കഥകളില്‍ കേട്ട പോലെ ആ രാത്രി മഞ്ഞു പെയ്യുന്നുന്ടായിരുന്നില്ല. അവനു ലക്‌ഷ്യം തെറ്റിയപ്പോള്‍ നേര്‍ വഴി കാണിക്കാന്‍ ഒരു നക്ഷത്രവും അന്ന് രാത്രി ഉദിച്ചില്ല. സന്തോഷവും സമാധാനവും അവന്റെ മനസ്സില്‍ നിറഞ്ഞില്ല. പാതിരാ കുര്‍ബാനക്ക് പള്ളിയില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന മകളുടെ അടുത്ത് എത്താനുള്ള ആകാംക്ഷ മാത്രമായിരുന്നു അവന്റെ മനസ്സില്‍. അവളുടെ അടുത്തെത്താന്‍, അവള്‍ ഉറങ്ങുന്ന മണ്ണില്‍ ഒരു പിടി റോസാ ദളങ്ങള്‍ വിതറാന്‍, ഒരു തവണ കൂടി 'ഹാപ്പി ക്രിസ്മസ്' പറയാന്‍..ജീവിതത്തിന്റെ തിരക്കുകളില്‍ അയാളുടെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന സുഖമുള്ളൊരുപിടി ഓര്‍മ്മകള്‍ നല്‍കി, നിശബ്ദമായ് കടന്നു പോയ സ്വന്തം മകളുടെ അടുത്തെത്താന്‍..
തണുപ്പിന്റെ ആലിംഗനങ്ങളെ അവൻ സ്നേഹിച്ചു തുടങ്ങിയിരുന്നു. പുലർകാലത്തെ കോടമഞ്ഞിന്റെ തലോടലേല്ക്കാൻ അവന്റെ മനസ്സു കൊതിച്ചു. എന്താണിങ്ങനെ? അവന്റെ ജീവനിശ്വാസങ്ങളിൽ തണുപ്പുനിറഞ്ഞതെന്നുമുതലാണ്? ഉത്തരം കിട്ടാത്ത ആ ചോദ്യത്തിനൊരുത്തരം സ്വപ്നം കണ്ട് ആ ശിശിരകാല രാത്രിയിൽ അവൻ ശാന്തമായി ഉറങ്ങി. ഒരുപക്ഷേ രാവിലെ 6 മണിക്ക് അടിക്കാൻ പോകുന്ന അലാറത്തിന്റെ അലറലുകൾക്കുപോലും ഉണർത്താൻ പറ്റാത്തത്ര അഗാധമായ ഉറക്കം.
അവൾക്കായ് കല്യാണസൗഗന്ധികങ്ങൾ തേടി ഞാനലഞ്ഞപ്പോൾ
അവളുടെ ചുണ്ടുകളിൽ പരിഹാസച്ചിരിയായിരുന്നു.
അവളുടെ മാനത്തിനുവേണ്ടി ഞാൻ പോരാടുമ്പോൾ
അവളെന്റെ അഭിമാനത്തിനു വിലപറയുകയായിരുന്നു.
അവളോടൊത്തൊരു ജീവിതം ഞാൻ സ്വപ്നം കണ്ടപ്പോൾ
അവളെന്റെ മരണത്തിനുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു,
അവളുടെ നോട്ടത്തിലെ കാമത്തിൽ,
അവളുടെ ചിരിയിലെ വശ്യതയിൽ,
അവളുടെ വാക്കുകളിലെ മാധുര്യത്തിൽ,
വഞ്ചനയുടെ വിഷമുനകൾ മാത്രമായിരുന്നു.
ആര്‍ട്ട് റേജ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ വരച്ച ഒരു പടം. അസ്തമന കവിത ഇവിടെ.
നിറം ചുവപ്പായിരുന്നു, കടും ചുവപ്പ്.
അവസാന ആളിക്കത്തലിന്റെ രൂക്ഷതയോ
രക്തം വാര്‍ന്നോലിച്ചതിന്റെ നിസ്സഹായതയോ?
അവസാനം അടുത്തിരിക്കുന്നു..
തിരമാലകള്‍ ആര്‍ത്തലച്ചു, സമുദ്രത്തിന്റെ അട്ടഹാസം!!
എങ്ങും ഉപ്പിന്റെ ഗന്ധം.
അസ്തമിക്കാന്‍ സമയമായിരിക്കുന്നു
വീണ്ടും ഉദിക്കാന്‍, പ്രകാശം പടര്‍ത്താന്‍
അസ്തമിക്കാന്‍ സമയമായിരിക്കുന്നു...
കൊതുകേ കൊതുകേ പാറി പോകൂ
എന്നെ വന്നു കടിക്കല്ലേ..
എന്നെ വന്നു കടിച്ചെന്നാലോ
എന്നുടെ ദേഹം നീറില്ലേ..
ഇനിയും വന്നു കടിച്ചെന്നാൽ
നിന്നുടെ കഥ ഞാൻ തീർക്കൂലോ!!
അങ്ങനെ ബ്രിട്ടാസ് ചാനൽ വിട്ടു.
തുടങ്ങി തൊഴിലാളി പാർട്ടിക്കാർക്ക്...അസ്വസ്ഥത
മുഖ്യൻ മുതൽ സെക്രട്ടറി വരെ.
പാവം തൊഴിലാളി ഇപ്പൊ വർഗ്ഗ ശത്രുവായി.
കേരളത്തിലെ ഒരു കമ്പനിയിലെ തൊഴിലാളി വേറെ ഒരു കമ്പനിയിലേക്ക് മാറിയതിന് ഇവന്മാർക്കെന്താ ഇത്ര വിഷമം?
ടിയാനു ശംബളം കൊടുത്തിരുന്നത് പാർട്ടി ആയിരുന്നൊ?
ടിയാൻ ജോലി എടുത്തിരുന്ന സ്ഥാപനം പാർട്ടി വഹ ആയിരുന്നൊ?
അല്ല എന്നാണ് എന്റെ അറിവ്. പിന്നെ എന്തിനാ ഈ മേളം?
അയാൾ എന്താ തൊഴിലാളി അല്ലെ?
കൂടുതൽ നല്ല ഒരു ജോലി കിട്ടിയാൽ അയാൾക്ക് അങ്ങോട്ട് പൊക്കൂടെ?
അതോ അങ്ങനെ ഏതു തൊഴിലാളിക്കും തോന്നുമ്പോൾ വിട്ടുപോകാൻ പറ്റാത്ത സ്ഥാപനമാണോ ഒരു ജനതയുടെ ആത്മാവിഷ്കാരം?
നമ്മൾ വിചാരിക്കുന്ന പോലെ ഉള്ള ഒരു കമ്പനി അല്ല എന്നു തോന്നുന്നു ഈ മലയാളം കമ്മ്യൂണിക്കേഷൻസ്.
ജോലിക്ക് പ്രതിഫലമായി നമ്മുടെ ആത്മാവ് അവർക്ക് എഴുതിക്കൊടുക്കണൊ?
എനിക്കറിയില്ല..
ഏതായാലും പാർട്ടിക്കാർക്കും കൊച്ചു പാർട്ടിക്കാർക്കും കത്തിച്ചാർമാദിക്കാൻ ഒരു പുതിയ വർഗ്ഗ ശത്രു കോലം കൂടി കിട്ടി!!