Skip to main content

Posts

Showing posts from 2008

ദൂരദര്‍ശനം!! (വര)

ഒഴിവുദിവസം കറണ്ട്‌ പോയാല്‍ ഇങ്ങനെ ചില ഗുണങ്ങളൊക്കെയുണ്ട്‌!! ഈ ചിത്രം KSEBക്ക്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നു!!

കണക്കിന്റെ ലോകം (വര)

ഈ ഭൂഗോളത്തിന്റെ ഒരോ സ്പന്ദനവും കണക്കിലല്ലേ???

ഒരു നോട്ടീസ്‌ (ഫോട്ടോഗ്രാഫ്‌)

ഒരു അമ്പലക്കാഴ്ച!!!

ശ്വാനമന്നോ മുഖ്യമന്ത്രീ..

മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വസതിയില്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച്‌, കഷ്ടപ്പെട്ട്‌, ബുദ്ധിമുട്ടി അനുശോചിച്ച്‌ വന്നശേഷം നമ്മുടെ മുഖ്യ മന്ത്രി മാദ്ധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞത്‌:
അയാള്‍ (മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍) തീവ്രവാദികളൊറ്റ്‌ ഏറ്റുമുട്ടി മരിച്ചതുകൊണ്ടല്ലെ അയാളുടെ വീട്ടില്‍ മന്ത്രിമാരും മറ്റു ടിവിക്കാരും അനുശോചനമറിയിക്കാനെന്ന പേരില്‍ വരുന്നത്‌. അല്ലെങ്കില്‍ ഒരു പട്ടി പോലും
(വീട്ടില്‍ വളര്‍ത്തുന്ന പട്ടി ഒഴിച്ച്‌) അയാളെ തിരിഞ്ഞു നോക്കുമൊ?
സംഗതി ശരിയാ. നമ്മുടെ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഒരു പട്ടാളക്കാരന്റെ വീട്ടില്‍ നമ്മുടെ മഹത്തായ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തിനു പോകണം? ഇനി അങ്ങനെ പോകാന്‍ ടിയാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനൊ,
പാര്‍ട്ടി പത്രത്തിന്റെ ആജീവനാന്ത വരിക്കാരനൊ, കുറഞ്ഞ പക്ഷം കണ്ണൂരിലൊ,കോഴിക്കോട്ടോ മറ്റൊ നടന്ന ബോംബ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട അണിയൊ അല്ലല്ലൊ!!! അല്ല പിന്നെ... ഇത്‌ അയാളുടെ അഛന്റെ മുഖത്തു നോക്കി
പറഞ്ഞിതിനാണൊ ഇത്ര പുകില്‌?

ഇനി നമ്മുടെ മുഖ്യമന്ത്രി ഒരിക്കല്‍ മരിക്കുമ്പോള്‍ (മരിക്കാതിരിക്കാന്‍ അദ്യം ഹനുമാനൊ, അശ്വത്ഥാമാവൊ ഒന്നുമല്ലല്ലൊ) കാണാം: നാട്ട…

മുംബൈ ആക്രമണം (വര)

മുംബൈ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി....

ഞാന്‍ : ബ്ലോഗര്‍

ഞാന്‍ ഒരു കഥാകാരനൊ, കവിയോ, തത്വചിന്തകനൊ അല്ല.
പത്രങ്ങളില്‍ വരുന്ന ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തി പോസ്റ്റാനുള്ള ഭാഷാപരിഞ്ജാനം എനിക്കില്ല.
നമ്മുടെ നാട്ടിലെ ബഹുപൂരിപക്ഷവും കേള്‍ക്കാത്ത പാശ്ച്യാത്ത്യ തത്വചിന്തകന്മാരെ കുറിച്ചു വിക്കിപീഡിയയും മറ്റും തിരഞ്ഞ്‌ ലെഖനമെഴുതാന്‍ താത്പര്യവും, സമയവും എനിക്കില്ല.

പിന്നെ എന്റെ അഭിപ്രായങ്ങളും ഓര്‍മ്മകളും എനിക്കു തോന്നുന്ന പോലെ എഴുതുന്നു.
ഒഴിവുസമയങ്ങളില്‍ കോറിയിടുന്ന,ചലിക്കുന്നതും, ചലിക്കാത്തതുമായ വരകള്‍ പോസ്റ്റുന്നു.

അങ്ങനെ ഞാനും ബ്ലോഗുന്നു..

നവരസങ്ങള്‍ (വര)

ഇതു പൂര്‍ണ്ണമായും എന്റെ കാഴ്ചപ്പാടാണ്‌!!! അല്ലാതെ വരകള്‍ മാറിപ്പോയതല്ല!!!

സ്വ:ലേ എക്സ്‌ക്ലുസീവ്‌ : ചന്ദ്രയാന്‍ ദൃശ്യങ്ങള്‍

മൂണ്‍ ഇമ്പാക്റ്റ്‌ പ്രോബ്‌ ചന്ദ്രനില്‍ ഇടിച്ചിറങ്ങുന്നതിന്റെ അപൂര്‍വ ദൃശ്യങ്ങള്‍!!! സ്വ:ലേയില്‍ മാത്രം....


:)

ചന്ദ്രയാന്‍ സൂത്രവാക്യം

ബറാക്‌ ഒബാമ = 8.89 ചന്ദ്രയാന്‍

അല്ലെങ്കില്‍,

 മക്‍കെയിന്‍ = 5.00 ചന്ദ്രയാന്‍


ഒന്നും മനസ്സിലായില്ല?? ഉത്തരമറിയാന്‍ തുടര്‍ന്നുവായിക്കൂ..

കഴിഞ്ഞ മാസമാണ്‌ ലോകജനതയെ അക്ഷരാര്‍ദ്ധത്തില്‍ ഞെട്ടിച്ചുകൊണ്ട്‌ ഇന്ത്യ ആദ്യ ചാന്ദ്രയാനം വിക്ഷേപിച്ചത്‌. പ്രസ്തുത ദൗത്യത്തെകുറിച്ച്‌ വന്ന പല റിപ്പോര്‍ട്ടുകളിലും (വിശിഷ്യാ വിദേശ മാധ്യമങ്ങളില്‍) നിറഞ്ഞു നിന്നത്‌ ഇതിന്റെ ചിലവും (ഏകദേശം 72 മില്ല്യണ്‍ അമേരിക്കാന്‍ ഡോളര്‍), എന്തിനുവേണ്ടിയാണ്‌ ഇന്ത്യ പൊലൊരു 'ദരിദ്ര' രാജ്യം ഇത്രയും തുക 'ഒരു ഉപയോഗവും' ഇല്ലത്ത ഇത്തരമൊരു ദൗത്യത്തിനുവേണ്ടി ചിലവാക്കുന്നതെന്നുമായിരുന്നു. ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുന്ന പടങ്ങള്‍ക്കു വേണ്ടി എന്തിനാണ്‌ ഇത്തരമൊരു ദൗത്യമെന്നു വരെ ചിലര്‍ ചിന്തിച്ചു.

ഇതിന്റെ പശ്ചാതലത്തിലാണ്‌ ചാന്ദ്രയാനവും ഈ അടുത്തവസാനിച്ച അമേരിക്കന്‍ തിരഞ്ഞെടുപ്പും തമ്മില്‍ ഒന്നു താരതമ്യംചെയ്യാം എന്ന് ഞാന്‍ തിരുമാനിച്ചത്‌....

ചാന്ദ്രയാനം വിക്ഷേപിക്കാന്‍ ISRO ചിലവാക്കിയത്‌ - $72 Million

അമേരിക്കന്‍ പ്രസിഡന്റ്‌ ആകാന്‍ ഓബാമ ചിലവാക്കിയത്‌ - $ 640 Million

അമേരിക്കന്‍ പ്രസിഡന്റ്‌ ആകാന്‍ ശ്രമിക്കുന്നതിന്‌ മക്‍കെയിന്‍ ചിലവ…

എന്റെ ആദ്യ 'സ്റ്റോപ്‌ മോഷന്‍ അനിമേഷന്‍'!!

കുറച്ചു നാളായി ഇങ്ങനെ ഒരു വിചാരം മനസ്സില്‍ കിടന്നു കളിക്കാന്‍ തുടങ്ങിയിട്ട്‌, പക്ഷെ റ്റാക്സ്‌ ആഡിറ്റും മറ്റും തിരക്കുകളുമായി
മല്ലടിക്കേണ്ടി വന്നതിനാല്‍ സമയം കിട്ടിയില്ല. ഇപ്പോഴാണ്‌ ഐഡിയ നടപ്പിലാക്കാന്‍ സമയം കിട്ടിയത്‌.

എളുപ്പം രൂപം മാറ്റാം എന്നതുകൊണ്ടാണ്‌ ആദ്യത്തെ പരീക്ഷണത്തിന്‌ ടേബിള്‍ ലാമ്പുതന്നെ തിരഞ്ഞെടുത്തത്‌.

കണ്ടു നോക്കൂ, അഭിപ്രായം അറിയിക്കൂ..

വീഡിയൊ ഇവിടെ..

കുത്തിവര!!!

ഒരു ചെറിയ വരയില്‍ തുടങ്ങി ഇത്രയും ആയി. വിരസമായ ഒരു ദിവസത്തിന്റെ ഓര്‍മ്മക്ക്‌....

ഞങ്ങളുടെ ചോയ്സ്‌ !

ടിവിയില്‍ ഫോണ്‍ ഇന്‍ പരിപാടികള്‍ (ലൈവ്‌ ആയും അല്ലാതേയും) കാണുമ്പോള്‍ ഉള്ള സമയവും കളഞ്ഞ്‌ കുത്തിയിരുന്ന് ഇതിലേക്ക്‌ വിളിക്കുന്നവരുണ്ടല്ലൊ (ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും) എന്നതോര്‍ത്ത്‌ എനിക്കദ്ഭുതം തോന്നാറുണ്ട്‌. എന്നാല്‍ ഇപ്പോഴാണ്‌ എനിക്ക്‌ സത്യം മനസ്സിലായത്‌.

ഇന്ന് ഉച്ചക്കാണ്‌ സംഭവം.

ഒരു ഇന്‍കം ടാക്സ്‌ റിട്ടേണുമായി മല്ലിട്ടുകൊണ്ടിരിക്കുന്ന സമയത്താണ്‌ ഫോണ്‍ അടിച്ചത്‌; പരിചയമില്ലാത്ത ഒരു നംബര്‍. ഏടുത്തപ്പോള്‍ അപ്പുറത്തു നിന്നും ഒരു 'വിപ്ലവ' നാദം. ഒരു പ്രമുഖ മലയാള ചാനലില്‍ നിന്നാണെന്നു പറഞ്ഞ്‌ പരിചയപ്പേടുത്തി. "ഒരഞ്ചു മിനിറ്റു ചിലവഴിച്ച്‌ ചാനലിന്റെ 'യുവര്‍ ചോയ്സ്‌ പരിപാടിയില്‍ പങ്കെടുക്കാമൊ??" വിപ്ലവന്‍ പ്രസ്താവിച്ചു (ഈ ടിവിക്കാരെ കൊണ്ട്‌ തോറ്റു!!). ഇവിടെ ക്യാപിറ്റല്‍ ഗെയ്നും, ടാക്സും ആലോചിച്ച്‌ തല പുകഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്‌ 'യുവര്‍ ചോയ്സ്‌'!!! മനുഷ്യ സഹജമായ ആകാംക്ഷ കൊണ്ട്‌ എന്റെ നംബര്‍ എവിടെ നിന്നുകിട്ടി എന്നു ചോദിച്ചു. ഫോണ്‍ കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ നിന്നുമാണെന്ന് മറുപടി കിട്ടി. ഞാന്‍ ഇപ്പോള്‍ യാത്ര ചെയ്യുകയാണെന്നും, പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്…

മലയാളി തീവ്രവാദികള്‍???

NDTVയില്‍ കണ്ട ഒരു വാര്‍ത്തയെ* 2 വാക്കില്‍ ചുരുക്കിയാല്‍ ഇങ്ങനെ വായിക്കാം. മലയാളികളെന്നു വിശ്വസിക്കുന്ന 2 'ലഷ്കര്‍-ഇ-തോയ്ബ' പ്രവര്‍ത്തകര്‍ കുപ്‌വാരയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ്‌ ഇപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ട്‌. മലയാളത്തിലുള്ള ചില രേഖകളും, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുമെടുത്ത മൊബൈല്‍ ഫോണുകളും ഇവരില്‍
നിന്നും പോലീസിനു ലഭിച്ചത്രെ!! കൂടുതല്‍ വിവരങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നും ചെകുത്താന്റെ സ്വന്തം പോരാളികള്‍!!!! ഇതിന്റെ കൂടി ഒരു കുറവുണ്ടായിരുന്നു, ഇപ്പോള്‍ അതും പൂര്‍ണമായി....

*വാര്‍ത്തയുടെ സത്യാവസ്ഥ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

ഇരുട്ടിന്റെ ആത്മാവ്‌ (വര)

എക്കൗണ്ടിംഗ്‌ സ്റ്റാണ്ടേര്‍ഡ്‌ പഠിച്ചു മടുത്ത ഒരു രാത്രി ബോറടി മാറ്റാന്‍ വേണ്ടി കോറിയിട്ട ഒരു ചിത്രം...

ഹൈദരാബാദ്‌ ദൃശ്യങ്ങള്‍: ഗോല്‍കോണ്ട കോട്ടയില്‍നിന്നും..

ഗോല്‍കോണ്ട കോട്ടയുടെ മുകളില്‍ നിന്നും ഹൈദെരബാദിന്റെ ഒരു വിദൂര ദൃശ്യം..

വീണ്ടും സംവരണം

മെഡിക്കല്‍ പ്രവേശനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ ഇളവു നല്‍കുന്നത്‌ സംബന്ധിച്ച്‌ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി. പരീക്ഷയില്‍ 40% മാര്‍ക്ക്‌ വേണമെന്ന നിബന്ധനയില്‍ ഇളവ്‌ നല്‍കുന്നതിലാണ്‌ അഭിപ്രായം അറിയിക്കേണ്ടത്‌ : വാര്‍ത്ത
അപ്പൊ ഇനി 40% മാര്‍ക്കിലും ഇളവ്‌!! പരീക്ഷ എഴുതിയാല്‍ അഡ്മിഷന്‍ കൊടുക്കുന്നതാകും എറ്റവും നല്ലത്‌, കാരണം 40% എന്ന ഉയര്‍ന്ന കട്ട്‌-ഓഫ്‌ മാര്‍ക്ക്‌ ലഭിക്കുക എന്നത്‌ ഇത്തിരി ശ്രമകരമല്ലെ?

നമ്മുടെ വിദ്യാഭ്യാസ നിലവാരം കുതിച്ചുയരട്ടെ!!!

ഹൈദരാബാദ്‌ ദൃശ്യങ്ങള്‍: ഉയരങ്ങളുടെ കാവല്‍ക്കാരന്‍

ഒരു ആഡിറ്റിന്റെ ഭാഗമായി ഹൈദരാബാദ്‌ സന്ദര്‍ശിക്കാനുള്ള അവസരം എനിക്ക്‌ കിട്ടി. ഞായറാഴചകളില്‍ നഗരം ചുറ്റിക്കാണാനായി പുറത്തേക്കിറങ്ങും. അങ്ങനെ ഒരു ഞായാറാഴ്ച യാത്ര ഗോല്‍കോണ്ട കൊട്ടയിലേക്കായിരുന്നു. അവിടെ നിന്നും പകര്‍ത്തിയതാണ്‌ ഈ ചിത്രം.
കോട്ടയുടെ ഏറ്റവും ഉയര്‍ന്ന എടുപ്പില്‍ (അവിടേക്ക്‌ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമില്ല) കാവല്‍ നില്‍ക്കുന്ന ഏകനായ ഗാര്‍ഡ്‌..

വിസ്മയം ഈ വെള്ളക്കരം

വിലക്കയറ്റം തടയാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ല എന്നു ഇടക്കിടക്ക്‌ പ്രസ്താവിച്ചുകൊണ്ടും, കേന്ദ്രത്തിന്റെ 'ബൂര്‍ഷ്വാ' നയങ്ങള്‍ക്കെതെരെ ബന്ദുകളും, ഹര്‍ത്താലുകളും, പ്രതിഷേധ സമരങ്ങളും നടത്തിക്കൊണ്ടും
ജീവിച്ചുപോകുന്ന ഇടതു ബുദ്ധിജീവികള്‍ ബസ്‌, വൈദ്യുതി നിരക്കുകള്‍ വളരെ വിജയകരമായി
വര്‍ദ്ധിപ്പിച്ചതിനുശേഷം പുതിയതായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌ വെള്ളക്കരമാണ്‌.

എന്നാല്‍ വെള്ളത്തിന്റെ കാര്യത്തില്‍ ഒരു ആശ്വാസമുണ്ട്‌: കുടിവെള്ളം കിട്ടാതെ വലയുന്ന ജനകോടികള്‍ക്കാശ്വാസമായി നമ്മുടെ വിപ്ലവ പാര്‍ട്ടി ഒരു 'വാട്ടര്‍ തീം പാര്‍ക്ക്‌' തുടങ്ങുന്നു, പക്ഷെ കണ്ണൂര്‍ വരെ പോകണം എന്നു മാത്രം. കുറച്ചു ദൂരം യാത്ര ചെയ്താലെന്താ??? വെള്ളത്തിനു വേണ്ടിയല്ലെ? പിന്നെ തീം പാര്‍ക്കിലൂടെ കിട്ടുന്ന 'സംഭാവനകള്‍' കൂമ്പാരമാകുമ്പോള്‍ പാര്‍ട്ടി വളരില്ലേ? ബക്കറ്റ്‌ പിരിവ്‌ അത്രയും കുറച്ചല്ലെ കൊടുക്കെണ്ടു.. അതും ജനങ്ങള്‍ക്ക്‌ ആശ്വാസം പകരും.. ഹോാ ഈ പാര്‍ട്ടിക്കാരുടെ ഒരു ബുദ്ധി, സമ്മതിക്കണം !!!!

എന്നാല്‍ ലേഖകനൊരു സംശയം: ഇത്രയും ബുദ്ധി ജന്മനാ ഉള്ളതായിരുന്നൊ അതൊ പിന്നീട്‌ പാര്‍ട്ടി
യോഗങ്ങളിലൂടെ വളര്‍ത്തിയെടുത്തതാണോ…

ബൂലോകത്തില്‍ 'റെഡ്‌' വൊളണ്ടീയര്‍മാര്‍ ?

സമസ്തത്തില്‍ വന്ന പോസ്റ്റാണ്‌ എന്റെ ഈ ലേഖനത്തിനാധാരം. ഒരു ന്യൂസ്‌ ചാനലടക്കം 3 ടിവി ചാനലുകള്‍ക്കും, കേരളം മുഴുവന്‍ പ്രചാരമുള്ള 'നേര്‌' നേരത്തെ അറിയിക്കുന്ന പത്രത്തിനും ശേഷം നമ്മുടെ പ്രിയ സഖാക്കന്മാര്‍ നോട്ടമിട്ടിരിക്കുന്നത്‌ 'ബൂലോകത്തെ'യാണ്‌...

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍: ഒരു ഇടക്കാല വിലയിരുത്തലും മാര്‍ഗ്ഗനിര്‍ദേശങ്ങളും എന്ന പേരിലുള്ള ഈ രേഖയിലെ എട്ടാം പേജില്‍ പാരാഗ്രാഫ്‌ നമ്പര്‍ 4.3 :

നമ്മള്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്ന മേഖലയാണ്‌
ഇന്റര്‍നെറ്റ്‌ വഴി നടക്കുന്ന പ്രചാരണം. ഇവിടെയും സംഘടിതമായ ഇടപെടലുകള്‍
വേണം. ബ്ലോഗുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയും ഇടപെടുകയും വേണം.


ഇതൊക്കെ കേട്ടിട്ട്‌ ലേഖകന്‌ ഒരു സശയം: 3 ടിവി ചാനലുകള്‍+പത്രം+ബ്ലോഗുകള്‍... ഒരു മാധ്യമ സിന്‍ഡിക്കേറ്റിന്റെ മണം വരുന്നില്ലേ ???? ഇല്ലേ ???

ഫ്രെയിംസ്‌ (വര)

ചായങ്ങള്‍വീണപ്പോള്‍...

ഹാപ്പി ഹര്‍ത്താല്‍!!

കൊട്ടും, കുരവയും, കല്ലേറും, കത്തിക്കുത്തും, എല്ലൊടിച്ചാന്‍ പാട്ടും, മറ്റ്‌ കലാ(പ)പ്രകടനങ്ങളുമായി മലയാളികള്‍ക്ക്‌ വീര്യം പകരാന്‍ നാളെ ഇതാ വീണ്ടുമൊരു പണിമുടക്ക്‌ മഹാമഹം....

ബൂലോകത്തിലെ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ 'ഹര്‍ത്താല്‍' ദിനാശംസകള്‍, ചിയേര്‍സ്‌!!!

P.S: വൈദ്യുതി ചാര്‍ജ്‌ വര്‍ദ്ധിപ്പിച്ചതുകൊണ്ട്‌ ഇപ്പോള്‍ പണ്ടത്തെപ്പോലെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പറ്റാറില്ല. സമ്മതിക്കാറില്ല എന്നതാണ്‌ വാസ്തവം. കുറ്റം പറയാന്‍ പറ്റില്ല, അമ്മാതിരി കൂട്ടലല്ലെ കൂട്ടിയത്‌... അതുകൊണ്ടാണ്‌ ചുരുക്കുന്നത്‌....പ്ലീസ്‌, ഒന്നും തോന്നരുത്‌!!!

വന്ദേ മാതരം...

"ഈ രാത്രി നാഴികമണി പന്ത്രണ്ടടിക്കുമ്പോള്‍, ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍, ഭാരതം സ്വാതന്ത്ര്യത്തിലേക്ക്‌ ഉണര്‍ന്നെഴുന്നേക്കും.." **

വന്ദേ മാതരം** From 'Tryst with Destiny' Speech by Jwaharlal Nehru

ജസ്റ്റ്‌ ഇവേഡ്‌ (ഫ്ലാഷ്‌ ഗെയിം)

തനിയെ ഫ്ലാഷ്‌ പഠിക്കുക എന്ന സംരംഭത്തിന്റെ
ഭാഗമായി ഞാന്‍ ഉണ്ടാക്കിയ ചെറിയ ഫ്ലാഷ്‌ ഗെയിം. ഇതിനു സമാനമായ മറ്റു ഗെയ്മുകള്‍
കണ്ടേക്കാം.. സാമ്യം യാദൃശ്ചികമാകാനും സാധ്യതയില്ല...


ഇതും നോക്കാം >
'ബുഷ്മിനേറ്റര്‍'

വാക്കുകള്‍ കള്ളന്മാരാണ്‌

വാക്കുകള്‍ കള്ളന്മാരാണ്‌
നിനച്ചിക്കാതെ നാവിന്‍ തുമ്പത്തുവരും
എന്നാല്‍ അവശ്യഘട്ടത്തില്‍ വരില്ല...

എഴുതാനിരുന്നാല്‍ ഒന്നും എഴുതില്ല
എന്നാല്‍ ചിലപ്പോള്‍ പാതിരാത്രിക്കിരുന്നെഴുതിക്കൂട്ടും...

വാക്കുകള്‍ കള്ളന്മാരാണ്‌
ശക്തിയോടെ പറഞ്ഞാല്‍ ആജ്ഞയാകും,
അല്ലെങ്കില്‍ ഒരടിമയുടെ വിളികേള്‍ക്കലും...

അതെ വാക്കുകള്‍ കള്ളന്മാരാണ്‌,
അവസരത്തിനൊത്ത്‌ നിറം മാറുന്നവര്‍...

"എനിക്കു ഒളിമ്പിക്സ്‌ കാണണ്ട, ചൈനയിലേക്ക്‌ പോകുകയും വേണ്ട"

ഇതു ഞാന്‍ പറഞ്ഞതല്ലേ, നമ്മുടെ കൊച്ചു കേരളത്തിലെ പ്രമുഖ 'ഖേല്‍ രത്ന'യും, ബഹുഃ സ്പോര്‍ട്സ്‌ മന്ത്രിയുമായ ശ്രീമാന്‍ വിജയകുമാര്‍ജീ (അതുതന്നെയാണ്‌ പ്രസ്തുത ഗഡിയുടെ പേരെന്നു തോന്നുന്നു) ഇന്ന് പ്രസ്താവിച്ചതാണ്‌.

മന്ത്രിക്ക്‌ ചൈനയില്‍ പോകാന്‍ ഒരു വ്യാക്കൂണ്‍. ദോഷൈകദ്രിക്കുകള്‍ പറയുന്ന പോലെ, എതൊരു കറ കളഞ്ഞ കമ്മ്യൂണിസ്റ്റിന്‍റ്റേയും വിശുദ്ധ രാജ്യമായ ചൈന സര്‍ക്കാര്‍ചിലവില്‍ ഒന്നു ചുറ്റിയടിക്കാനൊന്നുമല്ല അദ്യം അങ്ങോട്ട്‌ പോകാന്‍ തിരുമാനിച്ചത്‌. അവിടെ ഒളിമ്പിക്സ്‌ അല്ലെ, കായിക കേരളത്തിന്റെ മന്ത്രി നേരിട്ട്‌ ചെന്ന് എല്ലാം നോക്കി നടത്തി തരണമെന്ന് പോളിറ്റ്‌ ബ്യൂറോ,ചൈനയും പിന്നെ ബീജിംഗ്‌ മണ്ഡലം സിക്രട്ടറിയും നേരിട്ട്‌ വിളിച്ച്‌ അറിയിച്ചുവത്രെ!!
അപ്പോഴാണ്‌ കേന്ദ്രം ഉടക്കിയത്‌, പോകുന്നതൊക്കെ കൊള്ളാം, പക്ഷെ സ്വന്തം ചിലവില്‍ വേണമെന്ന് മാത്രം എന്ന് കേന്ദ്രം. സങ്കതി ചൈനയിലേക്കാണേങ്കിലും കയ്യില്‍ നിന്ന് കാശെടുക്കണമെന്നു കേട്ടപ്പ്പ്പോള്‍
മന്ത്രീജീയുടെ ഭാവമൊക്കെ അങ്ങു മാറി :
"എനിക്കു ഒളിമ്പിക്സ്‌ കാണണ്ട, ചൈനയിലേക്ക്‌ പോകുകയും വേണ്ട"
ഇനി കേന്ദ്രത്തിന്റെ ബൂര്‍ഷ്വാ നയത്തിനെതിരെ പ്രതികരിക്കുമെന്നും…

സന്ധ്യാദീപം (ഫോട്ടോഗ്രാഫ്‌)

ഷട്ടര്‍ സ്പീഡ്‌ കൂട്ടി എടുത്തതാണ്‌ ഈ പടം. അതുകൊണ്ട്‌ തന്നെ തന്നെ കുറച്ചു ബുദ്ധിമുട്ടി..

അമേരിക്കാവിരുദ്ധചിന്തകള്‍???

ശ്രീ രാജീവ്‌ ചേലനാടിന്റെ ലേഖനവും തുടര്‍ന്ന് വന്ന അഭിപ്രായങ്ങളുമാണ്‌ ഇതെഴുതാന്‍ എന്നെ ്രേരിപ്പിച്ചത്‌. അമേരിക്കാവിരുദ്ധമനോഭാവം ഒരു ജന്മാവകാശമായികൊണ്ട്‌ നടക്കുന്നവരുടേയും,അമേരിക്കാ
സ്തുതിപാടകരുടേയും കുറെ അഭിപ്രായങ്ങളും പ്രസ്തുത ലേഖനത്തില്‍ വായിക്കാനിടയായി.

അമേരിക്കയെ അനുകൂലിക്കണോ അതൊ എതിര്‍ക്കണൊ അന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കു ഉതകുന്ന എന്തു ബന്ധവും മറ്റു രാജ്യങ്ങളുമായി സ്ഥാപിക്കുന്നതില്‍ വല്യ തെറ്റൊന്നുമില്ല എന്നാണെന്റെ അഭിപ്രായം.

ഈ അവസരത്തില്‍ 'അര്‍ത്ഥശാസ്ത്ര'ത്തില്‍ നിന്നും ഒരു വരി ഇവിടെ കൊടുക്കുന്നു..

യുദ്ധത്തില്‍ എപ്പോഴും തുല്യ ബലമുള്ളവനുമായും, തന്നേക്കാള്‍ ബലവാനായവുനുമായും സന്ധി ചെയ്യുക. എന്നാല്‍ തന്നേക്കാള്‍ ശക്തി കുറഞ്ഞ പ്രതിയോഗിയെ കീഴ്പെടുത്തുക, ഇല്ലാതാക്കുക...

നിറങ്ങള്‍ (ഫോട്ടോഗ്രാഫ്‌)

വീട്ടുമുറ്റത്തുനിന്നും കിട്ടിയത്‌!!! :)

വിലാപം II (വര)

എന്റെ മറ്റൊരു 'സുനാമി' ചിത്രം..

മറ്റുരണ്ടുചിത്രങ്ങള്...

വിലാപം I

ഏകാന്തം: പെന്‍സില്‍ സ്കെച്ച്‌

പോസിറ്റീവ്‌ (ഫോട്ടോഗ്രാഫ്‌)

ഒരു 'പോസിറ്റിവ്‌' ചെടി!!

കേരളമുഖന്‍!! (അനിമേഷന്‍)

ഈ ബ്ലോഗിന്റെ സൈഡ്‌ ബാറില്‍ കിടക്കുന്ന അനിമേഷനിലെ എന്റെ മുഖത്തിന്റെ സൈഡ്‌ വ്യൂ കണ്ടിട്ട്‌ സഹപ്രവര്‍ത്തകരില്‍ ഒരാളാണ്‌ എന്റെ മുഖം കണ്ടാല്‍ 'കേരളം' പോലെയുണ്ടെന്ന് ആദ്യം പറഞ്ഞത്‌. പിന്നീട്‌ മറ്റു പലരും എന്നോട്‌ ഇതേ അഭിപ്രായം പറയുകയുണ്ടായി. ഇത്രയൊക്കെ കേട്ടു കഴിഞ്ഞപ്പോള്‍ അതൊന്നു ടെസ്റ്റ്‌ ചെയ്യണമെന്നെനിക്കും തോന്നി. അല്‍പസ്വല്‍പം ഫ്ലാഷ്‌ അറിയാവുന്നതുകൊണ്ട്‌ അങ്കം ഫ്ലാഷില്‍ തന്നെ പയറ്റാമെന്നും തീര്‍ച്ചപ്പെടുത്തി.

അങ്കത്തിന്റെ അനന്തരഫലം താഴെ കൊടുത്തിരിക്കുന്നു..
തീവ്രവാദികളോട്‌ ഒരു വാക്ക്‌.

പണ്ട്‌, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകാന്‍ നേരത്ത്‌ ശ്രീമാന്‍ ജിന്ന അവര്‍കള്‍ അവരില്‍ നിന്നും ഇരന്നു വാങ്ങിച്ചതാണ്‌ പാകിസ്താന്‍.. കാരണമായി പറഞ്ഞത്‌ ഹിന്ദു ഭൂരിപക്ഷ ഇന്ത്യയില്‍ മുസല്‍മാന്മാര്‍ക്ക്‌ സ്വൈരമായി ജീവിക്കാന്‍ പറ്റില്ല എന്നാണ്‌. എനാല്‍ കാലം അത്‌ തെറ്റാണെന്ന് തെളിയിച്ചു. പാകിസ്താന്‍ ഇപ്പോള്‍ മണ്ണടിഞ്ഞുകൊണ്ടിരിക്കുകയാണ്‌.. ഇന്ത്യ പുരോഗതിയിലേക്ക്‌ കുതിക്കുകയാണ്‌...

ഇപ്പോള്‍ ഇന്ത്യ എന്ന സങ്കല്‍പത്തെ ഇല്ലാതാക്കാനാണ്‌ മത-തീവ്രവാദികളുടെ ശ്രമം. അതിന്‌ അവര്‍ക്ക്‌ കൂട്ട്‌ ചില ഇന്ത്യാക്കര്‍ തന്നെ എന്നത്‌ നമുക്ക്‌ നാണക്കേടാണ്‌. ഇന്ത്യയില്‍ ജനിച്ച്‌, വളര്‍ന്ന്, പഠിച്ച്‌ ഇന്ത്യക്കെതിരെ തീവ്രവാദം നടത്തുന്ന 'ഇന്ത്യ മുജാഹദീന്‍' മുതലയാവയോട്‌ ലേഖകനൊന്നേ പറയാനുള്ളൂ..

"ഇന്ത്യ അത്ര മോശമാണെങ്കില്‍ മുസല്‍മാന്മാരുടെ സ്വര്‍ഗീയ സാമ്രാജ്യമായി ജിന്ന നിര്‍വചിച്ച പാകിസ്താനിലേക്ക്‌ പോകൂ, ഞങ്ങളെ മെനക്കെടുത്താതെ.."

ഹനുമാന്‍

ഹനുമാന്‍ ശ്രീരാമദാസനാണ്‌. അതുകൊണ്ടുതന്നെ ശത യോജന സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തി സീതാദേവിയെ കണ്ടുപിടിക്കണമെന്നുമുണ്ട്‌. പക്ഷേ..

അവിടെ ശ്രീരാമസമക്ഷം വാനരശ്രേഷ്ഠന്മാര്‍ സ്വന്തം കഴിവുകള്‍ വര്‍ണ്ണിക്കുന്ന തിരക്കിലാണ്‌. എന്നാല്‍ ഹനുമാനാകട്ടെ ഒരു തിരുമാനം എടുക്കാന്‍ പറ്റാതെ ഉഴറുകയായിരുന്നു, ശ്രീരാമഭഗവാനുവെണ്ടി ലങ്കയിലേക്കു ദൂതുപോകണമെന്നുണ്ട്‌, പക്ഷേ എന്നത്തെയും പോലെ ഒരു സംശയം.. പല വാനരശ്രേഷ്ഠന്മാര്‍ക്കുപോലും പറ്റാത്ത കാര്യം തനിക്കു സാധിക്കുമൊ എന്ന സംശയം..

പെട്ടെന്ന് കൂട്ടത്തില്‍ തലമുതിര്‍ന്ന ജാംബവാന്‍ എഴുന്നേറ്റ്‌ സദസ്സിനോടായി പറഞ്ഞു:
"ഹനുമാന്‍.. ഹനുമാന്‍ പോകട്ടെ.. അവന്‍ വായുപുത്രനാണ്‌, അജയ്യനാണ്‌.. ഹനുമാന്‍ പോകട്ടെ"
സദസ്സിലുള്ള എല്ലാവരും ഈ പ്രഖ്യാപനത്തെ കരഘോഷത്തോടെയാണ്‌ സ്വീകരിച്ചതെന്ന വസ്തുത ഹനുമാനെ കുറച്ചൊന്നു അത്ഭുതപ്പെടുത്തി. ശ്രീരാമദേവന്‍ പോലും ഉത്സാഹത്തോടെയാണ്‌ ഈ വാര്‍ത്ത സ്വീകരിച്ചത്‌!!! എങ്കിലും മനസ്സിന്റെ ഏതോ ഒരു കോണില്‍ പഴയ ആ സംശയം അപ്പൊഴും മാറാതെ കിടക്കുന്നുണ്ടായിരുന്നു.

.....സുധീര്‍ സാര്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നില്ല. സിസ്റ്റമാറ്റിക്‌ ആയി പഠിച്ചാല്‍ ഞാന്‍ പരീക്ഷ പാസാക…

ചില വിശ്വാസാവിശ്വാസ കഥകള്‍

സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട 2 ദിവസങ്ങളില്‍ നടന്ന അധികാര വടംവലിക്കും, വിലപേശലുകള്‍ക്കും ഒടുവില്‍ കാണ്‍ഗ്രസ്സ്‌ നേടി; സംഗതി കാശോ, മന്ത്രിപദവീ വാഗ്ദാനാങ്ങളൊ എന്തൊക്കെ ആയാലും അവര്‍ ഒപ്പിച്ചെടുത്തു 275 പേരെ!! അതിനു കാണ്‍ഗ്രസ്സിനേയും അവരുടെ ശിങ്കിടികളേയും അഭിനന്ദിക്കാതെ വയ്യ!!! വെല്‍ ഡണ്‍ മൈ ബോയ്സ്‌, വെല്‍ ഡണ്‍!!!

ഇപ്പോള്‍ ഇടതിന്റെ കാര്യമാണ്‌ കഷ്ടം, ഇല്ലത്ത്‌ നിന്ന് പുറപ്പെടുകയും ചെയ്തു എന്നാല്‍ അമ്മാത്തൊട്ടു എത്തിയുമില്ല എന്ന അവസ്ഥ. അവര്‍ പൊരുതി, വലത്‌ ഹിന്ദുത്വ വാദികളെ കൂട്ടുപിടിച്ചാണെങ്കിലും, പൊരുതി നോക്കി.. പക്ഷെ ഒന്നും സാധിച്ചില്ല. പോരാത്തതിന്‌ ജീവന്‍ പോലും പി.ബിക്കും പാര്‍ട്ടിക്കും അടിയറവെച്ച സഖാരത്നങ്ങളില്‍ ഒരാളായിരുന്ന ശ്രീ. സോമനാഥ ചാറ്റര്‍ജി, പാര്‍ട്ടിയുമായി സ്പീക്കര്‍ പദവിയെച്ചൊല്ലി ഉടക്കുകയും ചെയ്തു. ലേഖകന്‌ ഒന്നേ പറയാനുള്ളൂ : കുറുക്കന്റെ കണ്ണ്‍ എന്നും, എപ്പോഴും കോഴിക്കൂട്ടില്‍ തന്നെയായിരിക്കും.

പക്ഷെ ഈ വോട്ടെടുപ്പ്‌ നാടകത്തില്‍ ലാഭം കൊയ്തത്‌ ചെറിയ പാര്‍ട്ടികളും സ്വതന്ത്രന്മാരുമാണ്‌. അനുകൂലിക്കാന്‍ '25 കോടി+ക്യാബിനെറ്റ്‌ പദവി', അപ്പോള്‍ പ…

നിങ്ങളുടെ മാര്‍ക്ക്‌: (100/5) - (6/3*1)

പണ്ടൊക്കെ സ്റ്റേജിൽ കയറി പാടാൻ പാട്ട്‌ മാത്രം പഠിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ റിയാലിറ്റി പാട്ട്‌ പരിപാടികൾ വന്നതിൽ പിന്നെ പാട്ടിനൊപ്പം (ഇനി അധവാ അതിത്തിരി കുറഞ്ഞാലും വിരോധമില്ല!!) അൽപം അഭിനയവും, ഡാൻസും കൂടി പഠിക്കേണ്ട സ്ഥിതിയാണ്‌. ഇട്ടിരിക്കുന്ന വസ്ത്രത്തിനു വരെ മാർക്കുള്ള കാലം.. എന്നാൽ നല്ല 'ഐഡിയ' ഉള്ളവർ നടത്തുന്ന പരിപാടിയിൽ മത്സരാർത്ഥികളെ കണക്കു കൂടി പഠിപ്പിക്കണമെന്ന വാശിയിലാണ്‌ ഐഡിയ കുറച്ചു കൂടിപ്പോയ, വിധികർത്താക്കൾ. പാടിക്കഴിഞ്ഞാൽ പ്രതിഫലം തെറ്റാതെ വാങ്ങാൻ പഠിപ്പിക്കാനാണൊ ഈ ഗണിതാദ്ധ്യാപനമെന്ന് ലേഖകനൊരു സംശയം...

ഞാൻ പറയുന്നത്‌ വിശ്വാസം വരുന്നില്ലെങ്കിൽ കുറച്ചു സമയം കളഞ്ഞാലും പ്രസ്തുത പരിപാടിയൊന്നു കണ്ടുനോക്കൂ. തൊണ്ട കീറി അലറിപ്പൊളിച്ച്‌ പാടി വയ്യാതായി,കിട്ടാൻ പോകുന്ന ഫ്ലാറ്റും സ്വപ്നം കണ്ട്‌, നിൽക്കുന്ന പാവം യുവ സംഗീതഞ്ജരെ, 'പല്ലവി ഫ്ലാറ്റ്‌ ആയിരുന്നു', 'ചരണത്തിൽ ശ്രുതി ചേർന്നീല്ല' എന്നൊക്കെ പറഞ്ഞ്‌ വധിച്ചതിനുശേഷം കണക്കു കൊണ്ട്‌ കൂടി വധിക്കുകയാണ്‌ സർവ്വജ്ഞപീഠം കയറിയ വിധികർത്താക്കൾ. അവർ മാർക്കുകൾ പറയുന്നതിങ്ങനെ:
" 95/5 " "21 തിരിച്ചിട്ടത്‌ +…

ഓര്‍മ്മകള്‍ ....

എന്റെ പേര്‌ ഒന്നാമതായിതന്നെ ഉണ്ടാകുമെന്ന ഒരു ധാരണ എനിക്കുണ്ടായിരുന്നതുകൊണ്ട്‌ തെല്ലൊരഹങ്കാരത്തൊടെയാണ്‌ ഞാൻ (ഇപ്പോൾ വംശനാശം സംഭവിച്ച)പ്രീ-ഡിഗ്രീ റാങ്ക്‌ ലിസ്റ്റ്‌ നോക്കാൻ ഇരിഞ്ഞാലക്കുടയിലെ ക്രൈസ്റ്റ്‌ കോളേജിൽ പോയത്‌. പത്താം തരത്തിൽ സാമാന്യം നല്ല മാർക്കോടുകൂടി പാസ്സായിട്ടും, നാട്ടുനടപ്പനുസരിച്ക്‌ എഞ്ചിനീയറോ, ഡാക്റ്ററൊ അകാൻ പഠിക്കാൻ പോകാതെ 'കൊമ്മേർസി'നു ചേരാൻ മാത്രം 'വിഢിത്തം' ഞാൻ മാത്രമെ കാണിക്കൂ എന്ന വിചാരമാണ്‌ മേൽപറഞ്ഞ ധാരണക്കാധാരം. അങ്ങനെ, ഒരു ചെറുപുഞ്ചിരിയോടെ, കോളേജിൽ എത്തിയ ഞാൻ പ്രസ്തുത റാങ്ക്‌ ലിസ്റ്റ്‌ കണ്ടപ്പോൾ ഒന്നു ഞെട്ടി എന്നു പറഞ്ഞാൽ അതു തീരെ കുറഞ്ഞുപോകും. എന്റെ പേര്‌ രണ്ടാം സ്ഥാനത്തു വിരാജിക്കുന്നത്‌ കണ്ടിട്ടുള്ള 'ഷോക്ക്‌' അല്ല എന്നെ ഞെട്ടിപ്പിച്ചത്‌, മറിച്ച്‌ ഒന്നാം സ്ഥാനത്തു കിടക്കുന്നവന്റെ പേരും, മാർക്കുമാണ്‌ എന്റെ ധാരണകൾ തകിടം മറിച്ചത്‌. എന്തായാലും ക്ലാസ്സ്‌ തുടങ്ങുമ്പോൾ ഒന്നാം സ്ഥാനക്കാരനെ ഒന്നു പരിചയപ്പെടണം എന്നു മനസ്സിൽ കുറിച്ചുകൊണ്ട്‌ ഞാൻ വീട്ടിലേക്ക്‌ തിരിച്ചു.

ഞങ്ങൾ പ്രീ ഡിഗ്രീ അവസാന ബാച്ചായിരുന്നു. ഇനി ഒരിക്കലും കോളേജിന്റെ പടി കടന്നു വരാൻ പ…

സ്വ:ലേ - ആംബിഗ്രാം

കഴിഞ്ഞ ഒരു മാസമായി ഞാന്‍ ഹൈദെരാബാദില്‍ ആയിരുന്നു, ഒരു ചെറിയ 'ഓണ്‍-സൈറ്റ്‌' അസ്സൈന്‍മന്റ്‌. അതുകൊണ്ട്‌ ഒരു ചെറിയ ഇടവേളക്കുശേഷമാണ്‌ ഞാന്‍ പൊസ്റ്റുന്നത്‌.

യാത്രകള്‍ക്കിടയില്‍ ഡാന്‍ ബ്രൊണിന്റെ 'Angels & Demons' എന്ന പുസ്തകം വായിക്കാനിടയായി. അതിലെ 'ആംബിഗ്രാ'മുകള്‍ എന്നെ വളരെ അധികം ആകര്‍ഷിച്ചു. അതുകൊണ്ട്‌ ഒഴിവുസമയങ്ങളില്‍ ഒരെണ്ണം ഉണ്ടാക്കാന്‍ ഞാനും ശ്രമം തുടങ്ങി. അതിന്റെ പരിണിത ഫലം താഴെ കൊടുത്തിരിക്കുന്നു (ഒറിജിനല്‍ -
'സ്വ:ലേ').

വായിച്ചെടുക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടിയേക്കും.P.S ഞാന്‍ നാളെ വീണ്ടും ഒരു യാത്ര പോകുന്നു, ഇത്തവണ ബാങ്ക്ലൂരും, ബോംബെയുമാണ്‌ ലിസ്റ്റിലുള്ളത്‌.
അതുകൊണ്ട്‌ വീണ്ടും ഒരു ചെറിയ ഇടവേള...

കറുപ്പും വെളുപ്പും (വര)

ഒരു പരസ്യത്തില്‍നിന്നും പകര്‍ത്തിയത്‌.

വിലാപം (വര)

2004 ഡിസംബര്‍ 24ലെ സുനാമിയുടെ ബാക്കിപത്രം...

ഒരു ചെറുപുഞ്ചിരി (വര)

ഒരു മാസികയില്‍ കണ്ട പരസ്യത്തില്‍ നിന്ന് പകര്‍ത്തിയത്‌..

ബ്ലോഗും ഫ്ലാഷും

1. ഒരു ഫ്ലാഷ്‌ ഫയല്‍ (.swf) ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ ...

ഒരു ഫ്ലാഷ്‌ ഫയല്‍ (.swf) ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ തഴെ കൊടുത്തിരിക്കുന്ന കോഡ്‌ ഉപയോഗിക്കാവുന്നതാണ്‌.പോസ്റ്റ്‌ ചെയ്യേണ്ട ഫയല്‍ ആദ്യം തന്നെ 'ഗൂഗിള്‍ പേജസി'ല്‍ അപ്‌ലോഡ്‌ ചെയ്യുക.അതിനുശേഷം താഴെ കൊടുത്തിരിക്കുന്ന കോഡില്‍ പ്രസ്തുത ഭാഗം എഡിറ്റ്‌ ചെയ്ത്‌ അപ്‌ലോഡ്‌ ചെയ്ത ഫയലിലേക്കുള്ള ലിങ്ക്‌ കൊടുക്കുക (നീളവും, വീതിയും കൂടി കൊടുക്കണം)

2. ബ്ലോഗില്‍ നിന്നും ഒരു ഫയല്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍...

ഫയര്‍ഫോക്സ്‌ ഉപയോഗിക്കുന്നവര്‍ : Tools > Page Info > Media tabലേക്ക്‌ പോകുക. അവിടെ ലിസ്റ്റ്‌ ചെയ്തിട്ടുള്ള ഫയലില്‍ നിന്ന് ആവശ്യമുള്ള ഫയല്‍ സേവ്‌ ചെയ്യാവുന്നതാണ്‌.

ലോക പുകയില വിരുദ്ധദിനം (വര)

സിഗരറ്റ് വലിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്
ഇന്നു മെയ് 31, ലോക പുകയില വിരുദ്ധദിനം. ജീവിതം പുകച്ചുകളയാതിരിക്കൂ...

"നടത്തം" explained !!

"നടത്തം" 29 ഫ്രെയിം ഉള്ള ഒരു അനിമേഷനാണ്. ഫ്ലാഷിന്റെ timelineല് 29 ഫ്രെയിം insert ചെയ്തതിനുശേഷം ഓരോ ഫ്രെയിമും വരക്കുക. വരക്കുന്നതിന് എളുപ്പത്തിനായി ഒരാള് നടക്കുന്നതിന്റെ വീഡിയൊ ഒരു reference ആയി ഉപയോഗിക്കാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന പുതുക്കിയ അനിമേഷനില് നിങ്ങള്ക്ക് ഓരോ ഫ്രെയിമും കാണാവുന്നതാണ്.

ഒരു ഓണക്കാലത്ത്‌ (ഫോട്ടോഗ്രാഫ്‌)

കഴിഞ്ഞ ഓണത്തിനെടുത്ത ഒരു പടം.

പുസ്തകങ്ങള്ക്കിടയില് (വര)

എന്റെ പ്രഥമ CA പരീക്ഷ (ഇനി എത്ര പരീക്ഷകള് വരാനിരിക്കുന്നു?) ഈ മെയ് മാസത്തിലായിരുന്നു.പരീക്ഷാകാലത്തിന്റെ ആ ഒര്മ്മകള്ക്കുമുമ്പില് ഈ ചിത്രം ഞാന് സമര്പ്പിക്കുന്നു.

മോര്ച്ചറിയില് നിന്നും ലൈവ്!

ഇപ്പ്പ്പോള് ഹിന്ദി, ഇംഗ്ലീഷ് വാര്ത്താ ചാനലുകളില് നിറഞ്ഞുനില്ക്കുന്നത് നോയ്ഡയിലെ ആരുഷി കോലപാതകമാണ്. ചര്ച്ചകളും, അഭിമുഖങ്ങളും മറ്റുമായി കഴിവിന്റെ പരമാവധി അവര് പൊലിപ്പിക്കുന്നുണ്ട്. എന്നാല് മലയാള പത്രങ്ങളില് പ്രസ്തുത വാര്ത്ത് ഉള്പേജുകളില് ഒതുങ്ങി (മരിച്ചയാളൊ, കൊലയാളി എന്നു സംശയിക്കുന്നയാളൊ മലയാളിയല്ലല്ലൊ,പിന്നെ നമുക്കെന്തിനാ? എന്ന് പത്രധര്മ്മം).

ഈ വാര്ത്താ കോപ്രായങ്ങള് കണ്ടാല് നമ്മുടെ രാജ്യത്തെ വാര്ത്താ ചാനലുകള് വിദേശ (പ്രത്യേകിച്ച് USലെ) മാധ്യമങ്ങളെ അനുകരിക്കുകയല്ലെ എന്നു തോന്നിപ്പോകും. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയെ സ്റ്റുഡിയോയില് കൊണ്ടുവന്നെ അഭിമുഖം വരെ നടത്തി ഒരു ചാനല്. എന്തിനാണ് ഒരു കൊലപാതകം പോലെ നെഗറ്റീവായ ഒരു വാര്ത്ത് ഇത്രയും കൊട്ടിഘോഷിക്കുന്നത്? റേറ്റിംഗ് കൂട്ടാന്?? ഇനി ഒന്നൊ, രണ്ടൊ മാസങ്ങള് കഴിഞ്ഞാല് പത്രങ്ങളില് പരസ്യം കാണാം "ആരുഷി കൊലപാതക കഥ - **** ലക്ഷം പേര് ഞങ്ങളുടെ ചാനലില് കണ്ടു"

ഇതാണൊ പുതിയ പത്രധര്മം?

P.S ആരുഷി കോലപാതകത്തിന്റെ ആദ്യ നാളുകളില് കൃത്യം നടത്തിയത് വീട്ടുവേലക്കാരനാണെന്നാണ് പോലീസ് പറഞ്ഞത്. എന്നാല് 2 ദിവസത്തിനു ശേഷം ആ വീടിന്റെ ടെറസ്സില് നിന്നും അയാളുടെ അഴുകി…

സുധാകരജി 'ശൂല' ചൈതന്യ സ്വാമികള്‍

മുന്നറിയിപ്പ്‌: ഈ ലേഖനത്തില്‍ ഉപയോഗിക്കുന്ന പദങ്ങള്‍ ആര്‍ക്കെങ്കിലും "അതിരു കടന്നതായി' തോന്നുന്നെങ്കില്‍ ക്ഷമിക്കുക..

എന്നാലും ഇങ്ങനെ പറ്റിപ്പോകുമെന്ന് സ്വപ്നത്തില്‍ പോലും സുധാകര്‍.ജി ചിന്തിച്ചിട്ടുണ്ടാകില്ല. ഘോര ഘോരം പ്രസംഗിക്കുന്ന ആവേശത്തില്‍ കള്ള സ്വാമിമാരുടെ ആസനത്തില്‍ ശൂലം കയറ്റണന്നറിയാതെ ഒന്നു തിരുവായ്മൊഴിഞ്ഞത്‌ ഇപ്പൊള്‍ സ്വന്തം ആസനത്തിനുതന്നെ അപകടമാകുമെന്ന് ആരറിഞ്ഞു?

പ്രസ്തുത പ്രസംഗം മുഴുവനാക്കുന്നതിനുമുന്‍പുതന്നെ വൃത്തികെട്ട ആ 'ബൂര്‍ഷ്വാ' ചാനല്‍ മന്ത്രിജി ഒരു ആള്‍ദൈവത്തെ അങ്ങു വാനോളം 'പൊക്കി' പറയുന്നതിന്റെ വീഡിയൊ പുറത്തുവിട്ടു. സ്വാമിയുടെ ദിവ്യശക്തികളെകുറിച്ചങ്ങനെ മന്ത്രി വര്‍ണിക്കുന്നത്‌ കേള്‍ക്കാന്‍ എന്താ രസം!!!

എന്തായാലും 'quit swamis' പ്രതിജ്ഞ എടുത്ത്‌ കാവി ഉടുത്തവരേയും, ആശ്രമങ്ങളേയും പൊളിച്ചടുക്കി നടക്കുന്ന കുട്ടി സഖാക്കന്മാര്‍ക്ക്‌ ഇതിനുത്തരമില്ലാതെ പോയി, സുധാകര്‍ജിയുടെ ****ല്‍ ശൂലം കയറ്റുകയെ?? എന്താ ഈ പറയുന്നത്‌? ഒന്നുമില്ലെങ്കിലും സഖാവ്‌ പാര്‍ട്ടിയുടെ ഊളമ്പാറയിലെ ഔദ്യോഗിക ബുദ്ധിജീവിയല്ലെ? so അസംഭവ്യം...

P.S ആത്മീയതയുടെ പേരില്‍ ജനങ്ങളെ പറ്റി…

മലയാളം ഘടികാരം (ബ്ലോഗ് ഗാഡ്ജെറ്റ്)

ഫ്ലാഷിലെ എന്റെ പുതിയ പരീക്ഷണം, മലയാളത്തില് ഒരു ക്ലോക്ക്...ഇതു നിങ്ങളുടെ ബ്ലോഗില് ചേര്ക്കാന് താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കാം...


ഫോട്ടോഗ്രാഫര്‍ (വര)

ഞാന്‍ ഒരു ബുദ്ധിജീവിയല്ല, വെറും ഒരു ഛായാഗ്രാഹകന്‍ മാത്രമാണ്‌. നിയമങ്ങളല്ല,നിമിഷങ്ങളാണ്‌ എന്നെ നയിക്കുന്നത്‌...

സ്വാമിമാരുടെയും പട്ടിണിക്കാരുടെയും സ്വന്തം നാട്‌

തുടക്കം ഒരു സന്തോഷ്‌ മാധവനില്‍ നിന്നായിരുന്നു. ഇപ്പോള്‍ കേരളമാകെ സ്വാമി വേട്ടയല്ലേ നടക്കുന്നത്‌. എല്ലാ ദിവസവും ചുരുങ്ങിയത്‌ ഒരു സ്വാമിയെങ്കിലും പിടിക്കപ്പെടുന്നുണ്ട്‌. ഇതിനുമാത്രം സ്വാമിമാര്‍ ഇവിടെ ഉണ്ടായിരുന്നു എന്നിപ്പോഴാണ്‌ മനസ്സിലായത്‌.

ഇന്നലെ വാര്‍ത്തകളില്‍ കേട്ട ഒരു സ്വാമിയുടെ പേര്‌ വ്യത്യസ്തമായി തോന്നി - "ചന്ദ്രാമാമ". "ആനന്ദ" മാരുടെയും "ചൈതന്യ"മാരുടെയും ഇടയില്‍ ഒരു "മാമ"!!!!. മാമയുടെ പണി ആംവെയുടെ മരുന്നുവില്‍ക്കലാണുപോലും (അബദ്ധത്തില്‍ പോയി ചേര്‍ന്നു, സാധനം ചിലവാക്കാന്‍ വേരെ വഴി വേണ്ടെ?), കുറ്റം പറയാന്‍ പറ്റില്ല.

എന്തായാലും കുട്ടി സഖാക്കന്മാര്‍ക്ക്‌ ഒരു പുതിയ പണി കിട്ടി - 'ആശ്രമങ്ങള്‍' കയ്യേറി കോടി നാട്ടുക (പാര്‍ട്ടിയുടെ), പറ്റിയാല്‍ അവരെ പാര്‍ട്ടി പത്രത്തിന്റെ ആജീവനാന്ത വരിക്കാരാക്കുക, സ്വാമിമാരുടെ കോലം കത്തിക്കുക...അങ്ങനെ, അങ്ങനെ..

പക്ഷെ ഇതിനിടയില്‍ ചില ഭക്ഷ്യ/ വൈദ്യുതി ക്ഷാമം പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ മുങ്ങിത്താഴുകയല്ലേ എന്നു ഒരു സംശയം (ഇപ്പോള്‍ കുറച്ചു കാലങ്ങളായി പത്രങ്ങളിലും ചാനലുകളിലും സ്വാമിമാരല്ലെ നിറഞ്ഞ…

അശ്വമേധം:അപൂര്‍ണം (വര)

"ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍
ആരൊരാളതിന്‍ മാര്‍ഗം മുടക്കുവാന്‍
ദിഗ്വിജയത്തിനെന്‍ സര്‍ഗശക്തിയാ
മിക്കുതിരയെ വിട്ടയക്കുന്നു ഞാന്‍.."


എന്റെ മറ്റു പല സംരംഭങ്ങളേയും പൊലെ ഇതും പാതി വഴിക്കു നിന്നുപോയി...അപൂര്‍ണമായ ഒരു ചിത്രം....അശ്വമേധം

ടേക്ക്‌ ഓഫ്‌... (ഫോട്ടോഗ്രാഫ്‌)

വലിയ പ്രതേകതകളൊന്നും അവകാശപ്പെടാനില്ലെങ്കിലും എനിക്ക്‌ വളരെ ഇഷ്ടമായ ഒരു പടമാണിത്‌. കുറെ നെരം ക്യാമറയും തൂക്കി ഇതിന്റെ പിന്നാലെ ഓടി നടന്നിട്ടുകിട്ടിയാതാണ്‌. ഒരു പക്ഷെ വേറെ ഒരു പടമെടുക്കാനും ഞാന്‍ ഇത്ര അധ്വാനിച്ചിട്ടുണ്ടാകില്ല.ശരിക്കും പറഞ്ഞാല്‍ ഓടിച്ചിട്ടെടുത്ത പടം!!!

നട്ടുച്ചക്ക്‌ പൂമ്പാറ്റയുടെ പിന്നാലെ ക്യാമറയുംകൊണ്ടോടുന്ന എന്നെ കണ്ടിട്ട്‌ അയല്‍ക്കാരുടെ റിയാക്ഷനായിരുന്നു ഏറ്റവും രസകരം- "ഇന്നലെ വരെ ഒരു കുഴപ്പവുമ്മുണ്ടായിരുന്നില്ല, എന്നാലും ഇത്ര പെട്ടെന്ന്??......"

അയ്യോ!!സ്വാമികള്‍ തോക്കെടുത്തേ!!! ഠോ ഠൊ..

അങ്ങനെ എറണാകുളം സ്വാമി എന്നറിയപ്പെടുന്ന 'ഹിമവല്‍ ഭദ്രാനന്ദ' അവസാനം അതു ചെയ്തു!! പോലീസ്‌ സ്റ്റേഷനില്‍ കയറി വെടിവെച്ചു!! ആത്മീയതയുടെ പടവുകള്‍ ഇത്ര ചെറുപ്പത്തിലെ തരണം ചെയ്ത്‌ സര്‍വജ്ഞപീഠം കയറിയ സ്വാമിജിക്ക്‌ അവസാനം കോപം അടക്കാനിയില്ല...

ഈശ്വരോ രക്ഷതു...

സ്വാമികളുടെ മുഖകമലം കണ്ടാല്‍ തന്നെ അറിയാം ആളൊരു ദിവ്യനാണെന്ന്: ആത്മീയചൈതന്യം അങ്ങനെ വഴിഞ്ഞോഴുകകയല്ലെ!!


ഏതു അണ്ടനും അടകോടനും ഒരു കാവി വസ്ത്രം ധരിച്ചാല്‍ സ്വാമി ആകാമെന്ന കാലമാണല്ലൊ ഇത്‌ (കലികാലത്തില്‍ ധര്‍മച്യുതി സംഭവിക്കുമെന്നു പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ടല്ലൊ). അപ്പോള്‍ ഇവനെ പോലെയുള്ള കള്ളപ്പരിഷകള്‍ ഇങ്ങനെ നടക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ള ഒരു സംസ്കാരത്തെയാണിവര്‍ കളങ്കപ്പെടുത്തുന്നതെന്നതാണ്‌ വിഷമമുണ്ടാക്കുന്ന വസ്തുത. അത്മീയതയുടെ പേരില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇത്തരം ഫ്രോഡുകളെ ചാട്ടവാറുകോണ്ട്‌ അടിക്കുകയാണ്‌ വേണ്ടത്‌. നല്ല ചൂടോടെ 101എണ്ണം പുറത്തു കിട്ടിക്കഴിഞ്ഞാല്‍ ഇവന്മാരുടെ ഒക്കെ 'അസുഖം' പൊക്കോളും എന്നാണ്‌ ലേഖകനു പറയാനുള്ളത്‌.

PS: ഒരു തോക്കുമായി പോലീസ്‌ സ്റ്റേഷനില്‍ ഇരുപ്പുറ…

ബുഷ്മിനേറ്റര്!! (ഫ്ലാഷ് ഗെയിം)

ഗെയിം ലോഡാകുന്നതുവരെ ക്ഷമയോടെ കാത്തിരിക്കൂ...

നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
ഞാന് ഒരു ഫ്ലാഷ് വിദഗ്ധനൊന്നുമല്ല.ഒഴിവുസമയങ്ങളില് തന്നെ പഠിച്ചുണ്ടാക്കിയതാണ്, അതുകൊണ്ടുതന്നെ കുറവുകള് ധാരാളം കണ്ടേക്കാം...

നിയമാവലി

ഷൂട്ട്‌ ചെയ്യാന്‍ മൗസിന്റ്‌ ഇടതു ബട്ടണ്‍ അമര്‍ത്തുക... ബുഷിന്റെ തലക്ക്‌ 20 പോയിന്റ്‌, ദേഹത്ത്‌ കൊണ്ടാല്‍ 10 പോയിന്റ്‌.. നിങ്ങളുടെ ലൈഫ്‌ 0 ആകാതെ ശ്രദ്ധിക്കുക!!!!

മനസ്സിലായെന്നു വിചാരിക്കിന്നു. സാധാരണ ഞാന്‍ ഉണ്ടാക്കിയ ഗെയ്‌മുകളെല്ലാം ഞാന്‍ മാത്രമെ കളിക്കാറുള്ളൂ, ബാക്കി ആര്‍ക്കും അങ്ങനെ മനസ്സിലാകാറില്ല. അതൊന്നു പരീക്ഷിക്കാം എന്നുകൂടി വിചാരിച്ചാണ്‌ ഈ സാഹസത്തിനു മുതിര്‍ന്നത്‌.. ഈശ്വരോ രക്ഷതു!!!!


അഹങ്കാരത്തിന്റെ ഫലം!! (അനിമേഷന്-ഫ്ലാഷ്)

ഇതു ഞാന് കുറച്ചു മാസങ്ങള്ക്കുമുന്പ്,പനിയുടെ പേരും പറഞ്ഞ് ഓഫീസില് പോകാതെ മടിപിടിച്ച് വീട്ടിലിരുന്ന ഒരു ദിവസം ചെയ്തതാണ്. ഞാന് ഉദ്ദേശിച്ച പോലെ വരക്കാന് സാധിച്ചില്ല, എങ്കിലും ഒരു വിധത്തില് ഒപ്പിച്ചെടുത്തു.

സ്വന്തം ലേഖകന്റെ സ്വന്തം അനിമേഷന്‍....

കുറച്ചു നേരമായി ഫ്ലാഷില്‍ കുത്തിമറിഞ്ഞതിന്റെ ഫലം. എങ്ങനെ ഉണ്ട്‌ സംഗതി??

ലുക്കിംഗ്‌ ഗ്ലാസ്‌ (ഫോട്ടോഗ്രാഫ്‌)

പോടിപിടിച്ചു കിടന്നിരുന്ന ഒരു പഴയ ദൂരദര്‍ശിനി കണ്ടപ്പോഴാണ്‌ ഇങ്ങനെ ഒരു ഐഡിയ തൊന്നിയത്‌... പശ്ചാത്തലത്തില്‍ എന്റെ ഭവനം...

നൂറില് നൂറ്റിപ്പത്ത് ശതമാനം വിജയം!!!

ഈ വര്ഷം SSLCക്ക് വിജയശതമാനം 92 കടന്നു. ശിവ ശിവ എന്താ കഥ? 2006ല് ആഞ്ഞുപിടിച്ചിട്ടും 70ല് താഴെ നിന്നത് കേവലം 2 വര്ഷം കൊണ്ട് 92ല് എത്തിയിരിക്കുന്നു!!! ഭഗവാന് (ഗ്രേഡിംഗ്?)തേരി മായാ!!! നമ്മുടെ വിദ്യാഭ്യാസ വകുപ്പ് എന്തഭ്യാസം കാണിച്ചാണ് ശതമാനം ഇങ്ങനെ വര്ദ്ധിപ്പിച്ചതെന്നറിയാന് ലേഖകനൊരാഗ്രഹമുണ്ടേ....

ഉയര്ന്ന വിജയശതമാനം കഴിവിന്റെ, പ്രതിഭയുടെ അളവുകോലാണെങ്കില് ഈ ഗ്രേഡിംഗ് മാമാങ്കത്തിനു മുന്പ്
ജീവിച്ചിരുന്ന, ഇപ്പോള് വംശനാശം അടഞ്ഞുപോയ 'റാങ്ക്' ജേതാക്കളെല്ലാവരും ഡാക്റ്റര്മാരായി 'പാവങ്ങളെ ഫ്രീയായി' ചികിത്സിച്ചു നടന്നേനെ!!!

റാങ്കിനുവേണ്ടിയുള്ള മത്സരം കുട്ടികളുടെ മനോനില തെറ്റിക്കുമെന്നതാണ് ഗ്രേഡിംഗ് ഏര്പ്പെടുത്താന് വിദ്യാഭ്യാസ വകുപ്പ്
കണ്ടുപിടിച്ച കാരണം. പത്രസമ്മേളനം വിളിച്ച് ചേര്ത്ത് റാങ്ക് പ്രഖ്യാപനം, മന്ത്രി പുംഗവന്റെ ഭവന സന്ദര്ശനം, പിന്നെ പത്രക്കാരുടെ വക ഇന്റര്വ്യൂ... ഇങ്ങനെ റാങ്ക് പ്രഖ്യാപനം ഒരാഖോഷമാക്കിത്തീര്ത്തതിനു പിന്നില് വിദ്യാഭ്യാസ വകുപ്പിനും
ഒരു പങ്കില്ലേ? എന്നിട്ട് എല്ലാത്തിനും പരിഹാരമായി ഗ്രേഡിംഗ്.... കൊള്ളാം...നമ്മുടെ വിദ്യാഭ്യാസ നിലവാരം അടുത്തുതന്നെ ബഹിരാകാശം കടക്കും..

ഈ നി…

സ്വാമി സന്തോഷ മാധവന്

കുറച്ചു ദിവസങ്ങളായി പത്രങ്ങളിലും, ടിവി ചാനലുകളിലും സന്തോഷ് മാധവനങ്ങനെ നിറഞ്ഞു നില്ക്കുകയാണ്. അദ്യത്തിന്റെ ജീവചരിത്രം, പല പോസുകളിലുള്ള വര്ണ്ണ ചിത്രങ്ങള്, തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവരുടെ കദന കഥകള്, മറ്റ് വീരേതിഹാസങ്ങള് എന്നിങ്ങനെ വാര്ത്തകള്ക്ക് ഒരു പഞ്ഞവുമില്ല.അതിനിടയിലണ് 'സ്വാമി ഫ്രോഡാനന്ദ'യുടെ ഫ്ലാറ്റില് നടത്തിയ റേയ്ഡില് പുലിത്തൊല്, പോലീസ് യൂണിഫോം, സിഡികള് (എന്തിന്റെ എന്നു പറയേണ്ട ആവശ്യമില്ലല്ലോ?), വിദേശ മദ്യക്കുപ്പികള് മുതലായ 'പൂജാ സാധനങ്ങള്' പോലീസ് പിടിച്ചത്. അപകടം ഗണിച്ചൊ, മറ്റെങ്ങനേയൊ അറിഞ്ഞ സ്വാമി തിരു'അടി'കള് അപ്പോഴെക്കും വിദഗ്ധമായി മുങ്ങി.


എന്തായാലും ഇപ്പോള് കേള്ക്കുന്നത് പുലിത്തോലെന്നു സംശയിച്ച് പിടിച്ചത് പുലിയുടെ തോലല്ല, മറിച്ച് പശുവിന്റെ തോല് 'പെയ്ന്റ്' അടിച്ച് വെച്ചതാണെന്നാണ്. സ്വാമികള് പണ്ട് സ്കൂളില് പഠിച്ചിരുന്ന കാലത്ത് 'ഫാന്സി ഡ്രസ്സ്' മത്സരത്തിനു
വേണ്ടി വീട്ടുകാര് വാങ്ങിച്ചു കൊടുത്താണ് എന്നും കേള്ക്കുന്നു. എല്ലാം ഭഗാവാന്റെ (അതോ പോലീസേമ്മാന്റേയൊ?) ക്രിപാകടാക്ഷം. ഒന്നുമില്ലെങ്കിലും കുറെ കോടികള് 'കാണിക്ക'യിട്ടതല്ലെ, ഒരു…

ബാസ്കര്‍വില്ലിലെ വേട്ടനായ: പെന്‍സില്‍ സ്കെച്ച്‌

എനിക്കു ഒന്നാം വര്‍ഷം ബി-കോമിനു പഠിക്കാനുണ്ടായിരുന്ന ഇംഗ്ലീഷ്‌ നോവലായിരുന്നു 'ബാസ്കര്‍വില്ലിലെ വേട്ടനായ' , സര്‍ ആര്‍തര്‍ കൊനാന്‍ ഡോയിലിന്റെ പ്രസിദ്ധമായ നോവല്‍.. ആ പുസ്തകത്തിന്റെ കവര്‍ പേജാണ്‌ ഈ ചിത്രത്തിന്‌ ആധാരം. 2002 ഏപ്രിലില്‍ വരച്ചത്‌..

ഏകാന്തം: പെന്‍സില്‍ സ്കെച്ച്‌

സുനാമി ദുരന്തത്തിനുശേഷം പത്രത്തില്‍ വന്ന ഒരു പടം ഞാന്‍ പകര്‍ത്തിയപ്പോള്‍....

സഞ്ചാരി..

എനിക്കിനിയും ഏറെ ദൂരം യാത്രചെയ്യാനുണ്ട്,
ലക്ഷ്യങ്ങള് ഇനിയും യോജനകള്ക്കപ്പുറമാണ്
വസന്തത്തിന്റെ വര്ണ്ണജാലങ്ങള്ക്കൊ,
മഴയുടെ മായികഭാവത്തിനൊ,
വേനലിന്റെ വ്യഥകള്ക്കൊ,
എന്നെ പിന്തിരിക്കാനവില്ല,

എന്റെ ലക്ഷ്യങ്ങള് യോജനകള്ക്കപ്പുറമാണ്....

കടപ്പാട്: റോബര്ട്ട്.ഡി.ഫ്രോസ്റ്റിന്റെ Stopping By Woods on a Snowy Evening

സ്ക്രൈബ്ഫയര് 2.1-ബൂലോഗര്ക്കൊരു സമ്മാനം

എന്നെ പോലെ നിങ്ങളും മോസില്ല ഫയര്ഫോക്സ് ഇഷ്ടപ്പേടുന്ന ഒരു ബുലോഗി ആണെങ്കില് ഇതാ ഒരു സമ്മാനം -
സ്ക്രൈബ്ഫയര്. സ്ക്രൈബ്ഫയര് ഒരു ഫയര്ഫൊക്സ് ബ്ലോഗ് എഡിറ്റിംഗ് ആഡോണ് ആണ്.ഇന്സ്റ്റാള് ചെയ്തുകഴിഞ്ഞാല് F8 കീ അമര്ത്തിയാല് ബ്ലോഗ്ഗ് എഡിറ്റര് ഉപയൊഗിക്കാം. ബ്ലൊഗ്ഗറില് ലോഗിന് ചെയ്യാതെ തന്നെ ബ്ലോഗിലേക്ക് പോസ്റ്റ് ചെയ്യാന് ഈ ആഡോണ് സഹായിക്കുന്നു. ഒരു ആഡോണ് ആയതുകൊണ്ടു വളരെ
ലൈറ്റ്വെയ്റ്റ് ആയ ഒരു സൊഫ്റ്റ്വെയറാണിത്. അതുകൊണ്ട് തന്നെ ഡയല്-അപ് ബൂലോകര്ക്കും വളരെ പെട്ടെന്നുതന്നെ ഇന്സ്റ്റാള് ചെയ്യാം.ഞാന് അധികം പറഞ്ഞു ചളമാക്കുന്നില്ല...

സ്ക്രൈബ്ഫയരിനെ പറ്റി കൂടുതല് അറിയാന് ഇവിടെ നോക്കുക.
ഡൗണ്ലോഡ് ചെയ്യാന് ഇവിടെ പോകുക.

ബുഷെക്കോണൊമിക്സ്: അരിവിലാപങ്ങള്

ഈ വാര്ത്ത കേട്ടാപ്പ്പ്പോള് രണ്ട് പരീക്ഷകള് കഴിഞ്ഞതിന്റെ അഘാതത്തില് നിന്നും കരകയറുന്നതിനുമുന്പുതന്നെ ഒരു സുനാമി
വന്നടിച്ചതുപോലായിപ്പോയി. അപ്പോള് നിങ്ങളാരും അറിഞ്ഞില്ലെ? അമേരിക്കന് പ്രസിഡന്റ് ജോര്ജ്ജ് ബുഷിന്റെ കണ്ടുപിടുത്തം- അമേരിക്കയില് അരിവില കൂടാന് കാരണം ഇന്ത്യ അടക്കമുള്ള ഏഷ്യന് രാജ്യങ്ങള് അരിഭക്ഷണം കൂടുതല്
കഴിക്കുന്നതുകോണ്ടാണെന്നാണ് അടുത്ത വര്ഷം 'ധനതത്വശാസ്ത്രത്തില് നോബല് സമ്മാനം ലഭിക്കാന് സാധ്യതയുള്ള പുതിയ റിപ്പോര്ട്ടില് മിസ്റ്റര് പ്രസിഡന്റ് പ്രസ്താവിച്ചിരിക്കുന്നത്.

അരിവില കൂടിയതുകൊണ്ട് മൂന്നുനേരം നല്ല മട്ടയരിയുടെ കഞ്ഞികുടിച്ചുകഴിഞ്ഞിരുന്ന അമേരിക്കയിലെ പാവം കോടീശ്വരന്മാര് ഇപ്പോള് പട്ടിണിയാണെന്നുപോലും.പട്ടിണി മാറ്റാന് മട്ടക്കുപകരം പണ്ടൊരു മന്ത്രി പുംഗവന് ഉപദേശിച്ചപോലെ, ചിലര് 'മുട്ട'യാണ് ഭക്ഷിക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. അതുകൊണ്ട് ഇന്ത്യാക്കാര് പട്ടിണി കിടന്നാലും വിരോധമൊന്നുമില്ല, അരി കയറ്റി അയച്ചാല് മതി എന്നാണ് ബുഷിന്റെ ആര്ഡര്.

മിസ്റ്റര് പ്രസിഡന്റിനറിയുമൊ ഊരിലെ പഞ്ഞം? എന്തായാലും ബുഷിനൊട് ഒന്നെ പറയാനുള്ളു. ഈ വര്ഷം അവസാനം താങ്കള്
വെറും മിസ്റ്റര് ആകും. അപ്പോള്, താങ്കളുടെ മുന…

ഫീനിക്സ്

ഈ രാത്രി ഞാന് ഉറങ്ങില്ല, ഇന്നാണ് ഞാന് എന്റെ സ്വപ്നങ്ങളെ ബലി കൊടുത്തത്.
രാത്രിയുടെ നിശ്ശബ്ദതയില് എന്റെ പ്രതീക്ഷകള് ഒരു ചെറിയ സീല്ക്കാരത്തോടെ,ചെറുതീജ്വാലയായ് കത്തിയമരുന്നത് ഞാന് കണ്ടു,
എന്റെ ആത്മാവ് അവസാനശ്വാസത്തിനായ് കേഴുന്നത് ഞാന് കേട്ടു..
എന്റെ കണ്ണുകള് അടയുന്നത് ഞാന് അറിഞ്ഞു,എനിക്കൊന്നും ചെയ്യാന് സാധിച്ചില്ല, എന്റെ ഹൃദയം നിലച്ചുകഴിഞ്ഞിരുന്നു..

രാവിലെ ഒരു കോട്ടുവായോടെ കണ്ണുതുറന്നപ്പോള് ഞാന് മണ്ണില് കിടക്കുകയായിരുന്നു.ദേഹം മുഴുവന് ചാരം കോണ്ട് മൂടപ്പെട്ടിരുന്നു, എന്റെ നഷ്ട സ്വപ്നങ്ങളുടേ ബാക്കിപത്രം..

ദേഹത്ത് പറ്റിയിരുന്ന അവസാന മണ്തരിയും തട്ടിക്കളഞ്ഞ് ഞാന് എഴുന്നേറ്റു.
ഇവിടെ എന്റെ യാത്ര തുടങ്ങുന്നു, സ്വപ്നങ്ങളുടെയും, പ്രതീക്ഷകളുടേയും യാത്ര..

മെയ് 2ന് എന്റെ പരീക്ഷ തുടങ്ങുന്നു, CA Finals...അപ്പോള് ഇനി ഒരു ചെറിയ ഇടവേള...

ഗോപുമോന്റെ ലീലാവിലാസങ്ങള്:3 (ചിത്രകഥ)

എന്തുചെയ്യാം ഞാന് വേണ്ടാ എന്നു വിചാരിച്ചാലും ഇങ്ങനെ ഒരോന്ന് കിട്ടും, എഴുതാന്.എനിക്കുവന്ന ഒരു ഇ-മെയിലിന്റെ "പരിഷ്കരിച്ച" രൂപമാണ് താഴെ കൊടുക്കുന്നത്.

കുറെ പേരോട് ചോദിച്ചുനോക്കി, ആരും തന്നില്ല


അവസാനം കിട്ടി.....


:)

ദശാവതാരം: ഉപഗ്രഹ ചിന്തകള്‍

ഉപഗ്രഹവിക്ഷേപണമേഘലയില്‍ ഇന്നലെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. 10 ഉപഗ്രഹങ്ങള്‍ ഒന്നിച്ചുവിക്ഷേപിച്ചാണ്‌ ഇന്ത്യ നേട്ടം കൈവരൈച്ചത്‌. എന്തായലും ISROക്ക്‌ അഭിനന്ദനങ്ങള്‍... ഒരു ചെറിയ ബഡ്‌ജെറ്റിന്റെ പരിമിതികളില്‍ നിന്നുകൊണ്ട്‌ ഒരു ചെറിയ കാലയളവില്‍ ഇത്രക്കൊക്കെ നേടിയെടുത്തല്ലൊ...അഭിനന്ദങ്ങള്‍.

ഇനി കാര്യത്തിലേക്ക്‌ വരാം. 10 ഉപഗ്രഹങ്ങളില്‍ 2 എണ്ണം മാത്രമാണ്‌ ഇന്ത്യയുടേടേത്‌, ബാക്കി 8 എണ്ണവും വിദേശ സര്‍വകലാശാലകളുടേതാണ്‌. കാലം പോയ പോക്കെ!! നമ്മുടെ കേരളത്തിലുമുണ്ടല്ലൊ പേരിന്‌ 5-6 എണ്ണം. പറയുമ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സര്‍വകലാശാലകളില്‍ ഒന്നാണ്‌ നമ്മുടെ കാലിക്കറ്റ്‌. പക്ഷേ പറഞ്ഞിട്ടെന്താ, തമ്മില്‍തല്ലാനും രാഷ്ട്രീയം കളിക്കാനുമല്ലെ അവര്‍ക്കു സമയം. പറഞ്ഞ ദിവസം ഒരു പരീക്ഷനടത്തി, ശരിയായ രീതിയില്‍ മൂല്യനിര്‍ണ്ണയവും നടത്തി പറഞ്ഞ ദിവസം റിസള്‍ട്ട്‌ പബ്ലിഷ്‌ ചെയ്യാന്‍ പോലും പറ്റത്ത നമ്മുടെ സര്‍വകലാശാലകള്‍ എന്നാണ്‌ നന്നാവുക?

രാഷ്ട്രീയം കളിച്ച്‌ നടക്കുന്ന കുട്ടി നേതാക്കന്മാര്‍ കോളേജ്‌ തല്ലിതകര്‍ക്കാനും, പഠിപ്പ്‌ മുടക്കാനും നടക്കാതെ കുറച്ച്‌ പഠന കാര്യങ്ങളില്‍ കൂടി ശ്രദ്ധ കാണിക്കണം. ഒരു പരീക്ഷ …

ഒരു അഫ്ഗാന്‍ പെണ്‍കുട്ടി

ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ലൈബ്രറിയില്‍ നിന്നും പഴയ "നാഷണല്‍ ജിയോഗ്രാഫിക്‌" മാഗസീനുകള്‍ (വരക്കാന്‍ പറ്റിയ പടങ്ങള്‍ നോക്കുന്നതിനുവേണ്ടി)എടുക്കുമായിരുന്നു. അതില്‍ കണ്ട "അഫ്ഗാന്‍ പെണ്‍കുട്ടി" എന്ന ഫോട്ടോയുടെ പെന്‍സില്‍ സ്കെച്ചാണ്‌ ഇത്‌. 2003 സെപ്തെംബറില്‍ വരച്ചത്‌.

എന്റെ ലോകം

ഞാന്‍ വരക്കുന്നത്‌ എനിക്കുവേണ്ടിയാണ്‌, കാരണം വര എന്നത്‌ എന്നെ സംബന്ധിച്ച്‌ നിയന്ത്രിക്കാനാവാത്ത വികാരമാണ്‌.

ഗോപുമോന്റെ ലീലാവിലാസങ്ങള്:2

ഗോപുമോന് കരഞ്ഞു. അതും മെഗാസീരിയല് നടിമാരെ വെല്ലുന്ന കരച്ചില്!!! സങ്കതി പഴങ്കഞ്ഞിയായെങ്കിലും കഥപാത്രം നമ്മുടെ ഗോപുമൊനായതുകൊണ്ട് എഴുതിപ്പൊക്കുന്നതാണ്.

കാര്യത്തിലേക്ക് വരാം. ഒരാള് കരയുന്നതെന്താ ഇത്രക്കുവല്യ ആനക്കാര്യമാണൊ? അല്ല. പക്ഷെ കരഞ്ഞത് മലയളികളുടെ അഭിമാനഭോജനവും,ഛെ,ഭാജനവും (ഇതാണ് രാവിലെ വെറും വയറ്റില് ബ്ലോഗിയാലുല്ല പ്രശ്നം!), കളിക്കളത്തില് "ആക്രമണോത്സുകത"യുടെ അവതാരവുമായ നമ്മുടെ ഗോപുമോന് കരഞ്ഞാല്,അതും (ഒരു സര്ദാര്ജി തല്ലിയതുകൊണ്ട്) നമ്മള് വര്ഗസ്നേഹമുള്ള മലയാളികള്ക്ക് അതൊരു വലിയ കാര്യം തന്നെ അല്ലെ? അതെ.

ഹര്ഭജന് അഥവാ 'ബജ്ജി' (എന്തൊരു ചേര്ച്ച! തല്ലുകിട്ടിയവന് 'ഭോജനം',കൊടുത്തവന് 'ബജ്ജി') ശാന്തനെ പിച്ചി എന്നൊ, മാന്തി എന്നൊ, പല്ലിളിച്ചുകാണിച്ചെന്നൊ ഒക്കെയാണ് കേള്ക്കുന്നത് ശരിക്കും എന്താണ് സംഭവിച്ചത് എന്ന തിരുമാനിക്കാന് ഒരു ചാനല് നടത്തിയ 'പാനല്' ഡിസ്കഷന്' നമ്മുടെ നിയമസഭപോലെ തിരുമാനമെടുക്കാതെ അടിച്ചുപിരിഞ്ഞു.

തല്ലിയതിന്റെ അനന്തരഫലം:

ശാന്തന് :
പ്രീതി സിന്റ വഹ കെട്ടിപിടുത്തം- ഒന്ന് സ്റ്റാര് പ്ലസിന്റെ പുതിയ മെഗാനില് ('കഭി മെം ഭി…

ഫ്രാക്ടല്

ഒരുഫ്രാക്ടല്. വെറുതെഒരുദിവസം "സോഫ്റ്റ്വെയര്ഉമായിമല്പ്പിടുത്തംനടത്തിയതിന്റെഅനന്തരഫലം.

കളഞ്ഞു പോയ ചിഹ്നം: ഒരു ഇല്യുഷന്‍

"കറ്റയേന്തിയ കര്‍ഷകസ്ത്രീ" ചിഹ്നം ജനതാദള്‍(s)(വീരേന്ദ്രകുമാര്‍) വിഭാഗത്തിനുനഷ്ടപ്പെട്ടു.
പേടിക്കണ്ട, അധികം വൈകാതെ ഉള്ള വോട്ടര്‍മാരും പോയിക്കോളും...

മോഹന്‍ലാല്‍ "ഫയര്‍ എസ്കേപ്‌" ഇല്യുഷനില്‍ നിന്നും പിന്മാറി. സമ്മര്‍ദമാണ്‌ പിന്മാറ്റത്തിന്‌ കാരണം എന്ന് മോഹന്‍ലാല്‍.
"ശംഭോ മഹാദേവ, ഒരാളെ സമാധാനമായി മാജിക്‌ ചെയ്യാന്‍ കൂടി സമ്മതിക്കില്ല എന്നു വെച്ചാല്‍ വല്യ കഷ്ടാണെ"

MGS:മന്ത്രിമാരുടെ ഗുസ്തി 'സിന്‍ഡിക്കേറ്റ്‌'

"ഭക്ഷ്യ സുരക്ഷ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ തമ്മിലടിച്ചു. വകുപ്പുമന്ത്രിമാര്‍ തമ്മില്‍ ഭിന്നത. സധാരണ "കൂത്ത്‌" പറയുന്ന മുഖ്യന്‍ ഒരക്ഷരം മിണ്ടാതെ സ്ഥലം വിട്ടു. (വാര്‍ത്ത)

അരിക്കുവിലകൂടിയപ്പോള്‍ "മുട്ടയും പാലും" കഴിക്കാന്‍ പറഞ്ഞ മന്ത്രിമാരുള്ള ക്യാബിനെറ്റ്‌ അല്ലെ... ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി...
പണ്ട്‌ ആരൊ പറഞ്ഞിട്ടുണ്ട്‌ "ഏറ്റവും കുറച്ചുവഗ്ദാനങ്ങള്‍ തരുന്നവര്‍ക്ക്‌ വോട്ട്‌ ചെയ്യുക, അപ്പോള്‍ നിങ്ങള്‍ക്ക്‌ അധികം നിരാശപ്പെടേണ്ടി വരില്ല".

P.S തമ്മിലടി,തെറിവിളി, മന്ത്രിപുംഗവന്മാരുടെ ഹോബികള്‍ കൊള്ളാം.."ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമൊ മാനുഷനുള്ളകാലം".ഈ വക ജന്മങ്ങള്‍ ഭരിച്ച്‌ നമ്മുടെ നാട്‌ നന്നാകും എന്നു തോന്നുന്നില്ല.

അഛനും മകനും

സംഭവം നടക്കുന്നത്‌ കുറച്ചുകൊല്ലങ്ങള്‍ക്കുമുന്‍പാണ്‌, ഒരു മധ്യവേനലവധിക്കാലത്ത്‌. അഛനും ഞാനും കൂടി കോട്ടയത്തേക്ക്‌ ഒരു യാത്ര പോയി.ബന്ധുമിത്രാദികളുടെ ഭവനസന്ദര്‍ശനമാണ്‌ അജന്‍ഡ. അങ്ങനെ യാത്രയുടെ ഇടയില്‍ പാലായില്‍ താമസിക്കുന്ന അഛന്റെ ഒരു അമ്മാവന്റെ വീട്ടിലെത്തി.

ഉച്ചഭക്ഷണത്തിനുശേഷം വരാന്തയില്‍ അവരൊക്കെ ഇരുന്ന് പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിന്റെ ഇടയില്‍,പൂച്ചക്കെന്ത്‌ പൊന്നുരുക്കുന്നിടത്ത്‌ കാര്യം എന്ന നിലയില്‍ എല്ലാം കേട്ടുകൊണ്ട്‌ ഞാനും ഇരുപ്പുറപ്പിച്ചു.അവിടെ നിലത്ത്‌ ഒരു ബാലരമ കിടക്കുന്നുണ്ടായിരുന്നു. 'കപീഷി"ന്റെ പടമായിരുന്നു മുഖചിത്രം. ആരാലും ശ്രദ്ധിക്കപ്പെടാതെ അതവിടെ കിടന്നു (ഞാന്‍ ആ ലക്കം പണ്ടേ വായിച്ചു കഴിഞ്ഞിരുന്നു).

നിനച്ചിരിക്കാതെ അപ്പോഴാണ്‌ അഛന്റെ കമ്മന്റ്‌ വന്നത്‌. "ഡാ, ദെ നിന്റെ പടം ബാലരമയില്‍".. സദസ്സില്‍ ആകെ കൂട്ടച്ചിരി.ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല,കളിയാക്കുന്നത്‌ സ്വന്തം അഛനായാല്‍ കൂടി. അപ്പോള്‍ തന്നെ ഞാന്‍ തിരിച്ചടിച്ചു. "അതു ശരിയാ, മകന്‌ അഛന്റെ ഛായ ഉണ്ടാകുമല്ലൊ"

ഇത്തവണ കുറച്ചുകൂടി വല്യ ചിരി സദസ്സില്‍നിന്നുയര്‍ന്നു. അഛന്‍ ചമ്മല്…

ഒരു 'കല്യാണ' ചിത്രം

ചേട്ടന്റെ കല്യാണത്തിന്‌ ചിത്രങ്ങളെടുക്കുനിടക്ക്‌ എടുത്തത്‌.

പട്ടിപിടുത്തവും, റിയാലിറ്റി ഷോയും

കേരളത്തില്‍ പട്ടികളെ വ്യാപകമായി കൊന്നൊടുക്കുന്നു എന്നാരോപിച്ച്‌ ദില്ലിയില്‍ "സിറ്റി സണസ്‌ ഫോര്‍ അനിമല്‍സ്‌" എന്ന സങ്ഘടന പ്രതിഷേധപ്രകടനം നടത്തി. പട്ടികളെ കൊല്ലരുത്‌ പോലും, പേയിളകിയ പട്ടികളക്ക്‌ സാന്ത്വനമാണാവശ്യം എന്നാണ്‌ ദില്ലിക്കാരുടെ കണ്ടുപിടുത്തം.

പട്ടികള്‍ക്ക്‌ വരെ "ഫാന്‍സ്‌ അസ്സൊ"....
"പബ്ലിസിറ്റിക്കുവേണ്ടി" എന്നു പ്രസ്തുത സങ്ഘടന, "സങ്ഘടന CIA ഏജന്റ്‌" എന്ന് മുഖ്യന്‍.

ഇപ്പോള്‍ കിട്ടിയത്‌: "പ്രസ്തുതവാര്‍ത്ത സിന്‍ഡിക്കേറ്റ്‌ സൃഷ്ടി" എന്ന് സ:പണറായി

P.S കുറച്ചൊക്കെ ആകാം, പക്ഷെ "ഞെക്കിപ്പഴുപ്പിക്കരുത്‌" എന്ന് റിയാലിറ്റി ഷോകള്‍ക്ക്‌ പിന്നാലെ പായുന്ന യുവതലമുറക്ക്‌ മന്ത്രി MA ബേബിയുടെ ഉപദേശം. മന്ത്രി അവസാനം ഒരു നല്ല കാര്യം പറഞ്ഞു! മന്ത്രി കീ ജയ്‌..

തുമ്പിയും, അമ്പലവും മറ്റു ചിത്രങ്ങളും

എന്റെ മുറിയുടെ ജനലില്‍കൂടി നോക്കിയാല്‍ പഴയ തറവാടു നിന്നിരുന്ന സ്ഥലം കാണാം.ഇപ്പോള്‍ അവിടെ കുറച്ചു കുറ്റിച്ചെടികളും, പൊട്ടിപ്പൊളിഞ്ഞ ഒരു കിണറുമല്ലതെ ഒന്നുമില്ല. തറവാടൊക്കെ പൊളിച്ചു കളഞ്ഞിരിക്കുന്നു.

അങ്ങനെ ഒരു ഹര്‍ത്താല്‍ ദിവസം ഉച്ചക്ക്‌ ഞാന്‍ പഠിക്കാന്‍ വ്യര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുമ്പോഴാണ്‌ (തറവാട്ടില്‍) കുറച്ചു തുമ്പികള്‍ പറന്നുനടക്കുന്നത്‌ കണ്ടത്‌. ഉടനെ തന്നെ ക്യാമറയും തൂക്കി ഇറങ്ങി. ഫോട്ടോഗ്രഫി എനിക്കിഷ്ടമുള്ള ഒരു മേഘലയാണ്‌. പിന്നെ കുറച്ചു നേരം തുമ്പികളുടെ പിന്നാലെ ക്യാമറയുമായി പാഞ്ഞു നടന്നു.കുറേ പടങ്ങളും എടുത്തു.


തുറന്നുകിടക്കുന്ന അമ്പലത്തിന്റെ ഗേറ്റ്‌ അപ്പൊഴാണ്‌ ശ്രദ്ധയില്‍പെട്ടത്‌. അമ്പലത്തിന്റെ കുറച്ച്‌ പടങ്ങള്‍ എടുക്കണമെന്ന്‌ കുറച്ചുകാലമായി വിചാരിക്കുന്നു, കിട്ടിയ ചാന്‍സ്‌ കളയാതെ അമ്പലത്തിലേക്കു വെച്ചു പിടിച്ചു. അവിടെനിന്നും കിട്ടി കുറച്ചു പടങ്ങള്‍..ക്യാമറ: നിക്കോണ്‍ D40

അടല് ബിഹാരി വാജ്പേയ്

തൃശ്ശൂര്‍ പൂരം

അങ്ങനെ ഇക്കൊല്ലത്തെ പൂരവും വലിയ (ആനയോട്ട) മത്സരങ്ങളില്ലാതെ കഴിഞ്ഞു. ഒരോ കൊല്ലം കഴിയും തോറും പൂരത്തിന്റെ മീഡിയാ കവറേജ്‌ കൂടിവരുകയാണ്‌. ഇത്തവണ പൂരത്തിന്‌ 'മാധ്യമപ്പട' (വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പടെ) തന്നെ ഉണ്ടെന്നാണ്‌ 24 മണിക്കൂറും വാര്‍ത്തകള്‍ മാത്രം സപ്രേക്ഷണം ചെയ്യുന്ന ഒരു ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌. പ്രാദേശികം മുതല്‍ അന്താരാഷ്ട്ര ചാനലുകള്‍ വരെ പൂരം തത്സമയം പ്രക്ഷേപണം ചെയ്തു. നല്ലതു തന്നെ....

ശക്തന്‍ തമ്പുരാന്‍ നല്ല ഒരു ഭരാണാധികാരി മാത്രമായിരുന്നില്ല, നല്ല ഒരു "മാര്‍ക്കറ്റിംഗ്‌" വിദഗ്ധനുമായിരുന്നിരിക്കണം. പണ്ട്‌ ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്ന തൃശ്ശൂര്‍ പൂരം ഇപ്പോള്‍ ആറാട്ടുപുഴ പൂരത്തേക്കാള്‍ വലുതായിരിക്കുന്നു..

P.S പദ്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തില്‍ നിന്ന് ഗവണ്മന്റ്‌ എറ്റെടുക്കണമെന്ന് പരാതി. രാജകുടുംബത്തിന്‌ ക്ഷേത്രത്തില്‍ അവകാശമില്ലത്രെ!!!

ഇനി അതും കൂടി കട്ടുമുടിക്കണമായിരിക്കും!!!കലികാലവൈഭവം...

IPL കച്ചവടം

'IPL-ക്രിക്കറ്റിന്റെ ഭാവി' എന്നാണ്‌ BCCIയും മാധ്യമങ്ങളും കൊട്ടിഘോഷിക്കുന്നത്‌. പണ്ട്‌ 'കായികം' പേജില്‍ വന്നിരുന്ന ക്രിക്കറ്റ്‌ വാര്‍ത്തകള്‍ ഇപ്പോള്‍ "സാമ്പത്തികം" പേജിലാണ്‌ വരുന്നത്‌ എന്നാതാണ്‌ ലേഖകന്‍ കണ്ട ആദ്യത്തെ മാറ്റം. ബിസിനസ്സ്‌ ന്യൂസ്‌ ചാനലുകള്‍ ചര്‍ച്ചകളും, അഭിമുഖങ്ങളുമായി അവര്‍ക്കാകുന്നപോലെ രംഗം കൊഴിപ്പിക്കുന്നുണ്ട്‌. കളിക്കാര്‍ ഇപ്പൊള്‍ കറന്‍സി നോട്ട്‌ എണ്ണിയാണ്‌ പ്രാക്റ്റിസ്‌ ചെയ്യുന്നതെന്നാണ്‌ കേള്‍വി. എന്തായാലും ധോനിക്ക്‌ BCom പഠിക്കാന്‍ "വ്യാക്കൂണ്‍" തോന്നിയത്‌ വെറുതെ അല്ല, IPL ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്‌ ധോനിക്കാണല്ലൊ. സാമ്പത്തിക സ്വയംപര്യാപ്തത തന്നെ ലക്ഷ്യം,കണക്കുപിള്ളയെ നിയമിക്കേണ്ടല്ലൊ!!! ആ കാശും ലാഭം!! P.S നമ്മള്‍ മലയാളികള്‍ IPL റ്റീം തുടങ്ങിയാല്‍ എന്തു പേരിടും? "കൊച്ചി മച്ചൂസ്‌" ?? "ദൈവത്തിന്റെ സ്വന്തം ക്രിക്കറ്റുകളിക്കാര്‍"!!!!

ഗോപുമോന്റെ ലീലാവിലാസങ്ങള്‍

ഇന്നു വിഷു ആയതുകൊണ്ട്‌ ഒന്നും വേണ്ട എന്നു വിചാരിച്ചതാണ്‌. എന്നാല്‍ ഈ പത്രക്കാര്‍ അതിനു സമ്മതിക്കുന്നില്ല. ഇന്നത്തെ (ഇടത്‌,വലത്‌,ഭാഷാ ഭേദമന്യെ) എല്ലാ പത്രങ്ങളിലും 'കായികം' പേജ്‌ നിറഞ്ഞ്‌ നില്‍ക്കുന്നത്‌ മലയാളികളുടെ അഭിമാനഭാജനമായ 'ശ്രീ' ശാന്തന്‍ (ഗോപുമോന്‍) ആണ്‌. എന്തുകൊണ്ടാണെന്നു നോക്കിയപ്പോള്‍ ഗഡിക്ക്‌ ഇന്നലെ 1 വിക്കറ്റ്‌ കിട്ടിയത്രെ (ഒപ്പം ബോണസ്സായി 10-20 റണ്‍സും എടുത്തുവത്രെ), അതും ടെസ്റ്റ്‌ ക്രിക്കറ്റില്‍ 50മത്തെ. ശിവ ശിവ ആനന്ദലബ്ധിക്കിനി എന്തു വേണം?
പക്ഷെ ഈ പോക്കുപോയാല്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട്‌ ഏറ്റവും കൂടുതല്‍ ICC ശിക്ഷ വാങ്ങിച്ച കളിക്കാരനെന്ന അവാര്‍ഡും കൊച്ചിയിലെ ഗോപുമൊന്റെ വീട്ടിലെ അലമാരയില്‍ കിടക്കുമെന്നാണ്‌ ദോഷൈകദ്രിക്കുകളുടെ അഭിപ്രായം. ഡബിള്‍ ആനന്ദലബ്ധി!!!!.
എന്നാല്‍ ചില പുരോഗതി കാണുന്നുണ്ട്‌. ശാന്തനൈപ്പോള്‍ ശരിക്കും ശാന്തനായി എന്നാണ്‌ ചില മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്‌ (ആ ലേഖകനെ അടുത്ത കൊല്ലത്തെ biology നോബല്‍ സമ്മാനത്തിനു പരിഗണിക്കവുന്നതാണ്‌)

എന്തായാലും "ജയ്‌ ഗോപുമോന്‍" !!!!

P.S. ഇത്‌ അസൂയയാണൊ?? പ…

വിഷുക്കൈനീട്ടം

ഈ വര്‍ഷം വിഷുക്കൈനീട്ടത്തിന്റെ തറവില ഉയരുമെന്നാണ്‌ സാമ്പത്തിക ശാസ്ത്രഞ്ജരുടെ വിലയിരുത്തല്‍. നാണയപ്പെരുപ്പത്തില്‍ ഉണ്ടായ വര്‍ദ്ധനവാണ്‌ ഇതിനു കാരണമായി അവര്‍ ചൂണ്ടികാണിക്കുന്നത്‌. നാണയപ്പെരുപ്പം ഇപ്പോള്‍ കഴിഞ്ഞ 3 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലണല്ലൊ. എന്നാല്‍ ഈ വിലക്കയറ്റത്തിന്റെ കാരണങ്ങള്‍ ഇതുവരെ ആരും വിശദീകരിച്ചു കണ്ടില്ല.

മുഖ്യന്‍ പറയുന്നു കേന്ദ്രം വിഹിതം വെട്ടികുറച്ചതുകൊണ്ടാണ്‌ വിലക്കയറ്റമുണ്ടായതെന്ന്. കുട്ടിസഖാക്കന്മാരുടെ അഭിപ്രായത്തില്‍ "കുത്തക" മുതലാളിമാരുടെ പൂഴ്ത്തിവെപ്പാണു കാരണം. കേന്ദ്രം പറയുന്നത്‌ എണ്ണ വില കൂടിയതുകൊണ്ടാണ്‌ വിലവര്‍ദ്ധന എന്ന്. അമേരിക്കയിലെ "sub prime crisis" (ദയവു ചെയ്ത്‌ അതെന്താണെന്നു ചോദിക്കരുത്‌, അറിയാത്തതുകൊണ്ടാ) കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

കാരണങ്ങള്‍ എന്തായലും ഇത്തവണ "വിഷുക്കൈനീട്ടം" കൂടുതല്‍ വേണമെന്ന് "അംഗന്‍വാടി സ്റ്റുഡെന്റ്സ്‌ അസ്സോ" നേതാവ്‌ മാസ്റ്റര്‍ ടിന്റു മോന്‍ പ്രസ്താവിച്ചിട്ടുണ്ട്‌.

എല്ലാവര്‍ക്കും ലേഖകന്റെ വിഷുവാശംസകള്‍......

P.S നാളെ കട മുടക്കം.

എന്തുകൊണ്ട്‌ ഞാന്‍ (ഇപ്പോഴുള്ള മതപരമായ) സംവരണത്തെ എതിര്‍ക്കുന്നു?

1. 60 കൊല്ലം മുന്‍പുള്ള സാമൂഹിക അവസ്ഥ വെച്ചു ഇപ്പോഴുള്ള സമൂഹത്തെ വിലയിരുത്തരുത്‌.

2. മതപരമായ സംവരണം ജാതിപരമായ സ്പര്‍ധ കൂട്ടാന്‍ ഇടവരുത്തും (രാജസ്ഥാനില്‍ സംഭവിച്ചതു ശ്രദ്ധിക്കുക).

3. ഭാരതത്തില്‍ ചില സംസ്ഥാനങ്ങളിലെങ്കിലും ഇപ്പോഴും മതപരമായ ചൂഷണങ്ങള്‍ തുടരുന്നുണ്ട്‌. അത്‌ ഇല്ലായ്മ ചെയ്യുന്ന വരെ പ്രാദേശികമായ സംവരണം തുടരാം.

4. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ (മതമോ, ജാതിയോ നോക്കാതെ) ധനസഹായമാണു നല്‍കേണ്ടത്‌.

'ഓളി'മ്പിക്സ്‌!!

കുറച്ചു ദിവസങ്ങളായി എന്തൊക്കെയാണ്‌ നടക്കുന്നത്‌? ഒളിമ്പിക്സ്‌ ദീപം അണക്കുന്നു, വീണ്ടും കത്തിക്കുന്നു, പ്രതിരോധിക്കുന്നു..... കഷ്ടം.
ലേഖകന്റെ അഭിപ്രായത്തില്‍ നമ്മള്‍ ഭാരതീയര്‍ പ്രസ്തുത മത്സരത്തിലേക്ക്‌ ആരേയും അയക്കരുത്‌. അതുകൊണ്ട്‌ നമുക്ക്‌ 3 ഗുണങ്ങളുണ്ട്‌:

1. ഒരു പിടി athleatsനെ ചൈനയിലേക്ക്‌ അയക്കാനുള്ള വിമാനയാത്രാക്കൂലി ലാഭിക്കാം.

2. തിബത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലങ്ഘനങ്ങളെ അപലപിച്ചു കൊണ്ട്‌,ഒളിമ്പിക്സില്‍ നിന്നും വിട്ടുനിന്നുകൊണ്ട്‌,നമുക്ക്‌ ഉയര്‍ന്ന "സാമൂഹിക ചിന്ത' യുണ്ടെന്ന് ലോകരാജ്യങ്ങള്‍ക്ക്‌ കാണിച്ചു കൊടുക്കാം.

3. എല്ലാ തവണത്തേയും പോലെ സ്വര്‍ണമെഡല്‍ കിട്ടിയില്ല എന്നു പരിതപിക്കേണ്ട(ഭാഗ്യമുണ്ടെങ്ങില്‍ ഒരു വെങ്ങലം ഒപ്പിക്കാനല്ലെ നമുക്ക്‌ സാധിക്കൂ)

അതുകൊണ്ട്‌ "ക്വിറ്റ്‌ ഒളിമ്പിക്സ്‌" !!!!!

ചെമ്പൈ ഭാഗവതര്‍

2001ലെമധ്യവേനലവധിക്കാലത്തുവരച്ചഛായാചിത്രം...

ചില കര്‍ഷക ചിന്തകള്‍

കേരളത്തില്‍ കര്‍ഷക ആത്മഹത്യ കൂടിവരുന്നു.
വലത്‌ ഇപ്പൊള്‍ നാട്‌ ഭരിക്കുന്ന ഇടതിനെ പഴിചരുന്നു, ഇടത്‌ തിരിച്ച്‌ കേന്ദ്രത്തെ (വലതിനെ) പഴിചാരുന്നു, മന്ത്രിമാര്‍ പ്രശ്നം പഠിക്കാനും, പഠിപ്പിക്കാനുമായി ഡല്‍ഹിക്കു പോകുന്നു, കര്‍ഷകര്‍ കടം കയറി ആത്മഹത്യ ചെയ്യുന്നു....

നമ്മുടെ നാട്‌ നന്നാവുമെന്ന് തോന്നുന്നില്ല.....

P.S. പാടങ്ങള്‍ കൊയ്യാന്‍ ആളെ കിട്ടുന്നില്ല എന്ന കര്‍ഷകരുടെ പരാതി കേട്ട്‌ മനസ്സലിഞ്ഞ "കാര്‍ഷിക സര്‍വകലാശാല" , അവരുടെ അഫ്ഫിലിയേറ്റഡ്‌ കോളേജിലെ വിദ്യാര്‍ഥികളെ പ്രസ്തുത ജോലിക്കായി
വിട്ടുകൊടുത്തുകൊണ്ട്‌ ഉത്തരവിട്ടു. What an Idea!!! മേലനങ്ങി പണി എടുത്തു ശീലമെയില്ലാത്ത (എന്നെപോലുള്ള) വിദ്യാര്‍ഥികള്‍ ഒരു ദിവസത്തെ ശ്രമദാനത്തിനു ശേഷം പനി പിടിച്ചു കിടപ്പാണെന്നു കേള്‍ക്കുന്നു....

സംവരണം

OBC വിഭാഗത്തിന് 27% സംവരണം!!! സുപ്രീം കോടതി ഉത്തരവ്.

പണ്ട് ഒരു അഭിമുഖത്തില് ഇന്ഫോസിസ് തലവന് ശ്രീ നാരായണമൂര്ത്തി പറഞ്ഞ ഒരു വാചകം ഈ അവസരത്തില് ലേഖകന് ഓര്മ്മ വരുന്നു.
"ഈ ഭൂമിയില് 'പിന്നോക്കം' എന്നു മുദ്രകുത്തപ്പെടാന് മനുഷ്യര് തമ്മില് തമ്മില് മത്സരിക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യ ആണ്".

ദൈവത്തിനു സ്തുതി....

ദുരവസ്ഥ

ഈ പേരില് വളരെ പ്രശസ്തമായ ഒരു കവിത ഉണ്ടെന്ന് മലയാള കവിതാ പ്രസ്ഥാനത്തെ കുറിച്ചുള്ള എന്റെ പരിമിതമായ അറിവില് നിന്നും മനസ്സിലാക്കാന് എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഞാന് ഇവിടെ പറയാന് പോകുന്ന വിഷയത്തിനു പ്രസ്തുത കവിതയുമായി യാതൊരുവിഥബന്ധവുമില്ല എന്ന വസ്തുത ഈ അവസരത്തില് മാന്യ വായനക്കാരുടെ ശ്രദ്ധയില് കൊണ്ടുവരാന് ഞാന് ആഗ്രഹിക്കുന്നു.

ക്രിക്കെറ്റ്. അനേക ലക്ഷം ഇന്ത്യാക്കാരെ പോലെ ഈ ലേഖകനും (അസാരം) 'കളി'ജ്വരമുള്ളവനാണ്. ആസ്ത്രേലിയയില് നിന്നും വിജയശ്രീ'ലാളിത'രായി വന്നിറങ്ങിയ നമ്മുടെ പ്രിയപ്പെട്ട കളിക്കാരുടെ ഇപ്പോഴത്തെ അവസ്ഥ വിവരിക്കാന് മേല്പ്പറഞ്ഞ കവിതയുടെ പേരാണ് എന്നാണ് ഏറ്റവും ഉചിതം എന്നാണ് ലേഖകന്റെ എളിയ അഭിപ്രായം.സ്വന്തം നാട്ടില് ദയാവധത്തിനു ഇരയാകേണ്ടി വരുക എന്ന നാണക്കേടിനു 'ദുരവസ്ഥ' എന്നല്ലാതെ എന്താണു പറയുക?

എന്തായാലും ഇനി ബാക്കിയുള്ള ഒരു ടെസ്റ്റ് ജയിച്ച് ഈ അവസ്ഥ മാറ്റാന് റ്റീമിനു കഴിയട്ടെ എന്നു
ഞാന് ആശംസിക്കുന്നു.

P.S എന്തായാലും ക്രിക്കെറ്റ് റ്റീമിനു ഹോക്കി റ്റീം കൂട്ടുണ്ട്, ഒരേ തൂവല് പക്ഷികള്.....