Skip to main content

Posts

Showing posts from January, 2014

ഹൈടെക് ബജറ്റ്

ഇത് ഹൈടെക് ബജറ്റ്: മുഖ്യന്‍.  പിന്നേ, ഇത്തവണ ബജറ്റ് പ്രസംഗം മൊത്തം വേര്‍ഡില്‍ ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ ഉപയോഗിച്ചു മലയാളത്തിലാണ് ടൈപ്പ് ചെയ്തത്. യു നോ, എന്നിട്ടതിനെ പി.ഡി.എഫ് ആക്കി ടാബ്ലെറ്റിലേക്ക് കോപ്പി ചെയ്ത് അത് നോക്കിയാണ് നിയമസഭയില്‍ വായിച്ചത്. അമ്മോ, ശരിക്കും ഹൈടെക് തന്നെ.
സര്‍ക്കാരിന് സാമ്പത്തിക ഞെരുക്കും വന്നാല്‍ "ശൌച്യാലായ"ത്തിനു വരെ ലക്ഷ്വറി ടാക്സ് ഏര്‍പ്പെടുത്തും. അപ്പൊ ജനങ്ങള്‍ക്ക് സാമ്പത്തിക ഞെരുക്കും വന്നാലോ? പന്ത്രണ്ട് മാസം ലഭിക്കുന്ന ശമ്പളത്തില്‍ രണ്ടു മാസത്തെ ശമ്പളം എങ്കിലും ഏറ്റവും കുറഞ്ഞത് പ്രത്യക്ഷ നികുതി (ഇന്‍കം ടാക്സ്) ആയി പോകും. പിന്നെ ഒരു രണ്ടു മാസത്തെ ശമ്പളം പരോക്ഷ നികുതി (സേവന/വില്പന നികുതി, എക്സൈസ് മുതലായവ) ആയും പോകും. ചുരുക്കത്തില്‍ വാര്‍ഷിക വരുമാനത്തിന്റെ മൂന്നിലൊന്നു ചുങ്കം കൊടുക്കണം. എന്തോന്നടെ ഇത്?

ശ്വാസം

വായു ഒരു ശക്തിയായി രക്തത്തിൽ അലിഞ്ഞു ദേഹമാകെ പടരുമ്പോൾ അവന്റെ കഴുത്തിന്‌ പിന്നിലെ പിടുത്തം ഒന്നുകൂടി മുറുകി. വീണ്ടും അവനു ചുറ്റും ആ കുളത്തിലെ പച്ച നിറമാർന്ന വെള്ളം ഉയർന്നുപൊങ്ങി. വെള്ളത്തിൽ കണ്ണുകള തുറന്നു പിടിച്ചു മുങ്ങാൻ, വെള്ളത്തിനടിയിലെ കാഴ്ചകൾ കാണാൻ അവനു പണ്ടേ വളരെ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്ത് പക്ഷെ അവൻ ഒരിക്കലും ഇങ്ങനെ ഒരു കാഴ്ച കണ്ടിരുന്നില്ല. തീക്ഷ്ണമായ പ്രകാശം അവനെ വലയം ചെയ്യുന്ന പോലെ അവനു തോന്നി. എങ്കിലും അവൻ കണ്ണുകള തുറന്നു പിടിച്ചു. വെള്ളത്തിനടിയിൽ പണ്ട് അനുഭവപ്പെട്ടിരുന്ന ഭാരമില്ലായ്മ എന്തോ ഇപ്പോൾ അവനു തോന്നുന്നുണ്ടായിരുന്നില്ല. നെഞ്ചിനു വല്ലാത്ത ഭാരം. അത് പ്രാണവായുവിനായി കേഴുകയാണ്. അവന്റെ കണ്ണുകൾ അപ്പോഴും ആ വെളിച്ചത്തെ തന്നെ നോക്കുകയായിരുന്നു അവന്റെ കണ്ണുകൾ തുറന്നു തന്നെ ഇരുന്നു. ആ നിമിഷം അവൻ ശക്തിയിൽ കയ്യുകൾ ഇളക്കി ഓളങ്ങൾ ഉണ്ടാക്കി. ഒരു കുമിളയിൽ അവന്റെ ജീവൻ ജലനിരപ്പിലേക്ക് ഉയന്നുവന്നു.
ജലനിരപ്പിൽ അലയടിച്ചിരുന്ന ഓളങ്ങളിൽ തട്ടി അതില്ലാതാകുകയും അവന്റെ ശ്വാസം സ്വതന്ത്രമാക്കപ്പെട്ടു. അതങ്ങനെ പതിയെ പതിയെ ആകാശത്തിന്റെ ഏതോ ഒരു കോണിലേക്ക് ഉയർന്നു പോയി.

മിസ്റ്ററി ഓഫ് ദി പത്തൊമ്പത്

"അപ്പൊ ശരിക്കും പത്തൊമ്പത് ആയോ?"
"ഉവ്വോ?"
"ഇല്ലേ?"
"ആവോ"
"ബെസ്റ്റ്"
"ഏയ്.."
"ആയിണ്ടാകും അല്ലെ?"
"ഉണ്ടാകണം"
"ഉറപ്പാണോ?"
"അതെ"
"ഒന്ന് കൂടി ആലോചിക്കു. എന്നിട്ട് പറഞ്ഞാല്‍ മതി"
"അതേന്ന്‍. ഇനി വേണേല്‍ രണ്ടു വര്‍ഷം മുമ്പേ ആക്കാം"
"എന്ത്?
"പത്തൊമ്പതെ!"
"കോണ്‍ഫിഡന്റ്?"
"യ"
"ലൈഫ് ലൈന്‍ വേണോ?"
"വേണ്ട"
"ലോക്ക് ചെയ്യട്ടെ?"
"ലോക്കാ??"
"ഓ പ്രായ പൂത്രി ആയല്ലോ അല്ലെ"
"യ"
"എന്നാ ശരി, ആള്‍ ദി ബെസ്റ്റ്!"

പുന:സമാഗമം

കാര്‍മേഘങ്ങളില്‍ നിന്ന് മോചിതനായ അസ്തമന സൂര്യന്‍ തുറന്നു കിടന്ന വാതിലിലൂടെ തന്റെ രക്ത രശ്മികള്‍ ദേവിയുടെ പാദങ്ങളില്‍ അര്‍ച്ചിച്ചുകൊണ്ടിരുന്ന ഒരു സന്ധ്യാ നേരത്താണ്  അയാള്‍ വീണ്ടും അവിടെ എത്തിയത്. തിരുവാതിര ഞാറ്റുവേലയില്‍ കുളിച്ചു നില്‍ക്കുന്ന കറുകയും നെലപ്പുള്ളടിയും മുണ്ടില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കൊന്ത്രന്‍പുല്ലും പച്ചപ്പട്ട് വിരിച്ച ആ ദേവിസന്നിധിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എത്തിയപ്പോള്‍ മനസ്സിനൊരു കുട്ടിത്തം വന്നപോലെ. കരിങ്കല്ല് വിരിച്ച നടവഴിയേക്കാള്‍ നനഞ്ഞ പുല്ലില്‍ ചവുട്ടി നടക്കാന്‍ ഒരു പ്രത്യേക രസമാണ്. പ്രദക്ഷിണം വെക്കുമ്പോള്‍ അല്പം മുമ്പിലായി, ഉയര്‍ന്ന അമ്പലമതിലിനുമപ്പുറം, മൂവാണ്ടന്‍ മാവിന്റെ ചില്ലകള്‍ക്കിടയിലൂടെ തന്റെ വീട്. ചേട്ടനോ അച്ഛനോ ടെരസ്സില്‍ നില്ക്കുന്നുണ്ടോ എന്ന് വെറുതെ നോക്കി. പഴയ ശീലങ്ങള്‍! കണ്ണുകളില്‍ നിന്ന് ഉതിര്‍ന്നു വീണ ഒരിറ്റു കണ്ണുനീര്‍ ക്ഷണനേരത്തേക്ക് അയാളുടെ മുഖത്ത് വിടര്‍ന്ന ചെറുപുഞ്ചിരി കവര്‍ന്നെടുത്തു. ഊട്ടുപുരയുടെ കിഴക്കേ അറ്റത്തുള്ള അമ്പലക്കിണറില്‍ നിന്ന് രണ്ടു അമ്പലപ്രാവുകള്‍ പറന്നു പോയി. ജീവിതത്തിന്റെ അസ്തമനത്തില്‍ ജനിച്ചുവളര്‍ന്ന ആ നാട്ടില്‍ അയാളെ സ്വ…

ഡെറാഡൂണ്‍ യാത്ര: രണ്ടാം ഖണ്ഡം - ഋഷികേശ്

ഡെറാഡൂണില്‍ എത്തി ആദ്യ ഞായറാഴ്ച ഹരിദ്വാറും ഋഷികേഷും സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ തിരുമാനിച്ചു, ഒരു ഒഴിവു ദിവസം ഹോട്ടല്‍ മുറിയില്‍ ഇരുന്നു കഴിച്ചുകൂട്ടുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് ഒരു യാത്ര ആണല്ലോ. ഇവിടെ നിന്നും ഋഷികേഷിലെക്ക് ഏകദേശം 45 കിലോ മീറ്റര്‍ ദൂരമുണ്ട്. അവിടെ നിന്നും ഒരു 20 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ ഹരിദ്വാര്‍ എത്തി ചേരാം. ശനിയാഴ്ച തന്നെ അടുത്ത ദിവസത്തെ യാത്രക്കായി ഒരു ടാക്സി ഞങ്ങള്‍ ഏര്‍പ്പാടാക്കി.ഡെറാഡൂണില്‍ നിന്നും ഞങ്ങള്‍ക്ക് പോകേണ്ട രണ്ടു സ്ഥലങ്ങളിലേക്കും സ്ഥിരമായി ബസ്‌ സര്‍വീസ്‌ ഉണ്ടെങ്കിലും വഴിയിലെ കാഴ്ചകള്‍ ആസ്വദിച്ചുള്ള സഞ്ചാരത്തിനു നല്ലത് ടാക്സി തന്നെയാണ്. അങ്ങനെ ഞായറാഴ്ച രാവിലെ 9.30നു ഞങ്ങള്‍ യാത്ര തിരിച്ചു. ആദ്യ ലക്‌ഷ്യം : ഋഷികേശ്‌.
ഡെറാഡൂണ്‍ നഗരം പിന്നിലാക്കി രാജാജി വന്യജീവി സങ്കേതത്തിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. വഴിയില്‍ പലയിടങ്ങളിലും ഒരു മുന്നറിയിപ്പ് പോലെ ആനയുടെ പടം വരച്ചു വെച്ചിട്ടുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ ഈ വഴിയില്‍ ആന ഇറങ്ങുന്നത് ഒരു പതിവാണത്രേ. ഏകദേശം രണ്ടു മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ ലോകത്തിന്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷ…

രത്നത്തുള്ളി - തുടര്‍ച്ച (ഫോട്ടോ)

ക്യാമറ: നെക്സസ് 4

ഒരു ന്യൂ ജനറേഷന്‍-മെഡിക്കല്‍ ഷോപ്പ് പ്രണയ കാവ്യം

എത്രയും പ്രിയപ്പെട്ട എന്റെ പ്രാണ പ്രണയിനി പ്ലീഹേ,
നിന്നോടുള്ള പ്രണയത്താല്‍ പുളയുന്ന എന്റെ കരളിലേക്ക് കാമിലാരിയായി നീ ഒഴുകി ഇറങ്ങില്ലേ?
വിരഹ വേദനയാല്‍ മിടിക്കുന്ന എന്റെ ഹൃദയത്തിലേക്ക് ഒരിറ്റ് വോലീനീ സ്പ്രേ ആയി നീ പടരില്ലേ?
പ്രണയം ഇരുട്ട് നിറച്ച എന്റെ കണ്ണുകളിലേക്ക് വെളിച്ചവുമായി വാസനെ പോലെ നീ വരില്ലേ?
നിന്റെ നിശ്ശബ്ദതയാല്‍ ഗദ്ഗദ കണ്‍ഠനായ എന്റെ തൊണ്ടയിലെ കിച്-കിച് മാറ്റാന്‍ വിക്സ് ഗുളികയായി നീ അലിഞ്ഞു ചേരില്ലേ?
എന്റെ എന്റെ വിലാപങ്ങള്‍ നീ കേള്‍ക്കാത്തത്?
അടഞ്ഞ നിന്റെ കര്‍ണ്ണങ്ങള്‍ തുറക്കാന്‍ ഇതാ ഒരു കുല ജോണ്‍സണ്‍ ബഡ്സ്!

പറയാതിരുന്നത്

സ്വന്തമെന്നു പറയാന്‍ എനിക്കുണ്ടായിരുന്ന ഹൃദയം പോലും നിനക്ക് വേണ്ടി മിടിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ ഉറപ്പിച്ചിരുന്നു, നിന്നെ സ്വന്തമാക്കണം എന്ന്. ഒരുപക്ഷെ നിന്റെ നോട്ടങ്ങളിലെ ഏതോ ഒരു കോണിലെ നിഴല്‍ മാത്രമായിരുന്ന എന്നെ നീ ഒരിക്കലും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. ആ ഒരു തിരിച്ചറിവാണ് ഇത്രയും നാള്‍ നിന്നില്‍ നിന്നും അകന്നു നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇന്നിപ്പോള്‍ എന്റെ ഹൃദയമിടിപ്പുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു; ഓരോ സ്പന്ദനവും കൃത്യമായി അളന്നു രേഖപ്പെടുത്തുന്ന യന്ത്രങ്ങള്‍ എന്റെ കാലം എണ്ണിതീര്‍ത്തുകൊണ്ടിരിക്കുകയാണ് . എന്നാല്‍ യന്ത്രങ്ങള്‍ ജോലി തീര്‍ക്കുന്നതിന് മുമ്പ്‌ എനിക്ക് നിന്നോട് ഒന്നുമാത്രം പറയാനുണ്ട്.
എനിക്ക് നിന്നെ ഇഷ്ടമാണ്.......
<ബീപ്‌>

ഓര്‍മ്മപുതപ്പില്‍ ഒരു ശൈത്യം

ഡിസംബറിലെ ആ രാത്രിയില്‍ കൊണാട്ട് പ്ലേസ് വര്‍ണ്ണാഭമായ ഒരായിരം ദീപങ്ങളുടെ ശോഭയില്‍ ഒരു പാശ്ചാത്യ നഗരം പോലെ തിളങ്ങി നിന്നു. പകുതി ചില്ല് താഴ്ത്തിയ കാറിന്റെ ജനലില്‍ക്കൂടി വീശി വന്ന ശൈത്യക്കാറ്റ് എന്റെ മുഖത്ത് സൂചികളായി തറച്ചു കയറുന്നുണ്ടായിരുന്നു. എങ്കിലും പുറത്തെ കാഴ്ച്ചകളില്‍ നിന്നും തല തിരിക്കാന്‍ എന്റെ കണ്ണുകള്‍ വിസമ്മതിച്ചു. രോമാക്കുപ്പായങ്ങള്‍ ധരിച്ച ജനങ്ങള്‍ അവരുടെ ധൃതിയിലുള്ള സഞ്ചാരത്തിന്റെ ഇടവേളകളില്‍ വഴിയരികില്‍ നിന്ന് പൊരിച്ച ചോളം കഴിക്കുകയോ, സിഗരറ്റ് പുകക്കുകയോ ചെയ്യുന്നുണ്ടായിരുന്നു.

"ഒരു കാപ്പി കുടിക്കാം", അവള്‍ പറഞ്ഞു.

രാവിലെ ഹോട്ടലില്‍ നിന്നും ഇറങ്ങിയതാണ്. ഒരു ദിവസം കൊണ്ട് കണ്ടു തീര്‍ക്കാന്‍ കഴിയാത്ത അത്ര സ്മാരകങ്ങള്‍ ദില്ലിയില്‍ ചിതറിക്കിടപ്പുണ്ട്. ഒരു ദിവസം കൊണ്ട് പറ്റുന്നത്ര കാണണം എന്നവള്‍ പറഞ്ഞിരുന്നു. ചരിത്രം എന്നും അവള്‍ക്ക് ഇഷ്ടമായിരുന്നു. ഒരു ദിവസം ഭക്ഷണം പോലും ഉപേക്ഷിച്ച് (ഹോട്ടലില്‍ നിന്നും പൊതിഞ്ഞെടുത്ത സാന്‍ഡ്‌വിച്ച് ആയിരുന്നു ഞങ്ങളുടെ ഉച്ച ഭക്ഷണം) ദില്ലിയുടെ തണുപ്പേറ്റുള്ള സഞ്ചാരം അവളുടെ മുഖത്തെ ശോഭ ഒട്ടും കുറച്ചിട്ടില്ല എന്നത് എന്നെ …

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍

ചട്ട വിട്ടുപോയ ഒരു പഴയ ഫോണ്‍ ബുക്കില്‍ ചുവന്ന മഷികൊണ്ട് അച്ഛന്‍ വാര്യത്തെ ലൈബ്രറിയിലെ അന്തേവാസികളുടെ പേര് വിവരങ്ങള്‍ എഴുതി സൂക്ഷിച്ചു വെച്ചത് എന്റെ ജനനത്തിനും മുമ്പേ ആകണം. താളുകളുടെ ഒരു വശത്തില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ എഴുതിയ ഈ പുസ്തകം എനിക്കൊരു അദ്ഭുതമായിരുന്നു. പുതിയതായി വാങ്ങുന്ന ഓരോ പുസ്തകവും ക്രമമായി നമ്പര്‍ ചെയ്ത് പുസ്തകത്തില്‍ എഴുതി വെച്ചു പോന്നു. സൂചിക എഴുതപ്പെട്ടതിനു ശേഷം ചില പുസ്തകങ്ങള്‍ നഷ്ടപ്പെട്ടു പോയതിനാല്‍ വര്‍ഷത്തില്‍ ഒരു തവണ എങ്കിലും ഒരു 'ഇന്‍വെന്ററി വെരിഫിക്കേഷന്‍' ആ കാലങ്ങളില്‍ പതിവായിരുന്നു. ഞാനും ചേട്ടനും ഈ വെരിഫിക്കേഷനില്‍ അച്ഛനെ സഹായിച്ചു പോന്നു. എസ്.കെയുടെ തിരഞ്ഞെടുത്ത കഥകള്‍-രണ്ടാം വാല്യത്തിനോടൊപ്പം ഭൂതകാലത്തില്‍ എന്നോ നഷ്ടപ്പെട്ടുപോയ ഒരു പുസ്തകം എന്ന നിലയില്‍ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' ആദ്യമായി എന്റെ മനസ്സില്‍ പതിഞ്ഞത് ഇങ്ങനെ ഒരു വെരിഫിക്കേഷനിലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം 'മയ്യഴി'യുടെ ഒരു പുതിയ കോപ്പി കയ്യില്‍ കിട്ടി. ഇനി അത് വായിക്കണം!

കാളി ലിനക്സ്

സൈബര്‍ ലോകത്തെ തീവ്രവാദവും ചാരപ്രവര്‍ത്തനവും വാര്‍ത്തയാകുന്ന ഈ കാലത്ത്‌ ഹാക്കിങ്ങിനായി മാത്രം ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും. എന്നാല്‍ അതാണ്‌ 'കാളി ലിനക്സ്'. പേര് 'കാളി' എന്നാണെങ്കിലും കാളീ ദേവിയുമായോ ഇന്ത്യയുമായോ അകന്ന ബന്ധം പോലും ഈ ഒ.എസിനു ഇല്ല. നെറ്റ്‌വര്‍ക്ക് സുരക്ഷ/ഹാക്കിംഗ്  മുതലായവയില്‍ ട്രെയിനിംഗ് നല്‍കുന്ന 'ഒഫെന്‍സീവ് സെക്യൂരിറ്റി' എന്ന അമേരിക്കന്‍ കമ്പനിയാണ് കാളി ലിനക്സ് പുറത്തിറക്കുന്നത്. 'ബാക്ക്-ട്രാക്ക്‌' എന്ന പേരില്‍ ഇവര്‍ പുറത്തിറക്കിയിരുന്ന ലിനക്സ് അധിഷ്ഠിത  ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അഴിച്ചുപണികള്‍ നടത്തിയാണ് 'കാളി' രൂപപ്പെടുത്തിയിരിക്കുന്നത്.

നെറ്റ്‌വര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനായി പല കമ്പനികളും ഹാക്കര്‍മാരുടെ സഹായം തേടാറുണ്ട്. 'വൈറ്റ് ഹാറ്റ്‌ ഹാക്കര്‍' എന്നാണ് ഇത്തരക്കാരെ വിളിക്കുന്നത്. നെറ്റ്‌വര്‍ക്കിലെ സുരക്ഷാ പാളിച്ചകള്‍ കണ്ടുപിടിച്ച് അതിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു. ഇങ്ങനെ കണ്ടെത്തിയ സുരക്ഷാ പാളിച്ചകള്‍ ഇല്ലാതാക്കാന്‍ ഇവര്‍ ഉപദേശം നല്‍കുകവ…

സാഹസികനായ ഉറുമ്പ് (ഫോട്ടോ)

ക്യാമറ: നെക്സസ് 4 (മൊബൈൽ)

ജൂനിയര്‍ സാന്റ (വര)