February 25, 2009

പിണറായുടെ വീഴ്ച!!

"മലയന്‍കീഴ്‌: നവകേരള മാര്‍ച്ചിന്റെ മലയന്‍കീഴിലെ സ്വീകരണയോഗത്തിനിടയില്‍ വേദി തകര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണു."
(മാതൃഭൂമി - 25-02-09)

അനുബന്ധമായി പിണറായി വീഴുന്നതിന്റെ ഒരു കളര്‍ ഫോട്ടോയും കൊടുത്തിട്ടുണ്ട്‌. വേദി തകര്‍ന്നതോടെ കൂടുതല്‍ സ്വീകരനങ്ങള്‍ക്ക്‌ കാത്തു നില്‍ക്കാതെ പിണറായി സ്ഥലം വിട്ടത്രെ!!!

സംഭവത്തിനു ശേഷം പിണറായി "സ്വ:ലേ"ക്കു തന്ന എക്സ്‌ക്ലുസീവ്‌ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം:

സ്വ:ലേ: സഖാവ്‌ വീഴാന്‍ എന്താണ്‌ കാരണം?
പിണറായി: ഇതിന്റെ പിന്നില്‍ മാധ്യമ സിന്‍ഡിക്കേറ്റാണ്‌ എന്നത്‌ വ്യക്തമല്ലെ!!! പാര്‍ട്ടിക്കുള്ളിലെ ചില 'നികൃഷ്ടജീവികളും, മാധ്യമസിന്‍ഡിക്കേറ്റും, പിന്നെ കുറെ കൈപ്പത്തിക്കാരും ചേര്‍ന്ന ഒരു പിണറായി വിരുദ്ധ സിന്‍ഡിക്കേറ്റ്‌ നമ്മുടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവര്‍ക്ക്‌ CIA സഹായവും ലഭിക്കുന്നുണ്ട്‌.

സ്വ:ലേ: എന്താണ്‌ താങ്കള്‍ക്ക്‌ ഇവരോട്‌ പറയാനുള്ളത്‌?
പിണറായി: എന്റെ അങ്ങനെ ഒന്നും വീഴ്‌ത്താന്‍ നോക്കണ്ട!! അക്രമമാണ്‌ അവര്‍ തിരഞ്ഞെടുക്കുന്നെങ്കില്‍ കമ്മ്യുണിസ്റ്റുകാര്‍ പേടിച്ചോടുകയുമില്ല. ഞങ്ങള്‍ അവരെ തെരുവില്‍ നേരിടും!!

സ്വ:ലേ: അണികള്‍ക്ക്‌ എന്തെങ്കിലും സന്ദേശം?
പിണറായി: ലാവ്‌ ലിന്‍ സലാം, സോറി, ലാല്‍ സലാം!!

ബീജിംഗ്‌ മണ്ടലം സെക്രെട്ടറി ജീ-ബു-ബാ സംഭവത്തെ അപലപിച്ചു. ഇന്ത്യ പോലെയുല്ല ഒരു ജനാധിപത്യ രാജ്യത്തിന്‌ ഇത്തരം സംഭവങ്ങള്‍ അപമാനകരമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

മഹാകവി ജി (സുധാകരന്‍) സംഭവത്തെ അധാരമാക്കി "പിണറായുടെ വീഴ്ച" എന്നപേരില്‍ ഒരു കവിത രചിക്കും എന്നു പ്രഖ്യാപിച്ചിട്ടുണ്ട്‌!!

February 22, 2009

പഴശ്ശിരാജാ (വര)



ഇന്നു പത്രത്തിലെ സിനിമാ പേജില്‍ കണ്ട 'പഴശ്ശിരാജാ' (മമ്മൂട്ടി)വിന്റെ ചിത്രം ഞാന്‍ പകര്‍ത്തിയപ്പോള്‍...


മീഡിയം: പേന

February 19, 2009

February 11, 2009

പിണറായി 'ലവ്‌'ലൈന്‍

ഇപ്പോള്‍ കുറെ നാളായി വാര്‍ത്തകളില്‍ തത്തിക്കളിക്കുന്നത്‌ പിണറായുടെ യാത്രാവിവരണവും, ലാവ്‌ലിന്‍ വിവാദവുമാണ്‌.
പണ്ട്‌, പിണറായി വൈദ്യുതി മന്ത്രിയായിരിക്കുന്ന കാലത്ത്‌ ഒരു യാത്ര നറ്റത്തി: ഇപ്പോള്‍ നടത്തുന്ന യാത്ര പോലെ കാസര്‍ഗോഡ്‌ ടു കന്യാകുമാരി യാത്രയല്ല, ഒരു കാനഡാ സന്ദര്‍ശനം. ലാവ്‌ലിന്‍ കമ്പനിയെ പറ്റി അവിടുത്തുകാരോട്‌ അന്വേഷിച്ചറിഞ്ഞ്‌ കരാറുറപ്പിക്കലായിരുന്നു യാത്രാലക്ഷ്യം. കൂലങ്കഷമായ വിശകലനങ്ങള്‍ക്കുശേഷം പ്രമാണത്തില്‍ വിരലടയാളവും പതിപ്പിച്ച്‌ തൊട്ടടുത്ത ബീമാനത്തില്‍ കയറി സ്വര്‍ലോകം (ദൈവത്തിന്റെ സ്വന്തം നാട്‌) പൂകി.
കാലങ്ങള്‍ കഴിഞ്ഞു. അതിനു ശേഷം എത്ര തവണ MG റോഡ്‌ ടാര്‍ ചെയ്തു!!!! പാര്‍ട്ടിയും പരിവാരങ്ങളുമായി പറ്റുന്നപോലെ ഭരിച്ചു നടന്നിരുന്ന സമയത്താണ്‌ ആ നശിച്ച നേരറിയാന്‍ വന്ന CBI പഴയ ലാവ്‌ലിന്‍ കുത്തിപ്പൊക്കിയത്‌. CBI ചോദിച്ചപ്പോള്‍ പഴയ മന്ത്രിമുഖ്യന്‍ പറഞ്ഞത്‌ അദ്യത്തിനൊന്നുമറിയില്ല, എല്ലാം ഉദ്യോഗസ്ഥരാണ്‌ ചെയ്തതെന്നുമൊക്കെയാണ്‌.

"ദൈവമെ, ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവന്‍ അറിയുന്നില്ല, ഇവനോട്‌ പൊറുക്കരുതെ"

PS ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു GDയൊ, ടെസ്റ്റൊ, ഇന്റര്‍വ്യൂവൊ, യാതൊരുവിധ വിദ്യാഭ്യാസ യോഗ്യതയൊ കൂടാതെ കിട്ടുന്ന ഏക പണി 'മന്ത്രി'പ്പണിയാണ്‌. ഇങ്ങനെ അവനവന്‍ ചെയ്യുന്നതെന്തെന്നു അറിയാത്ത വിദ്വാന്മാര്‍ രാഷ്ട്രീയപ്പണിയും കൊണ്ട്‌ നടക്കുന്നിടത്തോളം കാലം ലാവ്‌ലിന്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കും.