ഓ.. ഈ സിനിമാക്കാരെ കൊണ്ട് തോറ്റു.. ഞാന്‍ എന്തു ചെയ്യുവാ എന്നു നോക്കി നടക്കുവാ അവന്മാരു സിനിമയാക്കാന്‍ ..
മലയാളം അക്ഷരമാല വരെ മറന്നു തുടങ്ങിയ സമയത്ത് ഒരു രസത്തിന് തുടങ്ങിയതാണീ ബ്ലോഗ്, അല്ലാതെ ചില ദോഷൈകദൃക്കുകള്‍ പറയുന്ന പോലെ 'കൊടകര പുരാണം', 'മൊത്തം ചില്ലറ' തുടങ്ങി അക്കാലത്തു കത്തി നിന്നിരുന്ന ബ്ലോഗുകളെ വെല്ലുവിളിക്കാമെന്ന വ്യാമോഹമൊന്നുമായല്ല ഞാന്‍ ഈ രംഗത്തേക്ക് കടന്നു വന്നത്. സ്കൂളില്‍ മലയാളം B പേപ്പറിലെ ഉപന്യാസ രചനയൊക്കെ എനിക്ക് എന്നും കീറാമുട്ടികളായിരുന്നു. അങ്ങനെയുള്ള ഞാന്‍, ഒരു വിധത്തില്‍ തട്ടി മുട്ടി 'സ്വ:ലേ'യെ (കുറേ ദിവസങ്ങള്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് അലോചിച്ച് ഇട്ട പേരാണ് 'സ്വ:ലേ'. എനിക്കു മുന്‍പ് പത്രക്കാര്‍ ഈ പദം ഉപയോഗിച്ചതുകൊണ്ട്, കോപ്പിലെ റൈറ്റ് എനിക്കില്ലാതെ പോയി എന്നു മാത്രം)കൊണ്ട് നടക്കുമ്പോഴാണ് സിനിമാക്കാര്‍ ഈ കടുംകൈ (?) എന്നോട് ചെയ്തത്...
അവര്‍ സ്വ ലേ എന്ന പേരില്‍ ഒരു സിനിമാ എടുക്കുന്നു!! ദിലീപാണത്രെ നായകന്‍! എന്റെ ലോകനാര്‍ കാവിലെ ഗണപതി ഭഗവതി ഭഗവാനെ, ഈ ബ്ലോഗിന്റെ മാനം കപ്പലു കയറാതെ കാത്തുകൊള്ളേണമെ! സിനിമ മെഗാ ഹിറ്റ് ആയി എന്റെ ബ്ലോഗിലേക്കുള്ള ട്രാഫിക് ഇരട്ടിയാകണെ!!
മുന്നറിയിപ്പ്: മേല്‍പ്പറഞ്ഞ സിനിമയുമായി സ്വ:ലേക്കു യാതൊരുവിധ ബന്ധങ്ങളുമില്ല എന്നു അറിയിച്ചുകൊള്ളുന്നു. എനി അധവാ എന്തെങ്കിലും ബന്ധം നിങ്ങള്‍ക്ക് തോന്നിയാല്‍ അതു തീര്‍ത്തും എന്റെ തലവര!
No comments:
Post a Comment