കടലാസു തോണികള്‍ ഒഴുക്കി,
കടലാസു കാറ്റാടിയുമായ് ഓടി,
കടലാസു ചുരുട്ടി ഏറുമ്പന്തു കളിച്ച്,
കടലാസു പോലെ ഭാരമില്ലാതെ
കളിച്ചുനടന്നൊരാ കുട്ടിക്കാലമിന്നൊരു
കിനാവുമാത്രമായ കുട്ടികളെ,
കുറവേതുമില്ലാതെ ആശംസിക്കുന്നു
കളങ്കമില്ലാത്ത ശിശു ദിനം!
ഞാനൊരു കവിയാകുന്നു
വാക്കുകള്‍ പെറുക്കി എഴുതുന്ന
സ്വയം പ്രഖ്യാപിത താത്വികാചാര്യന്‍
അഹങ്കാരമെന്റെ ഹാരമാകുന്നു
ശൂന്യത ബുദ്ധിയാകുന്നു
വിമര്‍ശനം ശത്രുവാകുന്നു
ഞാനൊരു നവ റിയലിസ്റ്റ് (?) കവിയാകുന്നു
“സ്വന്തമായി രണ്ടക്ഷരങ്ങൾ പോലും എഴുതാൻ പറ്റാത്തവർ ബുജി കളിച്ച് പരദൂഷണം പറയുന്ന ഒരിടമായെ ഇവിടം എനിക്കു തോന്നിയിട്ടുള്ളു. ഇതിന്റെ പേര് ‘ദൂഷണകേളി’ എന്നാക്കണം”
അവൾക്കായ് കല്യാണസൗഗന്ധികങ്ങൾ തേടി ഞാനലഞ്ഞപ്പോൾ
അവളുടെ ചുണ്ടുകളിൽ പരിഹാസച്ചിരിയായിരുന്നു.
അവളുടെ മാനത്തിനുവേണ്ടി ഞാൻ പോരാടുമ്പോൾ
അവളെന്റെ അഭിമാനത്തിനു വിലപറയുകയായിരുന്നു.
അവളോടൊത്തൊരു ജീവിതം ഞാൻ സ്വപ്നം കണ്ടപ്പോൾ
അവളെന്റെ മരണത്തിനുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു,
അവളുടെ നോട്ടത്തിലെ കാമത്തിൽ,
അവളുടെ ചിരിയിലെ വശ്യതയിൽ,
അവളുടെ വാക്കുകളിലെ മാധുര്യത്തിൽ,
വഞ്ചനയുടെ വിഷമുനകൾ മാത്രമായിരുന്നു.
നിറം ചുവപ്പായിരുന്നു, കടും ചുവപ്പ്.
അവസാന ആളിക്കത്തലിന്റെ രൂക്ഷതയോ
രക്തം വാര്‍ന്നോലിച്ചതിന്റെ നിസ്സഹായതയോ?
അവസാനം അടുത്തിരിക്കുന്നു..
തിരമാലകള്‍ ആര്‍ത്തലച്ചു, സമുദ്രത്തിന്റെ അട്ടഹാസം!!
എങ്ങും ഉപ്പിന്റെ ഗന്ധം.
അസ്തമിക്കാന്‍ സമയമായിരിക്കുന്നു
വീണ്ടും ഉദിക്കാന്‍, പ്രകാശം പടര്‍ത്താന്‍
അസ്തമിക്കാന്‍ സമയമായിരിക്കുന്നു...
കൊതുകേ കൊതുകേ പാറി പോകൂ
എന്നെ വന്നു കടിക്കല്ലേ..
എന്നെ വന്നു കടിച്ചെന്നാലോ
എന്നുടെ ദേഹം നീറില്ലേ..
ഇനിയും വന്നു കടിച്ചെന്നാൽ
നിന്നുടെ കഥ ഞാൻ തീർക്കൂലോ!!