Skip to main content

Posts

Showing posts from January, 2010

ഗാറ്റയുടെ ഡാം ടെണ്ടര്‍

അതിപുരാതനകാലം മുതല്‍ ഇന്ത്യാ മഹാരാജ്യത്ത്‌ പ്രവര്‍ത്തിച്ചുവരുന്നതും, ഇന്ത്യ മൊത്തം ബ്രാഞ്ചുകളുള്ളതുമായ ഗാറ്റാ കമ്പനി മൂന്നാറിലെ ഭൂപടം നിര്‍മ്മിച്ചിട്ടില്ലാത്ത വനപ്രദേശത്ത്‌ 3 ഡാമുകള്‍ പണിയാന്‍ അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. മൂന്നാറില്‍ ഇതിനുമുമ്പ്‌ റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഡാം പണിത്‌ മുന്‍പരിചയമുള്ളവര്‍ക്ക്‌ പരിഗണന നല്‍കുന്നതാണ്‌.
ഡാമിനുവേണ്ട ഗുണഗണങ്ങള്‍

1. ജെ.സി.ബി കൊണ്ടുള്ള ആക്രമണം ഏതു കോണില്‍ നിന്നും പ്രതിരൊധിക്കാന്‍ സാധിക്കണം
2. മനുഷ്യന്റെ നഗ്നനേത്രങ്ങള്‍ക്കൊ, ഗൂഗിളിന്റെ ഉപഗ്രഹ കണ്ണുകള്‍ക്കൊ പ്രസ്തുത ഡാമുകള്‍ ദൃഷ്ടിഗോചരമാകരുത്‌.
3.ഡാം കെട്ടുന്ന നദിയിലെ വെള്ളമൂറ്റുന്നത്‌ ഗവണ്‍മന്റ്‌ അറിയരുത്‌.

താത്പര്യമുള്ള കണ്ട്രാക്റ്റര്‍മാര്‍ ഏറ്റവും അടുത്തുള്ള ഗാറ്റാ കമ്പനി ബ്രാഞ്ചുമായി ബന്ധപ്പെടുക.

ഗാറ്റ കമ്പനിക്കുവേണ്ടി
തങ്കപ്പന്‍ ഗാറ്റ
(ഒപ്പ്‌)

മന്ത്രിമാരും പണിയും

കേന്ദ്രമന്ത്രിമാര്‍ക്ക്‌ കേന്ദ്രത്തില്‍ പണിയൊന്നുമില്ലാത്തതുകൊണ്ടാണ്‌ കേരളത്തില്‍ കറങ്ങിനടന്ന്  പ്രസ്താവനകളിറക്കുന്നതെന്ന് കേരളാ മുഖ്യമന്ത്രി(?) ഉദ്ഘോഷിച്ചിരിക്കുന്നു. കവിതയെഴുത്തും പാട്ടുപാടലും മറ്റുള്ള്‌ മന്ത്രിമാരുടെ പണിയന്വേഷണവുമൊക്കെ ആയി നടക്കുന്ന സംസ്ഥാനമന്ത്രിമാര്‍ പിടിപ്പതു പണി എടുക്കുന്നത്‌ കൊണ്ട്‌ പാവം മലയാളികള്‍ ജീവിച്ചുപോകുന്നു.

ഇവന്മാരൊക്കെ എന്താണാവൊ ഇത്ര തലകുത്തി നിന്നു പണിയുന്നത്‌? കിലോക്ക്‌ 10 രൂപ ലാഭത്തില്‍ പലചരക്ക്‌ വിറ്റ്‌ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനെ പറ്റിയാകും...

ജല്‍ മഹല്‍

ജയ്പൂര്‍ യാത്രയില്‍ പകര്‍ത്തിയത്! ജല്‍ മഹലില്‍ മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതുകൊണ്ട് അകലെ നിന്നുള്ള ദര്‍ശന ഭാഗ്യമെ ലഭിച്ചുള്ളു.

സ**റിയ ഇഫക്റ്റ്

പ്രാസംഗികന്‍ വേദി അറിഞ്ഞ് പ്രസംഗിക്കണമെന്നു ഒരു കമ്മ്യൂണിസ്റ്റ് നേതാവ്. കഴിഞ്ഞ ദിവസം പ്രസിദ്ധ എഴുത്തുകാരനുനേരെ നടന്ന കയ്യേറ്റത്തെ സംബന്ധിച്ചാണ്‌ ഇപ്രകരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇനി ഈ മഹാനുഭാവന്‍ ആരെ എങ്കിലും പറ്റി എന്തെങ്കിലുമൊക്കെ പ്രസ്താവിക്കുമ്പോള്‍ എതിര്‍പ്പുള്ളവര്‍ക്ക് വേദിയില്‍ കയറി വേണേല്‍ ചാമ്പാം, വേദി അറിയാതെ പ്രസംഗിച്ചത് ഓര്‍മ്മിപ്പിക്കാം. 

ഇടതന്മാര്‍ മതവിശ്വാസത്തിനെതിരല്ല എന്നും അദ്യം പ്രസംഗിച്ചു. ഈ രണ്ടാമത് പറഞ്ഞത് അദ്യം ആദ്യം പറഞ്ഞതിന്റെ പ്രാക്റ്റിക്കല്‍ അപ്ലിക്കേഷനാണോ എന്നു ലേഖകനൊരു സംശയം!!

ഡിസ്ക്ലൈമര്‍ : ഈ പോസ്റ്റിലെ കഥാപാത്രങള്‍ക്ക് ജീവിച്ചിരിക്കുന്നതൊ, മരിച്ചുപോയവരൊ, ഭാവിയില്‍ ജനിച്ചേക്കാവുന്നതൊ ആയ ഒരു മനുഷ്യജീവിയുമായി സാമ്യമില്ല!! ഇനി ഇതു ബ്ലോഗില്‍ പോസ്റ്റിയതിന്‌ സൈബര്‍ പോലീസ് എന്റെ വീട്ടില്‍ വരരുതെന്ന ഒറ്റ പ്രാര്‍ത്ഥനമാത്രമെ ലേഖകനുള്ളു!

കുത്തബ് പനോരമകള്‍

(പോര്‍ട്രൈറ്റ്‌ മോഡില്‍ എടുത്തത്) കഴിഞ്ഞ മാസം നടത്തിയ ദില്ലി യാത്രയില്‍ എടുത്ത കുത്തബ് മിനാറിന്റെ പനോരമ ദ്രശ്യങ്ങള്‍.

ഒരു കൊലപാതകക്കഥ

അമ്മേ......
എന്താടാ??
ഞാന്‍ ഇന്നൊരാളെ കൊന്നമ്മേ. എന്റെ മുമ്പില്‍ കിടന്ന് അവന്‍ പിടഞ്ഞ്‌ പിടഞ്ഞ്‌ മരിക്കുന്നത്‌ ഞാന്‍ കണ്ടു.
എന്ത്‌!!! എന്റെ മോനെ, നീ എന്തിനാടാ അവനെ കൊന്നത്‌?
അമ്മേ, നിങ്ങള്‍ക്കൊക്കെ വേണ്ടിയാ ഞാന്‍ അവനെ കൊന്നത്‌.
എനിക്ക്‌ വേണ്ടിയൊ?
അതെ.. ഞാന്‍ അവനെ കൊന്നില്ലെങ്കില്‍ അവന്‍ അമ്മയെ ചിലപ്പോള്‍.....(ഗദഗദ കണ്ഠനായി) എനിക്കതു ചിന്തിക്കാന്‍ കൂടി പറ്റുന്നില്ല..
എങ്കിലും, നീ അവനെ കൊല്ലണ്ടിയിരുന്നില്ല..
പിന്നെ? കുളിക്കുമ്പോള്‍ കാലില്‍ കടിക്കാന്‍ വന്ന പഴുതാരയെ ഞാന്‍ എന്തു ചെയ്യണം? അവന്‍ ഒരു തവണ രക്ഷപ്പെട്ടതാ.. ഇന്നു കയ്യില്‍ കിട്ടി!
ശിവ ശിവ.. മിണ്ടാപ്രാണികളോട്‌ കൂതറ പരിപ്പാടി പാടില്ല കുട്ട്യേ..

എഡിഷന്‍ ഇന്റര്‍നാഷനല്‍

യൂസ്‌ലെസ്സ്‌ പരസ്യങ്ങള്‍ സീരീസിന്റെ രണ്ടാം ഭാഗം.

ലോകത്തിലെ ആദ്യ ബ്രാന്‍ഡഡ്‌ കച്ചത്തോര്‍ത്തായ 'നൊഗന്ധിക'ക്ക്‌ ശേഷം ഡൈവോര്‍സ്‌ സില്‍ക്സ്‌ അവതരിപ്പിക്കുന്നു കച്ചത്തോര്‍ത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ എഡിഷന്‍ - 'നൊഗന്ധിക: എഡിഷന്‍ ഇന്റര്‍നാഷനല്‍'... എനിക്കു തോര്‍ത്താന്‍ എന്റെ സങ്കല്‍പത്തിലെ കച്ചത്തോര്‍ത്ത്‌!!!

കഷ്ടം! തോര്‍ത്തിന്‌ എന്താ പ്പൊ ഇന്റര്‍നാഷനല്‍ എഡിഷനൊക്കെ? ഇതൊക്കെ ഉണ്ടാക്കുന്നത്‌ വല്ല ഉഗാണ്ടയിലൊ, അന്റാര്‍ട്ടിക്കയിലൊ ഒക്കെ ആണൊ?
'കോക്കൊനട്ട്‌ ബഞ്ച്‌, തേങ്ങാക്കുല'
പിന്നെ എന്താ ഇതിന്റെ പ്രത്യേകത
'മണ്ടാ, നീ ആ ബാര്‍കോഡ്‌ ചെയ്ത ടാഗിലെ വില നോക്കിയെ, സാദ തോര്‍ത്തിന്‌ വില രൂപയില്‍, ഇന്റര്‍നാഷണലിനു വില ഡോളറില്‍... ഇപ്പൊ മനസ്സിലായോ?'
ഓ, ലങ്ങനെ.. കൊള്ളാം!! ഇനി എന്തിനൊക്കെ ഇന്റര്‍നാഷണല്‍ എഡിഷന്‍ ഇറക്കുമൊ എന്തൊ..