June 22, 2006

ഒരു തമാശ

ഇപ്പൊള്‍ കിട്ടിയ ഒരു തമാശ..ദാ പിടിച്ചോ.......

ഹോട്ടല്‍ ആണെന്നു കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍ ബാര്‍ബറോട്‌: എന്തുണ്ട്‌ കഴിക്കാന്‍?
ബാര്‍ബര്‍: കട്ടിങ്ങും ഷേവിങ്ങും
വൃദ്ധന്‍ : 2 ഉം ഒരോ പ്ലേറ്റ്‌ പോരട്ടേ....

ഹഹഹഹൊഹൊഹ്‌...
എങ്ങനെയുണ്ട്‌? തകര്‍ത്തില്ലേ?
എനിക്കപ്പഴേ തോന്നി.....ഇനിയും കുറേ സ്റ്റോക്ക്‌ ഉണ്ട്‌. വഴിയേ എറിയാം.

June 21, 2006

ഓഡിറ്റേര്‍സ്‌ ഫ്രം കേരള - ഭാഗം ഒന്ന്






എന്റെ ആദ്യത്തെ ബുലോഗ്‌ ലക്ഷ്യസ്ഥാനത്ത്‌ എത്തി എന്ന് നിങ്ങളുടെ കമന്റുകളില്‍ നിന്നും ഞാന്‍ അനുമാനിക്കട്ടെ...അതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട്‌ ഞാന്‍ അവതരിപ്പിക്കുന്ന പുതിയ ബുലൊഗാണ്‌ "ഓഡിറ്റേര്‍സ്‌ ഫ്രം കേരള".

സി.ഏ പി ഇ 2 പരീക്ഷ പാസായി ആര്‍ട്ടിക്കിള്‍ഷിപ്പ്‌ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന 3 കൊല്ലം നീണ്ടുനില്‍ക്കുന്ന "training" നു ചേര്‍ന്ന കാലം.അദ്യത്തെ ഒരാഴ്ച പ്രത്യേക സംഭവവികാസങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ശനിയാഴ്ച ഓഫീസ്‌ അവധി ആയതുകൊണ്ട്‌ ഞാന്‍ ഉച്ച ഭക്ഷണത്തിനു ശേഷം "ഉറക്ക" ത്തിനെ പറ്റി റിസര്‍ച്ച്‌ നടത്തുകയായിരുന്നു.അപ്പോഴാണ്‌ മൊഫൈല്‍ ശബ്ദിച്ചത്‌...... അരാകും അത്‌? റിസര്‍ച്ച്‌ മതിയാക്കി ഞാന്‍ എഴുന്നേറ്റ്‌ പതുക്കെ ഫോണിന്റെ അടുത്തേക്ക്‌ നടന്നു....


ഓഫീസില്‍ നിന്നാണ്‌; ഈ നട്ടുച്ച്ക്ക്‌ ഇപ്പോള്‍ എന്നെ വിളിക്കാന്‍ എന്താണു കാരണം എന്നു വിചാരിച്ചുകൊണ്ട്‌ ഞാന്‍ ഫോണ്‍ എടുത്തു..മറ്റേ തലക്കല്‍ നിന്നും എന്റെ സീനിയറിന്റെ ശബ്ദം-"ഡാാ, നാളെ നീ ബാംഗ്ലൂര്‍ പോണം..വൈകുന്നേരം. ലൊട്ട്‌ലൊടുക്ക്‌ കമ്പനിയുടെ ലൊട്ട്‌ ലൊടുക്കുകളുടെ കണക്ക്‌ എടുക്കണം. ബസ്സ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. നാളെ രാവിലെ ഓഫീസിലേക്കു വരിക." ഇതായിരുന്നു സംഭാഷണത്തിന്റെ സാരം.പിറ്റേ ദിവസത്തെ യാത്രയെപ്പറ്റി ആലോചിച്ച്‌ ശിഷ്ടസമയം തള്ളിനീക്കീ.


ഞായര്‍

രാവിലെ തന്നെ കുളിച്ചൊരുങ്ങി, കുട്ടപ്പനായി ഓഫീസില്‍ എത്തി. എല്ലാവരും എത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. ഓഫീസ്‌ ഫുള്‍!!! ഇതുവരെ കാണാത്ത ചില മുഖങ്ങളും അക്കൂട്ടത്തില്‍ കണ്ടു. പലരും പലഭാഗത്തെക്കാണു പോക്ക്‌..ചിലര്‍ മദുര,ചിലര്‍ ഹൈദെരാബാദ്‌ അങ്ങിനെ അങ്ങിനെ...2 പേരുടെ സംഘങ്ങളായാണ്‌ യാത്ര. എന്റെ ടീം മേറ്റ്‌ വേറോരു പുതുമുഖമായിരുന്നു-ശ്യാം.

ലൊ ലൊ കമ്പനിയില്‍ എത്തിയാല്‍ എന്തൊക്കെ കാട്ടിക്കൂട്ടണാമെന്നതിനെ പറ്റി ഒരു 2-2.5 മണിക്കൂര്‍ ക്ലസ്സിനു ശേഷം ഞാന്‍ പതുക്കെ വീട്ടിലേക്കു പോന്നു.

വൈകിട്ട്‌ 7.30 നായിരുന്നു ബസ്‌. 7 നു തന്നെ സ്ഥലത്തെത്തി.ബസ്സ്‌ ഇന്ത്യന്‍ റെയില്‍വെയുടെ ഒരു ചിന്ന അരാധകന്‍ അയിരുന്നെന്ന് പിന്നീടാണ്‌ മനസ്സിലായത്‌. വാഹനം വന്നപ്പൊള്‍ സമയം 9 ആയി.


അങ്ങിനെ ചെയ്യാന്‍ പോകുന്ന പണിയെ പറ്റി ഒരു ബോധവും ഇല്ലാത്ത രണ്ടു പേര്‍ അടുത്തദിവസം എന്തൊക്കെ ചെയ്യണം എന്നതിനെ പറ്റി കൂലങ്കഷമായി ചിന്തിച്ച്‌ കൊണ്ട്‌ ബസില്‍ കയറി.....

June 20, 2006

തറ പറ: നിങ്ങളെന്നെ ബുലോഗിയാക്കി...


കുറെ മലയാളം ബുലോഗുകള്‍ വായിച്ചപ്പോള്‍ എന്തെങ്കിലൊമൊക്കെ എഴുതണമെന്നു തോന്നി..സ്വാഭാവികമായും അന്തസ്സുള്ള ഒരു മലയാളിയാണെങ്കില്‍ ഒരുത്തന്‍ നന്നാവുന്ന കണ്ടാല്‍ ഉടനെ അവനെ അനുകരിക്കും. അതുകൊണ്ട്‌ ഞാനും ആ വഴിക്കു നീങ്ങാന്‍ തിരുമാനിച്ചു.

പക്ഷെ ചാടിക്കഴിഞ്ഞപ്പൊള്‍ അണ്‌ അബദ്ധം മനസ്സിലയത്‌.. എഴുതാനായി പ്രത്യേകിച്ച്‌ ഒന്നും തൊന്നുന്നില്ല. അധവാ ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'വിഷയരാഹിത്യം'. പക്ഷേ പറ്റാനുള്ളത്‌ പറ്റിക്കഴിഞ്ഞു. എന്തായലും ചാടി, ഇനി കുളിച്ചു തന്നെ കയറാം എന്നു തിരുമാനിക്കെണ്ടി വന്നു.പണ്ട്‌ 5 ലൊ 6 ലൊ പഠിച്ച ഒരു ഇംഗ്ലീഷ്‌ പഴഞ്ചൊല്ല് ഒര്‍മ്മ വന്നു look before you leap.എന്നാല്‍ തോല്‍വി സമ്മതിക്കാന്‍ മനസ്സുവന്നില്ല.അതുകൊണ്ടുാണ്‌ രണ്ടും കല്‍പിച്ച്‌ ഈ ചവറെല്ലാം അടിച്ചു കൂട്ടുന്നത്‌.ഇതു വായിച്ച്‌ ഹൃദയാഘാതം ആര്‍ക്കെങ്കിലും ഉണ്ടായാല്‍.. പ്ലീസ്‌, ഞാന്‍ ഉത്തരവാദിയല്ല....നേരത്തെ പറഞ്ഞപൊലെ ഇതെന്റെ അദ്യത്തെ ബുലൊഗ്‌ അണ്‌. ഇതിനുമുന്‍പ്‌ എഴുതാന്‍ തോന്നാത്ത്‌ എന്റെ അയുസ്സിന്റെ വലുപ്പം കൊണ്ടാണെന്നു ചിലര്‍ക്കെങ്കിലും തോന്നിപ്പോയെക്കാം.വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല,എങിനെയെങ്കിലും അതു ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കോളും.എന്റെ സമയം ആയെന്നു തൊന്നുന്നു.

ഇനി സ്വ:ലേ-യെ പ്പറ്റി രണ്ടു വാക്ക്‌-
ബികോം പഠനം കഴിഞ്ഞ്‌ സി എ പഠിക്കണമെന്ന ആഗ്രഹവുമയി ചെന്നു കയറിയത്‌ ഒരു പുപ്പുലിയുടെ ഓഫീസില്‍, മിസ്റ്റര്‍:ക്ഷ്ക്ഷ്ക്ഷ്‌. ആഗ്രഹം പറഞ്ഞപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു. പക്ഷേ ബികോമും മറ്റു കോപ്പുകളും കഴിഞ്ഞപ്പൊള്‍ ഇന്‍സോള്‍വെന്റ്‌ ആയ എന്റെ കീശയില്‍ എന്തുണ്ട്‌? അപ്പോള്‍ തന്നെ ഇന്‍കം ടാക്സ്‌ രാഗത്തില്‍ ഒരു കേസ്‌ ലൊ അങ്ങോട്ട്‌ തട്ടിക്കൊടുത്തു (അല്ല,പറഞ്ഞു). അന്നു ബോധം കെട്ടു വീണ ഗുരുനാധന്റെ അടുത്ത്‌ ഒരു ചന്ദനത്തിരി കത്തിച്ചു വെച്ച്‌ ഞാന്‍ ഈ കൊച്ചു ദൈവത്തിന്റെ സ്വന്തം രാജ്യത്തിലെക്ക്‌ തെറിച്ചു.

അങ്ങിനെ ഒരു വിദ്യാര്‍ഥിയായി കൊല്ലങ്ങള്‍ക്കുശേഷം വരാന്‍ (കൃത്യമായി പറഞ്ഞാല്‍ 2.5 കൊല്ലം) പോകുന്ന പരീക്ഷക്ക്‌ പഠിച്ചും(ഇടക്ക്‌ അതും വേണ്ടേ?), വെറുതെ നടന്നും, ടിവി കണ്ടും സമയം പോക്കുമ്പോള്‍ അണ്‌ കേരള്‍ മേം സബ്സെ അഥിക്‌ ബിക്നെ വാലി പേപര്‍ അയ മലയാളമനോരമയിലെ ഒരു പേജില്‍ മലയാളം ബുലോഗുകളെ പറ്റിയും അതെല്ലാം പടച്ച്‌ വിടുന്ന ബുലോഗികളെ പറ്റിയും വായിക്കാനിടയായത്‌. അങ്ങിനെ ഞാനും ഒന്നു പയറ്റാന്‍ തിരുമനിച്ചു....അതിന്റെ പരിണിത ഫലമാണ്‌ ഈ കാണുന്നത്‌.

അങ്ങിനെ ഈ ഞാനും ഒരു ബുലോഗി ആയി (അല്ലെങ്കില്‍ അകാന്‍ ശ്രമിക്കുന്നു).

ഇനിയെന്ത്‌? വരുന്ന വഴിക്കു കണാം........