Skip to main content

Posts

Showing posts from December, 2009

ലോട്ടസ് ടെമ്പിളില്‍ ഒരു സായാഹ്നം

അസ്തമിക്കുന്ന 2009ന്റെ ഓര്‍മ്മയില്‍ ദില്ലിയിലെ 'ലോട്ടസ് ടെമ്പിളില്‍' നിന്നുമെടുത്ത 2 അസ്തമന ചിത്രങ്ങള്‍.
എല്ലാ ബൂലോകര്‍ക്കും എന്റെ ഹാര്‍ദവമായ പുതുവത്സരാസംസകള്‍!

പുതുവത്സരാനിമേഷന്‍

പുതുവര്‍ഷം പ്രമാണിച്ച് എന്റെ ഏറ്റവും പുതിയ ഫ്ലാഷ് അക്രമണം. എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍!

അപ്‌ഡേറ്റ്
ഇതു ഓര്‍ക്കുട്ടില്‍ സ്ക്രാപാനൊ, സ്വന്തം ബ്ലോഗില്‍ പോസ്റ്റാനൊ, താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കുക...
<embed width='360' height='200' type='application/x-shockwave-flash' wmode='transparent' src='http://www.ranjithj.in/swale/Flash/newyear.swf' pluginspage=' http://www.macromedia.com/go/getflashplayer'> </embed>

സ്വ:ലേയുടെ സ്വന്തം ട്വിറ്റര്‍ ബാക്ഗ്രൗണ്ട്‌

സാധാരണ ഭൂരിപക്ഷം ബൂലോകരും (ഞാന്‍ അടക്കം) പുതിയ ബ്ലോഗ്‌ പോസ്റ്റുകള്‍ ട്വിറ്ററിലും പോസ്റ്റും. എന്നാല്‍ ഇത്തവണ ഞാന്‍ അത്‌ തകിടം മറിക്കാന്‍,ഒരു ട്വിറ്റര്‍ അപ്ഡേറ്റ്‌ ബ്ലോഗ്‌ പോസ്റ്റാക്കാന്‍ ,പോകുന്നു.

ഇന്നലെ കൃസ്തുമസ്‌ ആയതുകൊണ്ട്‌ ബാങ്ക്‌ അവധിയായിരുന്നു. ഇവിടെ തണുത്ത്‌ വിറക്കുന്ന ചണ്ഡിഗഡില്‍ ഹോട്ടല്‍ മുറിയില്‍ ഒറ്റക്കിരുന്ന് മുഷിഞ്ഞപ്പോള്‍ സമയം കൊല്ലുന്നതിനുവേണ്ടി പഴയ ആയുധമായ ഫ്ലാഷ്‌ എടുത്ത്‌ കളിച്ചു തുടങ്ങിയത്‌. അപ്പോഴാണ്‌ ട്വിറ്റര്‍ പേജില്‍ ചില മാറ്റങ്ങള്‍ വരുത്തിയാലോയെന്ന് തോന്നിയത്‌. അങ്ങനെ ഒരു ഒന്ന്-ഒന്നര മണിക്കൂര്‍ പണിപ്പെട്ട്‌ പുതിയ ഒരു ബാക്ഗ്രൗണ്ടും പ്രൊഫയില്‍ പടവും ഉണ്ടാക്കി...

ദേ ദിവിടെ നോക്കിയാല്‍ കാണാം...

ദില്ലി മെട്രോയും ബോംബും

കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ ദില്ലിയിലായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണമായിരുന്നു സന്ദര്‍ശനോദ്ദേശം. ദില്ലിയിലെ യാത്രകള്‍ക്കിടയില്‍ മെട്രൊ ട്രെയിനില്‍ യാത്രചെയ്യാനും അവസരം ലഭിച്ചു. അങ്ങനെ ഒരു യാത്രക്കിടയിലായിലാണ്‌ ആ അറിയിപ്പ് ഞാന്‍ കേട്ടത്.മെട്രൊ ട്രെയിനില്‍ നല്ല നേരമ്പോക്കാണ്‌; എപ്പോഴും എന്തെങ്കിലുമൊക്കെ അനൌണ്‍സ്മെന്റുകള്‍ വന്നുകൊണ്ടിരിക്കും. പോക്കറ്റടി സൂക്ഷിക്കുക, ട്രെയിനില്‍ തുപ്പരുത്, മറ്റു യാത്രക്കാരെ തള്ളരുത് മുതലായ സ്ഥിരം ആപ്തവാക്യങ്ങളാണ്‌ അധികസമയവും കേള്‍ക്കുക. അതിനിടയില്‍ കേട്ട ഒരെണ്ണം ഇങനെ:
"Unattended bags, suitcase, toys may be Bomb"
ഹൊ, എന്തൊരു സമാധാനം!! ഇനി മന:സമാധാനമായി യാത്രിക്കാം!


സ്വാതന്ത്ര്യം

പാര്‍ലമെന്റിനു മുന്‍പിലെ പ്രാവുകള്‍

ജയ് ഹിന്ദ്

രാഷ്ട്രപതി ഭവന്റെ മുന്‍പില്‍ നിന്ന്..

കാത്തിരിപ്പ് (വര)

ഒരു കമ്പ്യൂട്ടര്‍ ചിത്രം

ജംപൊ (വര)

ആരാണെന്ന് മനസ്സിലായി എന്നു വിചാരിക്കുന്നു..

ഈ രാഷ്ട്രീയക്കാരെ കൊണ്ട് തോറ്റു!

എന്താ കഥ! ഈ രാഷ്ട്രീയക്കാരെ കൊണ്ട് വീണ്ടും തോറ്റു! ഒരു ദിവസത്തേക്ക് ഞാനൊന്നു വിശാഖപട്ടണം വരെ പോയതെ ഉള്ളൂ, ആ തക്കം നോക്കി അവന്മാര്‍ ആന്ധ്രയെ മുറിക്കാന്‍ തിരുമാനിച്ചു. എന്റെ കണ്ണൊന്നു തെറ്റിയാല്‍ ഇതാണവസ്ഥ! ശൊ, എന്നെകൊണ്ട് ഞാനും തോറ്റു!

ഇനിയിപ്പോള്‍ ഈ ഹൈദരാബാദെന്ന 'ഠാ'വട്ടത്തില്‍ കറങാതെ അങ്ങ് ദില്ലിയിലേക്ക്, തലസ്ഥാനത്തേക്ക് പോയേക്കാം.. ഈ തെലുങ്കാന പ്രശ്നം ഒന്നു കലക്കി കുളമാക്കി മുല്ലപ്പെരിയാര്‍ ഡാം കെട്ടാന്‍ പറ്റുമോ എന്നൊന്നറിയണമല്ലോ!! അല്ല പിന്നെ.. ഇവിടെ മാത്രമല്ല, എനിക്കങ് തലസ്ഥാനത്തും  പിടിയുണ്ടെന്ന് അവര്‍ക്കറിയില്ല!

ഇടിപക്ഷി (Common Thunder Bird)

കുത്തിവര അറ്റ് രാത്രി *

സാധാരണയായി കമ്പ്യൂട്ടര്‍ ഡെസ്ക്ടോപ്പില്‍ കാണപ്പെടുന്ന ഒരു പക്ഷി. ഇന്‍ബോക്സില്‍ വരുന്ന ഇ-മെയിലുകളാണ്‌ ഇവയുടെ പ്രധാന ഭക്ഷണം. :)

* Mozilla ThunderBird Icon

ഫെഡെക്സ് (വര)

കുത്തിവര അറ്റ് ഇന്നലെ രാത്രി!

എമ്മ വാട്സണ്‍ - 2

വീണ്ടും ഒരു എമ്മ വാട്സണ്‍ ചിത്രം. ഇത്തവണ ഒരു പെന്‍സില്‍ വര്‍ക്ക്. ഉദ്ദേശിച്ച പോലെ വന്നില്ല എങ്കിലും..