ബറാക് ഒബാമ = 8.89 ചന്ദ്രയാന്‍
അല്ലെങ്കില്‍,
മക്കെയിന് = 5.00 ചന്ദ്രയാന്‍
അല്ലെങ്കില്‍,
മക്കെയിന് = 5.00 ചന്ദ്രയാന്‍
ഒന്നും മനസ്സിലായില്ല?? ഉത്തരമറിയാന്‍ തുടര്‍ന്നുവായിക്കൂ..
കഴിഞ്ഞ മാസമാണ് ലോകജനതയെ അക്ഷരാര്‍ദ്ധത്തില്‍ ഞെട്ടിച്ചുകൊണ്ട് ഇന്ത്യ ആദ്യ ചാന്ദ്രയാനം വിക്ഷേപിച്ചത്. പ്രസ്തുത ദൗത്യത്തെകുറിച്ച് വന്ന പല റിപ്പോര്‍ട്ടുകളിലും (വിശിഷ്യാ വിദേശ മാധ്യമങ്ങളില്‍) നിറഞ്ഞു നിന്നത് ഇതിന്റെ ചിലവും (ഏകദേശം 72 മില്ല്യണ്‍ അമേരിക്കാന്‍ ഡോളര്‍), എന്തിനുവേണ്ടിയാണ് ഇന്ത്യ പൊലൊരു 'ദരിദ്ര' രാജ്യം ഇത്രയും തുക 'ഒരു ഉപയോഗവും' ഇല്ലത്ത ഇത്തരമൊരു ദൗത്യത്തിനുവേണ്ടി ചിലവാക്കുന്നതെന്നുമായിരുന്നു. ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുന്ന പടങ്ങള്‍ക്കു വേണ്ടി എന്തിനാണ് ഇത്തരമൊരു ദൗത്യമെന്നു വരെ ചിലര്‍ ചിന്തിച്ചു.
ഇതിന്റെ പശ്ചാതലത്തിലാണ് ചാന്ദ്രയാനവും ഈ അടുത്തവസാനിച്ച അമേരിക്കന്‍ തിരഞ്ഞെടുപ്പും തമ്മില്‍ ഒന്നു താരതമ്യംചെയ്യാം എന്ന് ഞാന്‍ തിരുമാനിച്ചത്....
ചാന്ദ്രയാനം വിക്ഷേപിക്കാന്‍ ISRO ചിലവാക്കിയത് - $72 Million
അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ ഓബാമ ചിലവാക്കിയത് - $ 640 Million
അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ ശ്രമിക്കുന്നതിന് മക്കെയിന് ചിലവാകിയത് - $360 Million
ഇപ്പോള്‍ മുകളില്‍ കൊടുത്ത സൂത്രവാക്യത്തിന്റെ അര്‍ത്ഥം എല്ലാവര്ക്കും മനസ്സിലായിട്ടുണ്ടാകുമെന്നു വിചാരിക്കുന്നു.
പിന്നെ 72 മില്ല്യണ്‍ ഡോളര്‍ 'ദാരിദ്യ-നിര്‍മാജന'ത്തിനെന്നപേരില്‍
ചിലവാക്കി രാഷ്ട്രീയക്കാരും മറ്റും ആ തുക വീതിച്ചെടുക്കുന്നതിനേക്കാള്
നല്ലത് ഇങ്ങനെ വല്ലതുമാണ്!!!
2 comments:
8.89 ചന്ദ്രയാന്‍ 1 = ബറാക് ഒബാമ
അല്ലെങ്കില്‍,
5.11 ചന്ദ്രയാന്‍ 1 = മക്കെയിന്,
എന്നതല്ലേ ലേഖകാ ശരി?
എന്റമ്മോ?!! ഒള്ളതോ? എന്നിട്ടും അവർ ഈ ഭക്ഷണക്കണക്കു പറയുമ്പോൾ....
Post a Comment