May 03, 2008

ബുഷെക്കോണൊമിക്സ്: അരിവിലാപങ്ങള്

ഈ വാര്ത്ത കേട്ടാപ്പ്പ്പോള് രണ്ട് പരീക്ഷകള് കഴിഞ്ഞതിന്റെ അഘാതത്തില് നിന്നും കരകയറുന്നതിനുമുന്പുതന്നെ ഒരു സുനാമി
വന്നടിച്ചതുപോലായിപ്പോയി. അപ്പോള് നിങ്ങളാരും അറിഞ്ഞില്ലെ? അമേരിക്കന് പ്രസിഡന്റ് ജോര്ജ്ജ് ബുഷിന്റെ കണ്ടുപിടുത്തം- അമേരിക്കയില് അരിവില കൂടാന് കാരണം ഇന്ത്യ അടക്കമുള്ള ഏഷ്യന് രാജ്യങ്ങള് അരിഭക്ഷണം കൂടുതല്
കഴിക്കുന്നതുകോണ്ടാണെന്നാണ് അടുത്ത വര്ഷം 'ധനതത്വശാസ്ത്രത്തില് നോബല് സമ്മാനം ലഭിക്കാന് സാധ്യതയുള്ള പുതിയ റിപ്പോര്ട്ടില് മിസ്റ്റര് പ്രസിഡന്റ് പ്രസ്താവിച്ചിരിക്കുന്നത്.

അരിവില കൂടിയതുകൊണ്ട് മൂന്നുനേരം നല്ല മട്ടയരിയുടെ കഞ്ഞികുടിച്ചുകഴിഞ്ഞിരുന്ന അമേരിക്കയിലെ പാവം കോടീശ്വരന്മാര് ഇപ്പോള് പട്ടിണിയാണെന്നുപോലും.പട്ടിണി മാറ്റാന് മട്ടക്കുപകരം പണ്ടൊരു മന്ത്രി പുംഗവന് ഉപദേശിച്ചപോലെ, ചിലര് 'മുട്ട'യാണ് ഭക്ഷിക്കുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. അതുകൊണ്ട് ഇന്ത്യാക്കാര് പട്ടിണി കിടന്നാലും വിരോധമൊന്നുമില്ല, അരി കയറ്റി അയച്ചാല് മതി എന്നാണ് ബുഷിന്റെ ആര്ഡര്.

മിസ്റ്റര് പ്രസിഡന്റിനറിയുമൊ ഊരിലെ പഞ്ഞം? എന്തായാലും ബുഷിനൊട് ഒന്നെ പറയാനുള്ളു. ഈ വര്ഷം അവസാനം താങ്കള്
വെറും മിസ്റ്റര് ആകും. അപ്പോള്, താങ്കളുടെ മുന്ഗാമി ചെയ്യുന്ന പോലെ, മിസ്സിസ്സിന്റെ വാലില് തൂങ്ങി എങ്ങാനും ഇവിടേക്കു വരാന് തോന്നിയാല് ദയവുചെയ്ത് ആരുടെയും കയ്യില് പെടാതെ സൂക്ഷിക്കുക, തടി കേടാകും...

3 comments:

t.k. formerly known as thomman said...

അരി മാത്രമല്ല പെട്രോളിയം അടക്കം എല്ലാ സാധനങ്ങള്‍ക്കും വിലകൂടുന്നതിന്‍ പഴി ചാരുന്നത് ഇന്ത്യയെയും ചൈനയെയും ആണ്. ഇതുവരെ ലോകത്തെ നല്ല സാധനങ്ങള്‍ വില കുറവിന്ന് ഇറക്കുമതി ചെയ്ത് അമേരിക്കക്കാരന്‍ മാത്രം അനുഭവിച്ചു വരികയായിരുന്നു. അതിപ്പോള്‍ പറ്റാത്തതിന്റെ അസൂയയാണ് അവര്‍ക്ക്. ആഗോളവല്‍ക്കരണത്തിന്റെ കയ്പ് കുറച്ച് അവരും അനുഭവിക്കട്ടെ.

ബാബുരാജ് ഭഗവതി said...

ലോകത്തിന്റെ എല്ലാ ദുരിതങ്ങള്‍ക്കും കാരണം ഇപ്പോള്‍ മൂന്നാലോകരാജ്യങ്ങളാണെന്ന്!

ഭീകരവാദത്തിനു കാരണവും അയാള്‍ക്ക് ഇസ്ലാം രാജ്യങ്ങളും മൂന്നാം ലോകരാജ്യങ്ങളും ആയിരുന്നുവല്ലോ?

മൂര്‍ത്തി said...

അടി കൊടുക്കേണ്ട വര്‍ത്തമാനം..എന്തായാലും പ്രതികരണങ്ങള്‍ ഉണ്ടാവുന്നത് ആശാവഹം..