ച"നോട്ടുകൾ കൊണ്ടുവരുക മാസ്റ്റർ പ്ലാൻ തയ്യാറാക്കുക,വ്യാജരേഖ തയ്യാറാക്കുക(courtesy Kasargode Embassy) ഇവയൊക്കെ പോരെ?