May 31, 2008

ലോക പുകയില വിരുദ്ധദിനം (വര)

സിഗരറ്റ് വലിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്
ഇന്നു മെയ് 31, ലോക പുകയില വിരുദ്ധദിനം. ജീവിതം പുകച്ചുകളയാതിരിക്കൂ...

"നടത്തം" explained !!

"നടത്തം" 29 ഫ്രെയിം ഉള്ള ഒരു അനിമേഷനാണ്. ഫ്ലാഷിന്റെ timelineല് 29 ഫ്രെയിം insert ചെയ്തതിനുശേഷം ഓരോ ഫ്രെയിമും വരക്കുക. വരക്കുന്നതിന് എളുപ്പത്തിനായി ഒരാള് നടക്കുന്നതിന്റെ വീഡിയൊ ഒരു reference ആയി ഉപയോഗിക്കാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന പുതുക്കിയ അനിമേഷനില് നിങ്ങള്ക്ക് ഓരോ ഫ്രെയിമും കാണാവുന്നതാണ്.

May 30, 2008

നടത്തം (അനിമേഷന്‍)
എന്റെ വേറെ ഒരു ഫ്ലാഷ്‌ സംരംഭം. വൈകുന്നേരത്തെ ഒരു കട്ടന്‍ കാപ്പിയുടെ പുറത്ത്‌ ചെയ്തത്‌.

May 26, 2008

പുസ്തകങ്ങള്ക്കിടയില് (വര)


എന്റെ പ്രഥമ CA പരീക്ഷ (ഇനി എത്ര പരീക്ഷകള് വരാനിരിക്കുന്നു?) ഈ മെയ് മാസത്തിലായിരുന്നു.പരീക്ഷാകാലത്തിന്റെ ആ ഒര്മ്മകള്ക്കുമുമ്പില് ഈ ചിത്രം ഞാന് സമര്പ്പിക്കുന്നു.

May 25, 2008

മോര്ച്ചറിയില് നിന്നും ലൈവ്!

ഇപ്പ്പ്പോള് ഹിന്ദി, ഇംഗ്ലീഷ് വാര്ത്താ ചാനലുകളില് നിറഞ്ഞുനില്ക്കുന്നത് നോയ്ഡയിലെ ആരുഷി കോലപാതകമാണ്. ചര്ച്ചകളും, അഭിമുഖങ്ങളും മറ്റുമായി കഴിവിന്റെ പരമാവധി അവര് പൊലിപ്പിക്കുന്നുണ്ട്. എന്നാല് മലയാള പത്രങ്ങളില് പ്രസ്തുത വാര്ത്ത് ഉള്പേജുകളില് ഒതുങ്ങി (മരിച്ചയാളൊ, കൊലയാളി എന്നു സംശയിക്കുന്നയാളൊ മലയാളിയല്ലല്ലൊ,പിന്നെ നമുക്കെന്തിനാ? എന്ന് പത്രധര്മ്മം).

ഈ വാര്ത്താ കോപ്രായങ്ങള് കണ്ടാല് നമ്മുടെ രാജ്യത്തെ വാര്ത്താ ചാനലുകള് വിദേശ (പ്രത്യേകിച്ച് USലെ) മാധ്യമങ്ങളെ അനുകരിക്കുകയല്ലെ എന്നു തോന്നിപ്പോകും. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയെ സ്റ്റുഡിയോയില് കൊണ്ടുവന്നെ അഭിമുഖം വരെ നടത്തി ഒരു ചാനല്. എന്തിനാണ് ഒരു കൊലപാതകം പോലെ നെഗറ്റീവായ ഒരു വാര്ത്ത് ഇത്രയും കൊട്ടിഘോഷിക്കുന്നത്? റേറ്റിംഗ് കൂട്ടാന്?? ഇനി ഒന്നൊ, രണ്ടൊ മാസങ്ങള് കഴിഞ്ഞാല് പത്രങ്ങളില് പരസ്യം കാണാം "ആരുഷി കൊലപാതക കഥ - **** ലക്ഷം പേര് ഞങ്ങളുടെ ചാനലില് കണ്ടു"

ഇതാണൊ പുതിയ പത്രധര്മം?

P.S ആരുഷി കോലപാതകത്തിന്റെ ആദ്യ നാളുകളില് കൃത്യം നടത്തിയത് വീട്ടുവേലക്കാരനാണെന്നാണ് പോലീസ് പറഞ്ഞത്. എന്നാല് 2 ദിവസത്തിനു ശേഷം ആ വീടിന്റെ ടെറസ്സില് നിന്നും അയാളുടെ അഴുകിത്തുടങ്ങിയ മൃതദേഹം കിട്ടി. ഇപ്പ്പ്പോള് പറയുന്നു അച്ചനാണ് കൊലപാതകി എന്ന്...
അപ്പോള് കേരള പോലീസിനേക്കാള് മോശമായവര് ഉണ്ട്!!!!

സുധാകരജി 'ശൂല' ചൈതന്യ സ്വാമികള്‍

മുന്നറിയിപ്പ്‌: ഈ ലേഖനത്തില്‍ ഉപയോഗിക്കുന്ന പദങ്ങള്‍ ആര്‍ക്കെങ്കിലും "അതിരു കടന്നതായി' തോന്നുന്നെങ്കില്‍ ക്ഷമിക്കുക..

എന്നാലും ഇങ്ങനെ പറ്റിപ്പോകുമെന്ന് സ്വപ്നത്തില്‍ പോലും സുധാകര്‍.ജി ചിന്തിച്ചിട്ടുണ്ടാകില്ല. ഘോര ഘോരം പ്രസംഗിക്കുന്ന ആവേശത്തില്‍ കള്ള സ്വാമിമാരുടെ ആസനത്തില്‍ ശൂലം കയറ്റണന്നറിയാതെ ഒന്നു തിരുവായ്മൊഴിഞ്ഞത്‌ ഇപ്പൊള്‍ സ്വന്തം ആസനത്തിനുതന്നെ അപകടമാകുമെന്ന് ആരറിഞ്ഞു?

പ്രസ്തുത പ്രസംഗം മുഴുവനാക്കുന്നതിനുമുന്‍പുതന്നെ വൃത്തികെട്ട ആ 'ബൂര്‍ഷ്വാ' ചാനല്‍ മന്ത്രിജി ഒരു ആള്‍ദൈവത്തെ അങ്ങു വാനോളം 'പൊക്കി' പറയുന്നതിന്റെ വീഡിയൊ പുറത്തുവിട്ടു. സ്വാമിയുടെ ദിവ്യശക്തികളെകുറിച്ചങ്ങനെ മന്ത്രി വര്‍ണിക്കുന്നത്‌ കേള്‍ക്കാന്‍ എന്താ രസം!!!

എന്തായാലും 'quit swamis' പ്രതിജ്ഞ എടുത്ത്‌ കാവി ഉടുത്തവരേയും, ആശ്രമങ്ങളേയും പൊളിച്ചടുക്കി നടക്കുന്ന കുട്ടി സഖാക്കന്മാര്‍ക്ക്‌ ഇതിനുത്തരമില്ലാതെ പോയി, സുധാകര്‍ജിയുടെ ****ല്‍ ശൂലം കയറ്റുകയെ?? എന്താ ഈ പറയുന്നത്‌? ഒന്നുമില്ലെങ്കിലും സഖാവ്‌ പാര്‍ട്ടിയുടെ ഊളമ്പാറയിലെ ഔദ്യോഗിക ബുദ്ധിജീവിയല്ലെ? so അസംഭവ്യം...

P.S ആത്മീയതയുടെ പേരില്‍ ജനങ്ങളെ പറ്റിക്കുന്ന കള്ള സ്വാമിമാരെ ലേഖകന്‍ ഒരിക്കലും പിന്തുണക്കുന്നില്ല. പക്ഷെ ഭരണം കയ്യിലുണ്ടെന്നുവെച്ച്‌ എന്തുമാകാമെന്നു വിചാരിക്കുന്നത്‌ ശരിയല്ല എന്നാണെന്റെ എളിയ അഭിപ്രായം.

May 24, 2008

മലയാളം ഘടികാരം (ബ്ലോഗ് ഗാഡ്ജെറ്റ്)

ഫ്ലാഷിലെ എന്റെ പുതിയ പരീക്ഷണം, മലയാളത്തില് ഒരു ക്ലോക്ക്...ഇതു നിങ്ങളുടെ ബ്ലോഗില് ചേര്ക്കാന് താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കാം...


May 22, 2008

ഫോട്ടോഗ്രാഫര്‍ (വര)

ഞാന്‍ ഒരു ബുദ്ധിജീവിയല്ല, വെറും ഒരു ഛായാഗ്രാഹകന്‍ മാത്രമാണ്‌. നിയമങ്ങളല്ല,നിമിഷങ്ങളാണ്‌ എന്നെ നയിക്കുന്നത്‌...

May 21, 2008

സ്വാമിമാരുടെയും പട്ടിണിക്കാരുടെയും സ്വന്തം നാട്‌

തുടക്കം ഒരു സന്തോഷ്‌ മാധവനില്‍ നിന്നായിരുന്നു. ഇപ്പോള്‍ കേരളമാകെ സ്വാമി വേട്ടയല്ലേ നടക്കുന്നത്‌. എല്ലാ ദിവസവും ചുരുങ്ങിയത്‌ ഒരു സ്വാമിയെങ്കിലും പിടിക്കപ്പെടുന്നുണ്ട്‌. ഇതിനുമാത്രം സ്വാമിമാര്‍ ഇവിടെ ഉണ്ടായിരുന്നു എന്നിപ്പോഴാണ്‌ മനസ്സിലായത്‌.

ഇന്നലെ വാര്‍ത്തകളില്‍ കേട്ട ഒരു സ്വാമിയുടെ പേര്‌ വ്യത്യസ്തമായി തോന്നി - "ചന്ദ്രാമാമ". "ആനന്ദ" മാരുടെയും "ചൈതന്യ"മാരുടെയും ഇടയില്‍ ഒരു "മാമ"!!!!. മാമയുടെ പണി ആംവെയുടെ മരുന്നുവില്‍ക്കലാണുപോലും (അബദ്ധത്തില്‍ പോയി ചേര്‍ന്നു, സാധനം ചിലവാക്കാന്‍ വേരെ വഴി വേണ്ടെ?), കുറ്റം പറയാന്‍ പറ്റില്ല.

എന്തായാലും കുട്ടി സഖാക്കന്മാര്‍ക്ക്‌ ഒരു പുതിയ പണി കിട്ടി - 'ആശ്രമങ്ങള്‍' കയ്യേറി കോടി നാട്ടുക (പാര്‍ട്ടിയുടെ), പറ്റിയാല്‍ അവരെ പാര്‍ട്ടി പത്രത്തിന്റെ ആജീവനാന്ത വരിക്കാരാക്കുക, സ്വാമിമാരുടെ കോലം കത്തിക്കുക...അങ്ങനെ, അങ്ങനെ..

പക്ഷെ ഇതിനിടയില്‍ ചില ഭക്ഷ്യ/ വൈദ്യുതി ക്ഷാമം പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ മുങ്ങിത്താഴുകയല്ലേ എന്നു ഒരു സംശയം (ഇപ്പോള്‍ കുറച്ചു കാലങ്ങളായി പത്രങ്ങളിലും ചാനലുകളിലും സ്വാമിമാരല്ലെ നിറഞ്ഞു നില്‍ക്കുന്നത്‌?).നമ്മുടെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്നു നോക്കുമ്പോഴാണ്‌ പ്രശ്നത്തിന്റെ ഗൗരവം കുറച്ചെങ്കിലും വ്യക്തമാകുന്നത്‌..

അരി- ആന്ധ്രയില്‍ നിന്ന്, തെലുങ്കന്മാര്‍ക്കു പനി വന്നില്ലെങ്കില്‍,
പച്ചക്കറി- കരുണാനിധിയുടെ കാരുണ്യം,
വൈദ്യുതി- പന്‍ജാബില്‍ നിന്ന്,

നമ്മുടെ നാടിന്റെ സ്വന്തം എന്ന് പറയാന്‍ എന്തുണ്ട്‌?
സാമാന്യ ബോധമില്ലാത്ത കുറെ രാഷ്ട്രീയക്കാര്‍, സ്വാമിമാര്‍...

ഭഗാവാനെ കാത്തുകൊള്ളേണമെ.....

May 20, 2008

അശ്വമേധം:അപൂര്‍ണം (വര)


"ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍
ആരൊരാളതിന്‍ മാര്‍ഗം മുടക്കുവാന്‍
ദിഗ്വിജയത്തിനെന്‍ സര്‍ഗശക്തിയാ
മിക്കുതിരയെ വിട്ടയക്കുന്നു ഞാന്‍.."


എന്റെ മറ്റു പല സംരംഭങ്ങളേയും പൊലെ ഇതും പാതി വഴിക്കു നിന്നുപോയി...അപൂര്‍ണമായ ഒരു ചിത്രം....അശ്വമേധം

May 19, 2008

ടേക്ക്‌ ഓഫ്‌... (ഫോട്ടോഗ്രാഫ്‌)

വലിയ പ്രതേകതകളൊന്നും അവകാശപ്പെടാനില്ലെങ്കിലും എനിക്ക്‌ വളരെ ഇഷ്ടമായ ഒരു പടമാണിത്‌. കുറെ നെരം ക്യാമറയും തൂക്കി ഇതിന്റെ പിന്നാലെ ഓടി നടന്നിട്ടുകിട്ടിയാതാണ്‌. ഒരു പക്ഷെ വേറെ ഒരു പടമെടുക്കാനും ഞാന്‍ ഇത്ര അധ്വാനിച്ചിട്ടുണ്ടാകില്ല.ശരിക്കും പറഞ്ഞാല്‍ ഓടിച്ചിട്ടെടുത്ത പടം!!!

നട്ടുച്ചക്ക്‌ പൂമ്പാറ്റയുടെ പിന്നാലെ ക്യാമറയുംകൊണ്ടോടുന്ന എന്നെ കണ്ടിട്ട്‌ അയല്‍ക്കാരുടെ റിയാക്ഷനായിരുന്നു ഏറ്റവും രസകരം- "ഇന്നലെ വരെ ഒരു കുഴപ്പവുമ്മുണ്ടായിരുന്നില്ല, എന്നാലും ഇത്ര പെട്ടെന്ന്??......"

May 18, 2008

അയ്യോ!!സ്വാമികള്‍ തോക്കെടുത്തേ!!! ഠോ ഠൊ..

അങ്ങനെ എറണാകുളം സ്വാമി എന്നറിയപ്പെടുന്ന 'ഹിമവല്‍ ഭദ്രാനന്ദ' അവസാനം അതു ചെയ്തു!! പോലീസ്‌ സ്റ്റേഷനില്‍ കയറി വെടിവെച്ചു!! ആത്മീയതയുടെ പടവുകള്‍ ഇത്ര ചെറുപ്പത്തിലെ തരണം ചെയ്ത്‌ സര്‍വജ്ഞപീഠം കയറിയ സ്വാമിജിക്ക്‌ അവസാനം കോപം അടക്കാനിയില്ല...

ഈശ്വരോ രക്ഷതു...

സ്വാമികളുടെ മുഖകമലം കണ്ടാല്‍ തന്നെ അറിയാം ആളൊരു ദിവ്യനാണെന്ന്: ആത്മീയചൈതന്യം അങ്ങനെ വഴിഞ്ഞോഴുകകയല്ലെ!!


ഏതു അണ്ടനും അടകോടനും ഒരു കാവി വസ്ത്രം ധരിച്ചാല്‍ സ്വാമി ആകാമെന്ന കാലമാണല്ലൊ ഇത്‌ (കലികാലത്തില്‍ ധര്‍മച്യുതി സംഭവിക്കുമെന്നു പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ടല്ലൊ). അപ്പോള്‍ ഇവനെ പോലെയുള്ള കള്ളപ്പരിഷകള്‍ ഇങ്ങനെ നടക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ള ഒരു സംസ്കാരത്തെയാണിവര്‍ കളങ്കപ്പെടുത്തുന്നതെന്നതാണ്‌ വിഷമമുണ്ടാക്കുന്ന വസ്തുത. അത്മീയതയുടെ പേരില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇത്തരം ഫ്രോഡുകളെ ചാട്ടവാറുകോണ്ട്‌ അടിക്കുകയാണ്‌ വേണ്ടത്‌. നല്ല ചൂടോടെ 101എണ്ണം പുറത്തു കിട്ടിക്കഴിഞ്ഞാല്‍ ഇവന്മാരുടെ ഒക്കെ 'അസുഖം' പൊക്കോളും എന്നാണ്‌ ലേഖകനു പറയാനുള്ളത്‌.

PS: ഒരു തോക്കുമായി പോലീസ്‌ സ്റ്റേഷനില്‍ ഇരുപ്പുറപ്പിച്ച സ്വാമികളുടെ കയ്യില്‍ നിന്നും അതു പിടിച്ചെടുക്കാന്‍ (അതു പൊട്ടിക്കുന്നതിനുമുന്‍പ്‌) പൊലിസ്‌ ശ്രമിക്കാതിരുന്നത്‌ എന്തുകൊണ്ടാണെന്നുമാത്രം മനസ്സിലാകുന്നില്ല!! പേടി? അതൊ അതൊന്നു പൊട്ടിക്കാണാനുള്ള ആഗ്രഹം?

May 17, 2008

ബുഷ്മിനേറ്റര്!! (ഫ്ലാഷ് ഗെയിം)

ഗെയിം ലോഡാകുന്നതുവരെ ക്ഷമയോടെ കാത്തിരിക്കൂ...

നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
ഞാന് ഒരു ഫ്ലാഷ് വിദഗ്ധനൊന്നുമല്ല.ഒഴിവുസമയങ്ങളില് തന്നെ പഠിച്ചുണ്ടാക്കിയതാണ്, അതുകൊണ്ടുതന്നെ കുറവുകള് ധാരാളം കണ്ടേക്കാം...

നിയമാവലി

ഷൂട്ട്‌ ചെയ്യാന്‍ മൗസിന്റ്‌ ഇടതു ബട്ടണ്‍ അമര്‍ത്തുക... ബുഷിന്റെ തലക്ക്‌ 20 പോയിന്റ്‌, ദേഹത്ത്‌ കൊണ്ടാല്‍ 10 പോയിന്റ്‌.. നിങ്ങളുടെ ലൈഫ്‌ 0 ആകാതെ ശ്രദ്ധിക്കുക!!!!

മനസ്സിലായെന്നു വിചാരിക്കിന്നു. സാധാരണ ഞാന്‍ ഉണ്ടാക്കിയ ഗെയ്‌മുകളെല്ലാം ഞാന്‍ മാത്രമെ കളിക്കാറുള്ളൂ, ബാക്കി ആര്‍ക്കും അങ്ങനെ മനസ്സിലാകാറില്ല. അതൊന്നു പരീക്ഷിക്കാം എന്നുകൂടി വിചാരിച്ചാണ്‌ ഈ സാഹസത്തിനു മുതിര്‍ന്നത്‌.. ഈശ്വരോ രക്ഷതു!!!!


May 16, 2008

അഹങ്കാരത്തിന്റെ ഫലം!! (അനിമേഷന്-ഫ്ലാഷ്)

Fish

ഇതു ഞാന് കുറച്ചു മാസങ്ങള്ക്കുമുന്പ്,പനിയുടെ പേരും പറഞ്ഞ് ഓഫീസില് പോകാതെ മടിപിടിച്ച് വീട്ടിലിരുന്ന ഒരു ദിവസം ചെയ്തതാണ്. ഞാന് ഉദ്ദേശിച്ച പോലെ വരക്കാന് സാധിച്ചില്ല, എങ്കിലും ഒരു വിധത്തില് ഒപ്പിച്ചെടുത്തു.

May 15, 2008

സ്വന്തം ലേഖകന്റെ സ്വന്തം അനിമേഷന്‍....

കുറച്ചു നേരമായി ഫ്ലാഷില്‍ കുത്തിമറിഞ്ഞതിന്റെ ഫലം. എങ്ങനെ ഉണ്ട്‌ സംഗതി??
Logo

ലുക്കിംഗ്‌ ഗ്ലാസ്‌ (ഫോട്ടോഗ്രാഫ്‌)

പോടിപിടിച്ചു കിടന്നിരുന്ന ഒരു പഴയ ദൂരദര്‍ശിനി കണ്ടപ്പോഴാണ്‌ ഇങ്ങനെ ഒരു ഐഡിയ തൊന്നിയത്‌... പശ്ചാത്തലത്തില്‍ എന്റെ ഭവനം...

May 14, 2008

നൂറില് നൂറ്റിപ്പത്ത് ശതമാനം വിജയം!!!

ഈ വര്ഷം SSLCക്ക് വിജയശതമാനം 92 കടന്നു. ശിവ ശിവ എന്താ കഥ? 2006ല് ആഞ്ഞുപിടിച്ചിട്ടും 70ല് താഴെ നിന്നത് കേവലം 2 വര്ഷം കൊണ്ട് 92ല് എത്തിയിരിക്കുന്നു!!! ഭഗവാന് (ഗ്രേഡിംഗ്?)തേരി മായാ!!! നമ്മുടെ വിദ്യാഭ്യാസ വകുപ്പ് എന്തഭ്യാസം കാണിച്ചാണ് ശതമാനം ഇങ്ങനെ വര്ദ്ധിപ്പിച്ചതെന്നറിയാന് ലേഖകനൊരാഗ്രഹമുണ്ടേ....

ഉയര്ന്ന വിജയശതമാനം കഴിവിന്റെ, പ്രതിഭയുടെ അളവുകോലാണെങ്കില് ഈ ഗ്രേഡിംഗ് മാമാങ്കത്തിനു മുന്പ്
ജീവിച്ചിരുന്ന, ഇപ്പോള് വംശനാശം അടഞ്ഞുപോയ 'റാങ്ക്' ജേതാക്കളെല്ലാവരും ഡാക്റ്റര്മാരായി 'പാവങ്ങളെ ഫ്രീയായി' ചികിത്സിച്ചു നടന്നേനെ!!!

റാങ്കിനുവേണ്ടിയുള്ള മത്സരം കുട്ടികളുടെ മനോനില തെറ്റിക്കുമെന്നതാണ് ഗ്രേഡിംഗ് ഏര്പ്പെടുത്താന് വിദ്യാഭ്യാസ വകുപ്പ്
കണ്ടുപിടിച്ച കാരണം. പത്രസമ്മേളനം വിളിച്ച് ചേര്ത്ത് റാങ്ക് പ്രഖ്യാപനം, മന്ത്രി പുംഗവന്റെ ഭവന സന്ദര്ശനം, പിന്നെ പത്രക്കാരുടെ വക ഇന്റര്വ്യൂ... ഇങ്ങനെ റാങ്ക് പ്രഖ്യാപനം ഒരാഖോഷമാക്കിത്തീര്ത്തതിനു പിന്നില് വിദ്യാഭ്യാസ വകുപ്പിനും
ഒരു പങ്കില്ലേ? എന്നിട്ട് എല്ലാത്തിനും പരിഹാരമായി ഗ്രേഡിംഗ്.... കൊള്ളാം...നമ്മുടെ വിദ്യാഭ്യാസ നിലവാരം അടുത്തുതന്നെ ബഹിരാകാശം കടക്കും..

ഈ നിലക്കുപോയാല് അടുത്ത വര്ഷം വിജയശതമാനം 110 ആകും, തീര്ച്ച!!! വിദ്യാഭ്യാസ വകുപ്പിനു ലേഖകന്റെ ഭാവുകങ്ങള്, keep up the GOOD work!!!!

May 13, 2008

സ്വാമി സന്തോഷ മാധവന്

കുറച്ചു ദിവസങ്ങളായി പത്രങ്ങളിലും, ടിവി ചാനലുകളിലും സന്തോഷ് മാധവനങ്ങനെ നിറഞ്ഞു നില്ക്കുകയാണ്. അദ്യത്തിന്റെ ജീവചരിത്രം, പല പോസുകളിലുള്ള വര്ണ്ണ ചിത്രങ്ങള്, തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവരുടെ കദന കഥകള്, മറ്റ് വീരേതിഹാസങ്ങള് എന്നിങ്ങനെ വാര്ത്തകള്ക്ക് ഒരു പഞ്ഞവുമില്ല.അതിനിടയിലണ് 'സ്വാമി ഫ്രോഡാനന്ദ'യുടെ ഫ്ലാറ്റില് നടത്തിയ റേയ്ഡില് പുലിത്തൊല്, പോലീസ് യൂണിഫോം, സിഡികള് (എന്തിന്റെ എന്നു പറയേണ്ട ആവശ്യമില്ലല്ലോ?), വിദേശ മദ്യക്കുപ്പികള് മുതലായ 'പൂജാ സാധനങ്ങള്' പോലീസ് പിടിച്ചത്. അപകടം ഗണിച്ചൊ, മറ്റെങ്ങനേയൊ അറിഞ്ഞ സ്വാമി തിരു'അടി'കള് അപ്പോഴെക്കും വിദഗ്ധമായി മുങ്ങി.


എന്തായാലും ഇപ്പോള് കേള്ക്കുന്നത് പുലിത്തോലെന്നു സംശയിച്ച് പിടിച്ചത് പുലിയുടെ തോലല്ല, മറിച്ച് പശുവിന്റെ തോല് 'പെയ്ന്റ്' അടിച്ച് വെച്ചതാണെന്നാണ്. സ്വാമികള് പണ്ട് സ്കൂളില് പഠിച്ചിരുന്ന കാലത്ത് 'ഫാന്സി ഡ്രസ്സ്' മത്സരത്തിനു
വേണ്ടി വീട്ടുകാര് വാങ്ങിച്ചു കൊടുത്താണ് എന്നും കേള്ക്കുന്നു. എല്ലാം ഭഗാവാന്റെ (അതോ പോലീസേമ്മാന്റേയൊ?) ക്രിപാകടാക്ഷം. ഒന്നുമില്ലെങ്കിലും കുറെ കോടികള് 'കാണിക്ക'യിട്ടതല്ലെ, ഒരു പ്രത്യുപകാരം ചെയ്യാതെ പറ്റുമൊ?

സത്യമേവ ജയതേ!!!!!

May 12, 2008

ബാസ്കര്‍വില്ലിലെ വേട്ടനായ: പെന്‍സില്‍ സ്കെച്ച്‌

എനിക്കു ഒന്നാം വര്‍ഷം ബി-കോമിനു പഠിക്കാനുണ്ടായിരുന്ന ഇംഗ്ലീഷ്‌ നോവലായിരുന്നു 'ബാസ്കര്‍വില്ലിലെ വേട്ടനായ' , സര്‍ ആര്‍തര്‍ കൊനാന്‍ ഡോയിലിന്റെ പ്രസിദ്ധമായ നോവല്‍.. ആ പുസ്തകത്തിന്റെ കവര്‍ പേജാണ്‌ ഈ ചിത്രത്തിന്‌ ആധാരം. 2002 ഏപ്രിലില്‍ വരച്ചത്‌..

May 11, 2008

ഏകാന്തം: പെന്‍സില്‍ സ്കെച്ച്‌

സുനാമി ദുരന്തത്തിനുശേഷം പത്രത്തില്‍ വന്ന ഒരു പടം ഞാന്‍ പകര്‍ത്തിയപ്പോള്‍....

May 09, 2008

സഞ്ചാരി..

എനിക്കിനിയും ഏറെ ദൂരം യാത്രചെയ്യാനുണ്ട്,
ലക്ഷ്യങ്ങള് ഇനിയും യോജനകള്ക്കപ്പുറമാണ്
വസന്തത്തിന്റെ വര്ണ്ണജാലങ്ങള്ക്കൊ,
മഴയുടെ മായികഭാവത്തിനൊ,
വേനലിന്റെ വ്യഥകള്ക്കൊ,
എന്നെ പിന്തിരിക്കാനവില്ല,

എന്റെ ലക്ഷ്യങ്ങള് യോജനകള്ക്കപ്പുറമാണ്....

കടപ്പാട്: റോബര്ട്ട്.ഡി.ഫ്രോസ്റ്റിന്റെ Stopping By Woods on a Snowy Evening

May 05, 2008

സ്ക്രൈബ്ഫയര് 2.1-ബൂലോഗര്ക്കൊരു സമ്മാനം

എന്നെ പോലെ നിങ്ങളും മോസില്ല ഫയര്ഫോക്സ് ഇഷ്ടപ്പേടുന്ന ഒരു ബുലോഗി ആണെങ്കില് ഇതാ ഒരു സമ്മാനം -
സ്ക്രൈബ്ഫയര്. സ്ക്രൈബ്ഫയര് ഒരു ഫയര്ഫൊക്സ് ബ്ലോഗ് എഡിറ്റിംഗ് ആഡോണ് ആണ്.ഇന്സ്റ്റാള് ചെയ്തുകഴിഞ്ഞാല് F8 കീ അമര്ത്തിയാല് ബ്ലോഗ്ഗ് എഡിറ്റര് ഉപയൊഗിക്കാം. ബ്ലൊഗ്ഗറില് ലോഗിന് ചെയ്യാതെ തന്നെ ബ്ലോഗിലേക്ക് പോസ്റ്റ് ചെയ്യാന് ഈ ആഡോണ് സഹായിക്കുന്നു. ഒരു ആഡോണ് ആയതുകൊണ്ടു വളരെ
ലൈറ്റ്വെയ്റ്റ് ആയ ഒരു സൊഫ്റ്റ്വെയറാണിത്. അതുകൊണ്ട് തന്നെ ഡയല്-അപ് ബൂലോകര്ക്കും വളരെ പെട്ടെന്നുതന്നെ ഇന്സ്റ്റാള് ചെയ്യാം.ഞാന് അധികം പറഞ്ഞു ചളമാക്കുന്നില്ല...

സ്ക്രൈബ്ഫയരിനെ പറ്റി കൂടുതല് അറിയാന് ഇവിടെ നോക്കുക.
ഡൗണ്ലോഡ് ചെയ്യാന് ഇവിടെ പോകുക.

May 03, 2008

ബുഷെക്കോണൊമിക്സ്: അരിവിലാപങ്ങള്

ഈ വാര്ത്ത കേട്ടാപ്പ്പ്പോള് രണ്ട് പരീക്ഷകള് കഴിഞ്ഞതിന്റെ അഘാതത്തില് നിന്നും കരകയറുന്നതിനുമുന്പുതന്നെ ഒരു സുനാമി
വന്നടിച്ചതുപോലായിപ്പോയി. അപ്പോള് നിങ്ങളാരും അറിഞ്ഞില്ലെ? അമേരിക്കന് പ്രസിഡന്റ് ജോര്ജ്ജ് ബുഷിന്റെ കണ്ടുപിടുത്തം- അമേരിക്കയില് അരിവില കൂടാന് കാരണം ഇന്ത്യ അടക്കമുള്ള ഏഷ്യന് രാജ്യങ്ങള് അരിഭക്ഷണം കൂടുതല്
കഴിക്കുന്നതുകോണ്ടാണെന്നാണ് അടുത്ത വര്ഷം 'ധനതത്വശാസ്ത്രത്തില് നോബല് സമ്മാനം ലഭിക്കാന് സാധ്യതയുള്ള പുതിയ റിപ്പോര്ട്ടില് മിസ്റ്റര് പ്രസിഡന്റ് പ്രസ്താവിച്ചിരിക്കുന്നത്.

അരിവില കൂടിയതുകൊണ്ട് മൂന്നുനേരം നല്ല മട്ടയരിയുടെ കഞ്ഞികുടിച്ചുകഴിഞ്ഞിരുന്ന അമേരിക്കയിലെ പാവം കോടീശ്വരന്മാര് ഇപ്പോള് പട്ടിണിയാണെന്നുപോലും.പട്ടിണി മാറ്റാന് മട്ടക്കുപകരം പണ്ടൊരു മന്ത്രി പുംഗവന് ഉപദേശിച്ചപോലെ, ചിലര് 'മുട്ട'യാണ് ഭക്ഷിക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. അതുകൊണ്ട് ഇന്ത്യാക്കാര് പട്ടിണി കിടന്നാലും വിരോധമൊന്നുമില്ല, അരി കയറ്റി അയച്ചാല് മതി എന്നാണ് ബുഷിന്റെ ആര്ഡര്.

മിസ്റ്റര് പ്രസിഡന്റിനറിയുമൊ ഊരിലെ പഞ്ഞം? എന്തായാലും ബുഷിനൊട് ഒന്നെ പറയാനുള്ളു. ഈ വര്ഷം അവസാനം താങ്കള്
വെറും മിസ്റ്റര് ആകും. അപ്പോള്, താങ്കളുടെ മുന്ഗാമി ചെയ്യുന്ന പോലെ, മിസ്സിസ്സിന്റെ വാലില് തൂങ്ങി എങ്ങാനും ഇവിടേക്കു വരാന് തോന്നിയാല് ദയവുചെയ്ത് ആരുടെയും കയ്യില് പെടാതെ സൂക്ഷിക്കുക, തടി കേടാകും...