June 01, 2008

ബ്ലോഗും ഫ്ലാഷും

1. ഒരു ഫ്ലാഷ്‌ ഫയല്‍ (.swf) ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ ...

ഒരു ഫ്ലാഷ്‌ ഫയല്‍ (.swf) ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ തഴെ കൊടുത്തിരിക്കുന്ന കോഡ്‌ ഉപയോഗിക്കാവുന്നതാണ്‌.



പോസ്റ്റ്‌ ചെയ്യേണ്ട ഫയല്‍ ആദ്യം തന്നെ 'ഗൂഗിള്‍ പേജസി'ല്‍ അപ്‌ലോഡ്‌ ചെയ്യുക.അതിനുശേഷം താഴെ കൊടുത്തിരിക്കുന്ന കോഡില്‍ പ്രസ്തുത ഭാഗം എഡിറ്റ്‌ ചെയ്ത്‌ അപ്‌ലോഡ്‌ ചെയ്ത ഫയലിലേക്കുള്ള ലിങ്ക്‌ കൊടുക്കുക (നീളവും, വീതിയും കൂടി കൊടുക്കണം)

2. ബ്ലോഗില്‍ നിന്നും ഒരു ഫയല്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍...

ഫയര്‍ഫോക്സ്‌ ഉപയോഗിക്കുന്നവര്‍ : Tools > Page Info > Media tabലേക്ക്‌ പോകുക. അവിടെ ലിസ്റ്റ്‌ ചെയ്തിട്ടുള്ള ഫയലില്‍ നിന്ന് ആവശ്യമുള്ള ഫയല്‍ സേവ്‌ ചെയ്യാവുന്നതാണ്‌.

1 comment:

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ സ്വലേ ,
താങ്കളുടെ ഉപദേശത്തിനു നന്ദി . താങ്കള്‍ പറഞ്ഞ പ്രകാരം ഞാന്‍ ഒരു ഫ്ലാഷ് അനിമേഷന്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തീട്ടുണ്ട് . അഭിപ്രായം അറിയിക്കുമല്ലോ . ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ ഉപയോഗിക്കുന്നവര്‍ ഫ്ലാഷ് ഫയല്‍ എങ്ങനെ സേവ് ചെയ്യും എന്ന കാര്യം പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു. മാത്രമല്ല ,ഒരു ഫ്ലാഷ് ഫയല്‍ എങ്ങനെയാണാവോ പവര്‍പോയിന്റില്‍ ഉള്‍ക്കൊള്ളിക്കുക ? പേസ്റ്റ് ചെയ്ത് നോക്കിയപ്പോള്‍ സ്ലൈഡ് ഷോ ഹാങ് ആകുന്നു. ഈ പ്രശ്നത്തിനും സഹായം ആവശ്യമാണ് .
ഒരിയ്ക്കല്‍കൂടി നന്ദി രേഖപ്പെടുത്തുന്നു.
ആശംസകളോടെ