July 22, 2008

ചില വിശ്വാസാവിശ്വാസ കഥകള്‍

സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട 2 ദിവസങ്ങളില്‍ നടന്ന അധികാര വടംവലിക്കും, വിലപേശലുകള്‍ക്കും ഒടുവില്‍ കാണ്‍ഗ്രസ്സ്‌ നേടി; സംഗതി കാശോ, മന്ത്രിപദവീ വാഗ്ദാനാങ്ങളൊ എന്തൊക്കെ ആയാലും അവര്‍ ഒപ്പിച്ചെടുത്തു 275 പേരെ!! അതിനു കാണ്‍ഗ്രസ്സിനേയും അവരുടെ ശിങ്കിടികളേയും അഭിനന്ദിക്കാതെ വയ്യ!!! വെല്‍ ഡണ്‍ മൈ ബോയ്സ്‌, വെല്‍ ഡണ്‍!!!

ഇപ്പോള്‍ ഇടതിന്റെ കാര്യമാണ്‌ കഷ്ടം, ഇല്ലത്ത്‌ നിന്ന് പുറപ്പെടുകയും ചെയ്തു എന്നാല്‍ അമ്മാത്തൊട്ടു എത്തിയുമില്ല എന്ന അവസ്ഥ. അവര്‍ പൊരുതി, വലത്‌ ഹിന്ദുത്വ വാദികളെ കൂട്ടുപിടിച്ചാണെങ്കിലും, പൊരുതി നോക്കി.. പക്ഷെ ഒന്നും സാധിച്ചില്ല. പോരാത്തതിന്‌ ജീവന്‍ പോലും പി.ബിക്കും പാര്‍ട്ടിക്കും അടിയറവെച്ച സഖാരത്നങ്ങളില്‍ ഒരാളായിരുന്ന ശ്രീ. സോമനാഥ ചാറ്റര്‍ജി, പാര്‍ട്ടിയുമായി സ്പീക്കര്‍ പദവിയെച്ചൊല്ലി ഉടക്കുകയും ചെയ്തു. ലേഖകന്‌ ഒന്നേ പറയാനുള്ളൂ : കുറുക്കന്റെ കണ്ണ്‍ എന്നും, എപ്പോഴും കോഴിക്കൂട്ടില്‍ തന്നെയായിരിക്കും.

പക്ഷെ ഈ വോട്ടെടുപ്പ്‌ നാടകത്തില്‍ ലാഭം കൊയ്തത്‌ ചെറിയ പാര്‍ട്ടികളും സ്വതന്ത്രന്മാരുമാണ്‌. അനുകൂലിക്കാന്‍ '25 കോടി+ക്യാബിനെറ്റ്‌ പദവി', അപ്പോള്‍ പ്രതികൂലിക്കാന്‍ എത്രയായിരുന്നോ ആവൊ മാര്‍ക്കറ്റ്‌ റേറ്റ്‌!! എന്തായാലും കുറെ എം.പിമാര്‍ ഇതോടെ കോടീശ്വരായി മാറി..

വാഗ്‌പോരാട്ടങ്ങളും ഒട്ടും കുറവായിരുന്നില്ല; ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാമിനെ 'ആകാശത്തേക്ക്‌ വാണം വിടുന്നവനെ'ന്നാണ്‌ നമ്മുടെ മുഖ്യന്‍ അലങ്കാര സഹെ വര്‍ണ്ണിച്ചത്‌. അദ്ദേഹത്തിന്റെ സംസ്കാരമാണ്‌ ഈ പ്രസ്താവന
ചൂണ്ടിക്കാണിക്കുന്നത്‌.

പക്ഷെ ഒരു കാര്യത്തില്‍ ഈ വിശ്വാസവോട്ടെടുപ്പ്‌ മഹാമഹം വിജയിച്ചു എന്ന് പറയാതെ വയ്യ: വലതിടത്‌മദ്ധ്യമ ഭേദ ഭാവങ്ങളുന്നുമില്ലാതെ എല്ലാ രാഷ്ട്രീയക്കരുടെയും സ്വഭാവം ഒന്നുതന്നെയാണെന്ന് തെളിയിക്കപ്പെട്ടു.

ഇതാണ്‌ ജനാധിപത്യമെന്നാല്‍ അങ്ങനെയൊന്ന് ഇല്ലാതിരിക്കുന്നതാണ്‌ നല്ലത്‌.


P.S : നമ്മുടെ നിയമസഭയിലും ഈ അടുത്ത്‌ ഇടതുവലതു സാമാജികര്‍ ഒച്ചയും ബഹളവും പരസ്പരം തെറി വിളിക്കാതെ, തമ്മില്‍ തല്ലാതെ, ഏകകണ്ഠമായി ഒരു 'ബില്‍' ാസാക്കുകയുണ്ടായി.... ഏതാണന്നല്ലെ? ഒന്നൂഹിച്ചു നോക്കൂ...

MLA ചേട്ടന്മാരുടെ,(അതായത്‌,സ്വന്തം) ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ഒരു ചെറിയ 'ബില്‍'..
ഈ ലോകത്ത്‌ സ്വന്തം ശമ്പളം നിശ്ചയിക്കാന്‍ സ്വാതത്ര്യമുള്ള ഏക വിഭാഗമാണല്ലൊ ഈ
സാമാജികവൃന്ദം.....

No comments: