Skip to main content

Posts

Showing posts from March, 2012

ഐഡിയാസ് പലവിധം: ചില ക്രിക്കറ്റ്‌ കളിയോര്‍മ്മകള്‍

വല്യ വെക്കേഷന്‍ (വേനലവധി) ആയാല്‍ പിന്നെ ഞാനും ചേട്ടനും കൊച്ചുഗോപി വരുന്നതും കാത്ത് ഇരിക്കും. ചേര്‍പ്പിലെ പ്രധാന തെങ്ങ് കയറ്റ തൊഴിലാളിയാണ് കൊച്ചുഗോപി. തെങ്ങ് കയറുമ്പോള്‍ ഒടിഞ്ഞു നില്‍ക്കുന്ന പട്ടകളും കൂടി ഗോപി വെട്ടിയിടും. ഭാഗ്യമുണ്ടെങ്കില്‍ അധികം ഉണങ്ങാത്ത ഒരെണ്ണം കിട്ടും. ഈ പട്ടയാണ് പിന്നെ ആ സീസണിലെ ഞങ്ങളുടെ ക്രിക്കറ്റ്‌ ബാറ്റ് ആയി രൂപാന്തരം പ്രാപിക്കുന്നത്. തെങ്ങിന്റെ പട്ട കൊണ്ട് ബാറ്റ് ഉണ്ടാക്കാന്‍ ചേട്ടന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു. ടെറസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന ഹോസിന്റെ ഒരു കഷ്ണം വെട്ടി ബാറ്റിന്റെ പിടിയില്‍ ഇട്ടാല്‍ ആരുകള്‍ കയ്യില്‍ തുളഞ്ഞു കയറില്ല എന്നതിനോടൊപ്പം നല്ല ഗ്രിപ്പും ലഭിക്കും എന്ന് അക്കാലത്തു ഞങ്ങളുടെ ക്രിക്കറ്റ്‌ കളിയെ മാറ്റി മറിച്ച ഒരു കണ്ടുപിടുത്തമായിരുന്നു. വേലിയില്‍ നട്ടിരുന്ന കൊന്നയുടെ കമ്പുകള്‍ ഒടിച്ച് ഒരേ നീളത്തിലുള്ള മൂന്നു സ്ടംപുകള്‍ ഉണ്ടാക്കലാണ് എന്റെ ദൌത്യം.   --- ഐഡിയാസ് പലവിധം! ആര്ക്കമേഡീസിന് യുറേക്ക എന്നപോലെയാണ് ചേട്ടന് ഐഡിയാസ് പലവിധം. പഴയ തുണി ചുരുട്ടി പന്തുണ്ടാക്കിക്കൊണ്ടിരുക്കുന്നതിനിടയില്‍ പ്രസ്തുത പന്തില്‍ റബ്ബര്‍ ബാന്‍…

ക്ലിപ്പും വാച്ചും

അഭിസാരികയുടെ അര്‍ത്ഥഭേദങ്ങള്‍

മനോഹരം എന്നല്ലാതെ എന്തു പറയാന്‍ ? കമ്മ്യുണിസ്റ്റ് നേതാക്കള്‍  സംസ്കൃത ഭാഷയെ ഉദ്ധരിക്കാനായി കച്ച കെട്ടി ഇറങ്ങിയിരിക്കുന്നത് കാണുമ്പോള്‍ മനോഹരം എന്നല്ലാതെ എന്തു പറയാന്‍ ? കുറച്ചു മാസങ്ങൾക്കുമുമ്പ് ഒരു ഇടതു ശുംഭന്‍  തന്റെ സംസ്കൃതത്തിലുള്ള പ്രസംഗത്തില്‍  ജഡ്ജിയെ ‘ശുംഭന്‍ ’ എന്നു വിളിച്ചതിനു ശേഷം ഇപ്പോള്‍  ഇതാ മുന്‍ മുഖ്യന്‍  വീണ്ടും സംസ്കൃതത്തില്‍  പ്രസംഗിച്ചിരിക്കുന്നു. ദൈവമേ, അവിടുത്തേക്ക് സ്തുതി!

മുഖ്യന്റെ പ്രസംഗത്തില്‍  നിന്നും: തിരഞ്ഞെടുപ്പുകാലത്ത് യുഡിഫ് പലരേയും വിലക്കെടുക്കാറുണ്ട്. സിന്ധു ജോയ് കുറെ മണ്ഡലങ്ങളില്‍ പ്രസംഗിച്ചു നടന്നല്ലോ, അഭിസാരികകളെ കുറെ പ്രാവശ്യം ഉപയോഗിച്ച് തള്ളിയില്ലെ, അതു പോലെ കൈകാര്യം ചെയ്യുകയായിരുന്നില്ലേ
ഇതുകേട്ട് സംസ്കൃത ജ്ഞാനമില്ലാത്ത കുറേ ബൂര്‍ഷ്വാസികള്‍  മുഖ്യന്‍  ശ്രീമതി സിന്ധു ജോയിയെ ‘വേശ്യ’ എന്ന് വിളിച്ചു എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട്. വിവരമില്ലാത്ത മൂഢന്മാര്‍! ‘അഭിസാരിക’ എന്ന സംസ്കൃതവാക്കിന്റെ അര്‍ത്ഥം താഴെ കൊടുക്കുന്നു:


अभिसारिका : Woman who goes to meet her lover or keeps an assignation  (Link)
ഇനി പറയു ഇതിനു എവിടെയാണ്‌ ‘വേശ്യ’ എന്ന അര്‍ത്ഥം വ…

നവ റിയലിസ്റ്റ് കവി

ഞാനൊരു കവിയാകുന്നു
വാക്കുകള്‍ പെറുക്കി എഴുതുന്ന 
സ്വയം പ്രഖ്യാപിത താത്വികാചാര്യന്‍ 
അഹങ്കാരമെന്റെ ഹാരമാകുന്നു
ശൂന്യത ബുദ്ധിയാകുന്നു
വിമര്‍ശനം ശത്രുവാകുന്നു
ഞാനൊരു നവ റിയലിസ്റ്റ് (?) കവിയാകുന്നു

ഹിപ്പോക്രാറ്റിക് ബുജികൾ

എന്റെ ഒരു സുഹ്രുത്താണ്‌ ഫേസ്ബുക്കിലെ “കാവ്യകേളി” എന്ന ഗ്രൂപ്പിനെ പറ്റി ആദ്യമായി എന്നോട് പറയുന്നത്. കവിതകളിൽ പണ്ടേ അസാരം ഇഷ്ടമുണ്ടായിരുന്നതുമൊണ്ട് ഉടനെ തന്നെ ഗ്രൂപ്പിൽ ചേര്ർന്നു.

അരോഗ്യപരമായ ചർച്ചകളേക്കാൾ കൂടുതൽ പരസ്പരമുള്ള കുറ്റപ്പെടുത്തലുകളാണ്‌ ‘കാവ്യകേളി’യിൽ നടക്കുന്നതെന്ന് പിന്നീടാണ്‌ മനസ്സിലായത്. അതിഭയങ്കര ബൌധിക നിലവാരമുണ്ടെന്ന് സ്വയം പറഞ്ഞുനടക്കുന്ന ബുജികൾക്ക് പരദൂഷണം പറയാനൊരിടമായി കാവ്യകേളി മാറുന്നത് കണ്ടുനിൽക്കാൻ പറ്റാത്തതുകൊണ്ട് ഇന്നലെ ഞാൻ എന്റെ അഭിപ്രായം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ തിരുമാനിച്ചു.

ഇതായിരുന്നു വിവാദപരമായ ആ പോസ്റ്റ്: “സ്വന്തമായി രണ്ടക്ഷരങ്ങൾ പോലും എഴുതാൻ പറ്റാത്തവർ ബുജി കളിച്ച് പരദൂഷണം പറയുന്ന ഒരിടമായെ ഇവിടം എനിക്കു തോന്നിയിട്ടുള്ളു. ഇതിന്റെ പേര്‌ ‘ദൂഷണകേളി’ എന്നാക്കണം”
ഇതു പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ ഗ്രൂപ്പിന്റെ ദൈവം (അഡ്മിൻ) ഫേസ്ബുക്കിൽ എനിക്കു മെസ്സേജ് അയച്ചു. തുടർന്നു നടന്ന സംഭാഷണം താഴെ കൊടുക്കുന്നു: കാവ്യകേളിയെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം അറിയിച്ചതിനു നന്ദി. ഇങ്ങനെ ഒരു ഗ്രൂപ്പില്‍ തുടരാന്‍ തീര്‍ച്ചയായും താങ്കള്‍ക്കു താത്പര്യമുണ്ടാകില്ല…