December 31, 2012

പുതുവത്സരാനിമേഷന്‍ - 2013

        

പുതുവത്സരാശംസകള്‍

നിമിഷങ്ങളില്‍ നിന്ന് നിമിഷങ്ങളിലേക്കുള്ള നിലക്കാത്ത പാച്ചിലിനിടയില്‍ സൂര്യന്‍ ഉദിച്ചപ്പോള്‍ അനന്തമായ കാലത്തിനെ അളക്കാന്‍ മനുഷ്യന്‍ നിര്‍മിച്ച കണക്കുപുസ്തകത്തില്‍ ഒരു പുതിയ  വര്‍ഷവും ഒപ്പം പിറവിയെടുത്തിരിക്കുന്നു. സന്തോഷവും സങ്കടവും കണ്ണുനീരും ചിരികളും ഒക്കെ ആയി കഴിഞ്ഞുപോയ ദിനങ്ങളെ വീണ്ടും പകര്‍ത്തി എഴുതാന്‍ വെള്ള പേജില്‍ നീല വരയിട്ട , പുതുമയുടെ നറുമണം മാറാത്ത ഒരു പുതിയ കണക്ക് പുസ്തകം. എഴുതുവാന്‍ ഏറെ ഉണ്ടാകും; ഉണ്ടാകണം. പിന്നീട്  ഒരുകാലത്ത് മറിച്ചു നോക്കുമ്പോള്‍ മുഖത്തൊരു ചിരി വിടര്‍ത്തുന്ന, സന്തോഷത്തിന്റെ മഷിരേഖകള്‍ പതിഞ്ഞ  താളുകള്‍ ആവണം അതില്‍..അല്ലാത്തവ ഒഴുകിയിറങ്ങിയ കണ്ണുനീര്‍ ചാലുകളില്‍ കടലാസു വഞ്ചികളായി ഒഴുകി നടക്കട്ടെ.