"എന്താ സഖാവേ ഇത്? പറ്റുകണക്കാണോ?"
"അല്ലെടോ, ഇതാണ് നീതി, വെറും നീതി അല്ല, മതേതര നീതി"
"മനസ്സിലായില്ല"
"അതാണ് സ്റ്റഡിക്ലാസ് അറ്റന്‍ഡ് ചെയ്യാതെ ഇരുന്നാല്‍ ഉള്ള കുഴപ്പം. ഞാന്‍ പറഞ്ഞു തരാം"
"പറയു സഖാവേ"
"അതായത്, ഇന്ത്യാ മഹാരാജ്യത്ത് കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങള്‍കൊണ്ട്, കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ ഭരിക്കുന്ന വര്‍ഗീയ ബിജെപി സര്‍ക്കാര്‍ തൂക്കി കൊന്നത് മൂന്നു പേരെ. അതും മൂന്നു മുസ്ലിങ്ങളെ"
"ശരി"
"ഇത് നീതി അല്ല. ന്യൂനപക്ഷങ്ങള്‍ക്ക് മുപ്പത് ശതമാനംസംവരണം എന്ന് കണക്കാക്കിയാല്‍ കൊല്ലപ്പെടേണ്ട ഭൂരിപക്ഷം (ഹിന്ദുക്കള്‍) 7. അതില്‍ തന്നെ നാപ്പത് ശതമാനം SC, വേറൊരു മുപ്പതു ശതമാനം ST, പിന്നെ ഒരു ഇരുപത് ശതമാനം OBC എന്നിവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അങ്ങനെ കണക്കാക്കിയാല്‍ മൂന്നു മുസ്ലിങ്ങളെ തൂക്കി കൊന്നത് ടാലി ആകാന്‍ കൊല്ലപ്പെടെണ്ട ഹിന്ദുക്കളുടെ ജാതി തിരിച്ചുള്ള കണക്കാണ് അപ്പുറത്ത് എഴുതിയിരിക്കുന്നത്"
"സഖാവേ, ഒരു കുഴപ്പമുണ്ട്. ഈ കണക്ക് പ്രകാരം സവര്‍ണ ഹിന്ദുക്കള്‍ മാക്സിമം ഒരാളെ കൊല്ലപ്പെടു. അത് സവര്‍ണ്ണ മേധാവിത്വം ആകില്ലേ?"
"ശരിയാണല്ലോ! ഞാന്‍ അത് വിട്ടു. ഒരു കാര്യം ചെയ്യാം. ഏതായാലും സംവരണം നിര്‍ത്തണം എന്ന് അവര്‍ മുറവിളി കൂട്ടുകയല്ലേ. ഈ ഒരു കാര്യത്തില്‍ സംവരണം വേണ്ട എന്ന് വെക്കാം"
"അടിപൊളി. അപ്പൊ ഇനി ഇത് എങ്ങനെ നടത്തി എടുക്കും?"
"ഹ, പേരുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി മ്മടെ പിള്ളേര്‍ക്ക് കൊടുത്താല്‍ ഒരു ദയാ ഹര്‍ജിയും കോപ്പും ഒന്നും ഇല്ലാതെ അവര്‍ കാര്യം നടത്തും. കണക്ക് ടാലി ആകുകയും ചെയ്യും"
"സഖാവേ, ഭൂഗോളത്തിന്‍റെ സ്പന്ദനം കണക്കിലാണല്ലോ"
കറക്റ്റ്, മിസ്റ്റര്‍ സാദാ മെമ്പര്‍"