Skip to main content

Posts

Showing posts from 2006

വന്ദേ മാതരം

വന്ദേ മാതരം
സുജലാം സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിനീം
സുഹാസിനീം
സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം

സപ്തകൊടി കണ്ഠ കളകള നിനാദകരാളേ
ദ്വിസപ്തകൊടി ഭുജൈര്‍ധ്ര്ത ഖര കരവാളേ
അബനാ കേനമാ ഏതബലേ
ബഹുബല ധാരിണീം നമാമിതാരിണീം
രിപുദള വാരിണീം
മാതരം
വന്ദേ മാതരം
തുമി വിദ്യാതുമിധര്‍മ
തുമി ഹൃദിതുമി മര്‍മ
ത്വം ഹി പ്രാണ:ശരീരെ
ബാഹുതേതുമിമാശക്തി
തേമാര്‍ ഇപ്രതിമാ കടിമന്ദിരേ മന്ദിരേ
ത്വം ഹി ദുര്‍ഗാ ദശപ്രഹരണ ധാരിണീ
കമലാ കമലദള വിഹാരിണീ
വാരിണീ വിദ്യാദായിനീ
നമാമി ത്വാം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം
വന്ദേ മാതരം

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം
വന്ദേ മാതരം

വന്ദേ മാതരം
വന്ദേ മാതരം.............

വാര്‍ണിംഗ്‌!!!!

സൂക്ഷിക്കുക!!!!!!!സ്വ:ലേ ബെംഗലൂരില്‍:ഒരു കണക്കുനോക്കല്‍ പരിപാടിയുടെ ഭാഗമായി സ്വ:ലേ ബെംഗലൂരില്‍ ഈ മാസം 10-നു എത്തിച്ചേരുന്നതാണ്‌. ചുരുങ്ങിയത്‌ 2 ആഴ്ചയെങ്കിലും പ്രസ്തുത ബുലോഗന്‍ അവിടെ ഉണ്ടാകുന്നതാണ്‌.... എന്ന്സ്വ:ലേവാല്‍ത്തുമ്പ്‌:നിങ്ങള്‍ അക്ഷമയോടെ കാത്തിരിക്കുന്ന"ആഡിറ്റേര്‍സ്‌ ഫ്രം കേരള-ഭാഗം 3" എന്റെ രണ്ടാം ബെംഗലൂര്‍ യാത്രക്കു ശേഷം..ഉടന്‍ വരുന്നൂ.."ആഡിറ്റേര്‍സ്‌ ഫ്രം കേരള-മദിരാശി ദര്‍ശനം""ആഡിറ്റേര്‍സ്‌ ഫ്രം കേരള-ബെംഗലൂര്‍ (രണ്ടാം)യാത്രാനുഭവങ്ങള്‍"

"കളി"ജ്വരം

പണ്ടൊക്കെ, അതായത്‌ "ടി.വി." യുടെ കണ്ടുപിടുത്തത്തിന്‌ മുന്‍പ്‌ നാട്ടാര്‍ക്ക്‌ എന്റര്‍ടെയിന്‍മന്റ്‌ എന്നാല്‍ പൂരവും,കഥകളിയും തുള്ളലും മറ്റുമായിരുന്നു. അന്നൊക്കെ "കളി" എന്നാല്‍ കഥകളിയായിരുന്നു. അസാരം "കളി" ഭ്രാന്ത്‌ ഉള്ളവര്‍ ഇഷ്ടം പോലെ ഉണ്ടായിരുന്നു..പ്രത്യെകിച്ച്‌ നമ്പൂരിമാരുടെ ഇടയില്‍.നാടെങ്ങും (കഥ)"കളി" ജ്വരം...കാലം മാറി, കോലം മാറി. ഇപ്പോള്‍ ടി വി ആയി, ഇന്റര്‍നെറ്റ്‌ ആയി, മൊബെയില്‍ ആയി. കഥകളി എന്നാല്‍ "കേരള- ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി" പരസ്യത്തിലെ ഒരു ഇനമായി. ഇപ്പ്പ്പോള്‍ "കളി" എന്നാല്‍ ക്രിക്കെറ്റ്‌ ആയി.ഇന്ത്യക്കാര്‍ തമ്മില്‍ ഭേദമായി കളിക്കുന്ന ഐറ്റം എന്ന നിലയില്‍, കാശൊഴുകുന്ന ഐറ്റമെന്നനിലയില്‍, പരസ്യമിടാന്‍ ഏറ്റവും സ്കോപ്‌ ഉള്ള ഐറ്റമെന്നനിലയില്‍,കളിഭ്രാന്തന്മാരുടേയും,കളിക്കാരുടേയും, കളി പഠിപ്പിക്കുന്നവരുടേയും,കളി എലികാസ്റ്റ്‌ ചെയ്യുന്നവരുടേയും, പാവം പിടിച്ച കുറെ അന്താരാഷ്ട്ര കമ്പനികള്‍ക്കും, കേളന്‍ മുതല്‍ കോരന്‍ വരെ ഈ ഇന്ത്യാ മഹാരാജ്യത്തെ അബാലവൃദ്ധം ജനങ്ങളും ഉറക്കമൊഴിച്ച്‌, ജോലിയും കൂലിയും പഠിപ്പും കളഞ്ഞുകാണുന്ന മറ്റൊരു "ഐ…

ഓഡിറ്റേര്‍സ്‌ ഫ്രം കേരള- ഭാഗം രണ്ട്‌

....അങ്ങിനെ ബസ്സില്‍ കയറി. അവിടെയാണ്‌ മുന്‍പ്‌ നിറുത്തിയത്‌.ബസ്സില്‍ കയറിയ ഉടനെ തന്നെ ബെംഗലൂരിലെ ഞങ്ങളുടെ കോണ്‍ടാക്ട്‌ പേര്‍സണ്‍ ആയ 'നിലേഷ്‌' നു ഞങ്ങള്‍ വരുന്ന ബസിന്റെ പേരും നമ്പറും മെസേജ്‌ അയച്ചു. 'കലാശിപ്പാളയ' ത്ത്‌ ഇറങ്ങാനായിരുന്നു നിര്‍ദേശം. ആദ്യമായി കന്നഡ ദേശത്തെക്കു പോകുന്ന ഞങ്ങളെ സംബന്ധിച്ച്‌ എന്ത്‌ കലാശം, എന്ത്‌ പാളയം...

നേരം പുലര്‍ന്നു. ബെംഗലൂര്‍ എത്താറായ്‌. അപ്പൊഴാണ്‌ ഞങ്ങളുടെ പ്ലാന്‍സ്‌ എല്ലാം തകര്‍ത്തുകൊണ്ട്‌ ബസ്സുകാര്‍ ഒരു കടുംകൈ ചെയ്ത്തത്‌..ബെംഗലൂര്‍ എത്തുന്നതിന്‌ മുന്‍പ്‌ അവര്‍ ഞങ്ങള്‍ ഉള്‍പ്പെടുന്ന യാത്രാസംഖത്തെ ഒരു ലൊകല്‍, പാണ്ടി സ്റ്റൈല്‍ ബസിലേക്ക്‌ മാറ്റി. രാവിലെ തന്നെ "ഗില്ലി" യിലെ പാട്ടും വെച്ച്‌ ബസ്സ്‌ തകര്‍ത്ത്‌ ഗമനം തുടങ്ങി...

അവര്‍ ഞങ്ങളെ കലാശിപാളയം പ്രൈവറ്റ്‌ ബസ്സ്‌ സ്റ്റാന്‍ഡില്‍ ഇറക്കി. ഒരു ബ്ലാക്ക്‌ ഇന്‍ഡിഗൊ കാര്‍ നോക്കാന്‍ നിലേഷ്‌ നിര്‍ദേശം തന്നിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ അവിടെ കാറിന്റെ പൊടി പൊലും കണ്ടില്ല. എടുത്തൂ മൊഫൈല്‍, വിളിച്ചൂ നിലേഷിനെ. അയാള്‍ കാര്‍ ഡ്രൈവറുടെ മൊഫൈല്‍ നമ്പര്‍ തന്നു. ഉടനെ തന്നെ അയാളെ വിളിച്ചു. ഡ്രൈവര്‍ അ…

ഒരു തമാശ

ഇപ്പൊള്‍ കിട്ടിയ ഒരു തമാശ..ദാ പിടിച്ചോ.......

ഹോട്ടല്‍ ആണെന്നു കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍ ബാര്‍ബറോട്‌: എന്തുണ്ട്‌ കഴിക്കാന്‍?
ബാര്‍ബര്‍: കട്ടിങ്ങും ഷേവിങ്ങും
വൃദ്ധന്‍ : 2 ഉം ഒരോ പ്ലേറ്റ്‌ പോരട്ടേ....

ഹഹഹഹൊഹൊഹ്‌...
എങ്ങനെയുണ്ട്‌? തകര്‍ത്തില്ലേ?
എനിക്കപ്പഴേ തോന്നി.....ഇനിയും കുറേ സ്റ്റോക്ക്‌ ഉണ്ട്‌. വഴിയേ എറിയാം.

ഓഡിറ്റേര്‍സ്‌ ഫ്രം കേരള - ഭാഗം ഒന്ന്

എന്റെ ആദ്യത്തെ ബുലോഗ്‌ ലക്ഷ്യസ്ഥാനത്ത്‌ എത്തി എന്ന് നിങ്ങളുടെ കമന്റുകളില്‍ നിന്നും ഞാന്‍ അനുമാനിക്കട്ടെ...അതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട്‌ ഞാന്‍ അവതരിപ്പിക്കുന്ന പുതിയ ബുലൊഗാണ്‌ "ഓഡിറ്റേര്‍സ്‌ ഫ്രം കേരള".

സി.ഏ പി ഇ 2 പരീക്ഷ പാസായി ആര്‍ട്ടിക്കിള്‍ഷിപ്പ്‌ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന 3 കൊല്ലം നീണ്ടുനില്‍ക്കുന്ന "training" നു ചേര്‍ന്ന കാലം.അദ്യത്തെ ഒരാഴ്ച പ്രത്യേക സംഭവവികാസങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ശനിയാഴ്ച ഓഫീസ്‌ അവധി ആയതുകൊണ്ട്‌ ഞാന്‍ ഉച്ച ഭക്ഷണത്തിനു ശേഷം "ഉറക്ക" ത്തിനെ പറ്റി റിസര്‍ച്ച്‌ നടത്തുകയായിരുന്നു.അപ്പോഴാണ്‌ മൊഫൈല്‍ ശബ്ദിച്ചത്‌...... അരാകും അത്‌? റിസര്‍ച്ച്‌ മതിയാക്കി ഞാന്‍ എഴുന്നേറ്റ്‌ പതുക്കെ ഫോണിന്റെ അടുത്തേക്ക്‌ നടന്നു....


ഓഫീസില്‍ നിന്നാണ്‌; ഈ നട്ടുച്ച്ക്ക്‌ ഇപ്പോള്‍ എന്നെ വിളിക്കാന്‍ എന്താണു കാരണം എന്നു വിചാരിച്ചുകൊണ്ട്‌ ഞാന്‍ ഫോണ്‍ എടുത്തു..മറ്റേ തലക്കല്‍ നിന്നും എന്റെ സീനിയറിന്റെ ശബ്ദം-"ഡാാ, നാളെ നീ ബാംഗ്ലൂര്‍ പോണം..വൈകുന്നേരം. ലൊട്ട്‌ലൊടുക്ക്‌ കമ്പനിയുടെ ലൊട്ട്‌ ലൊടുക്കുകളുടെ കണക്ക്‌ എടുക്കണം. ബസ്സ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്…

തറ പറ: നിങ്ങളെന്നെ ബുലോഗിയാക്കി...

കുറെ മലയാളം ബുലോഗുകള്‍ വായിച്ചപ്പോള്‍ എന്തെങ്കിലൊമൊക്കെ എഴുതണമെന്നു തോന്നി..സ്വാഭാവികമായും അന്തസ്സുള്ള ഒരു മലയാളിയാണെങ്കില്‍ ഒരുത്തന്‍ നന്നാവുന്ന കണ്ടാല്‍ ഉടനെ അവനെ അനുകരിക്കും. അതുകൊണ്ട്‌ ഞാനും ആ വഴിക്കു നീങ്ങാന്‍ തിരുമാനിച്ചു.

പക്ഷെ ചാടിക്കഴിഞ്ഞപ്പൊള്‍ അണ്‌ അബദ്ധം മനസ്സിലയത്‌.. എഴുതാനായി പ്രത്യേകിച്ച്‌ ഒന്നും തൊന്നുന്നില്ല. അധവാ ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'വിഷയരാഹിത്യം'. പക്ഷേ പറ്റാനുള്ളത്‌ പറ്റിക്കഴിഞ്ഞു. എന്തായലും ചാടി, ഇനി കുളിച്ചു തന്നെ കയറാം എന്നു തിരുമാനിക്കെണ്ടി വന്നു.പണ്ട്‌ 5 ലൊ 6 ലൊ പഠിച്ച ഒരു ഇംഗ്ലീഷ്‌ പഴഞ്ചൊല്ല് ഒര്‍മ്മ വന്നു look before you leap.എന്നാല്‍ തോല്‍വി സമ്മതിക്കാന്‍ മനസ്സുവന്നില്ല.അതുകൊണ്ടുാണ്‌ രണ്ടും കല്‍പിച്ച്‌ ഈ ചവറെല്ലാം അടിച്ചു കൂട്ടുന്നത്‌.ഇതു വായിച്ച്‌ ഹൃദയാഘാതം ആര്‍ക്കെങ്കിലും ഉണ്ടായാല്‍.. പ്ലീസ്‌, ഞാന്‍ ഉത്തരവാദിയല്ല....നേരത്തെ പറഞ്ഞപൊലെ ഇതെന്റെ അദ്യത്തെ ബുലൊഗ്‌ അണ്‌. ഇതിനുമുന്‍പ്‌ എഴുതാന്‍ തോന്നാത്ത്‌ എന്റെ അയുസ്സിന്റെ വലുപ്പം കൊണ്ടാണെന്നു ചിലര്‍ക്കെങ്കിലും തോന്നിപ്പോയെക്കാം.വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല,എങിനെയെങ്കിലും അതു ലക്ഷ്യസ്ഥാനത്ത്‌ എത്തിക്…