June 20, 2006

തറ പറ: നിങ്ങളെന്നെ ബുലോഗിയാക്കി...


കുറെ മലയാളം ബുലോഗുകള്‍ വായിച്ചപ്പോള്‍ എന്തെങ്കിലൊമൊക്കെ എഴുതണമെന്നു തോന്നി..സ്വാഭാവികമായും അന്തസ്സുള്ള ഒരു മലയാളിയാണെങ്കില്‍ ഒരുത്തന്‍ നന്നാവുന്ന കണ്ടാല്‍ ഉടനെ അവനെ അനുകരിക്കും. അതുകൊണ്ട്‌ ഞാനും ആ വഴിക്കു നീങ്ങാന്‍ തിരുമാനിച്ചു.

പക്ഷെ ചാടിക്കഴിഞ്ഞപ്പൊള്‍ അണ്‌ അബദ്ധം മനസ്സിലയത്‌.. എഴുതാനായി പ്രത്യേകിച്ച്‌ ഒന്നും തൊന്നുന്നില്ല. അധവാ ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'വിഷയരാഹിത്യം'. പക്ഷേ പറ്റാനുള്ളത്‌ പറ്റിക്കഴിഞ്ഞു. എന്തായലും ചാടി, ഇനി കുളിച്ചു തന്നെ കയറാം എന്നു തിരുമാനിക്കെണ്ടി വന്നു.പണ്ട്‌ 5 ലൊ 6 ലൊ പഠിച്ച ഒരു ഇംഗ്ലീഷ്‌ പഴഞ്ചൊല്ല് ഒര്‍മ്മ വന്നു look before you leap.എന്നാല്‍ തോല്‍വി സമ്മതിക്കാന്‍ മനസ്സുവന്നില്ല.അതുകൊണ്ടുാണ്‌ രണ്ടും കല്‍പിച്ച്‌ ഈ ചവറെല്ലാം അടിച്ചു കൂട്ടുന്നത്‌.ഇതു വായിച്ച്‌ ഹൃദയാഘാതം ആര്‍ക്കെങ്കിലും ഉണ്ടായാല്‍.. പ്ലീസ്‌, ഞാന്‍ ഉത്തരവാദിയല്ല....നേരത്തെ പറഞ്ഞപൊലെ ഇതെന്റെ അദ്യത്തെ ബുലൊഗ്‌ അണ്‌. ഇതിനുമുന്‍പ്‌ എഴുതാന്‍ തോന്നാത്ത്‌ എന്റെ അയുസ്സിന്റെ വലുപ്പം കൊണ്ടാണെന്നു ചിലര്‍ക്കെങ്കിലും തോന്നിപ്പോയെക്കാം.വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല,എങിനെയെങ്കിലും അതു ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കോളും.എന്റെ സമയം ആയെന്നു തൊന്നുന്നു.

ഇനി സ്വ:ലേ-യെ പ്പറ്റി രണ്ടു വാക്ക്‌-
ബികോം പഠനം കഴിഞ്ഞ്‌ സി എ പഠിക്കണമെന്ന ആഗ്രഹവുമയി ചെന്നു കയറിയത്‌ ഒരു പുപ്പുലിയുടെ ഓഫീസില്‍, മിസ്റ്റര്‍:ക്ഷ്ക്ഷ്ക്ഷ്‌. ആഗ്രഹം പറഞ്ഞപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു. പക്ഷേ ബികോമും മറ്റു കോപ്പുകളും കഴിഞ്ഞപ്പൊള്‍ ഇന്‍സോള്‍വെന്റ്‌ ആയ എന്റെ കീശയില്‍ എന്തുണ്ട്‌? അപ്പോള്‍ തന്നെ ഇന്‍കം ടാക്സ്‌ രാഗത്തില്‍ ഒരു കേസ്‌ ലൊ അങ്ങോട്ട്‌ തട്ടിക്കൊടുത്തു (അല്ല,പറഞ്ഞു). അന്നു ബോധം കെട്ടു വീണ ഗുരുനാധന്റെ അടുത്ത്‌ ഒരു ചന്ദനത്തിരി കത്തിച്ചു വെച്ച്‌ ഞാന്‍ ഈ കൊച്ചു ദൈവത്തിന്റെ സ്വന്തം രാജ്യത്തിലെക്ക്‌ തെറിച്ചു.

അങ്ങിനെ ഒരു വിദ്യാര്‍ഥിയായി കൊല്ലങ്ങള്‍ക്കുശേഷം വരാന്‍ (കൃത്യമായി പറഞ്ഞാല്‍ 2.5 കൊല്ലം) പോകുന്ന പരീക്ഷക്ക്‌ പഠിച്ചും(ഇടക്ക്‌ അതും വേണ്ടേ?), വെറുതെ നടന്നും, ടിവി കണ്ടും സമയം പോക്കുമ്പോള്‍ അണ്‌ കേരള്‍ മേം സബ്സെ അഥിക്‌ ബിക്നെ വാലി പേപര്‍ അയ മലയാളമനോരമയിലെ ഒരു പേജില്‍ മലയാളം ബുലോഗുകളെ പറ്റിയും അതെല്ലാം പടച്ച്‌ വിടുന്ന ബുലോഗികളെ പറ്റിയും വായിക്കാനിടയായത്‌. അങ്ങിനെ ഞാനും ഒന്നു പയറ്റാന്‍ തിരുമനിച്ചു....അതിന്റെ പരിണിത ഫലമാണ്‌ ഈ കാണുന്നത്‌.

അങ്ങിനെ ഈ ഞാനും ഒരു ബുലോഗി ആയി (അല്ലെങ്കില്‍ അകാന്‍ ശ്രമിക്കുന്നു).

ഇനിയെന്ത്‌? വരുന്ന വഴിക്കു കണാം........

13 comments:

ഇടിവാള്‍ said...

സ്വ:ലേ ക്ക്‌ സ്വാഗതം !

Santhosh said...

അതുതന്നെ! വരുന്ന വഴിക്ക് കാണാം. സ്വാഗതം.

സസ്നേഹം,
സന്തോഷ്

രാജ് said...

ആഹാ പത്രം വായിച്ചും ആളുകള്‍ ബ്ലോഗ് ചെയ്തുതുടങ്ങിയോ? സ്വാഗതം, സ്വാഗതം.

മര്‍ത്ത്യന്‍ said...

സ്വാഗതം...

ദേവന്‍ said...

ബലേ! സ്വ: ലേ
ബ്ലോഗ്ഗി തകര്‍ക്ക്‌. എന്തു വന്നാലും ബൂലോകരത്രയും പിന്നില്‍ നിരന്നു നില്‍പ്പുണ്ട്‌.

ശനിയന്‍ \OvO/ Shaniyan said...

സ്വ. ലേ. ബൂലോകിക്ക് ബൂലോകത്തിലേക്ക് സ്വാഗതം!!!

താഴെപ്പറയുന്നതു കൂടെ ഒന്നു കണ്ടോളൂ..

മലയാളത്തില് എഴുതാന് വളരെ എളുപ്പമാണ്.

ആദ്യമായി, മലയാളത്തില് എഴുതാനുള്ള സംഗതിയാണ് വേണ്ടത്..
വരമൊഴി ആണ് അതിനുള്ള സൂത്രം. സാധാരണ പോസ്റ്റുകള് അടിച്ചുണ്ടാക്കാന് ഈ എഡിറ്ററാണ് ഉപയോഗിക്കുക.. നമുക്ക് അതില് അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട് എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട് പാഡ് പോലെ.. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്താല് എഡിറ്ററിന്റെ സെറ്റപ്പ് ഫയല് കിട്ടും. അതു ഡൌണ്ലോഡ് ചെയ്ത് സേവ് ചെയ്ത് ഇന്സ്റ്റാള് ചെയ്യൂ.

ഇനി, കമന്റ് എഴുതുമ്പോള് ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള സൂത്രങ്ങളോ ഉപയോഗിക്കാം. അതും വരമൊഴിയുടെ പേജില് ഉള്ള ലിങ്കു വഴി പോയാല് കിട്ടും..

ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം

മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള് അതിനുള്ള വഴികളാണ്

1. http://www.thanimalayalam.org
2. http://thanimalayalam.blogspot.com/
3. http://pathalakarandi.blogspot.com/
4. http://malayalamblogroll.blogspot.com/
5. http://malayalam.homelinux.net/malayalam/work/head.html
6. https://www.thanimalayalam.in
7. http://malayalam.hopto.org



കൂടുതല് അറിയണമെങ്കില് ചോദിക്കൂ :techhelp (at)thanimalayalam[dot]org

പരസ്പരം said...

സ്വാഗതം സ്വ.ലേ,ഒരു പക്ഷേ പത്രവാര്‍ത്ത വായിച്ച് ബൂലോകത്തിലേക്ക് കടന്നു വന്ന ആദ്യ വ്യക്തിയായിരിക്കും നിങ്ങള്‍.എഴുതുവാന്‍ ഒരു മടിയും കാണിക്കേണ്ട..തുടങ്ങിക്കോളൂ.

Anonymous said...

സ്വാഗതം സ്വലേഖേ :)

keralafarmer said...

ആദ്യ ചാട്ടത്തിൽതന്നെ ലക്ഷ്യം കണ്ട സംതൃപ്തി താങ്കൾക്കുണ്ടായിക്കാണുമല്ലോ ഇല്ലെ?
സർവ മഗളങ്ങളും നേരുന്നു.

അരവിന്ദ് :: aravind said...

കടന്നു വന്നാലും വന്നാലും...
സ്വാഗതം സ്വലേ :-))

വര്‍ണ്ണമേഘങ്ങള്‍ said...

വന്നാലും
കണ്ടിട്ട്‌ ഒട്ടും മോശമാകുന്ന ലക്ഷണമില്ല
ബ്ലോഗാം തമ്പുരാന്‍ ആയല്ലേ വന്നത്‌.

myexperimentsandme said...

സ്വാഗതം. അടിച്ച് പൊളിക്ക്.. നാനാടൈപ്പ് ആള്‍ക്കാരുമുള്ളിടമല്ലിയോ.. താങ്കള്‍ക്ക് എല്ലാവിധ സ്വാഗതവും സര്‍വ്വ മംഗളവും മനോരമയും മനോരാജ്യവും കളിക്കുടുക്കയും, ബാലരമയും പൂമ്പാറ്റയും... എല്ലാം നേരുന്നു.

Ranjith Jayadevan said...

നന്ദി..എല്ലാവര്‍ക്കും..