ഒരു പക്ഷെ കഴിഞ്ഞ 2 ദിവസങ്ങൾ ഇടതു മാദ്ധ്യമങ്ങൾക്ക് അഘോഷത്തിന്റെ ദിവസങ്ങളായിരുന്നു.
ലാവ്ലിൻ കേസിൽ “അഴിമതി” ഇല്ല എന്നും “അസൂത്രിത ഗൂഢാലോചന” മാത്രമെ ഉള്ളു എന്നുമുള്ള CBI പ്രസ്താവനയാണ് ഒന്നാമത്തെ ലഡ്ഡു. പ്രസ്തുത സംഭവങ്ങൾ ഇടത് മാദ്ധ്യമങ്ങൾ വളരെ വികാരപരമായി സെന്റി അടിച്ചാണ് ആഘോഷിച്ചത്. ആതുരാലയം തുടങ്ങാൻ മുങ്കയ്യെടുത്ത നേതാവിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തികളൊ/സ്ഥാപനങ്ങളൊ മാപ്പ് പറഞ്ഞാലും ഈ പാപഭാരം തീരില്ല എന്നൊക്കെയാണ് വെച്ചു കാച്ചിയിരിക്കുന്നത്.
അപ്പോളതാ രണ്ടാമത്തെ ലഡ്ഡു: തരൂർ വിവാദം. തരൂരിനെകൊണ്ട് രാജിവെപ്പിച്ചതിലുള്ള തങ്ങളുടെ കഴിവിനെ പറ്റി പ്രശംസിച്ച് വീണ്ടും ലേഖനങ്ങൾ. തരൂർ എങ്ങനെ ഇടപെട്ടു, ആർക്കൊക്കെ എന്തൊക്കെ വാങ്ങിച്ചു കൊടുത്തു എന്നൊക്കെ വിശദമായി നല്‍കിയിട്ടുണ്ട് ചില ലേഖനങ്ങളിൽ. എന്തായാലും ആരോപണങ്ങൾ തെരുവിൽ നേരിടും എന്ന് തരൂർ പറഞ്ഞതായി അറിവില്ല. അന്വേഷണം നടക്കട്ടെ.
ഇനി സ്വ:ലേയുടെ ചോദ്യം:
ഇനി സമീപഭാവിയിൽ, തരൂരിനു ഈ പ്രശ്നത്തിൽ ഒരു പങ്കുമില്ല എന്നു വ്യക്തമായാൽ, കുറഞ്ഞത് ഒരു “സോറി” പറയാൻ ഇപ്പോൾ തരൂരിന്റെ രാജി ആഘോഷിക്കുന്നവർ തയ്യാറാകുമൊ?
2 comments:
ഒരു പങ്കുമില്ല എന്നു വ്യക്തമായാൽ അത് സമ്മതിക്കില്ലല്ലോ ഞങ്ങള്‍... പിന്നല്ല!!
:D
അപ്പോള്‍ പിണറായിക്ക് ലാവ്ലിന് കേസില്‍ ഒരു പങ്ങുമില്ലെന്നു കോടതി പറഞ്ഞാല്‍ മനോരമയും മാതൃഭുമിയും സോറി പറയുമോ? മിക്കവാറും അച്ചായന് ഹാര്‍ട്ട് അറ്റാക്ക് വരാന്‍ സാധ്യത ഉണ്ട്. എന്നാലും ഒന്നും അറിഞ്ഞില്ല എന്നാ മട്ടില്‍ മുന്നോട്ടു പോകും. അതാണല്ലോ ഒരു മനോരമ സ്റ്റൈല്‍.
മദനിക്ക് പിറകെ ഒന്ന് രണ്ടു മാസം നടന്നു. ഇപ്പോള്‍ എന്‍ ഐ എ പോലും മദനിയെ ചോദ്യം ചെയ്തിട്ട് ഒന്നും കണ്ടു പിടിച്ചില്ല. മനോരമ ഇതിനെപ്പറ്റി എന്ത് പറയുമോ ആവൊ?
Post a Comment