April 26, 2009

'പാമ്പു'വിഴുങ്ങി

മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏതുസംസ്ഥാനത്തോടും മത്സരിക്കാന്‍ കേരളത്തിനു സാധിക്കുമെന്ന് തെളിയിച്ചവരാണ്‌ നമ്മള്‍ മലയാളികള്‍. വെള്ളമടിച്ച്‌ വഴിയില്‍ പാമ്പായി കിടക്കുന്നത്‌ ഒരു കലാരൂപമായി മാറ്റിയെടുക്കുന്നതിലും മലയാളികള്‍ നല്‍കിയ സംഭാവാന 'അപാരമാ'ണ്‌. അങ്ങനെയുള്ള മലയാളികളോട്‌ മത്സരിക്കാന്‍ ഇന്ത്യാ മഹാരജ്യത്തിന്റെ തലയില്‍ സ്ഥിതി ചെയ്യുന്ന ജമ്മുവില്‍ നിന്നും ഒരു മേല്‍ത്തരം പാമ്പ്‌ ഇഴഞ്ഞുപുറപ്പെട്ടിട്ടുണ്ടെന്നുള്ള വാര്‍ത്ത ഞാന്‍ വ്യസനസമേതം അറിയിച്ചുകൊള്ളട്ടെ!

ജമ്മുവില്‍ നിന്നുള്ള പ്രസ്തുത 'T*D പാമ്പ്‌' ഒരു ദിവസം അടിച്ചു കോഞ്ഞയായി റോഡരുകില്‍ പാര്‍ക്കു ചെയ്തു കിടക്കുകയായിരുന്നു. അപ്പോഴാണ്‌ അതിലെ പോയ വേറൊരു 'ഒറിജിനല്‍' പാമ്പ്‌ നമ്മുടെ 'T*D പാമ്പിന്റെ' വായിലേക്ക്‌ കയറിയത്‌. ഒരു വഴിയാത്രക്കാരനിതുകണ്ട്‌ പാമ്പിന്റെ വാലില്‍ പിടിച്ച്‌ അതിനെ പുറത്തേക്ക്‌ വലിച്ചെടുത്തെങ്കിലും പാമ്പ്‌ അപ്പോഴേക്കും കാലം ചെയ്തിരുന്നു. പ്രസ്തുത പാമ്പ്‌ കടക്കാരുടെ ശല്യം മൂത്ത്‌ കേരളത്തില്‍ നിന്നു പലായനം ചെയ്തതാണെന്ന് സ്ഥിതീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളുണ്ട്‌.ഈ പാമ്പിനെതെരെ പാപ്പനംകോട്‌ പോലീസ്‌ 2 തവണ 'അത്മഹത്യാ ശ്രമത്തി'ന്‌ കേസ്‌ എടുത്തിട്ടുണ്ടത്രെ!!

പാമ്പിനെ വിഴുങ്ങിയവന്‍ ഇപ്പോഴും ജമ്മുവില്‍ വട്ടം കറങ്ങുന്നുണ്ട്‌.

PS: വര്‍ദ്ധിച്ചുവരുന്ന റാഗിംഗ്‌ കേസുകള്‍ക്ക്‌ കാരണം വിദ്യാര്‍ത്ഥികളില്‍ കൂടിവരുന്ന മദ്യപാനശീലമാണെന്നാണ്‌ പുതിയ കണ്ടെത്തല്‍. വെറുതെയല്ല മലയാളികള്‍ക്കിടയില്‍ ഈ കലാരൂപത്തിനിത്ര സ്വീകരണം ലഭിക്കുന്നത്‌.

April 12, 2009

ഏത്തമിടലിലെ ഫ്യൂഡലിസം

തെറ്റു ചൂണ്ടിക്കാണിച്ചതിനു ഒരു കീഴ്ജീവനക്കാരനെ പരസ്യമായി ഏത്തമിടീച്ച വാര്‍ത്ത എല്ലാവരും അറിഞ്ഞു കാണും. സംഭവത്തെ തുടര്‍ന്ന് കഥാനായകനായ ഗുജറാത്തുകാരന്‍ ഉദ്യോഗസ്ഥനെ നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തിരുമാനിച്ചു. അവിടം കൊണ്ട്‌ എല്ലാം കഴിഞ്ഞു എന്നു വിചാരിച്ചാപോഴാണ്‌ അപ്പോഴാണ്‌ നമ്മുടെ പിണറായി സഖാവിന്‌ ഒരു അരുളപ്പാടുണ്ടായത്‌.

കേരളമെന്നാല്‍ അന്തരംഗം അഭിമാനപൂരിതവും, സിരകളിലെ ചോര 100 ഡിഗ്രിയില്‍ തിളക്കുകയും ചെയ്യുന്ന സഖാവണല്ലൊ ശ്രീ പിണറായി (അതുകോണ്ടാണല്ലൊ അഴിമതിക്കേസിലെ കോടതിവിധി തെരുവില്‍ വെച്ചു നേരിടുമെന്ന് പറഞ്ഞത്‌). ഏത്തമിടാന്‍ പറഞ്ഞാല്‍, കരണത്തടിയാണ്‍ കൊടുക്കേണ്ടതെന്നാണ്‌ സഖാവ്‌ അരുളിച്ചെയ്തിരിക്കുന്നത്‌. സംഭവത്തിലെ വില്ലനായ ഗുജറാത്തുകാരന്‍ ഉദ്യോഗസ്ഥന്‍ മോദിയുടെ 'വലം'കയ്യാണുപോലും!! ഫ്യൂഡല്‍ പാരമ്പര്യമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പിണറായി ഉദ്ഘോഷിക്കുന്നു. സംഭവം കേരളത്തിന്റെ അഭിമാനത്തിന്‌ തീരാ ക്ഷതമേല്‍പ്പിച്ചെന്നും പിണറായി കണ്ടെത്തിയിട്ടുണ്ട്‌. തെറ്റു ചൂണ്ടിക്കാട്ടിയ മലയാളി ഉദ്യോഗസ്ഥന്‍ മുസ്ലിം സമുദായക്കാരനാണെന്നും അദ്യം ചൂണ്ടിക്കാണിക്കുന്നു.

ഇലക്ഷന്‍ സമയമായതുകോണ്ട്‌ ന്യൂനപക്ഷത്തെ സന്തോഷിപ്പാക്കാനാകണം ഒരു 'വര്‍ഗ്ഗീയ' അംഗിള്‍ പ്രസ്തുത സംഭവത്തിന്‌ ചാര്‍ത്തിക്കൊടുത്തത്‌. പ്രതിപക്ഷത്തായിരുന്നെങ്കില്‍ ഇതും പറഞ്ഞ്‌ കേരളം മുഴുവന്‍ 2 ദിവസം ഹര്‍ത്താലും നടത്തി, ഒരാഴ്ച നിയമസഭയില്‍ കയറാതെ, മുഖ്യമന്ത്രി രാജിവെക്കണമെന്നും പറഞ്ഞ്‌ ഒരു 'കേരളാഭിമാന്‍' യാത്ര നടത്താനുള്ള സ്കോപ്‌
ഉണ്ടായിരുന്നു!! ഇതിപ്പൊ ഹര്‍ത്താലും, യാത്രയുമൊന്നും നടത്താല്‍ പറ്റിയില്ലെങ്കിലും മുഖ്യമന്ത്രി രാജിവെക്കണമെന്നു വേണമെങ്കില്‍ പറയാം.

ഇലക്ഷന്റെ ലീലാവിലാസങ്ങള്‍!!

ഗുണപാഠം: പുര കത്തുമ്പോള്‍ വാഴ വെട്ടുന്നത്‌ കൂടുതല്‍ വോട്ട്‌ കിട്ടാന്‍ സഹായിക്കും


April 10, 2009

പുനര്‍ജനിയുടെ ഒന്നാം വര്‍ഷം

സ്വ:ലേയുടെ പുനര്‍ജനിയുടെ ഒന്നാം വാര്‍ഷികമാണ്‌ ഇന്ന്. ഒരു വര്‍ഷമായി എന്നെ സഹിക്കുന്ന എല്ലാ വായനക്കാര്‍ക്കും

നന്ദി..അധികം പറയാന്‍ എനിക്കു സമയമില്ല, എനിക്കിനിയും ഏറെ ദൂരം പോകാനുണ്ട്‌....
6.30ന്റെ മയില്‍വാഹനം കിട്ടിയാല്‍ പന്തിരുകുലം കഴിയുമ്പോഴേക്കും
വീട്ടിലെത്താം, അപ്പൊ പിന്നെ കാണാം!!!

April 09, 2009

(ഉച്ച+ഭക്ഷണം)2 = 15സുമൊ+ഇന്‍ഡിഗൊ

സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കുന്നതിനായി നീക്കിവെച്ചിരുന്ന പണമെടുത്ത്‌ വിദ്യാഭ്യാസ വകുപ്പ്‌ 16 പുതിയ കാറുകള്‍ വാങ്ങുന്നു. (വാര്‍ത്ത)
ഉച്ചഭക്ഷണം ഇനി മുതല്‍ കാറുകളിലാകും സ്കൂളുകളില്‍ എത്തിക്കുക!! ഭക്ഷണം കാണുമ്പോള്‍ ഓടുന്ന കുട്ടികളെ കാറില്‍ ചേസ്‌ ചെയ്ത്‌ ഭക്ഷണം കൊടുക്കാം എന്ന സൗകര്യവുമുണ്ടല്ലൊ!!

ജയ്‌ സര്‍വ'ശിക്ഷാ' അഭിയാന്‍!!

അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത അനേകം സര്‍ക്കാര്‍ സ്കൂളുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നിരിക്കെ, ലക്ഷക്കണക്കിനു രൂപ കാറുവാങ്ങാന്‍ ഉപയോഗിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും? ഓ, മറന്നു, സര്‍ക്കാരിനു
അടുപ്പിലും ആകാമല്ലൊ, ആരു ചോദിക്കാന്‍!!

വര്‍ഷങ്ങളായി ഉപയോഗമില്ലാതെ കിടന്നിരിന്ന ഫണ്ട്‌ സര്‍ക്കാരിലേക്ക്‌ മുതല്‍ കൂട്ടുന്നതില്‍ അനാസ്ഥ കാണിച്ചതിനു ഡി.പി.ഐ.യോട്‌ ധനമന്ത്രാലയം വിശദീകരണവും ചോദിച്ചിട്ടുണ്ട്‌. ഒരുപക്ഷെ സര്‍ക്കാരിലേക്കു മുതല്‍കൂട്ടിയാല്‍ വന്നേക്കാവുന്ന അവസ്ഥ അദ്യം മുന്‍കൂട്ടി കണ്ടിട്ടുണ്ടാകണം. പണം കാറായി ഓടി നടക്കുന്നതിനേക്കാള്‍ നല്ലത്‌ ബാങ്കില്‍
കിടക്കുന്നതാണല്ലൊ!

April 08, 2009

മഴക്കുശേഷം (വര)


മഴ പെയ്തൊഴിഞ്ഞ ഒരു വൈകുന്നേരം പുതുമണ്ണിന്റെ, ജീവന്റെ മണം ആസ്വദിച്ച്‌ വരച്ചത്‌!!! :)

[മീഡിയം: പെന്‍സില്‍- HB, 4B, 6B]

April 01, 2009

തമോഗര്‍ത്തം (ഫോട്ടോഗ്രാഫ്‌)

വീട്ടുമുറ്റത്തുനിന്നും കിട്ടിയത്‌...
(വീണ്ടും)