May 19, 2008

ടേക്ക്‌ ഓഫ്‌... (ഫോട്ടോഗ്രാഫ്‌)

വലിയ പ്രതേകതകളൊന്നും അവകാശപ്പെടാനില്ലെങ്കിലും എനിക്ക്‌ വളരെ ഇഷ്ടമായ ഒരു പടമാണിത്‌. കുറെ നെരം ക്യാമറയും തൂക്കി ഇതിന്റെ പിന്നാലെ ഓടി നടന്നിട്ടുകിട്ടിയാതാണ്‌. ഒരു പക്ഷെ വേറെ ഒരു പടമെടുക്കാനും ഞാന്‍ ഇത്ര അധ്വാനിച്ചിട്ടുണ്ടാകില്ല.ശരിക്കും പറഞ്ഞാല്‍ ഓടിച്ചിട്ടെടുത്ത പടം!!!

നട്ടുച്ചക്ക്‌ പൂമ്പാറ്റയുടെ പിന്നാലെ ക്യാമറയുംകൊണ്ടോടുന്ന എന്നെ കണ്ടിട്ട്‌ അയല്‍ക്കാരുടെ റിയാക്ഷനായിരുന്നു ഏറ്റവും രസകരം- "ഇന്നലെ വരെ ഒരു കുഴപ്പവുമ്മുണ്ടായിരുന്നില്ല, എന്നാലും ഇത്ര പെട്ടെന്ന്??......"

10 comments:

Anonymous said...

A WASTE ATTEMPT. TRY TO LEARN PHOTOGRAPHY. THIRD ANGLE RULE U HAVE TO APPLY HERE.

സ്വ:ലേ said...

I didnt claim that it was a good photo. Anonymity is the mark of a COWARD. If u have something to say to me why are u hiding your identity?

Vishnuprasad R (Elf) said...

കൊള്ളാം . പക്ഷെ ഇതു ശരിക്കും ടേക്ക് ഓഫ് അല്ലല്ലോ . ടേക്ക് ഓഫ് കഴിഞ്ഞിട്ടുള്ള ഫോട്ടോ അല്ലെ . പൂമ്പാറ്റ പറന്നുയരുന്ന ഒരു ഫോട്ടോ എടുക്കാന്‍ ഒന്നു ശ്രമിച്ചു നോക്കൂ. നല്ല ഷട്ടര്‍ സ്പീഡ് ഉള്ള ക്യാമറ വേണ്ടി വരും . ഈസി ആവില്ലെന്നറിയാം . എന്നാലും ഒന്നു ശ്രമിച്ചു നോക്കു

Dandy said...

നല്ലൊരു ചിത്രശലഭമാണല്ലോ. അല്പം ഭാഗ്യം കൂടി ഉണ്ടായിരുന്നെങ്കില്‍ കുറച്ച് കൂടി നല്ല ഫോട്ടോ കിട്ടിയേനേ. ശലഭത്തിനോട് പോസ് ചെയ്യാന്‍ പറയാന്‍ പറ്റില്ലല്ലോ. ;-) അടുത്ത തവണയെങ്കിലും ഭാഗ്യം ഉണ്ടാകട്ടെ....

പിന്നെ, സെറ്റിങ്ങ്സ് മാറ്റി അനോണിമസ് കമന്റുകള്‍ ഒഴിവാക്കാന്‍ പറ്റും.

പൈങ്ങോടന്‍ said...

ശ്രമങ്ങള്‍ തുടരൂ.നല്ല പടങ്ങള്‍ കിട്ടും

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

കൊള്ളം നന്നായി വാ. ഇനി ഒരു പൊന്‍മാനിന്റെ പടം പിടിക്കന്‍ നോക്കു. എനിക്ക് വലിയ ആഗ്രഹമായിരുന്നു. നടന്നില്ല.

ഫസല്‍ ബിനാലി.. said...

പക്ഷെ ഈ ചിത്രം നട്ടുച്ചക്ക് എടുത്തതാണെന്ന് തോന്നുന്നില്ലല്ലോ, ഇരുട്ടാണല്ലോ?

സ്വ:ലേ said...

ഷട്ടര്‍ സ്പീഡ്‌ കൂട്ടി ഏടുത്തതായതുകൊണ്ടാണ്‌ ആകെ ഒരു ഇരുട്ട്‌... ഞാന്‍ ഉദ്ദേശിച്ച പോലെ കിട്ടിയില്ല, എങ്കിലും ഏകദേശം ഒത്തുവന്നു..

നവരുചിയന്‍ said...

അന്നോണി മോനെ നീ ചുമ്മാ ആ റൂള്‍ ഒന്നു വായിച്ചു നോക്ക് ..... the main subjuct is still in the intersting point of the frame .

സ്വ:ലേ മാഷെ ഇതു പോലെ കുറെ നടന്നാലെ നല്ല ഒരു പടം കിട്ടു ,,,, അടുത്ത തവണ കുറെ കൂടി നല്ല ഒരു ചിത്രം കിട്ടട്ടെ എന്ന് ആശംസികുന്നു ...

Cm Shakeer said...

പൂമ്പാറ്റ പിടുത്തം ക്ഷമ നശിക്കുന്ന ഒരേര്‍പ്പടാണ്.പക്ഷെ നിറയെ പൂക്കളുള്ള തോട്ടവും,നല്ല വെയിലും ഒരിത്തിരി ഭാഗ്യവും ഉണ്ടെങ്കില്‍ you can realy succeed. Best of luck.