September 16, 2009

ഗൃഹാതുരത്വം:ദൂരദര്‍ശന്‍

ഞായറാഴ്ചകളില്‍ സിനിമക്കുശേഷം വന്നിരുന്ന 'ജയന്റ്‌ റോബോട്ട്‌ (അതിലെ വാച്ചില്‍ കൂടി റോബോട്ടിനെ വിളിക്കുന്നതാണ്‌ കിടിലന്‍)','ജംഗല്‍ ബുക്ക്‌', 'ഷോര്‍ട്ട്‌ സര്‍ക്യൂറ്റ്‌','സ്റ്റ്രീറ്റ്‌ ഹോക്ക്‌', 'നൈറ്റ്‌ റൈഡര്‍'....

രാവിലെ 10.30 വന്നിരുന്ന 'ടെയില്‍ സ്പിന്‍', 'അങ്കിള്‍ സ്ക്രൂജ്‌' കാര്‍ട്ടൂണുകള്‍,

ഇപ്പോള്‍ വംശനാശംടഞ്ഞ 'ഡി.ഡി 2' ചാനലില്‍ വൈകുന്നേരങ്ങളില്‍ വന്നിരുന്ന 'ഹി-മാന്‍', 'ഫ്ലാഷ്‌ ഗോര്‍ഡന്‍' മുതലായ കാര്‍ട്ടൂണുകള്‍

മഹാഭാരതം, രാമായണം - അതിലെ അസുരന്മാരേയും രാക്ഷസന്മാരേയും കണ്ട്‌ പേടിച്ച്‌ കണ്ണും ചെവിയും പൊത്തിയിരിക്കുമായിരുന്നു, ഞാന്‍!!

പട്ടാളക്കാരുടെ കഥപറഞ്ഞ 'പരംവീര്‍ ചക്ര',

ഹിന്ദി സിനിമ - ഞാനും ചേട്ടനും കൂടിയിരുന്നാണ്‌ സിനിമ കാണുക, എനിക്ക്‌ ഹിന്ദി ഡയലോഗുകള്‍ മനസ്സിലാവാത്തതുകൊണ്ട്‌ ചേട്ടനായിരുന്നു വിവര്‍ത്തകന്‍!

'തെഹ്‌കീകാത്‌', 'ബ്യോകേക്ഷ്‌ ബക്ഷി' മുതലായ കുറ്റാന്വേഷണ സീരിയലുകള്‍ (വിവര്‍ത്തനം- ചേട്ടന്‍)

മലയാള സിനിമക്കുശേഷം സ്ഥിരമായി വന്നിരുന്ന ജയചന്ദ്രന്റെ ലളിതഗാനം: :'ഒന്നിനി ശ്രുതി താഴ്ത്തി..'

എല്ലാകൊല്ലവും മുടങ്ങാതെ കാണിച്ചിരുന്ന വിംബിള്‍ഡന്‍, ഫ്രെഞ്ച്‌ ഓപ്പണ്‍... - ഗെയിം പോയന്റിലോ/സെറ്റ്‌ പോയന്റിലോ നില്‍ക്കുമ്പോള്‍ വരുന്ന 'ഡ്യൂസി'നെയും "അഡ്വാന്റേജി'നേയും എത്രതവണ പ്രാകിയിരിക്കുന്നു (കളി കഴിഞ്ഞാലല്ലേ ബാക്കി പരിപാടികള്‍ തുടരൂ)!!

മലയാളത്തില്‍ 13 എപിസോഡുകൊണ്ട്‌ തീര്‍ന്നിരുന്ന ഒരുപിടി നല്ല സീരിയലുകള്‍....

നെടുമുടി വേണു അവതരിപ്പിച്ചിരുന്ന ശാസ്ത്രകൗതുകം!

പരിപാടികള്‍ക്കിടയില്‍ രസം കൊല്ലിയായി വരുന്ന റാന്തല്‍ വിളക്ക്‌ - 'സാങ്കേതിക തകരാറുമൂലം പരിപാടിയില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു'! എത്ര തവണ കണ്ടിരിക്കുന്നു, പല്ലുകടിച്ചിരിക്കുന്നു!

പിന്നെ ഇതെല്ലാം കിട്ടാനായി വീടിന്റെ മുകളി ആന്റിനയുമായി നടത്തിയ അനേകം ഗുസ്തി മല്‍സരങ്ങള്‍..

അങ്ങനെ അങ്ങനെ..ഒരു കാലം
ദൂരദര്‍ശം പ്രണതോസ്മി!

2 comments:

Anonymous said...

സ്മ്ര്തിലയം, പിന്നെ ചന്ദ്രകാന്ത സീരിയല്‍, ഞായറാഴ്ച, ഗൂര്‍സിങ്ങ്, ശക്തിമാന്‍, കാലാവസ്ത, അങ്ങിനെ എന്തൊക്കെ

monu said...

yes yes.... same with me too...

reminds me of another crtoon too.. "jaime and the magic torch"