June 10, 2011

ടിവി ധാർമികത

സ്വാശ്രയ കോളേജിൽ 50% മെറിറ്റ് സീറ്റ് കൊടുക്കണമെന്ന സർക്കാർ നിർദേശം നടപ്പിലാക്കിയാൽ കോളേജ് പൂട്ടേണ്ടി വരുമെന്ന് ഇടതു പക്ഷ മാനേജ്മെന്റ് നടത്തുന്ന കോളേജിന്റെ നടത്തിപ്പുകാരൻ ശുംഭന്‌ ബോധോദയം വന്നു.

പണ്ട് ഇതേ ശുംഭനും സഖാക്കളുമാണ്‌ ഈ നിയമം നടപ്പിലാക്കിയില്ല എന്നു പറഞ്ഞ് കുറേ കോളേജുകൾ തല്ലിപ്പൊളിച്ചത്. എന്നാൽ സ്വന്തം കോളേജിൽ എന്തും ആകാം!!

കുത്തക മുതാലാളികളെ ചീത്ത വിളിച്ചും കോലം കത്തിച്ചും നടന്ന യുവ വിപ്ലവൻ സ്വന്തം മകൾക്ക്‌ സ്വാശ്രയ കോളേജിൽ 50 ലക്ഷത്തിന്‌ സീറ്റ് സംഘടിപ്പിച്ചു.

സ്വാശ്രയക്കാരെ പൂട്ടിക്കാൻ കോളേജായ കോളേജുകളിൽ ദിവസങ്ങളോളം സമരം നടത്തി കുറേ പിള്ളേരുടെ ഭാവി തുലപ്പിച്ച നേരം സ്വന്തം മക്കളെ ബൂർഷ്വാ രാജ്യത്തയച്ച് പഠിപ്പിച്ച മൂത്ത നേതാക്കളെ കണ്ടല്ലെ പിള്ള സഖാക്കളും വളരുന്നത്!! ഇതൊക്കെ സംഭവിക്കും!!

നേരു നേരത്തെ അറിയിക്കുന്ന ചാനലുകളിലും, പത്രങ്ങളിലും, ആശയങ്ങൾ പൂഴ്ത്തിവെക്കാത ബ്ലോഗുകളിലും ഇതൊക്കെ ഒരു വാർത്ത ആകുമൊ?

ആ.....

June 05, 2011

ദുര്‍ഗ (വര)

Durgaപടത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം
ഇതെന്റെ കുഞ്ഞനിയത്തി, ദുര്‍ഗ.

June 01, 2011

എഴുതാനറിയാത്തവന്റെ ജീവചരിത്രം

അവൻ നന്നായി ചിത്രം വരക്കുമായിരുന്നു.
പെൻസിലിന്റെ കൂർത്ത മുന കൊണ്ട് വരക്കുന്ന,
തിരമാലകളുടെ ഒഴുക്കുള്ള, നേർത്ത വരകളെ അവൻ പ്രണയിച്ചു.

അതുകൊണ്ടു തന്നെ അക്ഷരങ്ങൾ അവനു കൌതുകം നിറഞ്ഞ വരകളായിരുന്നു.
ആക്ഷരങ്ങളുടെ വളവുകളിലും കുനിപ്പുകളിലും അവന്റെ നോട്ടങ്ങൾ തങ്ങി നിന്നു.
കൈകൾ ഉറച്ച പ്രായത്തിൽ എഴുത്തു പഠിക്കാൻ പോകുവാൻ അവനു ഉത്സാഹമായിരുന്നു..

പക്ഷെ...
അവന്റെ പ്രതീക്ഷകൾ സ്ഥാനം തെറ്റുന്നതു അവനറിഞ്ഞു..

അവനെ മോഹിപ്പിച്ച വരകളിൽ അവന്റെ വിരലുകൾ കുരുങ്ങുന്നതവൻ കണ്ടു..
നിരാശയോടെ...
വരകളെ ഒരുപാട് സ്നേഹിച്ചവന്‌ അക്ഷരങ്ങളുടെ വരകൾ അന്യമാകുന്നതവനറിഞ്ഞു..
നിശ്വാസത്തോടെ..
സഹപാഠികളുടെ കളിയാക്കലുകൾ അവൻ കെട്ടു...
വേദനയോടെ..

സമൂഹം അവനൊരു പേര്‌ ചാർത്തിക്കൊടുത്തു..
‘എഴുതാനറിയാത്തവൻ’