September 26, 2009

ഏതാണീ 'രസം'? - വര


എന്റെ ചേട്ടന്റെ മുഖത്ത് തെളിഞ്ഞ വംശനാശമടഞ്ഞ, പേരറിയാത്ത ഒരു രസം!! നിങള്‍ ഇതിനെ എന്തു വിളിക്കും?

September 24, 2009

അള്‍ട്രാ മോഡേണ്‍ ശില്പം


കേടായ ടൈംപീസുകളുടെ ഭാഗങളും, ജെല്‍ പേനകളുടെ ടിപ്പുകളുമൊക്കെ കൂട്ടി ഉണ്ടാക്കിയെടുത്ത, ഒരുകാലത്ത് എന്റെ മേശയെ അലങ്കരിച്ചിരുന്ന ശില്പം! ഇപ്പോള്‍ ഇങനൊന്നു നിലവില്ല!

September 20, 2009

ആനപ്പടങള്‍

ഇന്നു രാവിലെ തിരുവമ്പാടി അമ്പലത്തില്‍ ഒരു ആനയെ നടക്കിരുത്തുന്ന (ശരിക്കും നടയില്‍ ഇരുത്തും :)ചടങുണ്ടായിരുന്നു.  ഞായറാഴ്ചയാണെങ്കിലും വെളുപ്പിന്‌ 5 മണിക്കെഴുന്നേറ്റ് പോയി; കാണാന്‍. പടങള്‍ ഇവിടെ കാണാം (കുറച്ചധികം പടങളുണ്ടതിനാല്‍ ഇവിടെ ഇടുന്നില്ല)

September 16, 2009

ഗൃഹാതുരത്വം:ദൂരദര്‍ശന്‍

ഞായറാഴ്ചകളില്‍ സിനിമക്കുശേഷം വന്നിരുന്ന 'ജയന്റ്‌ റോബോട്ട്‌ (അതിലെ വാച്ചില്‍ കൂടി റോബോട്ടിനെ വിളിക്കുന്നതാണ്‌ കിടിലന്‍)','ജംഗല്‍ ബുക്ക്‌', 'ഷോര്‍ട്ട്‌ സര്‍ക്യൂറ്റ്‌','സ്റ്റ്രീറ്റ്‌ ഹോക്ക്‌', 'നൈറ്റ്‌ റൈഡര്‍'....

രാവിലെ 10.30 വന്നിരുന്ന 'ടെയില്‍ സ്പിന്‍', 'അങ്കിള്‍ സ്ക്രൂജ്‌' കാര്‍ട്ടൂണുകള്‍,

ഇപ്പോള്‍ വംശനാശംടഞ്ഞ 'ഡി.ഡി 2' ചാനലില്‍ വൈകുന്നേരങ്ങളില്‍ വന്നിരുന്ന 'ഹി-മാന്‍', 'ഫ്ലാഷ്‌ ഗോര്‍ഡന്‍' മുതലായ കാര്‍ട്ടൂണുകള്‍

മഹാഭാരതം, രാമായണം - അതിലെ അസുരന്മാരേയും രാക്ഷസന്മാരേയും കണ്ട്‌ പേടിച്ച്‌ കണ്ണും ചെവിയും പൊത്തിയിരിക്കുമായിരുന്നു, ഞാന്‍!!

പട്ടാളക്കാരുടെ കഥപറഞ്ഞ 'പരംവീര്‍ ചക്ര',

ഹിന്ദി സിനിമ - ഞാനും ചേട്ടനും കൂടിയിരുന്നാണ്‌ സിനിമ കാണുക, എനിക്ക്‌ ഹിന്ദി ഡയലോഗുകള്‍ മനസ്സിലാവാത്തതുകൊണ്ട്‌ ചേട്ടനായിരുന്നു വിവര്‍ത്തകന്‍!

'തെഹ്‌കീകാത്‌', 'ബ്യോകേക്ഷ്‌ ബക്ഷി' മുതലായ കുറ്റാന്വേഷണ സീരിയലുകള്‍ (വിവര്‍ത്തനം- ചേട്ടന്‍)

മലയാള സിനിമക്കുശേഷം സ്ഥിരമായി വന്നിരുന്ന ജയചന്ദ്രന്റെ ലളിതഗാനം: :'ഒന്നിനി ശ്രുതി താഴ്ത്തി..'

എല്ലാകൊല്ലവും മുടങ്ങാതെ കാണിച്ചിരുന്ന വിംബിള്‍ഡന്‍, ഫ്രെഞ്ച്‌ ഓപ്പണ്‍... - ഗെയിം പോയന്റിലോ/സെറ്റ്‌ പോയന്റിലോ നില്‍ക്കുമ്പോള്‍ വരുന്ന 'ഡ്യൂസി'നെയും "അഡ്വാന്റേജി'നേയും എത്രതവണ പ്രാകിയിരിക്കുന്നു (കളി കഴിഞ്ഞാലല്ലേ ബാക്കി പരിപാടികള്‍ തുടരൂ)!!

മലയാളത്തില്‍ 13 എപിസോഡുകൊണ്ട്‌ തീര്‍ന്നിരുന്ന ഒരുപിടി നല്ല സീരിയലുകള്‍....

നെടുമുടി വേണു അവതരിപ്പിച്ചിരുന്ന ശാസ്ത്രകൗതുകം!

പരിപാടികള്‍ക്കിടയില്‍ രസം കൊല്ലിയായി വരുന്ന റാന്തല്‍ വിളക്ക്‌ - 'സാങ്കേതിക തകരാറുമൂലം പരിപാടിയില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു'! എത്ര തവണ കണ്ടിരിക്കുന്നു, പല്ലുകടിച്ചിരിക്കുന്നു!

പിന്നെ ഇതെല്ലാം കിട്ടാനായി വീടിന്റെ മുകളി ആന്റിനയുമായി നടത്തിയ അനേകം ഗുസ്തി മല്‍സരങ്ങള്‍..

അങ്ങനെ അങ്ങനെ..ഒരു കാലം
ദൂരദര്‍ശം പ്രണതോസ്മി!

September 15, 2009

സവ്യസാചി (ഫ്ലാഷ് ഗെയിം)



വിന്‍ഡോസ് ഗെയിമുകളില്‍ എനിക്കു വളരെ അധികം ഇഷ്ടമുണ്ടായിരുന്ന ഒരു ഗെയിം ഞാന്‍ ഫ്ലാഷിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍! ഇതു കുറച്ചു കാലങള്‍ക്കുമുമ്പ് ഉണ്ടാക്കിയതാണ്‌. പിന്നെ മോഡൊഫൈ ചെയ്യാന്‍ സമയം ലഭിച്ചില്ല. അതുകൊണ്ട് ബഗ്ഗുകള്‍ കണ്ടേക്കും!

കളിക്കേണ്ട വിധം
ഷൂട്ട് ചെയ്യാന്‍ - സ്പേസ് കീ
റീലോഡ് - എന്റര്‍ കീ
വില്ല്‌  മുകളിലേക്കൊ/താഴേക്കൊ  മാറ്റുന്നതിന്‌ - അപ്/ഡൊണ്‍ ആരൊ കീ

PS: 'ബുഷ്' ബലൂണുകള്‍ കിട്ടിയില്ലെങ്കിലും വിരൊധമില്ല.

September 13, 2009

September 09, 2009

സ്വ:ലേയുടെ സ്വന്തം ടെമ്പ്ലേറ്റ്

സ്വ:ലേയുടെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഇതാ ഒരു പുതിയ വിഭാഗം കൂടി തുടങുന്നു: ബ്ലോഗ് ടെമ്പ്ലേറ്റുകള്‍ !! ഈ ബ്ലോഗ് മോഡിഫൈ ചെയ്യുന്നതിനുവേണ്ടി നടത്തിയ അന്വേഷണങളുടെ ഒരു സൈഡ് ഇഫക്റ്റ്.

ഉദ്ഘാടനം സ്വ:ലേയുടെ തന്നെ ടെമ്പ്ലേറ്റ് വെച്ചാകാം എന്നു തിരുമാനിച്ചു. 'OurbloggerTemplates'ന്റെ ബ്രൂക്‌ലിന്‍ എന്ന ടെമ്പ്ലേറ്റില്‍ അല്ലറ ചില്ലറ മോഡിഫികേഷന്‍ നടത്തിയാണ്‌ 'ടെമ്പ്ലേറ്റ് സ്വ:ലേ' ഉണ്ടാക്കിയത്. ഇതു ഇപ്പോഴും 'ബീറ്റ' സ്റ്റേജിലാണ്‌.

ടെമ്പ്ലേറ്റ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

PS: ഈ ടെമ്പ്ലേറ്റ് ഉപയോഗിക്കുന്നവര്‍, പേജിന്റെ അവസാനം കൊടുത്തിട്ടുള്ള Credits ഡിലീറ്റ് ചെയ്യരുതെന്നപേക്ഷ!

September 04, 2009

വീണ്ടും നടത്തം (അനിമേഷന്‍)


ഹാര്‍ഡ് ഡിസ്കില്‍ പൊടിപിടിച്ചു കിടന്നിരുന്ന ഒരു പഴയ ഒരു ഫ്ലാഷ് അക്രമം

September 02, 2009

സ്വ:ലേക്ക് ഫ്ലാഷില്‍ ഒരു തലേക്കെട്ട്!

ഓണം പ്രമാണിച്ച് ബ്ലോഗിനൊരു ഓണക്കോടി കൊടുക്കാന്‍ തിരുമാനിച്ചു:ഫ്ലാഷില്‍ ഒരു തലേക്കെട്ട് (മുകളിലേക്ക് നോക്കു).
ഇതു ഒരു തുടക്കം മാത്രം. കൂടുതല്‍ മാറ്റങള്‍ ഉടനടി പ്രതീക്ഷിക്കാം.