May 23, 2011

കൊതുക് (കുട്ടികവിത)

കൊതുകേ കൊതുകേ പാറി പോകൂ
എന്നെ വന്നു കടിക്കല്ലേ..

എന്നെ വന്നു കടിച്ചെന്നാലോ
എന്നുടെ ദേഹം നീറില്ലേ..

ഇനിയും വന്നു കടിച്ചെന്നാൽ
നിന്നുടെ കഥ ഞാൻ തീർക്കൂലോ!!

May 08, 2011

മുഖം മൂടി (വര)

വലുതായി കാണാന്‍ പടത്തില്‍ ക്ലിക്കുക

May 06, 2011

ഒരു തൊഴിലാളിയുടെ നയ വഞ്ചന

അങ്ങനെ ബ്രിട്ടാസ് ചാനൽ വിട്ടു.
തുടങ്ങി തൊഴിലാളി പാർട്ടിക്കാർക്ക്...അസ്വസ്ഥത
മുഖ്യൻ മുതൽ സെക്രട്ടറി വരെ.
പാവം തൊഴിലാളി ഇപ്പൊ വർഗ്ഗ ശത്രുവായി.
കേരളത്തിലെ ഒരു കമ്പനിയിലെ തൊഴിലാളി വേറെ ഒരു കമ്പനിയിലേക്ക് മാറിയതിന്‌ ഇവന്മാർക്കെന്താ ഇത്ര വിഷമം?
ടിയാനു ശംബളം കൊടുത്തിരുന്നത് പാർട്ടി ആയിരുന്നൊ?
ടിയാൻ ജോലി എടുത്തിരുന്ന സ്ഥാപനം പാർട്ടി വഹ ആയിരുന്നൊ?
അല്ല എന്നാണ്‌ എന്റെ അറിവ്. പിന്നെ എന്തിനാ ഈ മേളം?

അയാൾ എന്താ തൊഴിലാളി അല്ലെ?
കൂടുതൽ നല്ല ഒരു ജോലി കിട്ടിയാൽ അയാൾക്ക് അങ്ങോട്ട് പൊക്കൂടെ?
അതോ അങ്ങനെ ഏതു തൊഴിലാളിക്കും തോന്നുമ്പോൾ വിട്ടുപോകാൻ പറ്റാത്ത സ്ഥാപനമാണോ ഒരു ജനതയുടെ ആത്മാവിഷ്കാരം?
നമ്മൾ വിചാരിക്കുന്ന പോലെ ഉള്ള ഒരു കമ്പനി അല്ല എന്നു തോന്നുന്നു ഈ മലയാളം കമ്മ്യൂണിക്കേഷൻസ്.
ജോലിക്ക് പ്രതിഫലമായി നമ്മുടെ ആത്മാവ് അവർക്ക് എഴുതിക്കൊടുക്കണൊ?
എനിക്കറിയില്ല..

ഏതായാലും പാർട്ടിക്കാർക്കും കൊച്ചു പാർട്ടിക്കാർക്കും കത്തിച്ചാർമാദിക്കാൻ ഒരു പുതിയ വർഗ്ഗ ശത്രു കോലം കൂടി കിട്ടി!!

May 01, 2011