September 26, 2016

ടാക്സ് ഫ്രീ ടെററിസം


തീവ്രവാദത്തിനു ഇറക്കുമതി ചുങ്കം (കസ്റ്റംസ് ഡ്യൂട്ടി) ഏര്‍പ്പെടുത്തകയും, മേക്-ഇന്‍-ഇന്ത്യയുടെ ഭാഗമായി ലോക്കല്‍ തീവ്രവാദികള്‍ക്കും, അവരുടെ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ക്കും പരോക്ഷ-പ്രത്യക്ഷ നികുതികളില്‍ ഇളവും നല്‍കിയാല്‍ പാകിസ്ഥാനില്‍നിന്നുമുള്ള നുഴഞ്ഞുകയറ്റം ഇല്ലാതാക്കാം എന്നാണു എനിക്ക് തോന്നുന്നത്. ഇവിടെ ചോദ്യം അരുണ്‍ ജെയ്റ്റ്ലീ ബീജെപിയുടെ തീവ്രഹിന്ദുത്വ നിലപാടുകള്‍ വെടിഞ്ഞു ഇത്തരം തിരുമാനങ്ങള്‍ എടുക്കാനുള്ള ആര്‍ജവം കാണിക്കുമോ എന്നാണ്!

#ISupportTaxFreeTerrorism

September 25, 2016

കണ്‍ഫ്യൂഷനായല്ലോ!

ബൈക്കൊടിക്കുന്നവരുടെ കണ്‍ഫ്യൂഷന്‍ ബുള്ളറ്റ് വേണോ ഹിമാലയന്‍ വേണോ അതോ ഡ്യൂക്ക് വേണോ എന്നാണെങ്കില്‍ എന്‍റെ കണ്‍ഫ്യൂഷന്‍ ഫയര്‍ഫോക്സ് വേണോ ബിട്വിന്‍ വേണോ അതോ മ്മടെ പഴേ ഹെര്‍ക്കുലീസ് മതിയോ എന്നാണ്!

September 15, 2016

സെല്‍ഫ്യത്വ


വിശേഷദിവസങ്ങളില്‍ വീട്ടുകാര്‍ ഒത്തുകൂടിയിരുന്നു എന്ന ആര്യന്‍ തത്വശാസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞു ഏതു സമയത്തും ഒത്തുകൂടാന്‍ സ്വതന്ത്ര മനുഷ്യരെ ഉദ്ബോധിപ്പിച്ച സെല്‍ഫി എന്ന കലാ രൂപം കറുത്ത ക്യാമറ പ്രതിനിധാനം ചെയ്യുന്ന ദ്രാവിഡീയന്‍ സംസ്കാരത്തിന്റെ പ്രതിഭലനമാണ് എന്ന ഒരു ഫത്വ ജയരാജന്‍ (ബോക്സര്‍) സഖാവില്‍ നിന്നും മറ്റു ഇടതു ബുദ്ധിജീവികളില്‍ നിന്നും ഉടനെ പ്രതീക്ഷിക്കാം

September 02, 2016

റിലയന്‍സ് ജിയോ പ്ലാനുകള്‍: താരതമ്യം

ഇന്നലെ റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ജിയോ 4ജിയുടെ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് മുകേഷ് അമ്പാനി നടത്തിയ പ്രസംഗം വാര്‍ത്താ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇന്റര്‍നെറ്റ് തലമുറക്ക് ആകെ മൊത്തത്തില്‍ ജിയോപനി പിടിപെട്ടിരിക്കുന്ന ഈ സമയത്ത് ജിയോ അവരുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പല പ്ലാനുകള്‍ ഒന്ന് കമ്പയര്‍ ചെയ്തു നോക്കാം.
 

നോട്ട്: ജിയോനെറ്റ് വൈഫൈ ഹോട്ട്സ്പോട്ട് ഡാറ്റ/ വിദ്യാര്‍ത്ഥികള്‍ക്കുള്ള അധിക ഡാറ്റ എന്നിവ ഞാന്‍ കണക്കില്‍ എടുത്തിട്ടില്ല. ജിയോനെറ്റ് പ്രാധാന നഗരപ്രാന്തങ്ങളില്‍ മാത്രം ലഭിക്കാനാണ് സാധ്യത. കൂടാതെ 1499നു മുകളില്‍ ഉള്ള പ്ലാനുകളും ഇവിടെ ചേര്‍ത്തിട്ടില്ല. 


September 01, 2016

നിര്‍ത്തേണ്ട ആചാരങ്ങള്‍: ഒരു താത്വികാവലോകനം

ഹൈന്ദവ വിശ്വാസ പ്രാമാണങ്ങള്‍ പിന്തുടരുന്നവരും, ടിയാന്മാരുടെ ആരാധനാലയങ്ങളിലും പിന്തുടര്‍ന്ന് വരുന്ന ചില 'ദുരാ'ചാരങ്ങള്‍ അവസാനിപ്പിക്കണമെന്നു ശ്രീമതി മേനക ഗാന്ധി പോലും വധശിക്ഷക്ക് വിധിച്ച ശുനക ശ്രേഷ്ഠന്‍മാര്‍ വരെ ആവശ്യമുന്നയിക്കുന്ന ഈ അവസരത്തില്‍ താഴെ പറയുന്ന സൊ കോള്‍ഡ് 'ആചാരങ്ങള്‍' കൂടി നിര്‍ത്താന്‍ അപേക്ഷ. ഓരോ ആചാരത്തിനു അനുയോജ്യ ഹാഷ്ടാഗ് കണ്ടുപിടിച്ചു തരുന്നവര്‍ക്ക് കുറച്ച് കൂടുതല്‍ പുണ്യം ലഭിക്കുന്നതാണ്.

 1. ആണ്‍ വര്‍ഗത്തില്‍ പെട്ട മനുഷ്യന്മാരെ 
  1. മേല്‍വസ്ത്രം ധരിച്ച് അമ്പലത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുക
  2. പാന്റ്/ജീന്‍സ് മുതലായ പാശ്ചാത്യ വേഷവിധാനങ്ങള്‍ ധരിച്ചാലും പ്രവേശനം അനുവദിക്കുക (ഇത് സ്ത്രീജനങ്ങള്‍ക്കും ബാധകം)
 2. 'അഹിന്ദുക്കള്‍ക്ക്' പ്രവേശനം അനുവദിക്കുക. ഇത് ഇന്ത്യയാണ്. എല്ലാ ഇന്ത്യന്‍ പൌരനും ഇന്ത്യയില്‍ എവിടെയും പ്രവേശിക്കാനുള്ള അവകാശമുണ്ട്. മതം നോക്കി ഒരാള്‍ക്ക് ഒരു കെട്ടിടത്തില്‍ പ്രവേശനം നിഷേധിക്കരുത്.
 3. പൂജാരി അല്ലാത്തവരെയും ശ്രീകോവിലില്‍ കയറ്റുക. ഇപ്പോള്‍ നടക്കുന്നത് ബ്രാഹ്മിനിക്കല്‍ അധിനിവേശമാണ്. 
 4. പൂജാരിയെ മാറ്റാത്ത സ്ഥലങ്ങളില്‍ പൂജ ചെയ്യുമ്പോള്‍ നട അടക്കാതിരിക്കുക. പുള്ളി എന്താണവിടെ കാണിക്കുന്നത് എന്ന് അറിയാന്‍ വഴിപാടു ശീട്ട് എടുത്ത ഓരോ ഭക്തനും അവകാശമുണ്ട്.
 5. പുലയാചാരണവും, ടി കാലത്ത് അമ്പലപ്രവേശനം നിഷേധിക്കുകയും ചെയ്യുന്ന പ്രവണത ഇല്ലാതാക്കുക. വീട്ടില്‍ ഒരാള്‍ മരിച്ചു എന്ന് വിചാരിച്ച് ജീവിച്ചിരിക്കുന്നവര്‍ക്ക് ദൈവത്തെ കാണണ്ടേ?
 6. കുളിച്ചു ശുദ്ധമായെ അമ്പലത്തില്‍ പോകാവു മുതലായ തത്വങ്ങള്‍ എടുത്തു കാട്ടില്‍ കളയാം. ജലലഭ്യത കുറഞ്ഞുവരുന്ന ഈ കാലത്ത് അമ്പലത്തില്‍ കയറുന്നതിനു വേണ്ടി കുളികുന്നവരുടെ എണ്ണം കുറയുകയും തദ്വാരാ അത്രയും വെള്ളം ലാഭിക്കുകയും ചെയ്യാം.
 7. അമ്പലം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുക. നട്ടപ്പാതിരാക്ക് ദൈവവിളി വന്നാല്‍ എങ്ങനെ പ്രാര്‍ഥിക്കും? കൂടാതെ ഇപ്പോഴും പ്രവേശനം സാധ്യമാകുക വഴി അമ്പലങ്ങള്‍ ആയുധപ്പുരകള്‍ ആയി മാറാതെ പരിരക്ഷിക്കാം.  
 8. ജനസംഖ്യാനുപാതികമായി ആരാധാനലയങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി അധികമുള്ള ക്ഷേത്രങ്ങള്‍ (മാത്രം) പൊളിച്ചു കളയുന്നത് നല്ലതാകും  
 

തല്‍ക്കാലം ഇത്രയും. ഇനിയും വല്ലതും ഓര്‍മ്മ വന്നാല്‍ ഇതില്‍ ചേര്‍ക്കാം.  

LinkWithin

Blog Widget by LinkWithin

LinkWithin