October 17, 2008

കുത്തിവര!!!






 ഒരു ചെറിയ വരയില്‍ തുടങ്ങി ഇത്രയും ആയി. വിരസമായ ഒരു ദിവസത്തിന്റെ ഓര്‍മ്മക്ക്‌....

October 10, 2008

ഞങ്ങളുടെ ചോയ്സ്‌ !

ടിവിയില്‍ ഫോണ്‍ ഇന്‍ പരിപാടികള്‍ (ലൈവ്‌ ആയും അല്ലാതേയും) കാണുമ്പോള്‍ ഉള്ള സമയവും കളഞ്ഞ്‌ കുത്തിയിരുന്ന് ഇതിലേക്ക്‌ വിളിക്കുന്നവരുണ്ടല്ലൊ (ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും) എന്നതോര്‍ത്ത്‌ എനിക്കദ്ഭുതം തോന്നാറുണ്ട്‌. എന്നാല്‍ ഇപ്പോഴാണ്‌ എനിക്ക്‌ സത്യം മനസ്സിലായത്‌.

ഇന്ന് ഉച്ചക്കാണ്‌ സംഭവം.

ഒരു ഇന്‍കം ടാക്സ്‌ റിട്ടേണുമായി മല്ലിട്ടുകൊണ്ടിരിക്കുന്ന സമയത്താണ്‌ ഫോണ്‍ അടിച്ചത്‌; പരിചയമില്ലാത്ത ഒരു നംബര്‍. ഏടുത്തപ്പോള്‍ അപ്പുറത്തു നിന്നും ഒരു 'വിപ്ലവ' നാദം. ഒരു പ്രമുഖ മലയാള ചാനലില്‍ നിന്നാണെന്നു പറഞ്ഞ്‌ പരിചയപ്പേടുത്തി. "ഒരഞ്ചു മിനിറ്റു ചിലവഴിച്ച്‌ ചാനലിന്റെ 'യുവര്‍ ചോയ്സ്‌ പരിപാടിയില്‍ പങ്കെടുക്കാമൊ??" വിപ്ലവന്‍ പ്രസ്താവിച്ചു (ഈ ടിവിക്കാരെ കൊണ്ട്‌ തോറ്റു!!). ഇവിടെ ക്യാപിറ്റല്‍ ഗെയ്നും, ടാക്സും ആലോചിച്ച്‌ തല പുകഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്‌ 'യുവര്‍ ചോയ്സ്‌'!!! മനുഷ്യ സഹജമായ ആകാംക്ഷ കൊണ്ട്‌ എന്റെ നംബര്‍ എവിടെ നിന്നുകിട്ടി എന്നു ചോദിച്ചു. ഫോണ്‍ കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ നിന്നുമാണെന്ന് മറുപടി കിട്ടി. ഞാന്‍ ഇപ്പോള്‍ യാത്ര ചെയ്യുകയാണെന്നും, പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്നും പറഞ്ഞ്‌ ഞാന്‍ ഫോണ്‍ കട്ടുചെയ്തു.

അപ്പോള്‍ ഇതാണ്‌ പരിപാടി!! ഇതാണ്‌ 'യുവര്‍ ചോയ്സ്‌' !!!

ലാല്‍ സലാം, സഖാവെ... അങ്കം തുടരട്ടെ. "A" മാത്രമെ കഴിഞ്ഞിട്ടുള്ളൂ, ഇനിയും കിടക്കുകയല്ലെ B മുതല്‍ Z വരെ അക്ഷരങ്ങള്‍!!!

October 07, 2008

മലയാളി തീവ്രവാദികള്‍???

NDTVയില്‍ കണ്ട ഒരു വാര്‍ത്തയെ* 2 വാക്കില്‍ ചുരുക്കിയാല്‍ ഇങ്ങനെ വായിക്കാം. മലയാളികളെന്നു വിശ്വസിക്കുന്ന 2 'ലഷ്കര്‍-ഇ-തോയ്ബ' പ്രവര്‍ത്തകര്‍ കുപ്‌വാരയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ്‌ ഇപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ട്‌. മലയാളത്തിലുള്ള ചില രേഖകളും, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുമെടുത്ത മൊബൈല്‍ ഫോണുകളും ഇവരില്‍
നിന്നും പോലീസിനു ലഭിച്ചത്രെ!! കൂടുതല്‍ വിവരങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നും ചെകുത്താന്റെ സ്വന്തം പോരാളികള്‍!!!! ഇതിന്റെ കൂടി ഒരു കുറവുണ്ടായിരുന്നു, ഇപ്പോള്‍ അതും പൂര്‍ണമായി....

*വാര്‍ത്തയുടെ സത്യാവസ്ഥ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

October 03, 2008

ഇരുട്ടിന്റെ ആത്മാവ്‌ (വര)


എക്കൗണ്ടിംഗ്‌ സ്റ്റാണ്ടേര്‍ഡ്‌ പഠിച്ചു മടുത്ത ഒരു രാത്രി ബോറടി മാറ്റാന്‍ വേണ്ടി കോറിയിട്ട ഒരു ചിത്രം...